ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ട സത്യാന്വേഷണ പരീക്ഷണമായിരുന്നു. ഗാന്ധിജി നടത്തിയ പല സത്യാന്വേഷണ പരീക്ഷണങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹം ഒരിക്കലും വിസമ്മതിച്ചിരുന്നില്ല. സത്യാന്വേഷണ പരാജയങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിക്കുമ്പോഴെല്ലാം താന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായി തോന്നിയതായും അദ്ദേഹം സാക്ഷ്യം പറഞ്ഞിട്ടുണ്ട്. അഹിംസകൊണ്ട് ഹിംസയേയും സത്യംകൊണ്ട് അസത്യത്തേയും സ്‌നേഹംകൊണ്ട് വെറുപ്പിനേയും സഹിഷ്ണുതകൊണ്ട് അസഹിഷ്ണുതയേയും കീഴടക്കാനാണ് ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ശ്രമിച്ചത്.
പക്ഷേ, അതില്‍ ഗാന്ധിജി, പരാജയപ്പെട്ടു. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ അധിപനായ തുര്‍ക്കി സുല്‍ത്താന്‍ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം തത്സ്ഥാനത്തുനിന്നും നിഷ്‌കാസിതനായി. അദ്ദേഹത്തെ കുടിയിരുത്തുന്നതിനുവേണ്ടിയായിരുന്നു ഖിലാഫത്ത് സമരം. ഒട്ടോമന്‍ സുല്‍ത്താന്‍ ദാറുല്‍ ഇസ്ലാം അഥവാ ആഗോള ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കാന്‍ വേണ്ടി അല്ലാഹുവിനാല്‍ നിയുക്തനാക്കപ്പെട്ടവന്‍ എന്നു കരുതിയിരുന്നു. ഖുര്‍-ആനും പ്രവാചകനും മാത്രമല്ല അല്ലാഹുവും ഈ കൃത്യം നിര്‍വ്വഹിക്കാന്‍ തന്നെ നിയുക്തനാക്കി എന്നും സുല്‍ത്താന്‍ വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ അമുസ്ലീങ്ങളെ മതപരിവര്‍ത്തനം നടത്തി മുസ്ലീമാക്കി. വിസമ്മതിച്ചവരെ കൊന്നൊടുക്കി ദൈവം അംഗീകരിച്ച ജിഹാദായിരുന്നു അത് എന്ന് സുല്‍ത്താന്‍ കരുതുകയും ചെയ്തു.
ഒന്നാം ലോകയുദ്ധത്തില്‍ (1914-1918) ലോകരാജ്യങ്ങള്‍ രണ്ടുചേരിയായി യുദ്ധം ചെയ്തു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക മുതലായവര്‍ ഒരു ചേരി. ജര്‍മ്മനിയുടെ നേതൃത്വത്തില്‍ മറു ചേരി. ഒട്ടോമന്‍ സാമ്രാജ്യം ജര്‍മ്മന്‍ ചേരിയിലായിരുന്നു. യുദ്ധത്തില്‍ ജര്‍മ്മന്‍ ചേരി തോറ്റു. പരാജയം സമ്മതിച്ച ഒട്ടോമന്‍ സാമ്രാജ്യം 30-10-18 ല്‍ ബ്രിട്ടനുമായി സന്ധിയില്‍ ഒപ്പുവെച്ചു. ഇതിന്‍പ്രകാരം 28-06-19ന്, ഫ്രാന്‍സിലെ വെര്‍സാലിസ് കൊട്ടാരത്തില്‍വച്ച് ഉടമ്പടി ഒപ്പുവച്ചു. അതുപ്രകാരം ബ്രിട്ടനും സംഘവും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ മുക്കാല്‍ പങ്കും കൈക്കലാക്കി. ഒരു ചെറുതുണ്ടു ഭൂമി മാത്രമാണ് സുല്‍ത്താന് ലഭിച്ചത്.
ലോകത്തിലെ മുസ്ലീങ്ങള്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഈ തകര്‍ച്ചയെ മതപരമായ പരാജയമായിട്ടാണ് കരുതിയത്. പ്രവാചകന്‍ സ്വപ്‌നം കണ്ടതും അല്ലാഹു അരുളിച്ചെയ്തതുമായ ആഗോള ഇസ്ലാമിക സാമ്രാജ്യമാണ് അസ്തമിച്ചത്. ലോകത്തെല്ലായിടത്തും മുസ്ലീങ്ങള്‍ അതില്‍ പ്രതിഷേധിച്ചു. തുര്‍ക്കിയിലെ മുസ്തഫ കെമാല്‍ അതാതുര്‍ക്ക് എന്ന മുസല്‍മാന്‍ ഗ്രാന്റ് നാഷണല്‍ അസംബ്ലി വിളിച്ചുകൂട്ടി പ്രതിഷേധിച്ചു. ബ്രിട്ടനുമായുണ്ടാക്കിയ ഉടമ്പടി അസാധുവാണെന്നു പ്രഖ്യാപിച്ചു. കരാറില്‍ ഒപ്പുവെച്ച ഒട്ടോമന്‍ പ്രതിനിധികളുടെ പൗരത്വം റദ്ദാക്കിയതായും അവരെ മതത്തില്‍ നിന്നും പുറത്താക്കിയതായും പ്രഖ്യാപിച്ചു.
ഒട്ടോമന്‍ സാമ്രാജ്യം പുനഃസ്ഥാപിക്കുക, ഖലീഫയെ തിരിച്ചു ചക്രവര്‍ത്തിയായി പ്രതിഷ്ഠിക്കുക, ആഗോള ഇസ്ലാമിക സാമ്രാജ്യത്തിനായി പ്രവര്‍ത്തിക്കുക, അതിനുവേണ്ടി ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള മുസ്ലീങ്ങള്‍ സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കുക ഇതെല്ലാമായിരുന്നു ഖിലാഫത്തിന്റെ ലക്ഷ്യം. ഖിലാഫത്ത് ഒരിക്കലും ഒരു സര്‍വ്വമതസാഹോദര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം ആയിരുന്നില്ല. ഇന്ത്യയില്‍ ഇതിനായി, ആലി സഹോദരന്മാര്‍ എന്നു ഇന്ത്യാ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന മുഹമ്മദ് അലി, ഷൗക്കത്ത് അലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മുസ്ലീം മൂവ്‌മെന്റ് രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ബ്രിട്ടന്‍ അവരെ ഗൗനിച്ചിരുന്നില്ല.
ഒട്ടോമന്‍ സുല്‍ത്താന്‍ മതഭ്രാന്തുള്ള ഇസ്ലാം മതവിശ്വാസിയായിരുന്നു. അദ്ദേഹമാണ് അര്‍മേനിയന്‍ വംശഹത്യ നടത്തി ചരിത്രത്തില്‍ ഇടംനേടിയ കുപ്രസിദ്ധന്‍. സുല്‍ത്താന്റെ മതവിശ്വാസങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം: ഇസ്ലാം മാത്രമാണ് ഒരേയൊരു സത്യമതം. ബാക്കി എല്ലാ മതങ്ങളും അസത്യ പ്രചാരണം നടത്തുന്നു. അസത്യത്തെ മാറ്റി സത്യത്തെ സംസ്ഥാപിക്കാന്‍ അല്ലാഹു എല്ലാ മുസ്ലീങ്ങളെയും അധികാരപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അമുസ്ലീങ്ങളെ ജിഹാദിലൂടെ കൂട്ടംകൂട്ടമായോ ഒറ്റയ്‌ക്കോ മതപരിവര്‍ത്തനം നടത്തി ഇസ്ലാമാക്കണം. വിസമ്മതിക്കുന്നവരെ വകവരുത്തണം. അങ്ങനെ, ലോകത്തെ ഏകമതശാസനത്തിലാക്കണം. മുഹമ്മദാണ് അന്ത്യപ്രവാചകന്‍. അതുകൊണ്ട് ഒരു പ്രവാചകനും ഒരു വേദഗ്രന്ഥവും വേറെ ഉണ്ടാകില്ല. ഖുര്‍ആന്‍ ആണ് അന്തിമവേദം. അതുപ്രകാരം ജിഹാദില്‍ ഏര്‍പ്പെടുന്നവന് ചത്താലും കൊന്നാലും സ്വര്‍ഗ്ഗവാസം ലഭിക്കും. വിഗ്രഹാരാധകരും ബഹുദൈവവിശ്വാസികളും യഹൂദരും ക്രൈസ്തവരും വധാര്‍ഹരാണ്. അവരെ കാണുന്നിടത്തുവെച്ചു വെട്ടിക്കൊല്ലാനും അല്ലാഹു ഓരോ മുസ്ലീമിനും അധികാരം നല്കിയിരിക്കുന്നു.
