മാപ്പില്ലാത്ത മാപ്പിള ലഹളയെ വെളുപ്പിച്ചെടുക്കാന്‍ ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുമായി മുസ്ലീം സംഘടനകളും, ഇടതുപക്ഷവും മത്സരിച്ചു മുന്നേറുകയാണ്. ഒട്ടേറെ ഗവേഷകരും, സത്യസന്ധരായ ചരിത്രകാരന്മാരും ലഹളയുടെ യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ട്. നിഷ്പക്ഷമെന്നു തോന്നിക്കുന്ന രൂപത്തില്‍ കെ.മാധവന്‍ നായരെപ്പോലുള്ളവര്‍ ബ്രിട്ടീഷുകാരുടെ ഭാഗത്ത് നിന്ന് അതിക്രമങ്ങളുണ്ടായി എന്നൊക്കെ വെള്ള പൂശാനും ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ക്രൂരമായ തിരിച്ചടി നല്കിയില്ലായിരുന്നു എങ്കില്‍ ലഹളക്കാര്‍ക്ക് ഇത്രയേറെ ആവേശം ഉണ്ടാകില്ലായിരുന്നു എന്നാണു മാധവന്‍ നായര്‍ വാദിക്കാന്‍ ശ്രമിക്കുന്നത്. ആളുകളെ കൊന്നൊടുക്കുകയും, സര്‍ക്കാര്‍ ഓഫീസുകള്‍ കത്തിച്ചു കളയുകയും, കൊള്ളയും കൊള്ളിവെപ്പും നടത്തിയ ലഹളക്കാരോട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാര്‍ മുട്ട് മടക്കെണ്ടിയിരുന്നു എന്നാണു ഇവരുടെ വിവക്ഷ. എന്തിനാണ് അവര്‍ അങ്ങിനെ ഒരു പക്ഷം ചേരുന്നത് എന്ന് എല്ലാവര്ക്കും അറിയാം.
ലഹളയില്‍ നടന്നത്
ലഹളയുടെ തുടക്കം താരതമ്യേനെ സമാധാനപരമായിരുന്നു. അതിന് ഗാന്ധിജിയെ അനുമോദിക്കാം. പക്ഷെ, മുസ്ലീങ്ങള്‍ ലഹള നടത്തുന്നത് തുര്‍ക്കിയിലെ ഖലീഫ ഭരണം തിരിച്ചു പിടിക്കാനും, അതിന് വേണ്ടി സന്ധിയില്ലാതെ പോരുതാനുമാണ്, അതിനാല്‍ ഈ ലഹളയെ പിന്തുണക്കരുത് എന്ന് അന്ന് തന്നെ വിവേകശാലികളായ ആളുകള്‍ ഗാന്ധിജിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതൊന്നും ചെവിക്കൊള്ളാന്‍ ഗാന്ധിജി തയാറായില്ല. ഒരു പക്ഷെ, ഗാന്ധിജി ലഹളക്ക് പിന്തുണ നല്കിയില്ലായിരുന്നുവെങ്കില്‍ ഒരൊറ്റ ഹിന്ദുക്കളും ലഹളക്കാരുടെ ഒപ്പം നില്‍ക്കില്ലായിരുന്നു. മാത്രമല്ല, ഏകപക്ഷീയമായ ലഹളയെ വളരെ വേഗം ചെറുത്ത് തോല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെയൊരു മുന്നേറ്റം ഹിന്ദുക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്ന മുന്‍ വിധിയോടെയാണ് ലഹളക്കാര്‍ ഹിന്ദുക്കളെ മൊത്തം ശത്രു പക്ഷത്ത് നിര്‍ത്തി ആക്രമം അഴിച്ചു വിട്ടത്. ഹിന്ദുക്കളായ ലഹളയെ അനുകൂലിച്ച നേതാക്കളുടെ വാക്കുകള്‍ക്ക് അവര്‍ പുല്ലു വില കല്‍പ്പിക്കയും ചെയ്തു. ഇതാണ് സത്യത്തില്‍ നടന്നത്.
