Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ജോനകപ്പടയും മാപ്പിള ഭ്രാന്തും: മനോരമ കണ്ട മാപ്പിള ലഹള

രാമചന്ദ്രന്‍

Print Edition: 10 September 2021

സി.ഗോപാലന്‍ നായരുടെ ‘മാപ്പിള ലഹള 1921’അക്കാലത്തെ പത്രറിപ്പോര്‍ട്ടുകളെ ആശ്രയിച്ചു തയ്യാറാക്കിയ പുസ്തകമാണ്. അതില്‍ ഉദ്ധരിക്കുന്ന കേരളത്തിലെ പത്രങ്ങള്‍ ഇപ്പോള്‍ നിലവിലില്ല. ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും നിലനില്‍ക്കുന്നു. ഗോപാലന്‍ നായര്‍ പരാമര്‍ശിക്കാത്ത പത്രമാണ്, മലയാള മനോരമ.

മാപ്പിള ലഹള, ആഗോളമായി തന്നെ, അച്ചടി മാധ്യമങ്ങള്‍ അമ്പരപ്പോടെ കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സംഭവ വികാസം ആയിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത്, തുര്‍ക്കിയില്‍ മുസ്ലിം ഭരണകൂടം, രണ്ടര ലക്ഷത്തോളം അര്‍മേനിയന്‍ ക്രൈസ്തവരെ ഘട്ടം ഘട്ടമായി ഉന്മൂലനം ചെയ്തിരുന്നു. ആ മാതൃകയില്‍, ഹിന്ദു വംശഹത്യ ആയിരുന്നു, മലബാറില്‍ മാപ്പിളമാരുടെ ലക്ഷ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു വിഷയമേ ആയിരുന്നില്ല.

സി.ഗോപാലന്‍ നായരുടെ ‘മാപ്പിള ലഹള 1921’ അക്കാലത്തെ പത്രറിപ്പോര്‍ട്ടുകളെ ആശ്രയിച്ചു തയ്യാറാക്കിയ പുസ്തകമാണ്. അതില്‍ ഉദ്ധരിക്കുന്ന കേരളത്തിലെ പത്രങ്ങള്‍ ഇപ്പോള്‍ നിലവിലില്ല. ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും നില നില്‍ക്കുന്നു. ഗോപാലന്‍ നായര്‍ പരാമര്‍ശിക്കാത്ത പത്രമാണ്, മലയാള മനോരമ. അതിന് കേരളത്തിലോ മലബാറിലോ വലിയ പ്രചാരം ഉണ്ടായിരുന്നില്ല. തലശ്ശേരിക്കാരനായ എഴുത്തുകാരന്‍ മൂര്‍ക്കോത്ത് കുമാരന്‍ ആയിരുന്നു, അതിന്റെ മലബാര്‍ ലേഖകന്‍. കുമാരന് മാപ്പിള ലഹളക്കാലത്ത് 47 വയസ്സാണ്.

മലയാള മനോരമയില്‍ മാപ്പിള ലഹളയെപ്പറ്റി വന്ന റിപ്പോര്‍ട്ടുകള്‍ വിപുലമായി ഉപയോഗിച്ച ചരിത്രകാരന്‍ കെ.എന്‍. പണിക്കരാണ്. ചില പില്‍ക്കാല പിഎച്ച്ഡി ഗവേഷകരും അവ ഉദ്ധരിച്ചു കണ്ടിട്ടുണ്ട്. ദേശാഭിമാന പ്രചോദിതമായിരുന്നു, ലഹളയെക്കുറിച്ചുള്ള മനോരമ റിപ്പോര്‍ട്ടുകള്‍. ലഹളയ്ക്ക് കാരണം, മാപ്പിളയുടെ മതഭ്രാന്ത് ആണെന്ന കാര്യത്തില്‍ അന്ന് മനോരമയ്ക്ക് തീരെ സംശയം ഉണ്ടായിരുന്നില്ല. ലഹള ഹിന്ദു വിരുദ്ധമായിരുന്നു എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തു.

