Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

മാപ്പിള ജിഹാദ്: ചരിത്രത്തിലും കോടതിയിലും

ഡോ.കെ.എസ്.രാധാകൃഷ്ണന്‍

Print Edition: 12 November 2021

ഖുര്‍-ആന്‍ സൂക്തങ്ങള്‍ അവതീര്‍ണ്ണമായ അന്നുമുതല്‍ പ്രവാചകനായ മുഹമ്മദിന് ദൈവനാമത്തില്‍ യുദ്ധം (ജിഹാദ്) ചെയ്യേണ്ടിവന്നു എന്നു പറയുന്നതില്‍ തെറ്റില്ല. കാരണം അന്നു അറേബ്യയില്‍ നിലവിലുണ്ടായിരുന്ന എല്ലാ മതവിശ്വാസങ്ങളെയും തൂത്തെറിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുവേണ്ടി ആശയത്തേയും ആയുധത്തേയും അദ്ദേഹം ഉപയോഗിച്ചു. വിഗ്രഹാരാധനയേയും ബഹുദൈവവിശ്വാസത്തേയും പ്രവാചകനായ മുഹമ്മദ് ദൈവനിഷേധമായി വിലയിരുത്തി. അരൂപിയായ ദൈവത്തെ രൂപമുള്ളവനാക്കുകയും ദൈവത്തിന്റെ അനന്തമായ ശക്തിയെ വിലമതിക്കാതിരിക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് ബിംബാരാധകരെ അദ്ദേഹം ശത്രുതയോടെ കണ്ടു. ബഹുദൈവവിശ്വാസികളാകട്ടെ ഒറ്റ ദൈവത്തെ പലതാക്കി വിലകുറച്ചുകാട്ടി ദൈവനിന്ദ നടത്തുന്നു. അതുകൊണ്ട് ബഹുദൈവവിശ്വാസികളെ എവിടെ കണ്ടാലും വധിക്കാന്‍ (ഖുര്‍ ആന്‍ 9.5) പ്രവാചകന്‍ കല്പിച്ചു.

ജൂത-ക്രൈസ്തവ മതവിശ്വാസികളെയും അദ്ദേഹം ശത്രുസ്ഥാനത്ത് നിര്‍ത്തി. ജൂതരേയും ക്രിസ്ത്യാനികളെയും മിത്രങ്ങളായി സ്വീകരിക്കരുത് (ഖുര്‍ ആന്‍ 5.51) എന്ന് അദ്ദേഹം തന്റെ അനുയായികളെ താക്കീതു ചെയ്തു. ക്രിസ്ത്യാനികള്‍ അല്ലാഹുവിനെ മൂവരില്‍ ഒരുവനായി (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്) കരുതുന്നവരാണ്. അവരുമായി സമ്പര്‍ക്കമേവേണ്ട എന്നു മാത്രമല്ല ദൈവനിഷേധികളായതുകൊണ്ട് അവര്‍ വധാര്‍ഹരുമാണ്. അതുകൊണ്ട് ദൈവദൂതനിലും ദൈവദൂതന്റെ അരുളപ്പാടുകളിലും പ്രവാചകനിലും വിശ്വസിക്കുന്നവര്‍, അവരാണ് യഥാര്‍ത്ഥ സത്യവിശ്വാസികള്‍. സത്യവിശ്വാസികള്‍ ശരീരം കൊണ്ടും ധനശേഷികൊണ്ടും ജിഹാദ് ചെയ്യണമെന്നും പ്രവാചകന്‍ വിധിച്ചു. ദൈവത്തിനുവേണ്ടി ദൈവനാമത്തിന്റെ പേരില്‍ യുദ്ധം ചെയ്യുക. കാരണം സത്യവിശ്വാസികള്‍ക്ക് യുദ്ധം കല്പിക്കപ്പെട്ടിരിക്കുന്നു. (ഖുര്‍-ആന്‍ 2.217).