ഈ വിശ്വാസക്കാരനായ സുല്‍ത്താനെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം രൂപംകൊണ്ടത്. സുല്‍ത്താനടക്കമുള്ള അന്നത്തെ മുസ്ലീങ്ങള്‍ മാത്രമല്ല, ഇന്നത്തെ മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത് ലോകം മുഴുവനുമുള്ള ആളുകള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ മാത്രമെ ഒരു മുസല്‍മാന് യഥാര്‍ത്ഥ ഇസ്ലാം മതാനുയായി ജീവിക്കാന്‍ കഴിയൂ എന്നാണ്. അവരുടെ മതം അക്കാര്യം ഉദ്‌ഘോഷിക്കുന്നു. ഈ സത്യവേദം അവതീര്‍ണ്ണമാകുകയും അത് ബോദ്ധ്യമാകുകയും ചെയ്തതിനുശേഷം ദാറുള്‍ ഇസ്ലാമിനുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുന്നത് ദൈവനിന്ദയായും ഖുര്‍-ആന്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പ്രഖ്യാപിക്കുന്നു. ദൈവനിന്ദകന്‍ വധശിക്ഷ അര്‍ഹിക്കുന്നു. അതുകൊണ്ട് ഒരു മുസ്ലീം ഒരു അമുസ്ലീമിന് നേരായ മാര്‍ഗ്ഗം കാണിച്ചുകൊടുത്തിട്ടും അതിന് വഴിപ്പെട്ടില്ലെങ്കില്‍ അവനെതിരെ ജിഹാദ് നടത്തി അവനെ കൊല്ലണം. അങ്ങനെ സുല്‍ത്താന്‍ കൊന്നതിന്റെ ബാക്കിപത്രമാണ് അര്‍മേനിയന്‍ വംശഹത്യയായി ഇന്ന് അറിയപ്പെടുന്നത്.
അതുകൊണ്ട്, ഇന്ത്യയിലെ മുസ്ലീങ്ങള്‍ ലോകമുസ്ലീങ്ങള്‍ക്ക് ഒപ്പം അതിനുവേണ്ടി പരിശ്രമിച്ചതിനെ തെറ്റുപറയാനാകില്ല. അറുനൂറുകൊല്ലത്തെ ഭരണത്തില്‍ ഇസ്ലാം ചക്രവര്‍ത്തിമാര്‍ ഇന്ത്യയില്‍ പരിശ്രമിച്ചതും ജിഹാദ് നടത്താനാണ്. ഇസ്ലാം മതം സ്വീകരിക്കാത്തവരെ കൊല്ലാതെ ജസിയ എന്ന മത നികുതി (അതായത്, ഒരുവന്‍ ജനിച്ചു വളര്‍ന്ന ദേശത്ത്, അവന്റെ പിതൃപരമ്പര ആചരിച്ച മതവിശ്വാസം അനുസരിച്ചു ജീവിക്കണമെങ്കില്‍ സുല്‍ത്താന് ചുങ്കം നല്‍കണം എന്ന വ്യവസ്ഥ) ഏര്‍പ്പെടുത്തിയ ഇസ്ലാമിക ഭരണാധികാരികളെ മഹാന്മാര്‍ എന്നു വിശേഷിപ്പിക്കുന്ന ചരിത്രബോധത്തെ പ്രശംസിക്കാതെ വയ്യതന്നെ. പഞ്ചാബ്, ബംഗാള്‍, അഫ്ഗാനിസ്ഥാന്‍ എന്നീ പ്രദേശങ്ങളിലെല്ലാം അവര്‍ അക്കാര്യത്തില്‍ വിജയിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഉണ്ടായിരുന്ന മുസ്ലീങ്ങളില്‍ മഹാഭൂരിപക്ഷവും ഇന്ത്യയെ അവരുടെ മാതൃരാജ്യമായി കരുതിയിരുന്നില്ല. ദാറുള്‍ ഇസ്ലാം സംസ്ഥാപിതമാകുന്നതുവരെ ജീവിക്കാനുള്ള ഇടയിടം മാത്രമായിരുന്നു അവര്‍ക്ക് ഇന്ത്യ.
അതുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ അവര്‍ അവരുടെ സംഘടനയായി കണ്ടില്ല. ഹിന്ദുക്കള്‍ ഭരണീയരും മുസ്ലീങ്ങള്‍ ഭരണാധികാരികളുമായതുകൊണ്ട്, ഭരണീയരോടൊപ്പം ഭരണാധികാരികള്‍ ചേരുന്നതിനെ അവര്‍ മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നില്ല. അങ്ങനെയാണ് 1885ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ബദലായി 30-12-1906ന് മുസ്ലീങ്ങള്‍ ഒന്നുചേര്‍ന്ന് ആള്‍ ഇന്ത്യ മുസ്ലീംലീഗ് എന്ന രാഷ്ട്രീയസംഘടന ഉണ്ടാക്കിയത്. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പാകിസ്ഥാന്‍ എന്ന മതരാഷ്ട്രമുണ്ടാക്കുകയായിരുന്നു മുഹമ്മദ് അലി ജിന്ന, ആഗാഖാന്‍ മൂന്നാമന്‍, ഖ്യാജസലിംമുള്ള, അജ്മല്‍ഖാന്‍ എന്നിവര്‍ നേതൃത്വം നല്കി രൂപീകരിച്ച മുസ്ലീം ലീഗിന്റെ ലക്ഷ്യം. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഖുര്‍-ആന്റെ സമ്മതിയുള്ള ജിന്നയുടെ നിലപാടായിരുന്നു സ്വീകാര്യം; ഗാന്ധിയുടെ നിലപാടായിരുന്നില്ല. അതുകൊണ്ട് കേരളത്തിലെ മുസ്ലീങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെയല്ല മുസ്ലീംലീഗിനെയാണ് അവരുടെ പാര്‍ട്ടിയായി കരുതിയത്.
ഗാന്ധിജി കോണ്‍ഗ്രസ്സ് നേതൃത്വത്തിലേക്ക് എത്തുമ്പോഴുള്ള ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലം ഇതായിരുന്നു. താനൊരു അദ്വൈതവേദാന്തിയാണെന്നാണ് ഗാന്ധിജി അവകാശപ്പെട്ടിരുന്നത്. സ്വാഭാവികമായും മതജാതി വര്‍ണ്ണവര്‍ഗ്ഗഭേദവിചാരത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. വിവിധ ഭേദവിചാരങ്ങള്‍ അയുക്തികങ്ങളാണെന്നും അവയെല്ലാം വിഘടനവും വിദ്വേഷവും ഹിംസയും നാശവും മാത്രമെ സൃഷ്ടിക്കുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള അവിഭാജ്യമായ ഏകകത്തെയാണ് ഗാന്ധിജി സത്യമായി കരുതിയത്. മണ്ണും വിണ്ണും ഉള്‍പ്പെടെ എല്ലാത്തിലും തന്നെയും തന്നില്‍ എല്ലാത്തിനേയും കണ്ടിരുന്നതുകൊണ്ട് ദൈവവും മനുഷ്യനും അഭിന്നമാണെന്നും ഗാന്ധി കരുതി. ദൈവവും മനുഷ്യനും രണ്ടും രണ്ടാണെന്നു കരുതുന്ന ഇസ്ലാം മതവിശ്വാസിക്ക് ഗാന്ധിജി അസ്വീകാര്യനായതിലും അത്ഭുതമില്ല.
അഹിംസയിലും സത്യത്തിലും അധിഷ്ഠിതമായ കര്‍മ്മപരിപാടികളാണ് ഗാന്ധിജി വിഭാവനം ചെയ്തത്. സത്യം അവിഭാജ്യമായതുകൊണ്ട് പ്രപഞ്ചമാകെ സാരാംശത്തില്‍ അഭിന്നമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സ്വാഭാവികമായും ഹിന്ദു-മുസ്ലീം മതഭേദവും ബ്രാഹ്മണ-ചണ്ഡാല ജാതി ഭേദവും അദ്ദേഹത്തിന് അസ്വീകാര്യമായിരുന്നു. അതുകൊണ്ട് ഹിന്ദു-മുസ്ലീം മൈത്രിയും അയിത്തോച്ചാടനവും തനിക്ക് തന്റെ പ്രാണനെക്കാള്‍ വിലപ്പെട്ടതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സത്യം അവിഭാജ്യവും അഭിന്നവുമായതുകൊണ്ട് സത്യം ഗ്രഹിക്കാനുള്ള മാര്‍ഗ്ഗം അഹിംസയാണെന്നും അദ്ദേഹം കണ്ടെത്തി. ഈ സത്യഗ്രഹമാര്‍ഗ്ഗത്തെയാണ് നിരാഹാരം അഥവാ ആത്മനിയന്ത്രണം എന്നു വിശേഷിപ്പിച്ചത്.
അന്നത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ, നെഹ്‌റു അടക്കമുള്ള നേതാക്കള്‍ക്ക് സത്യവും അഹിംസയും ഉള്‍പ്പെടെയുള്ള ഗാന്ധിയന്‍ ആവശ്യങ്ങളോട് വിയോജിപ്പായിരുന്നു. നെഹ്‌റു അക്കാര്യം ഗാന്ധിജിയെ ഒരു കത്തിലൂടെ 1927-ല്‍ അറിയിക്കുകയും ചെയ്തിരുന്നു. തനിക്ക് പാശ്ചാത്യ സെക്കുലറിസത്തിലും റഷ്യന്‍ സോഷ്യലിസത്തിലുമാണ് വിശ്വാസമെന്നും അതുകൊണ്ട് താന്‍ മതങ്ങളെ തന്നെ അംഗീകരിക്കുന്നില്ലെന്നും നെഹ്‌റു ഗാന്ധിജിയെ അറിയിച്ചു. സ്വാഭാവികമായും ഹിന്ദു-മുസ്ലീം മൈത്രിയും അയിത്തോച്ചാടനവും അദ്ദേഹത്തിന്റെ പരിഗണനാവിഷയമായിരുന്നില്ല. ഈ വസ്തുത നമ്മുടെ പാഠപുസ്തകചരിത്രകാരന്മാര്‍ കുട്ടികളെ പഠിപ്പിക്കാറില്ല എന്നു മാത്രം. മതത്തില്‍ തന്നെ വിശ്വാസമില്ലാത്ത നെഹ്‌റുവിന് മതമൈത്രിയെക്കുറിച്ച് ചിന്തിക്കേണ്ട കാര്യവുമില്ല. എന്നിട്ടും ചരിത്രകാരന്മാര്‍ നെഹ്‌റുവിനെ ഗാന്ധിജിയുടെ വിശ്വസ്തനായ അനുയായിയാക്കി അവതരിപ്പിച്ചു.