മാപ്പിള ലഹള മതഭ്രാന്തായിരുന്നുവെന്ന് 1921 ഓഗസ്റ്റ് 30 ന് ‘മലയാള മനോരമ’ എഴുതിയതായി പണിക്കര്‍ ഉദ്ധരിക്കുന്നു:

‘മതവെറിയന്മാരായ മാപ്പിളമാരെ നിസ്സഹകരണ വിഷയങ്ങള്‍ പഠിപ്പിച്ചത് വെടിമരുന്നിന് തീ കൊടുത്തത് പോലെയായി എന്നാണ് ‘മലയാള മനോരമ’ എഴുതിയത്. നിരക്ഷരരായിരിക്കെ ആധുനിക രാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള പാകത മാപ്പിളമാര്‍ ആര്‍ജിച്ചിട്ടില്ല എന്നതായിരുന്നു ഇവിടെ വിവക്ഷ. ഇവരുടെ സ്വതവേയുള്ള കലഹ പ്രകൃതവും അധികാര കേന്ദ്രങ്ങളെ ധിക്കരിക്കുന്ന പാരമ്പര്യവുമാണ് ഇതിന് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇതുകൊണ്ടാണ് ഇവരെ ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ ഇടപെടുത്തിയത് ഒരു രാഷ്ട്രീയ അബദ്ധമായിപ്പോയി എന്ന് ‘മനോരമ’ അഭിപ്രായപ്പെട്ടത്.

മാപ്പിള ലഹള മതഭ്രാന്തായിരുന്നുവെന്നും ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ മാപ്പിളമാരെ ഇടപെടുത്തിയത് അബദ്ധമായി എന്നും ‘മനോരമ’ പറഞ്ഞതിന് അര്‍ത്ഥം, ഗാന്ധിക്ക് അബദ്ധം പറ്റി എന്ന് തന്നെ. ലഹളയുടെ ശതാബ്ദി വേളയില്‍, മനോരമയുടെ ഊന്നല്‍ ബ്രിട്ടീഷ് വിരുദ്ധമായിരുന്നു; മാപ്പിളമാരെ കുറ്റപ്പെടുത്തിയില്ല. സ്വാതന്ത്ര്യത്തിനു മുന്‍പ് മനോരമയ്ക്ക്, ക്രൈസ്തവ പ്രസ്ഥാനം എന്ന നിലയില്‍, ബ്രിട്ടീഷ് പക്ഷപാതിത്വം ഉണ്ടായിരുന്നു എന്ന് വിമര്‍ശകര്‍ പറയാറുണ്ട്.

മാപ്പിളമാരുടെ അക്രമം, 1921 ഓഗസ്റ്റ് 25 ന് തന്നെ, മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടങ്ങള്‍ക്കും രേഖകള്‍ക്കും മാപ്പിളമാര്‍ തീയിട്ടു. ആയുധങ്ങളും പണവും ഉപകരണങ്ങളും കൊള്ള ചെയ്തു. ലഹളയുമായി ബന്ധമില്ലാത്ത രണ്ടു ബ്രിട്ടീഷുകാര്‍ കൊല ചെയ്യപ്പെട്ടെന്ന് 30 ന് റിപ്പോര്‍ട്ട് ചെയ്തു – ഇന്‍സ്‌പെക്ടര്‍ റീഡ് മാനും കാളികാവ് റബര്‍ എസ്റ്റേറ്റ് മാനേജര്‍ എസ് പി ഈറ്റനും. ഈറ്റനെ വെടിവച്ച മാപ്പിളമാര്‍, കുട്ടത്ത് രാമന്‍ നായരെ കൊന്നില്ല. തങ്ങളുടെ ലക്ഷ്യം ബ്രിട്ടീഷുകാര്‍ ആണെന്ന് മാപ്പിളമാര്‍ വ്യക്തമാക്കി. രാമന്‍ നായരുടെ വിവരണം, സെപ്തംബര്‍ 14 ന് ‘ഹിന്ദു’ പ്രസിദ്ധീകരിച്ചു.

കലഹ പ്രിയരായ മാപ്പിളമാരെ ഖിലാഫത്തിലും നിസ്സഹകരണത്തിലും സഹകരിപ്പിച്ചത് വിഡ്ഢിത്തമായെന്ന് മനോരമ, സപ്തംബര്‍ ഏഴിനും 17 നും എഴുതി. ഓഗസ്റ്റ് 27 ന് ‘സത്യനാദ’വും ഇതേ അഭിപ്രായം എഴുതിയിരുന്നു.

‘ജോനകപ്പട’ എന്ന ശീര്‍ഷകത്തില്‍, സപ്തംബര്‍ 17 ന് മൂര്‍ക്കോത്ത് കുമാരന്‍ മനോരമയില്‍ എഴുതിയ നീണ്ട പ്രബന്ധത്തില്‍, ഭാവിയില്‍ ഇത്തരം ലഹളകള്‍ ഉണ്ടാകാതിരിക്കാന്‍ പരിഹാരം നിര്‍ദേശിച്ചു: മാപ്പിളമാരുടെ മതഭ്രാന്ത് അടിച്ചമര്‍ത്തുക അല്ലെങ്കില്‍, ഹിന്ദുക്കളെ മതഭ്രാന്തന്മാരാക്കുക.

പൊതു സ്‌കൂളില്‍ നല്‍കുന്ന പ്രാഥമിക വിദ്യാഭ്യാസം വഴി മാപ്പിളമാരുടെ മതഭ്രാന്ത് ശമിപ്പിക്കാന്‍ കഴിയുമെന്ന് കുമാരന്‍ നിര്‍ദേശിച്ചു. രണ്ടാമത്തെ വഴി, ഹിന്ദുക്കളുടെ ഐക്യം വഴി സാധിക്കും. ഹിന്ദുക്കള്‍ ഐക്യവും മതഭ്രാന്തും നേടി ജാഗ്രതയോടെ മാപ്പിളപ്പേടി വര്‍ജിക്കണം. ഹിന്ദുക്കള്‍ ഐക്യത്തോടെ ജീവിച്ചാല്‍, മാപ്പിളമാര്‍ ലഹളയ്ക്കും മതം മാറ്റത്തിനും മുതിരില്ല. ജാതിഭേദം മാത്രമാണ്, അനൈക്യത്തിന് കാരണം.
കേരളത്തില്‍ മറ്റിടങ്ങളിലും മുസ്ലിങ്ങളില്‍ മതഭ്രാന്തും വെറിയും കാണാമെങ്കിലും, തെക്കന്‍ മലബാറിലെ മാപ്പിളമാരുടെ പിന്തുണ കിട്ടുമ്പോഴേ അത് കലാപത്തില്‍ എത്തൂ എന്ന് മനോരമ സപ്തംബര്‍ 17 ന് എഴുതി. സെപ്റ്റംബര്‍ 20 ന് മനോരമ, അറബ് പാരമ്പര്യമുള്ള മാപ്പിളമാര്‍, മതഭ്രാന്തിനും രക്തദാഹത്തിനും കുപ്രസിദ്ധരാണെന്നും എഴുതി.

തുവ്വൂര്‍ കിണറ്റില്‍ 34 ഹിന്ദുക്കളെ മാപ്പിളമാര്‍ കൊന്നു തള്ളിയ സംഭവം, മനോരമ ഒക്ടോബര്‍ ആറിനാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘ദീപിക’ ഒരു ദിവസം കൂടി വൈകി. ഇന്‍സ്‌പെക്ടര്‍ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയെ വാരിയന്‍ കുന്നന്‍ കൊന്ന പോലെ, ഇതും പക തീര്‍ത്തതാണെന്ന് മനോരമ അഭിപ്രായപ്പെട്ടു. തുവ്വൂരിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ബ്രിട്ടീഷുകാര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇത്, മാപ്പിളമാരെ ക്ഷുഭിതരാക്കി. ലഹളയ്ക്ക് ഇത് മറ്റൊരു മാനം നല്‍കി. നാട്ടുകാര്‍ പറഞ്ഞാല്‍ അല്ലാതെ, പട്ടാളത്തിന്, മാപ്പിളമാരുടെ നീക്കം അറിയാന്‍ കഴിയില്ലായിരുന്നു. പട്ടാളം പോയ ഉടന്‍, മാപ്പിളമാര്‍ തുവ്വൂരിലെത്തി. അവര്‍ 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയും കൊന്ന് കിണറ്റിലിട്ടു.