ജിഹാദ് ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം വിഹിതകര്‍മ്മമാണ്; അത് ദൈവകല്പിതവുമാണ്. ജിഹാദില്‍ മരിച്ചാലും കൊന്നാലും സ്വര്‍ഗ്ഗം പൂകാന്‍ കഴിയും. അല്ലാഹുവിന്റെ സവിശേഷമായ അനുഗ്രഹത്തിന് ജിഹാദികള്‍ അര്‍ഹരാണ്. ജിഹാദില്‍ (അതായത്, ദൈവനിയോഗയുദ്ധത്തില്‍) മരിച്ചവരെ മരിച്ചവരായി കരുതരുത,് അവര്‍ ജീവിച്ചിരിക്കുന്നവരാണ്. (ഖുര്‍-ആന്‍ 3.169) രക്തസാക്ഷികള്‍ മരിക്കുന്നില്ല എന്നും അവര്‍ നിത്യജീവിതമുള്ളവരാണെന്നും പറയുന്ന രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ അടിത്തറയും ഈ വിശ്വാസമാകാനാണ് സാധ്യത. ബഹുദൈവവിശ്വാസികളുടെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കരുത് എന്നും (ഖുര്‍-ആര്‍ 9.113) വിലക്കുന്നുണ്ട്. അങ്ങനെ അറേബ്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ മതവിശ്വാസികള്‍ക്കും എതിരെ ജിഹാദ് നടത്തിയാണ് പ്രവാചകന്‍ ഇസ്ലാംമതം സ്ഥാപിച്ചത്. സ്വാഭാവികമായും ആയുധമേന്തി അദ്ദേഹത്തിന് നിരന്തരയുദ്ധം ചെയ്യേണ്ടിയും വന്നു.

ആയതിനാല്‍ യുദ്ധം (ജിഹാദ്) ഇസ്ലാം മതസ്ഥാപനത്തിന്റേയും മതപ്രചാരണത്തിന്റേയും അനിവാര്യഘടകമായി മാറുകയും ചെയ്തു. അതൊഴിവാക്കാന്‍ ഒരിക്കലും പ്രവാചകന്‍ ആവശ്യപ്പെട്ടില്ല. പ്രവാചകരില്‍, ഇത്രയേറെ യുദ്ധം ചെയ്ത മറ്റൊരാളെ കണ്ടെത്താനും കഴിയില്ല. പ്രവാചകന്റെ വരവിന് മുന്‍പേ തന്നെ അറബ് ഗോത്രക്കാര്‍ തമ്മില്‍ നിരന്തരമായ ശത്രുതയും കലഹവും ഉണ്ടായിരുന്നു എങ്കിലും യുദ്ധത്തിന് ദൈവത്തിന്റെ ആശീര്‍വാദവും അംഗീകാരവും ലഭിച്ചത് പ്രവാചകനായ മുഹമ്മദ് പ്രചരിപ്പിച്ച ഇസ്ലാം മതസംസ്‌കാരം നിലവില്‍ വന്നതോടെയാണ്. സ്വാഭാവികമായും ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തിലും വളര്‍ച്ചയിലും യുദ്ധവും ഹിംസയും അന്തര്‍ലീനമായിരിക്കുന്നു. സമാധാനത്തെക്കുറിച്ച് വാചാലമാവുകയും യുദ്ധവും അതിലൂടെ സംസ്ഥാപിക്കുന്ന ഇസ്ലാമിക മതസര്‍വ്വാധിപത്യവും സമാധാനത്തിന്റെ മാര്‍ഗ്ഗമെന്നു കരുതുകയും ചെയ്യുന്നു എന്നതാണ് ഇസ്ലാംമതത്തിലെ വൈരുദ്ധ്യം.

മുഹമ്മദ് നബിയും അദ്ദേഹം സ്ഥാപിച്ച ഇസ്ലാം മതവും ജനിക്കുന്നതിനു മുന്‍പേ അറബികള്‍ക്ക് കേരളവുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു. കച്ചവടക്കാരായ അറബികള്‍ കേരളത്തിലെത്തുകയും കേരളീയരുമായി ഇടപഴകുകയും ചെയ്തിരുന്നു. അവര്‍ വിഗ്രഹാരാധകരും ബഹുദൈവ വിശ്വാസികളുമായിരുന്നു. അവരില്‍ ചിലര്‍ ജൂതന്മാരോ ക്രിസ്ത്യാനികളോ ആകാനും സാധ്യതയുണ്ട്. മതപരിവര്‍ത്തനവും മതപ്രചാരണവുമായിരുന്നില്ല അവരുടെ ലക്ഷ്യം. സ്വാഭാവികമായും അവര്‍ക്ക് തദ്ദേശീയരുമായി സംഘര്‍ഷവും ഉണ്ടായിരുന്നില്ല. തദ്ദേശീയരുമായുള്ള സമ്പര്‍ക്കത്തില്‍ സങ്കരജനതയും ഉദ്ഭവിച്ചിരിക്കാം. പക്ഷേ, അതൊന്നും കേരളീയരുടെ ജീവിതത്തില്‍ ആഘാതങ്ങള്‍ ഏല്‍പിച്ചില്ല എന്നതും മറക്കരുത്.