ആലിസഹോദരങ്ങള്‍ക്കും ജിന്നയെ പോലെ തന്നെ ഗാന്ധിയുടെ ആശയങ്ങളില്‍ വിശ്വാസമുണ്ടായിരുന്നില്ല. അക്കാര്യം അവര്‍ ഒരിക്കലും ഒളിച്ചുവെച്ചില്ല. ഖിലാഫത്തുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരായിരുന്നു എങ്കിലും ഇന്ത്യന്‍ മുസ്ലീങ്ങളില്‍ ഒരു വിഭാഗം ബ്രിട്ടീഷ് പക്ഷപാതികളായിരുന്നു. അക്കൂട്ടരാണ് അലിഗഡ് മുസ്ലീം സര്‍വ്വകലാശാല സ്ഥാപിച്ചത്. ബ്രിട്ടന്റെ ധനസഹായം സ്വീകരിച്ചാണ് സര്‍വ്വകലാശാല പ്രവര്‍ത്തിച്ചിരുന്നതും. 1920 ഒക്‌ടോബര്‍ മാസത്തില്‍ ഗാന്ധിജി ആലിസഹോദരങ്ങള്‍ക്ക് ഒപ്പം അലിഗഡ് സന്ദര്‍ശിച്ചു. ബ്രിട്ടീഷ് ധനസഹായം ഉപേക്ഷിക്കണമെന്നും ദേശീയ സര്‍വ്വകലാശാലയായി അലിഗഡിനെ പരിവര്‍ത്തിപ്പിക്കണമെന്നും ഗാന്ധിജി ആവശ്യപ്പെട്ടു. എന്നാല്‍ അലിഗഡ് മാനേജ്‌മെന്റിന് അത് സ്വീകാര്യമായിരുന്നില്ല.
ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ഒരു ദേശീയ സര്‍വ്വകലാശാല രൂപീകരിക്കാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ജാമിയ മില്ലിയ ഇസ്ലാമിക സര്‍വ്വകലാശാല 1920 ഒക്‌ടോബര്‍ 29ന് അലിഗഡില്‍ സ്ഥാപിതമായത്. ഹക്കിം അജ്മല്‍ഖാന്‍, സക്കീര്‍ഹുസൈന്‍, മുഹമ്മദാലി ജോഹര്‍, മുക്താര്‍ അഹമ്മദ് അന്‍സാരി എന്നിവര്‍ നേതൃത്വം നല്കിയ സര്‍വ്വകലാശാലയുടെ ആസ്ഥാനം പിന്നീട ദല്‍ഹിയിലേക്ക് മാറ്റി. പ്രസിദ്ധ കവി ഇഖ്ബാലിനെയാണ് ആദ്യവൈസ്ചാന്‍സലറാകാന്‍ ഗാന്ധിജി ക്ഷണിച്ചത്. എന്നാല്‍ ഇഖ്ബാല്‍ ക്ഷണം സ്വീകരിച്ചില്ല. ദേശീയ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഗാന്ധിജി സ്ഥാപിച്ച ഈ സര്‍വ്വകലാശാലയാണ് ശതാബ്ദിവര്‍ഷത്തില്‍ ദേശവിരുദ്ധശക്തികളുടെ ആവാസകേന്ദ്രമായതെന്നും ഓര്‍ക്കാവുന്നതാണ്.
മുസ്ലീങ്ങളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേയ്ക്ക് അടുപ്പിക്കുക, അവരെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുക, ഹിന്ദുമുസ്ലീം മൈത്രി ഉറപ്പിക്കുക എന്നിവ നേടിയെടുക്കുന്നതിനുവേണ്ടിയാണ് ഖിലാഫത്ത് പ്രസ്ഥാനത്തിനു പിന്തുണ നല്‍കാന്‍ ഗാന്ധിജി തീരുമാനിച്ചത്. ഇവയെല്ലാം വിശദമാക്കിക്കൊണ്ട് ഗാന്ധിജി എഴുതിയ ആശയങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: ‘ഖിലാഫത്തു പ്രസ്ഥാനത്തില്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ സഹായിക്കണം.
അതിലൂടെ മുസ്ലീം ജനവിഭാഗത്തിന്റെ സന്മനസ്സും സാഹോദര്യവും സൗഹൃദവും ഹിന്ദുക്കള്‍ക്ക് നേടാന്‍ കഴിയും. അങ്ങനെ ഹിന്ദുവിന് മുസ്ലീമിന്റെ യഥാര്‍ത്ഥ സഹോദരനാണെന്നു തെളിയിക്കാന്‍ കഴിയും. (ഗാന്ധിജി സമ്പൂര്‍ണ്ണ കൃതികള്‍ തഢകകക ജ 143)
ഗാന്ധിജിയുടെ ഈ നിലപാട് മുഹമ്മദാലി ജിന്നയ്ക്ക് സ്വീകാര്യമായിരുന്നില്ല. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ സുല്‍ത്താനെ ആഗോള മുസ്ലീങ്ങളുടെ നേതാവും രക്ഷകനുമായി കരുതാന്‍ ജിന്നയ്ക്ക് കഴിയുമായിരുന്നില്ല. മാത്രമല്ല, ഒട്ടോമന്‍ സുല്‍ത്താനുവേണ്ടി ബ്രിട്ടീഷുകാരുമായുള്ള സുഗമമായ ബന്ധം മുറിക്കാനും ജിന്ന തയ്യാറായിരുന്നില്ല. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇസ്ലാമികമതരാഷ്ട്രം സ്ഥാപിക്കാനും അതിന്റെ സുല്‍ത്താനാകാനുമായിരുന്നു ജിന്നയുടെ മോഹം. ഇന്ത്യന്‍ മുസ്ലീങ്ങളില്‍ നല്ലൊരു ശതമാനംപേരും ഇക്കാര്യത്തില്‍ ജിന്നയോടൊപ്പമായിരുന്നു. അവര്‍ക്ക് ഗാന്ധിജിയേക്കാള്‍ വിശ്വാസം ജിന്നയെ തന്നെയായിരുന്നു.
എന്നാല്‍ ഗാന്ധിജി പിന്മാറിയില്ല. ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്‍തുണ തേടി ആലിസഹോദരങ്ങള്‍ക്ക് ഒപ്പം ഗാന്ധിജി മദ്രാസ് പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തി. ഈ യാത്രയില്‍ ഉടനീളം തന്റെ ആഢ്യത്തവും മതബോധവും എടുത്തുകാട്ടാന്‍ ഷൗക്കത്ത് അലി ശ്രമിച്ചിരുന്നു. ആഡംബരവസ്ത്രങ്ങള്‍ക്ക് മുകളില്‍ പച്ചമേല്‍ക്കുപ്പായമണിയാനും ചന്ദ്രക്കല ആലേഖനം ചെയ്ത തുര്‍ക്കി തൊപ്പിധരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗാന്ധിജിയാകട്ടെ തന്റെ കൃഷീവല വേഷത്തിലുമായിരുന്നു യാത്ര.