അനേകായിരം ഹിന്ദുക്കളെ ലഹളക്കാര്‍ വെട്ടി നുറുക്കി. അപ്പോഴൊക്കെ അവര്‍ വിളിച്ചിരുന്ന മുദ്രാവാക്യം അല്ലാഹു അക്ബര്‍, ബോലോ തക്ബീര്‍ എന്നായിരുന്നു. എന്നാല്‍, വെള്ളപൂശുകാര്‍ ഇതൊക്കെ തമസ്‌കരിച്ചു ലഹളക്ക് ജനകീയ മുഖം നല്‍കുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കണ്ടത്. പദ്ധതി പാഠ്യപദ്ധതികളില്‍ വരെ ലഹളയെ സ്തുതിക്കുന്ന ഭാഗങ്ങള്‍ തിരുകികയറ്റി. സര്‍വ്വകലാശാലകള്‍ ഗവേഷണ ബിരുദം നല്‍കാന്‍ മത്സരിച്ചു. ഏറ്റവും വലിയ കാപാലികന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങളും, പെന്‍ഷനും നല്‍കി ഇരകളെ കൊഞ്ഞനം കുത്തി.
ഇടടുപക്ഷമാകട്ടെ, ലഹളയെ കേവലം നാല് വോട്ടിനു വേണ്ടി കര്‍ഷക സമരം എന്ന ഓമനപ്പേരിട്ട് വിളിച്ചു താലോലിച്ചു. വാരിയന്‍ കുഞ്ഞഹമ്മദ് ഹാജിയും, പിതാവും കാളവണ്ടിക്കാര്‍ ആയിരുന്നു. അതേപോലെ തികഞ്ഞ പോക്കിരികളും. അതുകൊണ്ട് തന്നെ കുഞ്ഞഹമദിന്റെ പിതാവിനെ കുടുംബ സമേതം വര്‍ഗ്ഗീയ ലഹളയും, കൊള്ളയും നടത്തിയതിന്റെ പേരില്‍ സൌദിയിലേക്ക് നാട് കടത്തിയിരുന്നു. അയാള്‍ അവിടെ വെച്ചാണ് മരിച്ചത്. തുടര്‍ന്ന് കുഞ്ഞമ്മദിനെയും, ഉമ്മയെയും ഹജ്ജിനു പോയ ചിലര്‍ കപ്പലില്‍ കൂടെ കൊണ്ടുവരികയായിരുന്നു. നാട്ടിലെത്തിയ കുഞ്ഞഹമ്മദ് വാപ്പയെ പോലെ കാളവണ്ടി ഓടിച്ചാണ് ജീവിതം ആരംഭിച്ചത്. നെല്ലിക്കുത്ത് താമസമാക്കിയ അയാള്‍ അവിടെ നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മഞ്ചേരിയിലേക്ക് കൊണ്ടുവന്നു വില്‍ക്കാന്‍ കര്‍ഷകരെ സഹായിച്ചു. ഈ വണ്ടിക്കാരന്‍ നയിച്ച ലഹളയെ ആണ് ഇടതുപക്ഷം കാര്‍ഷിക സമരം എന്ന് മുദ്രകുത്തിയത്! സത്യത്തില്‍ അയാള്‍ക്ക് ഒരു സെന്റ് ഭൂമിയില്‍ പോലും കൃഷി ഉണ്ടായിരുന്നില്ല.