സംഭവം നടന്ന് 11 ദിവസം കഴിഞ്ഞാണ്, വിവരം മനോരമയില്‍ വന്നത്.
ഉത്തരേന്ത്യയിലെ മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മനോരമ, ഒക്ടോബര്‍ ഏഴിന് മറുപടി പറഞ്ഞു: ബോംബെയിലെയും പഞ്ചാബിലെയും മുസ്ലിം പത്രങ്ങള്‍, മലബാറിലെ ഹിന്ദു അക്രമത്തെപ്പറ്റി എഴുതുന്നു, തെക്കന്‍ മലബാറില്‍, മാപ്പിള പുരുഷന്മാരുടെ അഭാവത്തില്‍, ഹിന്ദുക്കള്‍ മാപ്പിള അനാഥരെ ദ്രോഹിക്കുകയും അവരുടെ അമ്മമാരെ പീഡിപ്പിക്കുകയും ചെയ്യുന്നതായി അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെക്കന്‍ മലബാറിലെ മലയാള മനോരമ ലേഖകന്‍ ‘മലബാറി’ എന്ന തൂലികാ നാമത്തില്‍, മാപ്പിളമാര്‍ക്കെതിരെ രൂക്ഷമായ ഭാഷയാണ് ഉപയോഗിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പരിഹാസ രൂപേണ ഈ ലേഖകന്‍ 1921 നവംബര്‍ 19 ലെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്, ‘നമ്മുടെ വാസുദേവ വര്‍മ്മ രാജ’ എന്നായിരുന്നു. കളക്ടറും കേണലും ഗവര്‍ണറുമായ അയാള്‍ വാസ്തവത്തില്‍ ഒരു പോത്തുവണ്ടിക്കാരനാണെന്ന് അറിയുന്നത് വായനക്കാര്‍ക്ക് കൗതുകകരമായിരിക്കും എന്ന് ലേഖകന്‍ പരിഹസിച്ചു . ലഹളയുടെ മറ്റൊരു നേതാവായ സീതിക്കോയ തങ്ങളുടെ ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതായി കേള്‍വിയുണ്ടെന്നു ലേഖകന്‍ പറയുന്നു. ദുഖിതനായ തങ്ങള്‍ കാട്ടില്‍ കഴിയുകയാണ്.

മനോരമ ലേഖകന് തെറ്റിയതാകാം – വാരിയന്‍ കുന്നന്റെ മൂന്നാമത്തെ ഭാര്യ മാളു എന്ന ഫാത്തിമ, അയാളുടെ അനുജന്‍ മൊയ്തീന്‍ കുട്ടിക്കൊപ്പം, ലഹളക്കാലത്ത് ഒളിച്ചോടിയിരുന്നു. അമ്മാവന്റെ മകള്‍ ആയിരുന്നു ഫാത്തിമ. അവര്‍ മുന്‍പ് രണ്ടു തവണ വിവാഹിതയായിരുന്നു.

ലഹള മലബാര്‍ ജില്ലയ്ക്ക് ദുഷ്‌പേരും കുപ്രസിദ്ധിയും ഉണ്ടാക്കിയെന്ന് ഈ ലേഖകന്‍ ഡിസംബര്‍ എട്ടിന് പരിതപിച്ചു. പാര്‍ലമെന്റില്‍ പോലും നമ്മുടെ ജില്ല ചര്‍ച്ച ചെയ്യപ്പെടുന്നത്, അഭിമാനകാരമല്ലേ എന്നായി തുടര്‍ന്ന് ലേഖകന്‍. മാപ്പിളമാര്‍ ബ്രിട്ടീഷ് തോട്ടമുടമ ഈറ്റനെ കൊന്നത്, ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രത്യേകം ചര്‍ച്ച ചെയ്തിരുന്നു.

