മത്സരങ്ങളുടെ ഈ ലോകത്താണ് യോഗയും നിറഞ്ഞു നില്ക്കുന്നത്. അതുകൊണ്ട് യോഗ പദ്ധതിയിലും സ്‌പോര്‍ട്ട്‌സിന്റെയും മത്സരത്തിന്റെയും കടന്നുകയറ്റത്തെ അവഗണിക്കാന്‍ പറ്റില്ല. മത്സരങ്ങള്‍ ആഘോഷമാവുന്നു. യോഗ മത്സരങ്ങളും സാധാരണമായിരിക്കുന്നു. അതിനെ യോഗാസനമത്സരങ്ങളാക്കുകയാണ് ഭാവാത്മകം. അതാണ് കേന്ദ്ര സര്‍ക്കാര്‍ ‘യോഗാസന ഭാരത്’ എന്ന സംഘടനയിലൂടെ ചെയ്യുന്നത്. പറഞ്ഞു വന്നത്, ഇതിനനുസരിച്ച് യോഗാസനങ്ങളിലും പരിഷ്‌കാരങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും നടക്കുന്നു എന്നതാണ്. അത്തരത്തില്‍ വന്ന വളരെ സങ്കീര്‍ണ്ണമായ, ഏറെ ശരീര വഴക്കം ആവശ്യമായ ഒരു യോഗാസനമാണ് ഇവിടെ കൊടുക്കുന്നത്. സാധാരണക്കാര്‍ക്ക് ചെയ്യാന്‍ പറ്റാത്തതാണ് ഇത്തരം ആസനങ്ങള്‍.
ചെയ്യുന്ന വിധം
കാല്‍ നീട്ടിയിരിക്കുക. ഓരോ കാലായി മടക്കി തുടക്കടിയില്‍ ചേര്‍ത്ത് വജ്രാസനത്തില്‍ വരിക. മുട്ടില്‍ നില്ക്കുക. ശരീരം പിരിച്ചു പിന്നോട്ട് നോക്കുക. പിന്നെ ശരീരം പിന്നോട്ടു വളച്ച് ഇടതു കൈപ്പത്തി വലത്തു കാല്പത്തിയില്‍ ചേര്‍ക്കുക. വലതുകൈപ്പത്തി ഇടതുകാല്പത്തിയിലും. ദൃഷ്ടി പിന്നോട്ട്. ഇതാണ് പൂര്‍ണ സ്ഥിതി. അല്പ സമയം സ്ഥിതിയില്‍ നിന്ന ശേഷം തിരിച്ചു വന്ന് മറുഭാഗത്തും ചെയ്യുക.
ഗുണങ്ങള്‍
ശരീരത്തിന്റെ എല്ലാ ഭാഗത്തും പിരിച്ചില്‍ വരും. വഴക്കവും രക്തപ്രവാഹവും സുഗമമാവും. ഏകാഗ്രത ലഭിക്കും. നടുഭാഗത്താണ് കൂടുതല്‍ പിരിച്ചില്‍ കിട്ടുക.