നെഹ്‌റുവിനെപോലെ ഷൗക്കത്ത് അലിക്കും ഗാന്ധിയുടെ അഹിംസയില്‍ വിശ്വാസമുണ്ടായിരുന്നില്ല. ഇസ്ലാംമതത്തെ നിന്ദിക്കുന്ന മതശത്രുവിനെ കൊല്ലാം എന്നു മാത്രമല്ല ചതിച്ചു കൊല്ലാനും ഒരു ഇസ്ലാം മതാനുയായി എന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന് ഷൗക്കത്ത് അലി തുറന്നു പറഞ്ഞിരുന്നു. മുഹമ്മദ് ആലിയും ഇതേ അഭിപ്രായക്കാരനായിരുന്നു. ”ഗാന്ധിജിയുമായി സഹകരണമാകാം. എന്നാല്‍ അദ്ദേഹത്തെ ഇസ്ലാമിന്റെ സത്യസാക്ഷിയായി കരുതാനാകില്ല. അദ്ദേഹം അഹിംസയില്‍ വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്റെ ഹൃദയത്തില്‍ നിന്നും ഹിംസയെ നീക്കാനാകില്ല. മതശത്രുവിനെതിരെ ആയുധം പ്രയോഗിക്കാന്‍ എന്റെ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന് മുസ്ലീങ്ങള്‍ ക്ക് അധികാരമില്ല. നമ്മള്‍ അധികാരത്തിന് പുറത്താണ്. അതുകൊണ്ട് ഗാന്ധിയുമായി സഹകരിക്കാം.” (ഫൈസാബാദില്‍ 1921 ഫെബ്രുവരിയില്‍ ചെയ്ത പ്രസംഗം. 1920 സപ്തംബര്‍ എ ബിപി 2, 3, 4 ലക്കങ്ങളില്‍ കാണാവുന്നതാണ്)
മതത്തിന്റെ പേരില്‍ ജിഹാദ് നടത്തി കൊല്ലാ നും ചാകാനും തയ്യാറായിരുന്നു ആലിസഹോദരന്മാര്‍. ”ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് എതിരെ ആയുധമെടുക്കാനുള്ള അവകാശം നാം കാത്തുസൂക്ഷിക്കണമെന്ന്” മുസ്ലീങ്ങളെ മുഹമ്മദ് ആലി ആഹ്വാനം ചെയ്തിരുന്നതായി ഗോപാലകൃഷ്ണഗാന്ധി (അ എൃമിസ എൃശലിറവെശു ജ. 75) രേഖപ്പെടുത്തിയിട്ടുണ്ട്. ആയുധമെടുത്തു ശത്രുവിനെ കൊല്ലുന്നതാണ് മതപരമായ നന്മ എന്നു വിശ്വസിച്ചിരുന്ന ആലിസഹോദരന്മാരും ആയുധമെടുത്തു ഒരുവനെ കൊല്ലുന്നതിനേക്കാള്‍ അവനാല്‍ കൊല്ലപ്പെടുന്നതാണ് ശരി എന്നു വിശ്വസിച്ചിരുന്ന ഗാന്ധിയും തമ്മിലുണ്ടായിരുന്നത് വളരെ വിചിത്രമായ സൗഹൃദമായിരുന്നു. ആലിസഹോദരങ്ങള്‍ നേതൃത്വം നല്കിയ ഖിലാഫത്ത് ഹിന്ദുവംശഹത്യയില്‍ അവസാനിച്ചതില്‍ അത്ഭുതവുമില്ല.
മുസ്ലീങ്ങളുടെ ഖിലാഫത്ത് ആവശ്യം ബ്രിട്ടീഷുകാര്‍ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ ഏതാനും മുസ്ലീങ്ങള്‍ അഫ്ഗാനിസ്ഥാനിലേയ്ക്ക് പലായനം ചെയ്യുകയും ചെയ്തു. ഇസ്ലാമിക നിയമം അംഗീകരിക്കാത്ത ഒരു രാജ്യത്ത് നിന്നും ഇസ്ലാമിക നിയമപ്രകാരം രാജ്യഭരണം നടത്തുന്ന രാജ്യത്തേക്ക് പലായനം ചെയ്യുന്നത് മതപരമായ വിശുദ്ധകര്‍മ്മമായും മുസ്ലീങ്ങള്‍ കരുതുന്നു. അഫ്ഗാനിസ്ഥാന്‍ അന്ന് ഭരിച്ചിരുന്നത് ഇസ്ലാമിക നിയമപ്രകാരമായിരുന്നു. അതുകൊണ്ടാണ് അവിടെ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടത്. അഫ്ഗാനിസ്ഥാനെ ഇന്ത്യയെക്കാള്‍ മഹത്തായ രാജ്യമായിട്ടാണ് ആലിസഹോദരങ്ങള്‍ കരുതിയിരുന്നത്. ഗാന്ധിജിക്ക് ആകട്ടെ ഇന്ത്യ മഹത്തായ രാജ്യം തന്നെയായിരുന്നു. ഇന്നും അഫ്ഗാനിസ്ഥാന്‍ ഇസ്ലാമിക രാജ്യമാണ്.
അഫ്ഗാനിസ്ഥാനോടുള്ള മമതയും കടപ്പാടും വെളിവാ ക്കാന്‍ ആലിസഹോദരങ്ങള്‍ മടിച്ചിരുന്നില്ല. ”അഫ്ഘാനിസ്ഥാനിലെ അമീര്‍ ഇന്ത്യയെ ആക്രമിച്ചാല്‍ അദ്ദേഹത്തെ പിന്‍തുണയ്‌ക്കേണ്ടത് തന്റെ മതപരമായ കടമയാണെന്ന്” 1921 ഏപ്രില്‍ മാസത്തില്‍ മദ്രാസില്‍ നടത്തിയ പ്രസംഗത്തില്‍ മുഹമ്മദ് ആലി വെളിവാക്കുകയും ചെയ്തു. ഇന്ത്യയില്‍ ജീവിച്ച് ഈ രാജ്യത്തെ എല്ലാ ആനുകൂല്യങ്ങളും പറ്റിക്കൊണ്ടിരിക്കെയാണ് ഒരു ഇസ്ലാമികരാജ്യം ഇന്ത്യയെ ആക്രമിച്ചാല്‍ താന്‍ ആക്രമണകാരിയെ മതപരമായ കാരണങ്ങളാല്‍ പിന്‍തുണയ്ക്കുമെന്നു പറയുന്നത്. അതുകൊണ്ട് ആലിസഹോദരങ്ങള്‍ക്കും അതുപോലുള്ള മുസ്ലീങ്ങള്‍ക്കും മറ്റെന്തു വിശേഷണം ചേര്‍ന്നാലും ദേശസ്‌നേഹി എന്ന വിശേഷണം ചേരില്ല.
മുഹമ്മദ്ആലി സത്യസന്ധനായിരുന്നതുകൊണ്ട് ഇക്കാര്യം തുറന്നു പറഞ്ഞു. മുസ്ലീങ്ങളില്‍ ഭൂരിപക്ഷത്തിനും എന്നും എവിടെയും രാഷ്ട്രീയത്തേക്കാള്‍ താല്പര്യം മതത്തോടുതന്നെ ആയിരുന്നു. കേരളത്തിലെ മുസ്ലീങ്ങള്‍ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി മമത ഉണ്ടായിരുന്നില്ല. അവരില്‍ മഹാഭൂരിപക്ഷംപേരും കോണ്‍ഗ്രസ്സിനെ ഹിന്ദുക്കളുടെ സംഘടനയായിട്ടാണ് കണ്ടിരുന്നത്. മുസ്ലീങ്ങളുടെ സ്വാഭാവിക സംഘടന മുസ്ലീംലീഗായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെപോലെ വളരെ ചുരുക്കം ചിലര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു എന്നത് നേരാണെങ്കിലും ലോകത്തിലെ ഇതരഭാഗങ്ങളിലെ മുസ്ലീങ്ങളെപോലെ കേരളത്തിലെ മുസ്ലീങ്ങളും ഇസ്ലാമികരാജ്യം സ്ഥാപിതമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗവുമാണ്. ഖുര്‍-ആന്‍ സൂക്തങ്ങളെ വള്ളിപുള്ളി വിസര്‍ഗ്ഗവ്യത്യാസമില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ അനുസരണയോടെ നടപ്പാക്കുന്ന ഒരു രാഷ്ട്രസംവിധാനം തങ്ങളുടെ സ്വാഭാവികമായ അവകാശമാണെന്നും അവര്‍ വിശ്വസിച്ചു. പ്രവാചകനെ വിമര്‍ശിക്കുന്നത് ദൈവനിന്ദയാണെന്നു കരുതുന്നവരായിരുന്നു അവര്‍. പ്രവാചകവിമര്‍ശനം കുറ്റകൃത്യമായി കരുതി ശിക്ഷ ഏര്‍ പ്പെടുത്തണമെന്ന് മുഹമ്മദ്ആലി ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതും ഓര്‍ക്കാവുന്നതാണ്.
ഈ പശ്ചാത്തലത്തിലാണ് 1920 മാര്‍ച്ച് പത്തൊന്‍ പത് ഖിലാഫത്ത് ദിനമായി ആചരിക്കണമെന്ന് ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചതിനെ വിലയിരുത്തേണ്ടത്. ഒന്നാം ലോകയുദ്ധത്തിന് മുന്‍പ് ഉണ്ടായിരുന്ന അവസ്ഥയിലേക്ക് ഒട്ടോമന്‍ സാമ്രാജ്യത്തെ പുനസ്ഥാപിച്ചുകൊണ്ട് തുര്‍ക്കി സുല്‍ത്താന്റെ സ്ഥാനാരോഹണം നടത്തണമെന്നാണ് കോണ്‍ഗ്രസ്സുകാര്‍ ആവശ്യപ്പെട്ടത്. മുസ്ലീങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതും അവര്‍ ഉന്നയിച്ചിട്ടില്ലാത്തതുമായ ഒരു കാര്യം കൂടി ഗാന്ധിജി അക്കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലീം സാമ്രാജ്യത്തില്‍ അമുസ്ലീങ്ങളുടെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നതായിരുന്നു അത്. എന്നാല്‍, ഒരു ഇസ്ലാമിക രാജ്യത്തിനും ബഹുദൈവവിശ്വാസികളെയും ബിംബാരാധകരെയും വെച്ചുപൊറുപ്പിക്കാനാകില്ല എന്ന കാര്യം ഗാന്ധിജി മറന്നുപോയിരുന്നു. അത് അവരുടെ മതവിശ്വാസപ്രകാരം ദൈവനിന്ദയാണ് എന്നതുതന്നെ കാരണം.
