ബകമെന്നാല്‍ കൊക്ക്. കാല്‍ നീളമുള്ള ഒരു പക്ഷി. വെള്ളത്തില്‍ അനങ്ങാതെ നിന്ന് മത്സ്യത്തെ പിടിക്കുന്ന ഒരു വെളുത്ത പക്ഷി. ഏകാഗ്രമായി ഏറെ സമയം അനങ്ങാതെ നില്ക്കാന്‍ കഴിവുള്ള പക്ഷിയാണിത്. ഏക്രാഗ്രതയുടേയും ക്ഷമയുടേയും പാഠം ഇതില്‍ നിന്ന് പഠിക്കാം. ബകാസനം മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ മേല്‍പ്പറഞ്ഞ കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ബകാസനത്തില്‍ കാല്‍ രണ്ടു വശത്തുമാണ്. ഇവിടെ കാല്‍ രണ്ടും പാര്‍ശ്വത്തിലാണ്.
ചെയ്യുന്ന വിധം
കുത്തിയിരിക്കുക. ശരീരം ഇടത്തോട്ടു പിരിച്ച് കൈപ്പത്തികള്‍ ഇടതുവശത്ത് അര മീറ്റര്‍ അകലത്തില്‍ നിലത്തു പതിച്ചു വെക്കുക. വലതു മേല്‍ കൈത്തണ്ട ഇടതു തുടയില്‍ കാല്‍ മുട്ടിന് അല്പം മുകളിലായി പതിഞ്ഞിരിക്കും. കൈകള്‍ക്ക് ബലം കൊടുത്തു കൊണ്ട് മടക്കിയ കാലുകളും പൃഷ്ഠവും ഉയര്‍ത്തുക. സാവധാനത്തില്‍ രണ്ടു കാലുകളും വലത്തോട്ടു നിവര്‍ത്തുക. കാലുകള്‍ വലത്തു കൈത്തണ്ടയ്ക്കു മുകളിലാണ്. ദൃഷ്ടി മുന്നില്‍. തിരിച്ചു വന്ന് മറു ഭാഗത്ത് ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
കൈകള്‍ക്കും കൈസന്ധികള്‍ക്കും ബലം കിട്ടുന്നു. ഏകാഗ്രത കിട്ടുന്നു. ആത്മവിശ്വാസം ലഭിക്കുന്നു. ഉദരപേശികള്‍ ബലപ്പെടുന്നു. ദഹനശക്തി കൂടുന്നു.