കാലകത്തി കൈ കൊണ്ട് പിടിക്കുന്നതാണ് ത്രികോണാസനം. അത് സുപ്തമാക്കിയാല്‍, മറിച്ചിട്ടാല്‍ സുപ്ത കോണാസനമായി.
ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. പിന്നില്‍ കൈത്താങ്ങു കൊടുത്തുകൊണ്ട്, ശ്വാസമെടുത്തുകൊണ്ട് കാലുകളും അരക്കെട്ടും ഉയര്‍ത്തുക. ശ്വാസം വിട്ടു കൊണ്ട് ഹലാസനം പോലെ കാലുകള്‍ തലയ്ക്കു പിറകില്‍ കുത്തുക. കൈകള്‍ കൊണ്ട് കാല്‍ച്ചുണ്ടുകളില്‍ പിടിക്കുക. കാലുകള്‍ കഴിയുന്നത്ര അകത്തുക. കഴുത്തും ചുമലും കൈകളും മാത്രം നിലത്തു പതിഞ്ഞിരിക്കും. അല്പ സമയം സാധാരണ ശ്വാസത്തില്‍ സ്ഥിതിയില്‍ തുടര്‍ന്ന ശേഷം ശ്വാസമെടുത്തുകൊണ്ട് തിരിച്ചു വരിക.
ഗുണങ്ങള്‍
മനസ്സിന് ഏകാഗ്രത വര്‍ദ്ധിക്കും. ഹൃദയം ശിരസ്സിനു മേലെ വരുന്നതു കൊണ്ട് ശീര്‍ഷാസനത്തിന്റെ ഫലംകിട്ടും. കൈകള്‍ക്കും കാലുകള്‍ക്കും വലിവും വഴക്കവും ലഭിക്കും.