ഹിന്ദു-മുസ്ലീം ഐക്യത്തോടെ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നടത്തിയ സമരമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ജിന്നയുടെ ഇഷ്ടക്കേടുണ്ടായതുകൊണ്ട് ഉത്തരേന്ത്യയിലെ മുസ്ലീങ്ങള്‍ ഖിലാഫത്തുമായി കാര്യമായി സഹകരിച്ചില്ല. ഗാന്ധിയേക്കാള്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ പ്രാമുഖ്യം നല്കിയിരുന്നത് ജിന്നക്കായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനം വലിയ ചലനം ഉണ്ടാക്കി. 1920 ഏപ്രില്‍ 28ന് മഞ്ചേരിയില്‍ ഖിലാഫത്ത് ജില്ലാസമ്മേളനം നടന്നു. ഇന്ത്യന്‍ മുസ്ലീങ്ങളുടെ വികാരം കണക്കിലെടുത്ത് ബ്രിട്ടന്‍ ഖിലാഫത്ത് പ്രശ്‌നം പരിഹരിക്കണമെന്നും അതിന് വിസമ്മതിച്ചാല്‍ ബ്രിട്ടനുമായി നിസ്സഹരിക്കുമെന്നും സമ്മേളനം പ്രമേയം പാസ്സാക്കി. മലബാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്.
മഞ്ചേരി എന്നും മാപ്പിള ജിഹാദുകളുടെ പ്രഭവകേന്ദ്രമായിരുന്നു. മലബാറില്‍ പൊതുവെ മുസ്ലീം അനുകൂല അന്തരീക്ഷം ഉണ്ടായിരുന്നു. ഇസ്ലാംമതത്തിലേയ്ക്കുള്ള നിര്‍ബന്ധിതമതപരിവര്‍ത്തനം സാമൂതിരി രാജകീയവിളംബരത്തോടെ നടപ്പിലാക്കിയിരുന്നു എന്നതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. ഹൈദര്‍-ടിപ്പു അധിനിവേശത്തോടെ മാപ്പിള ജിഹാദുകള്‍ക്ക് ആക്കംകൂടിയിരുന്നു. റംസാന്‍ മാസത്തില്‍ ശുഹദാക്കളുടെ ഖബറിടങ്ങളില്‍ മുസല്‍ മാന്‍മാര്‍ നടത്തുന്ന പ്രാര്‍ത്ഥനയോടെ അവര്‍ക്ക് ഹാലിളക്കം സംഭവിക്കുകയും ഹിന്ദുക്കളെ ആക്രമിക്കുകയും ചെയ്യുക എന്നത് അക്കാലത്തെ നാട്ടുനടപ്പായിരുന്നു. മലബാറിലെ ഏറനാട്, വള്ളുവനാട്, കുറുമ്പ്രനാട്, പൊന്നാനി, കോഴിക്കോട്, വയനാട് എന്നീ താലൂക്കുകളില്‍ ഖിലാഫത്ത് സമരം ആളിപ്പടര്‍ന്നു.
ബ്രിട്ടീഷ് ഭരണത്തെ തുടച്ചുമാറ്റിക്കൊണ്ട് മലബാറിലാകെ മുസ്ലീം സ്വരാജ് സ്ഥാപിക്കലായിരുന്നു ഖിലാഫത്ത് നേതാക്കളുടെ ലക്ഷ്യം. എന്നാല്‍ ഇക്കാര്യം മഹാത്മാഗാന്ധി അംഗീകാരം നല്കിയ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ലക്ഷ്യമായിരുന്നില്ല. ഖിലാഫത്തിന് അനുകൂലമായ തീരുമാനം എടുക്കുന്നതിനായി ബ്രിട്ടനെ പ്രേരിപ്പിക്കാനും അതിനുവേണ്ടി അഹിംസാബദ്ധമായ നിസ്സഹകരണ സമരം നടത്താനുമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനം. എന്നാല്‍ മലബാറിലെ മാപ്പിളമാര്‍ ആവേശഭരിതരായി ശുഹദാക്കളുടെ ഖബറിടപ്രാര്‍ത്ഥനയില്‍നിന്ന് വീര്യം ഉള്‍ക്കൊണ്ട് ആയുധസമരത്തിലേയ്ക്ക് എളുപ്പത്തില്‍ വഴുതി വീഴുകയാണ് ഉണ്ടായത്. അവരുടെ പ്രചോദനം ഗാന്ധിയും അഹിംസയുമായിരുന്നില്ല ഖുറാനും ജിഹാദുമായിരുന്നു.
ആവേശഭരിതരായ മാപ്പിളമാര്‍ നിയന്ത്രണമില്ലാതെ ലഹളയിലേയ്ക്ക് വഴുതിവീഴുമെന്നു ഭയന്ന ബ്രിട്ടീഷ് ഭരണകൂടം 1921 ഫെബ്രുവരി അഞ്ചിന് മലബാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പക്ഷേ, നിരോധനാജ്ഞയ്ക്ക് കാര്യമായ ഫലം ഉണ്ടായില്ല. മുസ്ലീങ്ങളും കോണ്‍ഗ്രസ്സും ഒരുമിച്ചു ചേര്‍ന്ന് ഖിലാഫത്ത് കോണ്‍ഗ്രസ്സായി മാറി. ഇതിനിടയില്‍ മദ്രാസിലെ മുസ്ലീംലീഗ് നേതാവ് യാക്കൂബ് ഹസ്സന്‍ ലീഗില്‍നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് ഖിലാഫത്ത് കോണ്‍ഗ്രസ്സില്‍ ചേരാന്‍ മുസ്ലീങ്ങള്‍ ക്ക് പ്രേരണയായി. യാക്കൂബ് ഹസ്സന് കോഴിക്കോട് നല്കിയ സ്വീകരണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പതിനായിരങ്ങള്‍ പങ്കെടുത്തു. മലബാറിലെ ഓരോ ചെറുപ്രദേശത്തും ഖിലാഫത്ത് സഭകള്‍ രൂപംകൊണ്ടു. 1921 ജൂണ്‍ ആയപ്പോഴേക്കും അത്തരത്തില്‍പ്പെട്ട 181 സഭകളും അവയില്‍ എല്ലാമായി 18007 അംഗങ്ങളും ഖിലാഫത്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതായി കെ.പി. കേശവമേനോന്‍ ആഹ്ലാദത്തോടെ ഒരു പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്ന അംഗങ്ങളെക്കാള്‍ അനേകം ഇരട്ടി മുസ്ലീങ്ങള്‍ ഖിലാഫത്ത് കോണ്‍ഗ്രസ്സില്‍ അംഗങ്ങളായി ചേര്‍ന്നു. അതോടെ കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഖിലാഫത്ത് മുസ്ലീങ്ങള്‍ കയ്യടക്കി. ഈ പുതുനേതൃത്വം കോണ്‍ഗ്രസ്സ് നേതാക്കളുടെ ആജ്ഞയെ ധിക്കരിക്കുകയും ചെയ്തു. മലബാറില്‍ വ്യാപകമായി ഖിലാഫത്ത് അസ്സോസിയേഷനുകള്‍ രൂപംകൊണ്ടു. അവയുടെ നേതൃത്വം മുസ്ലീങ്ങള്‍ക്കായിരുന്നു. ഈ ഘട്ടത്തിലാണ് ഖിലാഫത്ത് പ്രസ്ഥാന നേതാവായി ആലി മുസ്ലിയാര്‍ രംഗപ്രവേശം ചെയ്യുന്നത്. മുസ്ലിയാര്‍ മദ്രസ അധ്യാപകനും മതനേതാവും യാഥാസ്ഥിതിക മുസ്ലീമും ആയിരുന്നു. അതോടെ ഖിലാഫത്ത് കോണ്‍ഗ്രസ്സ് മതമൗലികവാദ സംഘടനയായി മാറി. അവര്‍ ജിഹാദ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.
മുസ്ലിയാര്‍ ഖിലാഫത്ത് സേന രൂപീകരിച്ചു. ഖുര്‍ആന്‍ തൊട്ടു സത്യം ചെയ്തുകൊണ്ടാണ് സൈനികരെ മുസ്ലിയാര്‍ റിക്രൂട്ട് ചെയ്തത്. അവര്‍ ഇസ്ലാമിനുവേണ്ടി ചാകാനും കൊല്ലാനും തയ്യാറായിരുന്നു. അവര്‍ സൈനിക യൂണിഫോം ധരിച്ച് ആയുധധാരികളായി മാര്‍ച്ചു ചെയ്തു. അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം മലബാറില്‍ എങ്ങും പ്രതിധ്വനിച്ചു. 1921 ജൂണ്‍ എട്ടിന് റംസാനായിരുന്നു. അന്ന് ഖിലാഫത്ത് സൈനികര്‍ ആയുധധാരികളായി മുന്‍ ഇസ്ലാമിക ജിഹാദുകളില്‍ മരിച്ച ശുഹദാക്കളുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചു ഉത്തേജിതരായി. അവര്‍ അടുത്ത ജിഹാദിന് ഒരുങ്ങുകയായിരുന്നു. ഇത് സ്വാഭാവികമായും ഹിന്ദുക്കളില്‍ ഭയം ജനിപ്പിച്ചു. ഈ ഉദ്യമത്തില്‍ നിന്നും ജിഹാദികളെ തടയാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം അശക്തമായിരുന്നു.