മാത്രമല്ല മലബാറില്‍ മുസ്ലീങ്ങള്‍ അധികവും കൃഷിക്കാര്‍ ആയിരുന്നില്ല. നാടന്‍ പണികള്‍ ചെയ്താണ് അവര്‍ നിത്യവൃത്തി നടത്തിയിരുന്നത്. കാര്‍ഷിക തൊഴിലാളികള്‍ പാരമ്പര്യമായി ഹരിജനങ്ങള്‍ ആയിരുന്നു. പാട്ടക്കാര്‍ അധികവും തിയ്യന്മാരും. കൊയ്ത്തിനു മറ്റും ചില മുസ്ലീം സ്ത്രീകള്‍ പോയിരുന്നു. നെല്ലും മറ്റും പാടത്ത് നിന്ന് കളത്തില്‍ എത്തിക്കാന്‍ വാരിയന്‍ കുന്നനെ പോലുള്ള ചില വണ്ടിക്കാരും പണിയെടുത്തിരുന്നു. കുറച്ചു മുസ്ലീങ്ങള്‍ കന്നുപൂട്ടുകാര്‍ ആയി ഉണ്ടായിരുന്നു. അല്ലാതെ പാട്ട കൃഷി നടത്തിയിരുന്നില്ല. മുസ്ലീം ജന്മികള്‍ക്ക് കൃഷി ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ചെറുകിട കൃഷിക്കാര്‍ അനുഭവിച്ച യാതനകള്‍ മുസ്ലീം സമുദായം അറിഞ്ഞിട്ടേയില്ല. എന്നിട്ടും ചിലര്‍ പാട്ടകൃഷിയുമായി അവരെ കൂട്ടി കെട്ടുകയാണ് ഉണ്ടായിരുന്നു. സത്യമാണ്. കുറച്ചു മാപ്പിളമാര്‍ പാട്ടക്കൃഷിക്കാര്‍ ഉണ്ടായിരുന്നു. അവരാകട്ടെ, ടിപ്പുവിന്റെ കാലത്ത് നിര്‍ബന്ധിത മതമാറ്റത്തിനു വിധേയരായ തിയ്യന്മാര്‍ ആയിരുന്നു.
കെ.മാധവന്‍ നായരുടെയും മറ്റും പുസ്തകങ്ങളില്‍ തന്നെ ആയിരക്കണക്കിന് നരഹത്യയെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍, പൊതുവേ മാപ്പിള ലഹളയെ കുറിച്ച് പറയുമ്പോള്‍, തുവ്വൂര്‍ കിണറും മറ്റു ചില സംഭവങ്ങളും മാത്രമേ കേള്‍ക്കാറുള്ളൂ. എന്നാല്‍, അറിയപ്പെടാത്ത ആയിരക്കണക്കിന് കഥകള്‍ ഇന്നും ചരിത്രത്തില്‍ മണ്മറഞ്ഞു കിടപ്പുണ്ട്.
ഒരുപാട് തവണ ഒട്ടേറെ പേര്‍ ലഹളയുടെ രാക്ഷസമുഖം വരച്ചു കാട്ടിയിട്ടുണ്ട്. ഗര്‍ഭിണിയുടെ വയര്‍ വെട്ടിപോളിച്ചതും, ചോരക്കുഞ്ഞ് പിളര്‍ന്ന വയറ്റിലൂടെ പുറത്തു ചാടിയതും വിവരിച്ചിട്ടുണ്ട്.. എന്നാല്‍, ഇതേ കഥ അതേപടി ഗുജറാത്ത് കലാപത്തില്‍ എഴുതി ചേര്‍ത്തതും ഇവര്‍ തന്നെയാണ്. മനുഷ്യകുലത്തില്‍ പിറന്ന ആരും ചെയ്യാന്‍ മടിക്കുന്ന കൊടും ക്രൂരതയാണ് മാധ്യമങ്ങളുടെ ഒത്താശയോടെ ഗുജറാത്തിലും നടന്നെന്നു ഇവര്‍ പെരും നുണ പ്രചരിപ്പിച്ചത്!
ആദ്യാവസാനം വര്‍ഗ്ഗീയ ലഹള
മാപ്പിള ലഹള ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത് ആദ്യാവസാനം ഒരു കിരാതമായ വര്‍ഗീയ ലഹള ആയിത്തന്നെ വേണം. എന്ത് കൊണ്ടെന്നാല്‍, ഇത് അക്ഷരാര്‍ത്ഥത്തില്‍ ഒരു വര്‍ഗ്ഗീയ ലഹള ആയിരുന്നു എന്നത് കൊണ്ട് മാത്രം അല്ല. മലബാര്‍ ലഹളയാണ് അതിന് ശേഷം ഇന്ത്യയില്‍ നടന്ന മറ്റെല്ലാ വര്‍ഗ്ഗീയ ലഹളകള്‍ക്കും, വംശഹത്യക്കും ബീജാവാപം നല്‍കിയത്. മാപ്പിള ലഹള നടന്നില്ലായിരുന്നു എങ്കില്‍, ഒരു പക്ഷെ വിഭജന കാലത്ത് ലഹളയില്‍ ഇത്രയേറെ കൂട്ടക്കുരുതികള്‍ നടക്കില്ലായിരുന്നു. വിഭജന ലഹളക്ക് ഇത്രയേറെ ഊര്‍്രജവും, ആവേശവും പകര്‍ന്നത് മാപ്പിള ലഹളയാണ്. വാഗണ്‍ ട്രാജഡിയും, ലഹളക്കാരുടെ വിജയവും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കിടയില്‍ പരക്കെ പ്രചരിച്ചു. അങ്ങിനെയാണ് ലഹളക്കാരുടെ വാളിനു വിഭജകാത്ത് മൂര്‍ച്ച കൂടിയത്.
1906ല്‍ രൂപീകൃതമായ മുസ്ലീം ലീഗ് യുവത്വം കടക്കുന്നതിനുള്ള ഊര്‍ജ്ജം സമ്പാദിക്കുന്നത് ഈ ലഹളയിലൂടെയാണ്. മാപ്പിള ലഹളക്കാലത്ത് മുസ്ലീം ലീഗ് എന്ന് പറഞ്ഞാല്‍ ഒരു നികൃഷ്ടജീവി ആയിട്ടാണ് മുസ്ലീങ്ങള്‍ അടക്കം കണ്ടിരുന്നത്. മാത്രമല്ല, വിഭജനത്തോടെ അതിന് മൂര്‍ച്ച കൂടി. അതുകൊണ്ടാണ് ഭൂരിഭാഗം മുസ്ലീങ്ങളും പാകിസ്ഥാനിലേക്ക് പോകാതെ ഇവിടെ തന്നെ തങ്ങിയത്. എന്നാല്‍ പില്‍ക്കാലത്ത് ലഹളക്കാരുടെ വീരശൂര പരാക്രമി കഥകളും, അതൊരു ജിഹാദ് ആയിരുന്നു എന്നും, അതിനെ വാഴ്ത്താത്തവന്‍ മുസ്ലീം അല്ല എന്ന പ്രചാരണവുമാണ് ലഹളക്ക് മുസ്ലീങ്ങള്‍ക്കിടയില്‍ ഒരു സ്വീകാര്യത ലഭിച്ചതും, അതിന്റെ വളക്കൂറില്‍ ലഹളയുടെ പ്രഭാവകെന്ദ്രങ്ങളില്‍ മുസ്ലീം ലീഗും ഇതര മുസ്ലീം സംഘടനകളും തഴച്ചു വളരാന്‍ തുടങ്ങുകയും ചെയ്തത്. മാത്രമല്ല, ഒരു കാലത്ത് ലഹളയെ തള്ളിപ്പറഞ്ഞ ഭൂരിപക്ഷം ഇന്നിപ്പോള്‍ ലഹളയെ നെഞ്ചിലേറ്റി വാഴ്ത്തി പാടാനും തുടങ്ങി.
മാപ്പിള ലഹള ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ ചലനം സൃഷ്ടിച്ചത് ഒന്നാമത്, ലഹളയുടെ നേതാക്കളെ ശിക്ഷിച്ചതില്‍ നിന്നുണ്ടായ പ്രതികാരവാഞ്ജ, രണ്ടാമത്, അവര്‍ണ്ണനീയമായ കൊടും പാതകങ്ങള്‍ ചെയ്തിട്ടും വിരലില്‍ എണ്ണാന്‍ പറ്റുന്നവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളൂ എന്ന ആശ്വാസം. കാരണം, ആയിരങ്ങള്‍ അണിനിരന്ന കിരാത കൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടത് ഇരുനൂറില്‍ താഴെ ആളുകള്‍ മാത്രമാണ്. അതും വധശിക്ഷക്ക് വിധേയമായര്‍ ചുരുക്കം ചിലര്‍. വാഗണ്‍ ട്രാജഡി ഒരു ശിക്ഷയായി കണക്കാക്കാന്‍ കഴിയില്ല. അതൊരു അപകടം മാത്രമാണ്. കാലം കരുതി വെച്ച നൈതികതയായി മാത്രമേ അതിനെ വിലയിരുത്താന്‍ കഴിയൂ. കാരണം, അവരാരും കോയമ്പത്തൂരിലേക്ക് വിനോദ യാത്ര പോകുകയായിരുന്നില്ല. നാട്ടില്‍ കലാപം ഉണ്ടാക്കിയതിനു ശിക്ഷ വിധിച്ച് ജയിലിലേക്ക് പോകുകയാണ്. മാത്രമല്ല, മുന്‍പും ഇങ്ങിനെ തന്നെയാണ് തടവുകാരെ കൊണ്ടുപോയിരുന്നത്. കരുണാകരമേനോന്‍ തന്നെ അങ്ങിനെയുള്ള ഒരു യാത്രയില്‍ റെയില്‍വെ പോലീസ് വായ് സഞ്ചാര സൗകര്യം ഒരുക്കി തന്നു എന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആരും ഇവരെ മാത്രം മുന്‍കൂട്ടി തീരുമാനിച്ചു കൊല്ലാന്‍ കൊണ്ടുപോയതല്ല എന്ന് വ്യക്തം. വായുസഞ്ചാരം ഉറപ്പു വരുത്തുന്ന കാര്യം ആരും ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാന്‍. അതുകൊണ്ടാണ്, അപകടമാണ് എന്ന് മുന്‍പേ പറഞ്ഞത്. എന്നാല്‍ ചിലരാകട്ടെ, കല്പിച്ചു കൂട്ടി കൊന്നതാണ് എന്നൊക്കെയാണ് വിലപിക്കുന്നത്.
എന്തായാലും, വാഗണ്‍ ട്രാജഡി പിന്നീട് കേരളത്തിന് പുറത്ത് നടന്ന കുരുതികള്‍ക്ക് വലിയ തോതില്‍ ചാലകശക്തിയായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ ഒരു ചെറിയ പ്രദേശത്ത് മാത്രം ബാധിച്ച ഒരു വിഷയത്തെ അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കാന്‍ കാരണം തീര്‍ച്ചയായും ഗാന്ധിജി തന്നെയാണ്.
ഗാന്ധിജിയുടെ ഇടപെടല്‍
ഖിലാഫത്ത് സമരത്തില്‍ ഗാന്ധിജി ഇടപെട്ടത് ചരിത്രപരമായ മണ്ടത്തരമാണ്. അതിന്റെ വരുംവരായ്കകള്‍ വളരെ വ്യക്തമായി ഗാന്ധിജിയെ പലരും ധരിപ്പിച്ചിട്ടുണ്ട്. മാപ്പിളമാരുടെ സ്വഭാവം, അവരുടെ നിരക്ഷരത, കൂസലില്ലായ്മ, അക്രമസ്വഭാവം, പ്രതികാരവാഞ്ജ, അന്ധവിശ്വാസം, മതത്തിന് വേണ്ടി മരിക്കാനുള്ള സന്നദ്ധത ഇവയൊക്കെ ആവും വിധം പലരും ധരിപ്പിച്ചതാണ്. പക്ഷെ, ഗാന്ധിജി അത്തരം സദുപദേശങ്ങളൊക്കെ പാടെ നിരാകരിക്കുകയാണ് ചെയ്തത് . അതിനുള്ള കാരണം തര്‍ക്കവിഷയമായതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.
എന്തായാലും ഗാന്ധിജി ഖിലാഫത്ത് സമരത്തില്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ആ സമരം ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ നിമിഷ നേരം കൊണ്ട് അസ്തമിച്ചു പോയേനെ. മാത്രമല്ല മുകളില്‍ പറഞ്ഞ പ്രത്യാഘാതങ്ങളിലെക്ക് രാജ്യം കൂപ്പ് കുത്തുകയും ഇല്ലായിരുന്നു. വിഭജന കാലത്തെ കൂട്ടക്കുരുതിക്ക് മാപ്പിള ലഹള ഹേതുവായിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, ഇവിടെ ആ ക്രൂരതകളുടെ സൃഷ്ടി കര്‍ത്താക്കളെ പാടിപ്പുകഴ്ത്തുന്നതിലാണ് എല്ലാവരും തല്പ്പരരായിരിക്കുന്നത്. ഈ പുകഴ്ത്തു പാട്ട് ശരിയാണോ എന്നതല്ല ഇവിടെ ചര്‍ച്ച. മറിച്ച് ആരാണ് കൂടുതല്‍ ശക്തിയോടെ കുഴലൂത്ത് നടത്തുന്നു എന്നതിലാണ് മത്സരം. ആയിരക്കണക്കിന് നിരപരാധികളെ അരിഞ്ഞു തള്ളിയ വര്‍ഗ്ഗീയ ലഹളകള്‍ക്ക് കാരണഭൂതരായ ഖിലാഫത്ത് സമര നേതാക്കളെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയില്‍ എറിഞ്ഞു കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എന്നിട്ടും ”മാപ്പ്” എന്നൊരു വാക്ക് ആരുടെ വായില്‍ നിന്നും ഇതേ വരെ ആരും കേട്ടിട്ടില്ല. വധിക്കപ്പെട്ടവര്‍ക്ക് കിട്ടിയത് അര്‍ഹതപ്പെട്ട ശിക്ഷയാണത്രേ! എന്ത് തെറ്റിന്റെ പേരിലാണ് അവര്‍ ശിക്ഷിക്കപ്പെട്ടത് എന്നത് വെളിപ്പെടുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ലഹളയുടെ കുഴലൂത്ത്കാര്‍ക്കുണ്ട്. അവരൊക്കെ ഒറ്റുകാര്‍ ആയിരുന്നു എന്നാണു ന്യായം. നിരക്ഷരരായ, പോലീസിനെ കണ്ടാല്‍ പേടിച്ചോടുന്ന ആ സാധാരണ മനുഷ്യരൊക്കെ ഒറ്റുകാര്‍ ആയിരുന്നോ? ലഹളബാധിത പ്രദേശം ഒന്നടങ്കം ഒറ്റുകാര്‍ ആയിരുന്നോ? അങ്ങിനെ ആയിരുന്നുവെങ്കില്‍ ലഹളയില്‍ പങ്കെടുത്ത ഒരാള്‍ പോലും പോലീസിന്റെ കയ്യില്‍ നിന്ന് രക്ഷപ്പെടില്ലായിരുന്നല്ലോ. ഈ വൈകിയ വേളയിലെങ്കിലും ഈ ചെന്നായ് കൂട്ടങ്ങള്‍ ചരിത്രത്തോട്, മനുഷ്യകുലത്തോട്, നിരപരാധികളായ ആ നിസഹായ ജന്മങ്ങളോട് മാപ്പ് എന്നൊരു വാക്ക് പറയുന്നില്ലെങ്കില്‍ ഇവരെ കരുതിയിരിക്കുക! മാനവികതയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കുന്നവരും ഇവരല്ലാതെ മറ്റാരും ആകില്ല! കലികാല ദുരന്തങ്ങള്‍ വിതക്കാന്‍ വിധിച്ചവരാണ് ഇവര്‍!