എന്നാല്‍ അറബ് വംശജരായ മുസ്ലീം കച്ചവടക്കാര്‍ കേരളത്തിലെത്തിയതോടെ കച്ചവടത്തോടൊപ്പം മതപ്രചാരണവും അവരുടെ ദൗത്യമായി മാറി. അതുകൊണ്ട് സുഗന്ധവ്യഞ്ജന വ്യാപാരത്തോടൊപ്പം ഇസ്ലാം മതതത്ത്വം പ്രചരിപ്പിക്കലും മുസ്ലിം അറബികള്‍ അവരുടെ ലക്ഷ്യമായി അംഗീകരിച്ചു. കാരണം, കച്ചവടലാഭം ഇഹലോക ജീവിതത്തെ പരിപോഷിപ്പിച്ചപ്പോള്‍ മതപരിവര്‍ത്തനയജ്ഞം സ്വര്‍ഗ്ഗപ്രാപ്തിക്ക് അനിവാര്യമാണെന്നും അവര്‍ കരുതി. അസത്യമാര്‍ഗ്ഗത്തില്‍, അതായത്, ഇസ്ലാമിതര മതവിശ്വാസത്തില്‍ ജീവിക്കുന്നവരെ സത്യമാര്‍ഗ്ഗത്തില്‍ അതായത്, ഇസ്ലാമിക മതവിശ്വാസത്തില്‍ എത്തിക്കുന്നത് ജിഹാദായും ആ യത്‌നത്തില്‍ മരിക്കുന്നവരെ ശൂഹദാക്കളായും ഇസ്ലാംമതവിശ്വാസികള്‍ കരുതുന്നു. അതുകൊണ്ട് സത്യസരണിയില്‍ സഞ്ചരിക്കുന്നവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിരിക്കണം. ജിഹാദിനായി ശരീരക്ഷമതയും ധനശേഷിയും ചെലവഴിക്കാന്‍ ഓരോ വിശ്വാസിയേയും അല്ലാഹു ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രവാചകന്‍ വെളിപ്പെടുത്തുകയും ചെയ്തു. ആയതിനാല്‍ മതപരിവര്‍ത്തനത്തിനായി പണം ചെലവാക്കുന്നത് വിഹിതകര്‍മ്മമായും അവര്‍ കരുതി.

ലോകം മുഴുവന്‍ ഇസ്ലാം മതവിശ്വാസം സ്വീകരിക്കണമെന്നാണ് പ്രവാചകനും അദ്ദേഹത്തിന്റെ അരുളപ്പാടുകളും വിഭാവനം ചെയ്യുന്നത്. അതിന് പ്രധാനമായും രണ്ട് കാരണങ്ങള്‍ ഉണ്ട്.
(1) പ്രവാചകന് ഗബ്രിയേല്‍ മാലാഖ വഴി ദൈവം നല്കിയ വെളിപാടുകളുടെ അടിസ്ഥാനത്തില്‍ ഇസ്ലാംമതം മാത്രമാണ് ഒരേ ഒരു സത്യമതം. ഇസ്ലാംമതം മാത്രമാണ് ദൈവത്തിന്റെ പരമാധികാരത്തെ വികലമാക്കാതെ അംഗീകരിക്കുന്നത്. ബാക്കി എല്ലാ മതവിശ്വാസങ്ങളും ദൈവത്തിന്റെ പരമാധികാരത്തെ, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരിമിതപ്പെടുത്തുന്നു. അതുകൊണ്ട്, ദൈവം, ഗബ്രിയേല്‍മാലാഖ, പ്രവാചകന്‍, അദ്ദേഹത്തിന്റെ വെളിപാടുകള്‍, അന്ത്യദിനത്തിലെ അന്ത്യവിധി, ജിഹാദ്, ഹലാല്‍ എന്നിവയില്‍ എല്ലാം വിശ്വസിച്ച് സത്യസരണിയിലൂടെ സഞ്ചരിക്കുന്നതാണ് ഉത്തമമായ ജീവിതം.