മാപ്പിള ലഹള നേതാക്കളെ, മലയാള മനോരമ ഉപമിച്ചത് രാക്ഷസന്മാരോടാണ് (ഡിസംബര്‍ 29). ചെമ്പ്രശ്ശേരി തങ്ങള്‍ സുമാലി. സീതിക്കോയ തങ്ങള്‍, മാല്യവാന്‍. വാരിയന്‍ കുന്നന്‍, മാലി. സുമാലി, മാല്യവാന്‍ എന്നിവരെ മാത്രമാണ്, പോലീസ് പിടിച്ചത്. ഒരുപാട് കുറുമാലികള്‍ ചെയ്ത മാലിയെ മാത്രമാണ് ഇനി പിടിക്കാനുള്ളത് (വാരിയന്‍ കുന്നനെ ജനുവരി ആദ്യം അറസ്റ്റ് ചെയ്തു). ഈ തങ്ങള്‍മാര്‍ വെറും തൊങ്ങന്മാരാണ് (ഷണ്ഡന്മാര്‍) എന്ന് മനോരമ ആക്ഷേപിച്ചു; ഇവര്‍ക്ക് മാപ്പിളമാര്‍ ‘തുങ്ങത്ത’ (പ്രസിദ്ധി) ചാര്‍ത്തിക്കൊടുക്കുന്നത്, മതഭ്രാന്ത് കാരണമാണ്. ഈ വൃത്തികെട്ട രാക്ഷസന്മാരില്‍, ഹിന്ദുക്കളെ ജീവനോടെ തൊലിയുരിച്ചവരില്‍ ഒന്നാം സ്ഥാനത്തുള്ളത് ചെമ്പ്രശ്ശേരി തങ്ങളാണെന്ന് ‘മനോരമ’ അഭിപ്രായപ്പെട്ടു.

മാന്നാനത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘നസ്രാണി ദീപിക’ സെപ്റ്റംബര്‍ രണ്ടിന് റിപ്പോര്‍ട്ട് ചെയ്തത്, മാപ്പിളമാര്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ കയറി, ഒരു ഖുര്‍ ആന്‍ കോപ്പി ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു എന്നാണ്.
‘മാതൃഭൂമി’ മാപ്പിള ലഹളക്കാലത്ത് ഉണ്ടായിരുന്നില്ല. അത് 1923 ലാണ് പ്രസിദ്ധീകരണം തുടങ്ങിയത്. മലബാര്‍ ഇസ്ലാം,സ്വരാജ്, മുസ്ലിം എന്നീ പത്രങ്ങള്‍ മാപ്പിളമാര്‍ക്കൊപ്പം നിന്നു. മനോരമ, ദീപിക എന്നീ പത്രങ്ങള്‍ക്ക് പുറമെ, കോഴിക്കോട്ടെ കേരള പത്രിക, ലഹളയെയും മാപ്പിളമാരെയും ശക്തമായി എതിര്‍ത്തു.

മലബാര്‍ കലക്ടര്‍ എല്ലിസ്, 1922 ജൂണില്‍ കോഴിക്കോട്ടെ പത്രാധിപന്മാരുടെ യോഗം വിളിച്ചു. മത മൈത്രി എങ്ങനെ പുനഃസ്ഥാപിക്കാം എന്നതായിരുന്നു ചര്‍ച്ചാ വിഷയമെന്ന് മനോരമ ജൂണ്‍ എട്ടിന് റിപ്പോര്‍ട്ട് ചെയ്തു. കേരള പത്രിക, മിതവാദി, റിഫോമര്‍, കേരള സഞ്ചാരി, മലബാര്‍ ജേര്‍ണല്‍, മാര്‍ഗദര്‍ശി എന്നിവയുടെ പത്രാധിപന്മാര്‍ പങ്കെടുത്തു. മനോരമ, സ്‌പെക്ടേറ്റര്‍ എന്നിവയുടെ എഡിറ്റര്‍മാര്‍ വിട്ടു നിന്നു.

Tags: malabar riotsKhilafatMappila LahalaKhilafat Movement'ഖിലാഫത്ത്മാപ്പിള കലാപംമനോരമMoplah Riotsമലബാര്‍ കലാപംമലബാര്‍ ലഹളMappila RiotsMappila Mutinyമാപ്പിള ലഹളMoplah Mutiny1921
Share90TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

ചരിത്രത്തോട് നീതി പുലര്‍ത്തുന്ന സിനിമ

കൊട്ടമ്പം പളിയ ഗോത്ര ഗ്രാമത്തില്‍ നരനാരായണ അദ്വൈതാശ്രമം മീനങ്ങാടിയിലെ 
സ്വാമി ഹംസാനന്ദപുരി ഗ്രാമവാസികള്‍ക്ക് ഒപ്പം.

അവഗണിക്കപ്പെടുന്ന അവകാശങ്ങള്‍ (ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍ (തുടര്‍ച്ച))

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies