ശീര്‍ഷാസനത്തില്‍ കാലിന്റെ സ്ഥിതി പത്മാസനത്തിന്റേതാവുമ്പോള്‍, അതായത് കാലുകള്‍ പിണച്ച അവസ്ഥയിലായാല്‍ പത്മശീര്‍ഷാസനം. ഭാരമില്ലാത്ത പത്മാസനമാണിത്.
ചെയ്യുന്ന വിധം
മുട്ടില്‍ ഇരിക്കുക. കുനിഞ്ഞ് ചുമലകലത്തില്‍ കൈമുട്ട് മുന്നില്‍ ചുമലിനു താഴെയായി കുത്തി കൈത്തണ്ട നിലത്തു പതിച്ചു വെക്കുക. രണ്ടു കൈയിലേയും വിരലുകള്‍ തമ്മില്‍ കോര്‍ത്ത് നിലത്തു പതിച്ചു വെച്ച് അതിന്റെ മധ്യത്തില്‍ തലയുടെ ഉച്ചി നിലത്തു പതിച്ചു വെക്കുക. കാലു നിവര്‍ത്ത് ശരീരം മറിച്ചിട്ട ് ആകൃതിയില്‍ ആക്കുക. സന്തുലനം വിടാതെ കാല്‍മുട്ട് നെഞ്ചോടു ചേര്‍ത്തു കൊണ്ട് കാല്‍ മടക്കി കാല്‍പ്പത്തി മേലോട്ടാക്കുക. സാവധാനത്തില്‍ കാല്‍ മേലോട്ടു നിവര്‍ത്തി കുത്തനെ തലയില്‍ നില്ക്കുക. ഇത് ശീര്‍ഷാസനം. ഈ അവസ്ഥയില്‍ വലതു കാല്‍ മടക്കി ഇടതു തുടയിടുക്കില്‍ ചേര്‍ക്കുക. ഇടതുകാല്‍ മറിച്ചും. പത്മ ശീര്‍ഷാസനമായി.
ഗുണങ്ങള്‍
തലഭാഗത്തേക്ക് രക്തപ്രവാഹം കൂടും. ഏകാഗ്രത വര്‍ദ്ധിക്കും. അതുവരെ ഭാരം അനുഭവിച്ച ശരീരഭാഗങ്ങളില്‍ ഭാരക്കുറവും വിശ്രമവും ലഭിക്കും. പത്മാസനം കൊണ്ടുണ്ടാകുന്ന ചില ഗുണങ്ങളും ഇതില്‍ നിന്നു ലഭിക്കും.