(2) ദൈവനിയോഗപ്രകാരമുള്ള ഉത്തമജീവിതം നയിക്കണമെങ്കില്‍ ഇസ്ലാംമതം ലോകമെങ്ങും സംസ്ഥാപിതമാകണം. അതുകൊണ്ട് അനിസ്ലാമികമായ ജീവിതരീതികള്‍ക്ക് ഒപ്പം ഒരു ഇസ്ലാമിന് ഇസ്ലാമികജീവിതം നയിക്കാനാകില്ല. സ്വാഭാവികമായും ലോകത്തെ മുഴുവന്‍ സത്യസരണയില്‍ എത്തിക്കാന്‍ ഏതുമാര്‍ഗ്ഗവും സ്വീകരിക്കാം. അതിനുവേണ്ടി അസത്യവാദികളായ ഇതരമതസ്ഥരെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലെത്തിക്കാന്‍ സത്യവിശ്വാസം സ്വീകരിച്ച സത്യസരണിക്കാരനും സത്യസരണിക്കാരിക്കും അവകാശമുണ്ട്. അതിനുവേണ്ടി, പ്രണയ ജിഹാദ് മുതല്‍ ഹലാല്‍ ജിഹാദ് വരെ, ഏത് രീതി വേണമെങ്കിലും സ്വീകരിക്കാം. അങ്ങനെ ലോകത്തെ മുഴുവന്‍ ഇസ്ലാമാക്കി മാറ്റുന്നതിനുള്ള ദൈവനിയോഗം അനുഷ്ഠിക്കുമ്പോള്‍ അതിനുതടസ്സം നില്കുന്നവരെ വകവരുത്താനും പ്രവാചകന് ദൈവം അനുവാദം നല്കിയിരുന്നു. ആ അധികാരം ഓരോ സത്യസരണിക്കാരനും ഉണ്ടെന്നും ഖുര്‍-ആന്‍ പറയുന്നു. ഈ ജിഹാദില്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും ഒരുപോലെ സ്വര്‍ഗ്ഗപ്രാപ്തി ഉറപ്പുവരുത്തുന്ന കാര്യമായതുകൊണ്ട് ജിഹാദ് ഇസ്ലാം മതവിശ്വാസികളുടെ വിഹിതകര്‍മ്മവുമായി മാറുന്നു.

ഈ വിശ്വാസത്തോടെയാണ് മുസ്ലിങ്ങളായ അറബികള്‍ കേരളത്തില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി വന്നത്. ഇസ്ലാമികളായ അറബി കച്ചവടക്കാര്‍ അന്നത്തെ ഭരണാധികാരികളെ സ്വാധീനിച്ച് ഇസ്ലാമികവല്‍ക്കരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ ഏറ്റവും നീചമായ പണി ചെയ്തത് സാമൂതിരിയാണ്. മുക്കുവസമുദായത്തിലെ കുടുംബങ്ങളില്‍ ജനിക്കുന്ന ആണ്‍സന്തതികളില്‍ ചുരുങ്ങിയത് ഒരാളെ എങ്കിലും ഇസ്ലാംമതത്തില്‍ ചേര്‍ത്തിരിക്കണമെന്ന് സാമൂതിരി തിട്ടൂരമിറക്കി. കേരളത്തിലെ ആദ്യത്തെ ‘സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ്’ മതപരിവര്‍ത്തനനിയമമാണത്. സാമൂതിരിയുടെ ഈ നിലപാടാണ് ഇസ്ലാമിക മലബാര്‍ രാജ്യം എന്ന സങ്കല്പത്തില്‍ മുസ്ലിങ്ങളെ എത്തിച്ച ഘടകങ്ങളില്‍ ഒന്ന്. ആ ആനുകൂല്യം പരമാവധി മുതലാക്കാന്‍ മുസ്ലിങ്ങള്‍ ശ്രമിക്കുകയും ചെയ്തു. അമുസ്ലിങ്ങള്‍ക്ക് ഒപ്പം ഒരു യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസിക്ക് സത്യസരണിയില്‍ സഞ്ചരിക്കാന്‍ പ്രയാസമായതുകൊണ്ട് സാമൂതിരിയുടെ ഇച്ഛാനുസരണം മതം മാറ്റപ്പെട്ട മുക്കുവ മുസ്ലിം അയാളുടെ കുടുംബത്തെ തന്നെ ആകെ മതംമാറ്റുകയും ചെയ്തു. സാമൂതിരിയുടെ നാട്ടിലെ കടലോരങ്ങളിലെ മുസ്ലിം സാന്നിദ്ധ്യം ഇക്കാര്യം ഉദാഹരിക്കുകയും ചെയ്യുന്നു.