എന്നിട്ടും, അനുഷ്ഠാന നിഷ്ഠയോടെ, കെ.പി. കേശവമേനോനും സംഘവും ഹിന്ദു-മുസ്ലീം മൈത്രിയെക്കുറിച്ചും അഹിംസാ സമരത്തിന്റെ മഹത്വത്തെക്കുറിച്ചും പ്രസംഗിച്ചുകൊണ്ടേയിരുന്നു. ഈ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറാല്ലായിരുന്നു. ശുഹദാക്കളുടെ ഖബറിടങ്ങളില്‍ പ്രാര്‍ത്ഥിക്കുന്ന ആയുധധാരികളായ ഖിലാഫത്ത് സൈനികരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. ഓരോ പ്രാര്‍ത്ഥനാ പ്രതിജ്ഞയും ഹിന്ദുക്കളിലെ ഭയം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. അവരെ രക്ഷിക്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികളല്ലാതെ ആരും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. അങ്ങനെ 1920 ആഗസ്ത് ഇരുപതിന് മുസ്ലിയാരുടെ നേതൃത്വത്തില്‍ ഖിലാഫത്ത് സൈനികര്‍ ജിഹാദ് ആരംഭിച്ചു. അതോ ടെ മുസ്ലീങ്ങള്‍ കശാപ്പുകാരും ഹിന്ദുക്കള്‍ ഇരകളുമായി മാറി.
സത്യം, അഹിംസ, സ്‌നേഹം, സഹിഷ്ണുത എന്നീ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ശവപ്പറമ്പായി ഖിലാഫത്ത് പ്രസ്ഥാനം മാറി. ഗാന്ധിജി ആശിച്ചതുപോലെ ഹിന്ദു-മുസ്ലീം മൈത്രി ഉണ്ടായില്ല എന്നുമാത്രമല്ല ഹിന്ദുവംശഹത്യയിലാണ് ഖിലാഫത്ത് സമരം അവസാനിച്ചത് എന്നതും ഓര്‍ക്കണം. കാളകൂട വിഷത്തെപോലെ മതപരിവര്‍ത്തനത്തെ വര്‍ജ്ജിക്കണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആയുധമേന്തിയ മുസ്ലീം ജിഹാദികള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ ഇസ്ലാമിലേക്ക് ബലാല്‍ക്കാരേണ മതംമാറ്റി. മതങ്ങളെ താരതമ്യം ചെയ്യുന്നത് അപ്രസക്തമാണെന്നും ഒരു മതവും മറ്റൊരുമതവും തമ്മില്‍ ഫലത്തില്‍ വ്യത്യാസമില്ലെന്നും ഗാന്ധിജി വിശ്വസിച്ചു. എന്നാല്‍ ആലിസഹോദരന്മാരെപോലെ ആലി മുസ്ലിയാരും സംഘവും ഇസ്ലാമാണ് അത്യുത്കൃഷ്ടമതമെന്നും അതുകൊണ്ട് ഇതരമതസ്ഥര്‍ ഇസ്ലാംമതം സ്വീകരിക്കുന്നതാണ് ഉചിതമെന്നും വിശ്വസിച്ചു.
ജീവന്‍ വേണമെങ്കില്‍ ഇസ്ലാംമതം സ്വീകരിക്കണമെന്ന സായുധരായ ജിഹാദികളുടെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങാതിരുന്ന ഹിന്ദുക്കളെ അവര്‍ കൊന്നു. കാരണം സത്യമതത്തിലേയ്ക്ക്, അതായത് ഇസ്ലാമിലേയ്ക്ക് ഇതരമതസ്ഥരെ മതപരിവര്‍ത്തനം നടത്താന്‍ ഓരോ മുസ്ലീമിനും കടമയുണ്ടെന്ന് മുസ്ലീം വിശ്വസിക്കുന്നു. ആ ജിഹാദില്‍ ചാകുന്നതും കൊല്ലുന്നതും സ്വര്‍ഗ്ഗവാസം ഉറപ്പാക്കുമെന്നും ഓരോ മുസ്ലീമും വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് ഇന്നും ഒരു മാറ്റവും സംഭവിക്കുന്നില്ല. മതപരിവര്‍ത്തന ജിഹാദ് ദാറുല്‍ ഇസ്ലാമിന്റെ ഭാഗമായി അവര്‍ കരുതുന്നു. മദ്രസവിദ്യാഭ്യാസം ഈ വിശ്വാസത്തെ ഓരോ മുസ്ലീമിന്റേയും മനസ്സില്‍ ബാല്യത്തിലേ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നു. മുസ്ലീം മനസ്സുകളില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ഈ വിശ്വാസത്തെ മാറ്റാന്‍ ഗാന്ധിജിക്കും കോണ്‍ഗ്രസ്സിനും കഴിഞ്ഞില്ല. അവിടെ ആധിപത്യം നേടിയത് ആലിസഹോദരങ്ങള്‍ തന്നെയാണ്.
ഒട്ടോമന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്മാര്‍ മതപരിവര്‍ത്തനജിഹാദിന് കുപ്രസിദ്ധി നേടിയവരാണ്. അമുസ്ലീങ്ങള്‍ക്ക് മുന്‍പില്‍ ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ വാളുമായിട്ടായിരുന്നു അവര്‍ കടന്നുചെന്നിരുന്നത്. ഖുര്‍ആന്‍ സ്വീകരിച്ചവരെ അവര്‍ സംരക്ഷിച്ചു; സ്വീകരിക്കാന്‍ വിസമ്മതിച്ചവരെ കൊന്നു. പ്രവാചകന്റെ കാലത്തു തുടങ്ങിയതാണ് ഈ മതപരിവര്‍ത്തന ജിഹാദ്. ഇത്തരം വംശഹത്യകളെ പ്രവാചകന്‍ തന്റെ വെളിപാടുകളിലൂടെ ന്യായീകരിക്കുകയും ചെയ്തു. മുസ്ലീങ്ങള്‍ ദുര്‍ബ്ബലരായിരുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം സഹിഷ്ണുത ഒരു നയമായി സ്വീകരിച്ചു. മുസ്ലീങ്ങള്‍ പ്രബലരായി മാറിയപ്പോള്‍ അദ്ദേഹം അവരെ കൊന്നൊടുക്കി. ശത്രു പ്രബലനാകുമ്പോള്‍ പതുങ്ങിയിരുന്ന് അവന് ബലക്ഷയം ഉണ്ടാകുമ്പോള്‍ അവനെ ആക്രമിക്കുക എന്ന യുദ്ധതന്ത്രമാണ് പ്രവാചകനായ നബി സ്വീകരിച്ചത്. ഇതേ യുക്തിതന്നെയാണ് ഗാന്ധിജിയുമായി സഹകരിക്കാന്‍ ആലിസഹോദരന്മാരെ പ്രേരിപ്പിച്ചത് എന്നും ഓര്‍ക്കുക.
താന്‍ മുറുകെ പിടിച്ചിരുന്ന എല്ലാ തത്ത്വങ്ങളും ഖിലാഫത്ത് സമരത്തില്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നത് കണ്ടപ്പോള്‍ ഗാന്ധിജി ഖിന്നനായി. ഖിലാഫത്തിന്റെ പേരില്‍ മലബാറിലെ മാപ്പിളമാര്‍ നടത്തിയ പേക്കൂത്തിനെ ഗാന്ധിജി അപലപിച്ചു. മലബാറിലെ ഭ്രാന്തെടുത്ത ഒരു സംഘം മുസല്‍മാന്‍ മാര്‍ ചെയ്ത പേക്കൂത്തിനെ സുബോധമുള്ള മുസ്ലീങ്ങള്‍ അംഗീകരിക്കില്ല എന്നു പറഞ്ഞ് ഗാന്ധിജി സമാശ്വസിച്ചു. പക്ഷേ, അദ്ദേഹം തന്റെ സഹോദരങ്ങള്‍ എന്നു വിശേഷിപ്പിച്ച ആലിസഹോദരന്മാരെപോലും തന്റെ തത്ത്വങ്ങളെ വിശ്വസിപ്പിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞില്ല എന്നതും വസ്തുതയാണ്. ഏതു ഹിംസയേയും അഹിംസകൊണ്ട് കീഴടക്കാന്‍ കഴിയും എന്ന തന്റെ വിശ്വാസത്തിനേറ്റ തിരിച്ചടിയായും അദ്ദേഹം ഖിലാഫത്ത് സമരത്തെ കണ്ടു.
എന്തൊക്കെയായിരുന്നു ഈ ഇസ്ലാമികജിഹാദിന്റെ ബാക്കിപത്രത്തില്‍ അവശേഷിച്ചത്? മലബാറിലെ ഹിന്ദുക്കളെ വംശഹത്യനടത്തി. ആയുധമേന്തി ഹാലിളകിയെത്തിയ മുസ്ലീങ്ങള്‍ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ചു വെട്ടിക്കൊന്നു. ഹിന്ദുസ്ത്രീകളെ വ്യാപകമായി ബലാല്‍സംഗം ചെയ്തു. ഖിലാഫത്തിന്റെ വിജയത്തിന് ബലാല്‍സംഗവും അനിവാര്യമാണെന്ന് വേണമെങ്കില്‍ പ്രവാചകചര്യകളെ ഉദ്ധരിച്ച് സമര്‍ത്ഥിക്കാനും കഴിഞ്ഞേക്കാം. പ്രവാചകന്റെ കാലം മുതലേ ജിഹാദില്‍ പിടിക്കപ്പടുന്ന സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ചരിത്രവസ്തുതയായി അവശേഷിക്കുന്നു. ഹിന്ദുക്കളുടെ സ്ഥാവരജംഗമസ്വത്തുകള്‍ കൊള്ളയടിക്കപ്പെട്ടു. അതും ജിഹാദിന്റെ ഭാഗംതന്നെ.