സാമൂതിരിയുടെ മഹത്ത്വത്തെ പ്രകീര്‍ത്തിക്കാനായി ചരിത്രരചന നടത്തിയവര്‍ ഈ നിര്‍ബന്ധിത മതപരിവര്‍ത്തന ഉത്തരവിലെ നീതി നിഷേധം കാണാതെ പോയി. ഒരു കുടംബത്തിലെ ഒരാളെ നിര്‍ബന്ധമായി ഒരു പ്രത്യേക മതത്തില്‍ ചേര്‍ത്തിരിക്കണം എന്ന് ഉത്തരവ് ഇറക്കാന്‍ ഏത് രാജനീതി തത്ത്വവിചാരമാണ് രാജാവിന് അധികാരം നല്കിയത്? സാമൂതിരിയും ഹിന്ദുരാജാവായിട്ടാണ് അറിയപ്പെടുന്നത്. ഹൈന്ദവരാഷ്ട്രവ്യവഹാര സംഹിതകളിലെങ്ങും അത്തരമൊരു അധികാരം രാജാവിന് നല്കിയിട്ടില്ല. ഒരു ജനത, അവര്‍ തന്റെ രാജ്യാതിര്‍ത്തിയില്‍ ജീവിക്കുന്നവരാണ് എന്ന ഒരേ ഒരു കാരണത്താല്‍, ആയിരത്താണ്ടുകള്‍ പഴക്കമുള്ള അവരുടെ ജീവിതരീതിയേയും ദൈവവിശ്വാസത്തേയും ഉപേക്ഷിക്കാന്‍ അവരോട് ആജ്ഞാപിക്കുന്ന രാജാവ് ചെയ്തതാണ് യഥാര്‍ത്ഥ ജിഹാദ് എന്ന് ഇസ്ലാമിന് ആശ്വസിക്കാം. ഈ ജിഹാദാണ് മലബാര്‍ മാപ്പിള സ്ഥാന്‍ ആക്കാം എന്ന സങ്കല്പത്തിലേക്ക് മുസ്ലിങ്ങളെ എത്തിച്ചത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം നീതിരഹിതവും നിയമരഹിതവുമായ നരഹത്യതന്നെയാണ്. ഹിന്ദുവിന് അവന്റെ മതവിശ്വാസം സംരക്ഷിക്കുന്നതിനായി മതനികുതി ഏര്‍പ്പെടുത്തിയ ‘നീതിമാന്മാരും’ ‘മഹാന്മാരുമായ’ മുസ്ലീം ചക്രവര്‍ത്തിമാരുടെ ചരിത്രം സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് സാമൂഹികപാഠത്തില്‍ പഠിച്ചിട്ടുണ്ട്. ആയിരത്താണ്ടുകളായി നിലനിന്നതും അവരുടെ പിതൃപരമ്പര അനുവര്‍ത്തിച്ചതും യോഗക്ഷേമത്തിനും ലോകക്ഷേമത്തിനും വേണ്ടി നിഷ്‌കാമകര്‍മ്മം അനുഷ്ഠിച്ച ഋഷിപരമ്പര കണ്ടെത്തിയതുമായ തത്ത്വപ്രകാരം ജീവിച്ചവരെയാണ് ആയുധശേഷിയും അധികാര മുഷ്‌കും ഉപയോഗിച്ച് മതംമാറ്റിയത്. ഈ പരമനീചമായ പ്രവര്‍ത്തിയെ എന്തുകൊണ്ടോ അപലപിക്കാന്‍ ‘നീതിമാന്മാരും’ ‘വിപ്ലവകാരികളുമായ’ ചരിത്രകാരന്മാര്‍ തയ്യാറായിട്ടില്ല എന്നതും വസ്തുതയാണ്. മതനികുതി ഏര്‍പ്പെടുത്തി മതവിശ്വാസം പുലരാന്‍ അനുമതി നല്‍കിയ ഇസ്ലാമിക ചക്രവര്‍ത്തിമാരെക്കാള്‍ ഹീനനായിരുന്നു നിര്‍ബന്ധിതവും രാഷ്ട്രസമ്മതവുമായ മതപരിവര്‍ത്തനത്തിന് ഉത്തരവിട്ട സാമൂതിരി എന്ന കാര്യത്തിലും സംശയമില്ല.

ഇതിന്റെ എല്ലാം ഫലമായിട്ടാണ് ഇസ്ലാംമതം കടന്നുചെന്ന സ്ഥലങ്ങളിലെല്ലാം യുദ്ധവും ഹിംസയും അകമ്പടിയായി എത്തിയത്. താന്‍ ഖുര്‍-ആന്‍ വെളിവാക്കിയതോടെ ജൂത-ക്രിസ്തുമതങ്ങളെ പൂര്‍ണ്ണതയില്‍ എത്തിച്ചു എന്ന് (ഖുര്‍-ആന്‍, 5.4) നബിതന്നെ അവകാശപ്പെടുന്നുണ്ട്. അതുകൊണ്ട് മേലില്‍ ഇസ്ലാമല്ലാതെ മറ്റുമതങ്ങള്‍ ആവശ്യമില്ല എന്നും മുസ്ലിങ്ങള്‍ വിശ്വസിക്കുകയും അതുപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ദാറുള്‍-ഇസ്ലാമിന്(ലോക ഇസ്ലാമിക സാമ്രാജ്യം) വേണ്ടിയുള്ള കഠിനയത്‌നമാണ് യൂറോപ്പില്‍ കുരിശു യുദ്ധത്തിനു വഴിവെച്ചത്. ക്രിസ്തുമതവും ഇസ്ലാംമതവും ഈശ്വരന്റെ വഴി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കൂട്ടക്കൊല നടത്തിയത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഒന്നാം ലോകമഹായുദ്ധാവസാനം തുര്‍ക്കി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഖലീഫസ്ഥാനെ മൂന്നാക്കി മുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 1920 ലെ ഖിലാഫത്ത് സമരവും 1921 ലെ മാപ്പിള ജിഹാദും നടന്നത്.

പക്ഷെ, കേരള ചരിത്രരചയിതാക്കള്‍ ഈ വിശാലമായ കാഴ്ചപ്പാടില്‍ കേരളചരിത്രത്തെ വിലയിരുത്താന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. സൂക്ഷ്മമായ അന്വേഷണത്തിലൂടെ തികവുറ്റ ചരിത്ര വസ്തുതകളെ സമാഹരിക്കാനും ആ വസ്തുതകളെ സുദൃഢമായ യുക്തികൊണ്ട് സുഘടിതമാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ സുവ്യക്തവും സുതാര്യവുമായ നിഗമനങ്ങളിലെത്താനുമുള്ള ശ്രമംപോലും കേരളചരിത്രരചയിതാക്കളില്‍ കാണാന്‍ കഴിയില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഗാന്ധിജിയുടെ പാളിപ്പോയ സമരമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. തുര്‍ക്കിയിലെ സുല്‍ത്താന്, ഒന്നാം ലോകയുദ്ധാനന്തരം വിജയിച്ച കക്ഷികള്‍ ഉണ്ടാക്കിയ ഉടമ്പടിപ്രകാരം നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനായിരുന്നു ഖിലാഫത്ത് സമരം. തുര്‍ക്കിയുടെ കാര്യം തുര്‍ക്കി നോക്കട്ടെ എന്ന അഭിപ്രായക്കാരനായിരുന്നു മുഹമ്മദാലി ജിന്ന. ഹിന്ദു-മുസ്ലിം ഐക്യം ഊട്ടി ഉറപ്പിക്കാനുള്ള അവസരമായും മുസ്ലിങ്ങളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനുമുള്ള മാര്‍ഗ്ഗമായിട്ടുമാകാം ഗാന്ധിജി ഈ സമരത്തെ കണ്ടത്.

എന്നാല്‍ മലബാറിലെ മാപ്പിള ജിഹാദ് ഗാന്ധിയുടെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞു. ഹിന്ദു-മുസ്ലിം ഐക്യം ഉണ്ടായില്ല എന്നു മാത്രമല്ല മലബാറില്‍ ഈ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള അകല്‍ച്ച കൂടുകയും ചെയ്തു. ഗാന്ധിജി ആഗ്രഹിച്ചതുപോലെ മുസ്ലിങ്ങള്‍ കോണ്‍ഗ്രസ്സില്‍ എത്തിയില്ല. ഖിലാഫത്തില്‍ എത്തിയ മുസ്ലിങ്ങളാകട്ടെ ജിഹാദ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിനെ കയ്യൊഴിയുകയും ചെയ്തു. ഗാന്ധിജിക്കും മലബാറിലെ മുസ്ലിങ്ങള്‍ ഖിലാഫത്ത് സമരത്തില്‍ കൈക്കൊണ്ട നിലപാടിനെ തള്ളിപ്പറയേണ്ടി വന്നു. ഒരു വിഭാഗം മുസ്ലിങ്ങള്‍ സ്വീകരിച്ച ഭ്രാന്തന്‍ നടപടികളെ ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലിങ്ങളും അംഗീകരിക്കില്ല എന്ന് ഗാന്ധിജി പ്രത്യാശിക്കുകയും ചെയ്തു. ഭ്രാന്തെടുത്ത മാപ്പിളമാര്‍, ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. അവരുടെ വസ്തുവഹകള്‍ പിടിച്ചെടുത്തു. കൂട്ടത്തോടെ അവരെ മതംമാറ്റി; മതം മാറാന്‍ വിസമ്മതിച്ചവരെ വെട്ടിക്കൊന്നു. ഹിന്ദുസ്ത്രീകളെ ബലാല്‍സംഗം ചെയ്തു. കുമാരനാശാന്റെ ഭാഷയില്‍ ”ക്രൂരമുഹമ്മദര്‍ ഹൈന്ദവച്ചോരയില്‍ ആറാടി” നിന്നു. അതിന്റെ ഫലമായി ഹിന്ദുക്കളും കോണ്‍ഗ്രസ്സില്‍നിന്നും അകന്നു. കാരണം ഹിന്ദുക്കളെ വംശഹത്യ നടത്തിയപ്പോള്‍ അവരെ രക്ഷിച്ചില്ലെങ്കിലും സഹായിക്കാന്‍പോലും മലബാറിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിഞ്ഞില്ല.