ആയിരക്കണക്കിന് ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ ഇസ്ലാംമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തു. വിസമ്മതിച്ചവരെ വെട്ടിക്കൊന്നു. ആഗോള ഇസ്ലാമികവത്കരണത്തിന്റെ ഭാഗമായി, അല്ലാഹുവിലും അദ്ദേഹത്തിന്റെ അരുളപ്പാടുകളിലും വിശ്വസിക്കുന്നവര്‍, തീര്‍ച്ചയായും ജിഹാദിലൂടെ അമുസ്ലീങ്ങളെ മുസ്ലീമാക്കിമാറ്റിയിരിക്കണം. ദീനില്‍ വിശ്വസിക്കുന്ന ഏതൊരു മുസ്ലീമും നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ദൗത്യമാണത്. മലബാറിലെ മുസ്ലീങ്ങള്‍ ഖിലാഫത്ത് ജിഹാദിന്റെ പേരില്‍ അത് നിര്‍വ്വഹിക്കുകയും ചെയ്തു. ദീനിനെ ഒറ്റുകൊടുക്കുന്നവര്‍ എന്നു സംശയിക്കപ്പെട്ടിരുന്ന ചില മുസ്ലീങ്ങളെയും കൊന്നിട്ടുണ്ട് എന്നതും നേരാണ്. അത്തരം കൊലപാതകങ്ങളും ജിഹാദ് തന്നെ.
സത്യം, അഹിംസ, സ്‌നേഹം, ക്ഷമ എന്നിങ്ങനെ ഗാന്ധിജി മുറുകെ പിടിച്ചിരുന്ന തത്ത്വങ്ങള്‍ ഒന്നൊന്നായി മലബാറിലെ ഖിലാഫത്ത് ജിഹാദില്‍ കൊലചെയ്യപ്പെട്ടു. സത്യംകൊണ്ട് അസത്യത്തേയും അഹിംസകൊണ്ട് ഹിംസയേയും സ്‌നേഹംകൊണ്ട് വെറുപ്പിനേയും സഹനംകൊണ്ട് അക്ഷമയേയും നേരിടാന്‍ കഴിയും എന്ന ഗാന്ധിയന്‍ വിശ്വാസം ഈ പരീക്ഷണത്തില്‍ വിജയിച്ചില്ല. തനിക്ക് ഹിംസ ഉപേക്ഷിക്കാനാകില്ല എന്നും ശത്രുവിനെതിരെ ആയുധം ഉപയോഗിക്കാന്‍ തന്റെ മതം തനിക്ക് സമ്മതം നല്കിയിട്ടുണ്ട് എന്നും ആലിസഹോദരന്മാര്‍ പ്രസ്താവിച്ചതിനെ ഗാന്ധിജി മുഖവിലയ്ക്ക് എടുത്തില്ല. പക്ഷേ മലബാറിലെ മുസല്‍മാന്‍ മാര്‍ക്ക് ഗാന്ധിജിയേക്കാള്‍ താത്പര്യം ആലിസഹോദരന്മാരോടായിരുന്നു. അവര്‍ ആലിസഹോദരന്മാര്‍ അവലംബിച്ച ജിഹാദിലാണ് ആശ്രയം തേടിയത്.
ജിഹാദിന്റെ ഇരകളായ ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അവര്‍ കൊല്ലപ്പെടുകയോ, മതപരിവര്‍ത്തനം നടത്തപ്പെടുകയോ ബലാല്‍സംഗം ചെയ്യപ്പെടുകയോ ചെയ്തുകൊണ്ടിരുന്നപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ നിസ്സഹായരായ കാഴ്ചക്കാരായി മാറി. ഖിലാഫത്തിനെ തള്ളിപ്പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ ഘട്ടത്തിലും കഴിഞ്ഞില്ല. ഗാന്ധിജി വിഭാവനം ചെയ്ത സ്വരാജ് ഹിന്ദുവംശഹത്യയിലൂടെ സംസ്ഥാപിക്കേണ്ട ഇസ്ലാമിക ജിഹാദല്ല എന്നെങ്കിലും അവര്‍ അറിയേണ്ടതായിരുന്നു. മുസ്ലീങ്ങള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് സംഘം ചേരുകയും ആയുധധാരികളായി റോന്തുചുറ്റുകയും ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് വധിക്കുകയോ മതംമാറ്റുകയോ ചെയ്തപ്പോഴും ഹിന്ദുസ്ത്രീകള്‍ ബ ലാല്‍സംഗം ചെയ്യപ്പെടുകയും അവശേഷിക്കുന്ന ഹിന്ദുക്കള്‍ ജീവനുംകൊണ്ട് ഓടിപ്പോവുകയും ചെയ്തപ്പോഴും അത് തെറ്റാണെന്നും ഗാന്ധിയന്‍ രീതി അല്ല എന്നും അതുകൊണ്ടുതന്നെ ഖിലാഫത്തിനെ തള്ളിക്കളയേണ്ടതാണെന്നും കോണ്‍ ഗ്രസ്സ് നേതാക്കള്‍ക്ക് എന്തുകൊണ്ട് തോന്നിയില്ല. അതല്ല ഗാന്ധിയന്‍ സമരരീതി എന്നെങ്കിലും അവര്‍ക്ക് തോന്നേണ്ടതല്ലേ?
ബ്രിട്ടീഷ് സൈന്യം കലാപം അടിച്ചമര്‍ത്തി. ജിഹാദി നേതാക്കള്‍ വധിക്കപ്പെട്ടു. ഹിന്ദു മുസ്ലീം മൈത്രിക്ക് ഉണങ്ങാത്ത മുറിവായി ഖിലാഫത്ത് ജിഹാദ് മാറി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ഇരുപത്തിയൊന്ന് അനുയായികളെയും ബ്രിട്ടീഷ് പോലീസ് സംഘം 1923 ജനുവരി ഏഴിന് പിടികൂടിയതോടെ മലബാറിലെ മാപ്പിളസ്വരാജ് എന്ന ജിഹാദി സ്വപ്‌നം പൊലിഞ്ഞു. ഓടിപ്പോയ ഹിന്ദുക്കള്‍ ക്രമേണ തിരിച്ചെത്തി. സര്‍വ്വസ്വവും നഷ്ടപ്പെട്ട അവരെ കാര്യക്ഷമമായി പുനരധിവസിപ്പിക്കാനും കോണ്‍ഗ്രസ്സിനായില്ല. ജിഹാദ് അവസാനിച്ചപ്പോഴേയ്ക്കും കോണ്‍ഗ്രസ്സിലെത്തിയ മുസ്ലീങ്ങള്‍ കൂട്ടത്തോടെ തിരിച്ചുപോയി മുസ്ലീം ലീഗില്‍ ചേര്‍ന്നു. ഹിന്ദുക്കളാകട്ടെ കോണ്‍ഗ്രസ്സിനെ സംശയത്തോടെയാണ് നോക്കിയതും. ഖിലാഫത്തിന്റെ ആദ്യകാല അനന്തരഫലം ഹിന്ദുക്കളും മുസ്ലീങ്ങളും കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചു എന്നതാണ്.
ഖിലാഫത്ത് പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ ദേശീയ പ്രസ്ഥാനമായിരുന്നോ? അല്ല എന്നതാണ് സത്യസന്ധമായ ഉത്തരം. കാരണം ദേശം എന്ന വാക്കിന്റെ ഗാന്ധിയന്‍ നിര്‍വ്വചനമനുസരിച്ച് ഇന്ത്യാ മഹാരാജ്യത്തിലെ നാനാജാതി മതസ്ഥരും, സസ്യജന്തുജാലവും വിണ്ണും മണ്ണും കാറ്റും തീയും, വെള്ളവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഏകകമാണ്. ഭേദവിചാരത്തോടെ അതില്‍ എന്തിനെ അകറ്റിനിര്‍ത്തുന്നതും ദേശം എന്ന ആശയത്തെതന്നെ ഇല്ലാതാക്കും. ഖിലാഫത്ത് പ്രസ്ഥാനം ഫലത്തില്‍ മുസ്ലീങ്ങള്‍ നടത്തിയ ജിഹാദായി പരിണമിച്ചു എന്നതാണ് വസ്തുത. അവരുടെ ലക്ഷ്യം മാപ്പിളസ്വരാജ് സ്ഥാപിക്കലുമായിരുന്നു.
ഖിലാഫത്ത് ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടിയായിരുന്നില്ല എന്നതും ഓര്‍ക്കണം. ഒട്ടോമന്‍ സാമ്രാജ്യത്തിലെ മതരാഷ്ട്രവക്താവും മേധാവിയുമായിരുന്ന ഒരു സുല്‍ത്താന് നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ വീണ്ടെടുത്തു സ്ഥാപിക്കലായിരുന്നു ഖിലാഫത്തിന്റെ ലക്ഷ്യം. ലോകത്ത്, ഇന്ത്യയില്‍ ഒഴികെ, എല്ലായിടത്തും ഖിലാഫത്ത് സമരം ഏറ്റെടുത്തത് മുസ്ലീങ്ങളാണ്. കാരണം ആഗോള ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക എന്ന മുസ്ലീമിന്റെ മതപരമായ കടമയാണ്. ഈ സമരത്തില്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷംവരുന്ന ജനങ്ങള്‍ക്ക് ഒരു കാര്യവുമില്ല. ഗാന്ധിജിക്കും അത് അറിയാമായിരുന്നു. ആപത്തുകാലത്ത് മുസ്ലീങ്ങളെ സഹായിച്ചാല്‍ അവരുടെ സ്‌നേഹവും സാഹോദര്യവും ഹിന്ദുക്കള്‍ക്ക് നേടാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് ഗാന്ധി കോണ്‍ഗ്രസ്സിനെക്കൊണ്ട് ഖിലാഫത്ത് സമരം ഏറ്റെടുപ്പിച്ചത്. എന്നാല്‍ ഹിന്ദു-മുസ്ലീം ഐക്യം ഉണ്ടായില്ല എന്നുമാത്രമല്ല അവര്‍ തമ്മിലുള്ള അകലം കൂടുകയും ചെയ്തു.
ഗാന്ധിജി ആഗ്രഹിച്ചത്ര മഹത്വം മുസ്ലീങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തേക്കാള്‍ ഇസ്ലാമിക ജിഹാദിനായിരുന്നു അവര്‍ പ്രാമുഖ്യം നല്‍കിയത്. അതോടെ അഹിംസാനിഷ്ഠമായ സമരത്തിന്റെ വഴിയടയുകയും ചെയ്തു. ഫലത്തില്‍ നിരായുധരായ മനുഷ്യര്‍ക്ക് മേല്‍ ആയുധമേന്തിയവര്‍ നടത്തിയ നരമേധമായിരുന്നു ഖിലാഫത്ത് ജിഹാദ്. അതുകൊണ്ട് ഖിലാഫത്ത് സമരത്തെ ദേശീയ സമരമായി കരുതാനാകില്ല. ഒരു മതം അതിന്റെ മേധാവിത്തം സ്ഥാപിക്കുന്നതിനായി മറ്റൊരു വിഭാഗത്തെ കൊന്നൊടുക്കുന്ന സമരത്തെ വര്‍ഗ്ഗീയ തീവ്രവാദം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. ഈ വര്‍ഗ്ഗീയ തീവ്രവാദത്തെ ദേശീയ സമരമായി കരുതണമെങ്കില്‍ ദേശീയതയ്ക്ക് ഇസ്ലാമിക സാര്‍വ്വദേശീയത എന്ന നിര്‍വ്വചനം നല്‌കേണ്ടി വരും. അതുകൊണ്ട് ഗാന്ധിജിയുടെ പാളിപ്പോയ ഈ സത്യാന്വേഷണ പരീക്ഷണത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കരുതാനാകില്ല.
ബ്രിട്ടീഷ് സൈന്യം കലാപം അടിച്ചമര്‍ത്തി. ജിഹാദി നേതാക്കള്‍ വധിക്കപ്പെട്ടു. ഹിന്ദു മുസ്ലീം മൈത്രിക്ക് ഉണങ്ങാത്ത മുറിവായി ഖിലാഫത്ത് ജിഹാദ് മാറി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ഇരുപത്തിയൊന്ന് അനുയായികളെയും ബ്രിട്ടീഷ് പോലീസ് സംഘം 1923 ജനുവരി ഏഴിന് പിടികൂടിയതോടെ മലബാറിലെ മാപ്പിളസ്വരാജ് എന്ന ജിഹാദി സ്വപ്‌നം പൊലിഞ്ഞു. ഓടിപ്പോയ ഹിന്ദുക്കള്‍ ക്രമേണ തിരിച്ചെത്തി. സര്‍വ്വസ്വവും നഷ്ടപ്പെട്ട അവരെ കാര്യക്ഷമമായി പുനരധിവസിപ്പിക്കാനും കോണ്‍ഗ്രസ്സിനായില്ല. ജിഹാദ് അവസാനിച്ചപ്പോഴേയ്ക്കും കോണ്‍ഗ്രസ്സിലെത്തിയ മുസ്ലീങ്ങള്‍ കൂട്ടത്തോടെ തിരിച്ചുപോയി മുസ്ലീം ലീഗില്‍ ചേര്‍ന്നു. ഹിന്ദുക്കളാകട്ടെ കോണ്‍ഗ്രസ്സിനെ സംശയത്തോടെയാണ് നോക്കിയതും. ഖിലാഫത്തിന്റെ ആദ്യകാല അനന്തരഫലം ഹിന്ദുക്കളും മുസ്ലീങ്ങളും കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ചു എന്നതാണ്.
ഖിലാഫത്ത് പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ ദേശീയ പ്രസ്ഥാനമായിരുന്നോ? അല്ല എന്നതാണ് സത്യസന്ധമായ ഉത്തരം. കാരണം ദേശം എന്ന വാക്കിന്റെ ഗാന്ധിയന്‍ നിര്‍വ്വചനമനുസരിച്ച് ഇന്ത്യാ മഹാരാജ്യത്തിലെ നാനാജാതി മതസ്ഥരും, സസ്യജന്തുജാലവും വിണ്ണും മണ്ണും കാറ്റും തീയും, വെള്ളവുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഏകകമാണ്. ഭേദവിചാരത്തോടെ അതില്‍ എന്തിനെ അകറ്റിനിര്‍ത്തുന്നതും ദേശം എന്ന ആശയത്തെതന്നെ ഇല്ലാതാക്കും. ഖിലാഫത്ത് പ്രസ്ഥാനം ഫലത്തില്‍ മുസ്ലീങ്ങള്‍ നടത്തിയ ജിഹാദായി പരിണമിച്ചു എന്നതാണ് വസ്തുത. അവരുടെ ലക്ഷ്യം മാപ്പിളസ്വരാജ് സ്ഥാപിക്കലുമായിരുന്നു.
ഖിലാഫത്ത് ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടിയായിരുന്നില്ല എന്നതും ഓര്‍ക്കണം. ഒട്ടോമന്‍ സാമ്രാജ്യത്തിലെ മതരാഷ്ട്രവക്താവും മേധാവിയുമായിരുന്ന ഒരു സുല്‍ത്താന് നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ വീണ്ടെടുത്തു സ്ഥാപിക്കലായിരുന്നു ഖിലാഫത്തിന്റെ ലക്ഷ്യം. ലോകത്ത്, ഇന്ത്യയില്‍ ഒഴികെ, എല്ലായിടത്തും ഖിലാഫത്ത് സമരം ഏറ്റെടുത്തത് മുസ്ലീങ്ങളാണ്. കാരണം ആഗോള ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക എന്ന മുസ്ലീമിന്റെ മതപരമായ കടമയാണ്. ഈ സമരത്തില്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷംവരുന്ന ജനങ്ങള്‍ക്ക് ഒരു കാര്യവുമില്ല. ഗാന്ധിജിക്കും അത് അറിയാമായിരുന്നു. ആപത്തുകാലത്ത് മുസ്ലീങ്ങളെ സഹായിച്ചാല്‍ അവരുടെ സ്‌നേഹവും സാഹോദര്യവും ഹിന്ദുക്കള്‍ക്ക് നേടാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് ഗാന്ധി കോണ്‍ഗ്രസ്സിനെക്കൊണ്ട് ഖിലാഫത്ത് സമരം ഏറ്റെടുപ്പിച്ചത്. എന്നാല്‍ ഹിന്ദു-മുസ്ലീം ഐക്യം ഉണ്ടായില്ല എന്നുമാത്രമല്ല അവര്‍ തമ്മിലുള്ള അകലം കൂടുകയും ചെയ്തു.
ഗാന്ധിജി ആഗ്രഹിച്ചത്ര മഹത്വം മുസ്ലീങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തേക്കാള്‍ ഇസ്ലാമിക ജിഹാദിനായിരുന്നു അവര്‍ പ്രാമുഖ്യം നല്‍കിയത്. അതോടെ അഹിംസാനിഷ്ഠമായ സമരത്തിന്റെ വഴിയടയുകയും ചെയ്തു. ഫലത്തില്‍ നിരായുധരായ മനുഷ്യര്‍ക്ക് മേല്‍ ആയുധമേന്തിയവര്‍ നടത്തിയ നരമേധമായിരുന്നു ഖിലാഫത്ത് ജിഹാദ്. അതുകൊണ്ട് ഖിലാഫത്ത് സമരത്തെ ദേശീയ സമരമായി കരുതാനാകില്ല. ഒരു മതം അതിന്റെ മേധാവിത്തം സ്ഥാപിക്കുന്നതിനായി മറ്റൊരു വിഭാഗത്തെ കൊന്നൊടുക്കുന്ന സമരത്തെ വര്‍ഗ്ഗീയ തീവ്രവാദം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. ഈ വര്‍ഗ്ഗീയ തീവ്രവാദത്തെ ദേശീയ സമരമായി കരുതണമെങ്കില്‍ ദേശീയതയ്ക്ക് ഇസ്ലാമിക സാര്‍വ്വദേശീയത എന്ന നിര്‍വ്വചനം നല്‌കേണ്ടി വരും. അതുകൊണ്ട് ഗാന്ധിജിയുടെ പാളിപ്പോയ ഈ സത്യാന്വേഷണ പരീക്ഷണത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കരുതാനാകില്ല.