പക്ഷേ, മലബാറിലെ മാപ്പിള ജിഹാദിനെ വര്‍ഗ്ഗസമരമായിട്ടാണ് അബനി മുഖര്‍ജി മുതലുള്ള കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. സ്വതന്ത്ര ചരിത്രകാരന്മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന സത്യത്തെ തമസ്‌കരിച്ചു. മുസ്ലിം ചരിത്രകാരന്മാര്‍ ഇക്കാര്യത്തെ പരമാവധി വക്രീകരിച്ച് സമാധാനപരമായി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെ നടത്തിയ ജിഹാദായും വിലയിരുത്തി. ഇവരാരും തന്നെ ഖിലാഫത്തിന്റെ പേരില്‍ നടത്തിയ ഹിന്ദുവംശഹത്യയെ അപലപിച്ചില്ല എന്നതാണ് വസ്തുത. മുസ്ലിം ചരിത്രകാരന്മാരാകട്ടെ ഹിന്ദുക്കള്‍ക്ക് എതിരെ നടത്തിയ നരനായാട്ട് തെറ്റായിരുന്നു എന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നതും മറക്കരുത്. ഒരിക്കലെങ്കിലും അവരാരും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയം.

കലാപത്തെക്കുറിച്ച് ഗവേഷണം നടത്തുകയും അതില്‍ ഗവേഷണ ബിരുദം നേടുകയും ചെയ്തവര്‍ കോടതി രേഖകള്‍ പരിശോധിച്ചിട്ടില്ല എന്നതാണ് വസ്തുത. മാപ്പിളലഹളയെ വര്‍ഗ്ഗസമരമായി വിലയിരുത്തിയാലും അക്കാലത്ത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ത് എന്നറിയാന്‍ കോടതി രേഖകള്‍ സഹായകമാണെന്ന കാര്യത്തില്‍ ഒരാള്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. വസ്തുതകള്‍ സമാഹരിക്കാന്‍ ഈ രേഖകള്‍ ലഭ്യമായിരുന്നിട്ടുപോലും പരിശോധിച്ചില്ല എന്നത് അവ ചരിത്ര രചയിതാക്കളുടെ ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നതാണ്.

ആലി മുസ്ലിയാരെക്കുറിച്ചും വാരിയന്‍കുന്നനെകുറിച്ചും മാത്രമല്ല കെ. മാധവന്‍നായരെക്കുറിച്ചും എം.പി നാരായണമേനോനെക്കുറിച്ചും പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ തുലോം അതിശയോക്തിപരമായിരുന്നു. കോടതിവിധികളില്‍ ജഡ്ജി എത്തിച്ചേര്‍ന്ന നിഗമനങ്ങളോട് വിയോജിക്കാമെങ്കിലും വസ്തുതകളോട് തര്‍ക്കിക്കാന്‍ യുക്തിബോധമുള്ളവര്‍ക്ക് കഴിയില്ല. മാപ്പിളവേഷത്തില്‍ മാപ്പിളയായി രൂപം മാറിയായിരുന്നു നാരായണമേനോന്റെ നടപ്പ്. നമ്പൂതിരി ബാങ്ക് പിടിച്ചെടുത്തതിനുശേഷം സ്വര്‍ണ്ണം പണയം വെച്ചിരുന്നവര്‍ക്ക് പണം വാങ്ങാതെ പണയവസ്തുക്കള്‍ തിരിച്ചു കൊടുക്കാന്‍ വാരിയന്‍കുന്നന്‍ ഉത്തരവിട്ടു. അപ്പോള്‍ പണയവസ്തുക്കള്‍ വാങ്ങാനെത്തിയവരെ അഭിസംബോധനചെയ്തു പ്രസംഗിച്ചത് വാരിയന്‍കുന്നന്റെ അനുചരനായിരുന്ന നാരായണമേനോനാണ്. ബ്രിട്ടീഷ് ഭരണം അവസാനിച്ചുവെന്നും ഖിലാഫത്ത് ഭരണം നിലവില്‍വന്നു എന്നും അവിടെ കൂടിയവരെ പറഞ്ഞു വിശ്വസിപ്പിച്ചത് മേനോനായിരുന്നു. മുസ്ലിങ്ങള്‍ അവരുടെ ആളായിതന്നെ മേനോനെ പരിഗണിച്ചിരുന്നു. മാധവന്‍നായരാകട്ടെ കോടതിയില്‍ കള്ളസാക്ഷി പറഞ്ഞു എന്ന ആക്ഷേപം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. അവ്വിധം കളവ് പറഞ്ഞിട്ടുണ്ടായിരുന്നു എങ്കില്‍ ഗാന്ധിയനായ മാധവന്‍ നായരെ സംബന്ധിച്ചിടത്തോളം അത് അപമാനം തന്നെയായിരുന്നു. കാരണം സത്യമല്ലാതെ മറ്റൊന്നും ഗാന്ധിജി കോടതിയിലും പറഞ്ഞിട്ടില്ല. പലപ്പോഴും ആ സത്യം അദ്ദേഹത്തിന് എതിരുമായിരുന്നു. പക്ഷേ, മാധവന്‍ നായര്‍ അവ്വിധം അസത്യം കോടതിയില്‍ പറഞ്ഞിട്ടുണ്ട് എങ്കില്‍ ഗാന്ധിയന്‍ സത്യസന്ധതയുടെ വക്താവ് എന്ന അദ്ദേഹത്തിന്റെ പരിവേഷത്തില്‍ അത് കളങ്കം ചാര്‍ത്തുന്നു.

അതുപോലെ വാരിയന്‍കുന്നന്‍ മാത്രമല്ല, അടുത്ത ബന്ധുവായ ആലി മുസ്ലിയാരും അക്രമസ്വഭാവമുള്ളവനായിരുന്നു. മുസ്ലിയാരുടെ കൂട്ടാളികളായിരുന്ന കുഞ്ഞലവിയും ലവക്കുട്ടിയും വാളും പിടിച്ചാണ് സഞ്ചരിച്ചിരുന്നത്. അഹിംസ മുസ്ലിയാരുടെ ജീവിതത്തിന്റേയും ആത്മാവിന്റേയും ഭാഗമായിരുന്നില്ല. ഹിംസയാണ് ശരിയെന്നു ഖുര്‍-ആന്‍ സൂക്തങ്ങള്‍ നിരത്തി അനായാസമായി സ്ഥാപിക്കാനും മുസ്ലിയാര്‍ക്ക് കഴിഞ്ഞിരുന്നു. അക്കാര്യത്തില്‍ മുസ്ലിയാരെ കുറ്റം പറയാനും കഴിയില്ല. അദ്ദേഹത്തിനു ലഭിച്ച മതവിദ്യാഭ്യാസം ഹിംസയെ ന്യായീകരിക്കുന്നതായിരുന്നു. ഹിംസ നിഷ്ഠമായ സമരരീതി ഗാന്ധിയന്‍ പ്രവര്‍ത്തനരീതി ആയിരുന്നില്ല. ധീര ദേശാഭിമാനിയായിരുന്ന ഭഗത്‌സിങ്ങിനെപോലും ഹിംസയുടെ പേരില്‍ എതിര്‍ത്ത ഗാന്ധിജി വാരിയന്‍കുന്നനേയും മുസ്ലിയാരേയും സ്വാതന്ത്ര്യസമര സേനാനികളായി അംഗീകരിക്കും എന്നു കരുതാനാകില്ല. അതുകൊണ്ട് തന്നെയാണല്ലോ മാപ്പിളകലാപത്തെ ‘ഒരു കൂട്ടം മുസല്‍മാന്‍മാരുടെ ഭ്രാന്ത്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്. ഗാന്ധിജിയുടെ അനുയായികള്‍ക്ക് പക്ഷേ, അക്കാര്യം അറിയില്ലായിരുന്നു. അതുകൊണ്ടാണല്ലോ മതഭ്രാന്തന്മാരെ അവര്‍ സ്വാതന്ത്ര്യസമരസേനാനികളായി കരുതിയത്.

ഖിലാഫത്ത് സമരത്തെ, ചുരുങ്ങിയപക്ഷം സമരത്തില്‍ പങ്കെടുത്ത മാപ്പിളമാരില്‍ മഹാഭൂരിപക്ഷവും കണ്ടത് മതഭ്രാന്തില്‍ ഊന്നിയ വര്‍ഗ്ഗീയലഹളയായിട്ടാണ്. ഈ സത്യത്തെ വിസ്മരിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും സ്വതന്ത്ര ചരിത്രാന്വേഷികളും 1921 ലെ മാപ്പിള ജിഹാദിനെ വിലയിരുത്തിയത്.

Tags: Moplah Mutiny1921malabar riotsKhilafatMappila LahalaKhilafat Movementമാപ്പിള കലാപം'ഖിലാഫത്ത്Moplah Riotsമലബാര്‍ കലാപംമലബാര്‍ ലഹളMappila RiotsMappila Mutinyമാപ്പിള ലഹള
Share31TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

ചരിത്രത്തോട് നീതി പുലര്‍ത്തുന്ന സിനിമ

കൊട്ടമ്പം പളിയ ഗോത്ര ഗ്രാമത്തില്‍ നരനാരായണ അദ്വൈതാശ്രമം മീനങ്ങാടിയിലെ 
സ്വാമി ഹംസാനന്ദപുരി ഗ്രാമവാസികള്‍ക്ക് ഒപ്പം.

അവഗണിക്കപ്പെടുന്ന അവകാശങ്ങള്‍ (ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍ (തുടര്‍ച്ച))

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies