കവിത

അമ്മാത്തേയ്‌ക്കൊരു യാത്ര

രക്തത്തിന്റെ തുരുമ്പുരുചിയ്ക്കും തിക്തസ്മരണകളില്‍ സ്‌നേഹത്തിന്റെ തണല്‍തണുവെന്തേ മാടിവിളിയ്ക്കുന്നു ഒഴുകിപ്പോയൊരു പുഴയേപ്പോലെ ഓര്‍മ്മകളെന്നിട്ടും ഓരോ നിമിഷവുമുള്ളില്‍ കൂടി ഓടുന്നു തിരികേ ഇത്തിരിമേട,ത്തെളിവെയില്‍തേകി ഇങ്ങനെവേറാരും പ്ലാവിലതന്‍ചെറു കുമ്പിളുകോരി പ്രാതലു നല്‍കീലാ...

Read moreDetails

ഇരുട്ട്

1 നിലാവുടുത്ത ജലകന്യകള്‍ ജാലകപ്പടിയില്‍ കണ്ട തിരിനാളത്തെ ഊതിക്കെടുത്തിയ കാറ്റ്, ഒരു മിന്നാമിനുങ്ങിന്റെ അണയാത്ത വെട്ടം... 2 ജനനിബിഢമായ നഗരങ്ങളിലെല്ലാം ആളൊഴിഞ്ഞ ഇടനാഴികള്‍. മരിച്ച ഉടലുകളില്‍ ജീവന്‍...

Read moreDetails

രസാനുഭവം മറ്റൊരുതരം

1. മുറിവീടി വലിക്കാനെന്തുരസം മുതല്‍ ചെലവാകാത്തതിലുള്ള സുഖം! വിഷമാത്ര ചുരുങ്ങിടുമെന്നാശ്വാസം; പുകപൊങ്ങിയലിഞ്ഞീടിന ദൃശ്യം! 2. ഭാര്യപിണങ്ങിയിരിപ്പതനുഗ്രഹമല്ലോ- പരദൂഷണ പരമഹിമാ പല്ലവി പലതാവര്‍ത്തിപ്പതില്‍ നിന്നും രക്ഷ! വാക്കിന്‍ ധ്വനിയില്‍...

Read moreDetails

ഒരു പൂമ്പാറ്റയെ പകര്‍ത്തും മുമ്പ്

ഒരു പൂമ്പാറ്റ തന്‍ ഭാവം ക്യാമറയ്ക്കകത്താക്കാന്‍ വളരെ ശ്രമപ്പെട്ടു പോയിതെന്‍ പുലര്‍കാലം മഴതന്‍ നനഞ്ഞൊട്ടല്‍ കഴിഞ്ഞൂ, പറമ്പിലെ മരങ്ങള്‍ക്കെല്ലാം വെയില്‍- ത്തിളക്കം കുഞ്ഞിക്കാറ്റും ഒരു പൂമ്പാറ്റ, സ്വര്‍ഗ്ഗം...

Read moreDetails

പരേതന്റെ വീട്ടില്‍

പരേതന്റെ വീട്ടിലെ ചിതയും കരച്ചിലും ഒരുമിച്ചു കെട്ടുപോയെങ്കിലും പിന്നെയും ഒച്ചയില്ലാതെ കരച്ചിലൊരാളുടെ നിര്‍ത്താതെ വിമ്മുകയല്ലോ നിരന്തരം... പെയ്‌തൊഴിഞ്ഞാലും മരങ്ങള്‍ പെയ്യും പോലെ പിന്നെയുമാരോ പിറുപിറുക്കും പോലെ ......

Read moreDetails

ആശുപത്രിയില്‍

ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും ഞാന്‍ തത്വചിന്തകനാവുന്നു. ജീവിതത്തിന്റെ പൊരുള്‍, മരണം, പ്രണയം എല്ലാത്തിനും കാരണമന്വേഷിക്കുന്നു. ഓരോ തവണ ആശുപത്രിയിലെത്തുമ്പോഴും ഞാന്‍ വിരക്തനാവുന്നു. അഴുകിയ ഉടല്‍, ദുര്‍ഗന്ധം അമര്‍ത്താനാകാതെ...

Read moreDetails

വിശപ്പറിയാത്തവര്‍

നിന്റെ മുറിവിന് മുന്നില്‍ എന്റെ കണ്ണീര്‍ ഒരു നാള്‍ തോല്‍ക്കും മുറികൂടാത്ത സ്മാരകം നീ ഉള്ളില്‍ ചുമന്നു നടക്കും... എത്ര ദിനത്തിന്റെ കണ്ണീരുറവയാണ് നീയെന്നും ഞാനല്ലേ പകര്‍ന്നുള്ളൂ...

Read moreDetails

അസ്തിത്വദുഃഖം

അസ്തിത്വദുഃഖം തളച്ചിട്ടിരിക്കുന്ന ബന്ധനത്തില്‍നിന്നു മോചനമില്ലയോ? ബീജത്തില്‍ നിന്നോ പരബ്രഹ്‌മമേ, നിന്റെ തേജസ്സില്‍ നിന്നോ തുടങ്ങിയീ ജീവിതം? സത്യധര്‍മ്മങ്ങള്‍ പിടഞ്ഞു മരിക്കുന്ന യുദ്ധപ്പറമ്പായി മാറിയെന്‍ ജീവിതം നീതിന്യായങ്ങള്‍ ശിരസ്സറ്റുവീഴുന്ന...

Read moreDetails

പ്രണയ വേഴാമ്പല്‍

  ഏതൊരു ഹിമാലയ- ഭൂമിതൊട്ടുഴിയുന്ന മാരുത നിശ്വാസത്തെ വണങ്ങിപ്പോകുന്നു നീ ആരുടെ മഹാശിവ- ഗോപുരശില്പത്തിന്റെ താഴികക്കൂടത്തിന്മേ- ലിരുന്നു പാടുന്നു നീ.... തീരാത്ത കഥാസരിത്- സാഗരം കാവല്‍ നില്‍ക്കും...

Read moreDetails

പമ്പേ നീ

സുകൃതവതിയാം പമ്പേ നീയൊരുമധുരസംഗീതം ശരണമന്ത്രത്തില്‍ ചേര്‍ന്നുലയിക്കും സുഗമസംഗീതം ഭക്തലക്ഷം നിന്നില്‍ വന്നാമഗ്നരാകുമ്പോള്‍ ഭക്തിതന്‍ ലയലഹരിയില്‍ മനമാലയിക്കുന്നു. പന്തളാധികപുത്രനയ്യനോടൊത്തു ചേരുന്നു പമ്പമേളം മുഴക്കി ഹൃദയം പേട്ടതുള്ളുന്നു. ഇരുമുടിക്കെട്ടേന്തി ഞങ്ങള്‍...

Read moreDetails

ഒറ്റമുറിയും ജനാലയും

ഈ ജനാലയ്ക്കുമപ്പുറത്താണെന്റെ മക്കളോടിക്കളിക്കുന്ന മുറ്റവും പച്ചയത്രമേല്‍ മെച്ചമല്ലാതുള്ള തൊടിയുമെണ്ണം പറഞ്ഞ തരുക്കളും തണലുവീഴുന്ന നാട്ടുമണ്‍പാതയും കുളിരുവറ്റും കൈത്തോടുണ്ടൊന്നകലെയായ്.... ഇരവുപകലാക്കി ഞാന്‍ പോയ വീഥികള്‍ പൊരുതി നേടുവാനായ് നോറ്റനോമ്പുകള്‍...

Read moreDetails

അഞ്ചു സ്രഗ്ദ്ധരകള്‍

1. അശ്രദ്ധ നിര്‍ദ്ദേവത്വം വരം മേ തരണ, മിതു പറ- ഞ്ഞീടുവാന്‍ വേണ്ടതാകും ജിഹ്വാസ്വാധീനമില്ലാത്തവനുവരുതിയാ- കില്ല മറ്റിന്ദ്രിയങ്ങള്‍. വിദ്യാവിത്താര്‍ജ്ജനത്താലൊരുവനു വിനയം നഷ്ടമായെങ്കി, ലീമ- ട്ടദ്ധ്വാനത്തിന്‍ ഫലപ്രാപ്തിയിലപകടമു- ണ്ടാകുമശ്രദ്ധമൂലം!...

Read moreDetails

യാത്ര

വെറുതേ പണ്ടു രചിച്ചതാം വരി ക്കിടയില്‍ കാടു വകഞ്ഞുനീങ്ങവേ പ്രിയദേ നിന്റെയഴിഞ്ഞ നൂപുരം ഇടറും വാക്കു തിരുത്തിവെച്ചതും അവിടെത്തന്നെ കിടപ്പുമണ്ണിലായ് ധ്വനിതന്‍ മൂര്‍ച്ച, കിനിഞ്ഞ രക്തവും അഭയം...

Read moreDetails

എനിക്കറിയാം

എനിക്കറിയാം സമയം കൈകൂപ്പി നന്ദി പറയുമ്പോള്‍ അമ്മയുടെ മിഴികള്‍ നിറയാന്‍ തുടങ്ങുമെന്ന്, ചെമ്മണ്‍ പാതയിലേക്ക് നോക്കി നില്‍ക്കുമെന്ന്, നര വീണതില്‍ കരി കറുപ്പിച്ച സാരിയില്‍ ഇറയത്ത് ഉലാത്തുമെന്ന്,...

Read moreDetails

വെറുമൊരു മോഹം

പൊന്നുഷസ്സന്ധ്യ വന്നഭിഷേകമാടുന്ന- പൊന്മലക്കധിപന്റെ മുന്‍പില്‍, പൊന്നോടകത്തില്‍ നിറച്ചുള്ള മാധുര്യ- മുണ്ണുന്ന ദേവന്റെ മുന്‍പില്‍, ഇടറുന്നപാദങ്ങളടിവെച്ചുകൊണ്ടു ഞാന്‍- ഇടവഴിയിലൂടെ ചെന്നെത്തും, ഈരേഴുപതിനാലു ലോകവും കാക്കുന്ന- ഭഗവത് സ്വരൂപത്തെയോര്‍ക്കും, കാര്‍മേഘപടലങ്ങളാം...

Read moreDetails

നിലാവിലെ വഴിക്കണ്ണ്

നീ രാവിനെ സ്വപ്നം കണ്ടാലും പകലില്‍ തുടുത്തു നിന്നാലും നിലാവില്‍ പൂണ്ടു നിന്നാലും നക്ഷത്രങ്ങള്‍ നിനക്ക് മേലാപ്പിട്ടാലും ഞാന്‍ അതിലൊന്നിലും ഭ്രമിക്കുന്നില്ല നിന്റെ നേരറിവിന്റെ ഉണ്മയിലേക്കാണ് ഞാനെന്നും...

Read moreDetails

മകള്‍ക്ക്‌

നിര്‍വ്യാജസ്‌നേഹത്തിന്‍ നിരവല്‍പാടി നിന്നെയുറക്കിയുറങ്ങട്ടെ ഞാന്‍ നാളെയുണര്‍ന്നില്ലയെങ്കിലും ഞാനെന്നെ എന്നേ നിനക്കായ് പകര്‍ന്നുകുഞ്ഞേ! ഉയിരുമുറിച്ചു തളര്‍ന്നുമാഞ്ഞേ ദൂരെ ഉച്ചവെയിലിന്റെ മുള്ളുവള്ളി ചോരവിയര്‍ത്തു കരഞ്ഞപ്പൊഴും ചാരെ- നിന്നുകയര്‍ത്തെന്റെ ബന്ധവല്ലി അപ്പൊഴും...

Read moreDetails

ഉണ്ണി

അഗ്നിസാക്ഷിയായ് വേട്ടു ഞാനൊരു സ്ത്രീയെ സഹ- ധര്‍മ്മിണിയാക്കീ, ഞങ്ങള്‍ ദമ്പതിമാരാ, യെന്നാല്‍ സത്യമൊന്നുരയ്ക്കട്ടെ, ഞങ്ങളെ പരസ്പരം നിത്യമായ് ബന്ധിപ്പിച്ച കണ്ണിനീയാണെന്നുണ്ണീ. ജന്മസാഫല്യം ഞങ്ങള്‍ കൈവരിച്ചതു നിന്റെ ജന്മത്താലല്ലോ;...

Read moreDetails

പിതൃവിസ്മയങ്ങള്‍

ഒന്ന്: വേഗം കുറയ്ക്ക് ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് ഒരച്ഛന്‍. 'അച്ഛാ വളവില്‍, തിരിവ് ഒന്ന് നോക്കിയിരുന്നേ മകന്റെ മറുവാക്ക് നിവരാന്‍ ശ്രമിക്കേ അച്ഛന്‍ ആകാശം കണ്ടു നിറയെ ശോണ...

Read moreDetails

(തിരു)ആതിര

ആതിരേ നീ വരുംനാള്‍; എത്രകാത്തുഞാന്‍ മണ്ണില്‍ഞെട്ടറ്റൊരു താരകമാണു നീ താലവൃന്ദം നീട്ടി നില്‍ക്കുന്ന ചെമ്പകം പൂത്തു പരിമളമായെന്റെയോര്‍മകള്‍ നീ വരുന്നു, ഈ വഴികളില്‍ വീശുന്നു പൂവാംകുരുന്നിലഗന്ധം; പകല്‍...

Read moreDetails

ഗോപികാദുഃഖം

തിരതല്ലിയൊഴുകുമീ യമുന തന്‍ മറുകരെ, മഥുരയില്‍, നിന്റെ രാജധാനിയുണ്ടെന്നറിയാം, അവിടെ നീയുണ്ടെന്നറിയാം, നീയെന്ന രാജകുമാരനുണ്ടെന്നറിയാം. ഒരു കടത്തുവഞ്ചിയേറിയാലരികിലെത്താമതുമറിയാം... എങ്കിലും, ആവതില്ലേ.. ആവതില്ലേയീ ചെറുദൂരം കടക്കുവാന്‍... മഥുരയുടെ യുവരാജാവിന്റെ...

Read moreDetails

സന്നിധി

ഗുരുവിനെത്തേടി നടന്നു ഞാനേകാന്ത- പഥികനായേറെ അലഞ്ഞിരുന്നു... അറിയാത്ത വീഥിയില്‍ പറയാത്ത നൊമ്പരം വ്യഥകളായ് ചിതറി കിടന്നിരുന്നു... അരികിലായെത്തുന്ന രൂപത്തിലാമുഖം തിരയുവാന്‍ മിഴികള്‍ പഠിച്ചിരുന്നു... മധുരമാം മൊഴികളില്‍ കരുതലിന്‍...

Read moreDetails

കാമാക്ഷിയെ കാണുന്നു

എത്രനാളായിങ്ങുതന്നെ, എങ്കിലെന്തയല്‍ക്കാരിയാം നിന്നെ വന്നൊന്നു കാണുകെ- ന്നഭീഷ്ടസിദ്ധിയിന്നുതാന്‍. കാമാക്ഷിയെക്കാണുവാനി ച്ചെന്തമിഴ് വെയ്‌ലത്തിറങ്ങി, പൊങ്കലാകും വെയ്‌ലത്തെങ്ങും കാണ്‍മതെല്ലാം കാമാക്ഷിയും. കാറിനെപ്പൂവുചൂടിക്കും കാടൊരുത്തിയില്‍ കാമാക്ഷി. ആകെയും പുത്തനാക്കുന്ന പോലൊരുത്തിയില്‍ കാമാക്ഷി....

Read moreDetails

യാദ് കാ ലഹര്‍

കടലിന്നരികില്‍ തനിച്ചിരുന്നീ യിരുളില്‍, ഗാഢമലിഞ്ഞു ചേരുവാനായ് ഗസലിന്‍ ചഷകത്തെ, മുത്തി ഞാനീ വിപഥം വിട്ടുനിലാവു പെയ്തിടുമ്പോള്‍ സ്മൃതിതന്‍ വഴിയേറേ പിന്നിലേക്കാ- യിവനെത്തീയരികത്തു വന്നിരിയ്ക്കാന്‍ കവിയും മിഴിയാലേ നോക്കിയെന്തോ...

Read moreDetails

അദ്വൈതം

(1903 ഏപ്രിലില്‍, കശ്മീരിലെ സോളമന്റെ പീഠം എന്നുകൂടി പേരുള്ള ശങ്കരാചാര്യശൈലത്തില്‍ ശ്രീ അരവിന്ദന്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. അവാച്യമായ ആ നിമിഷങ്ങളില്‍ അനന്തതയുമായി ആത്മലയം നേടിയതിന്റെ അനുഭൂതിയാണ് ''അദ്വൈതം''...

Read moreDetails

ഒരുനേരമെങ്കിലും

ഒരുനേരമെങ്കിലും കാണാതെവയ്യെന്നു ഗുരുവായൂരപ്പനോടര്‍ത്ഥിച്ചൊരാള്‍ ഒരു വാക്കുപോലുമുരിയാടിടാതെയീ ഗുരുവായൂരമ്പലം വിട്ടുപോയോ? അഷ്ടമിരോഹിണി നാളില്‍ തന്‍മാനസം മുഗ്ദ്ധവൃന്ദാവനമാക്കുന്നവന്‍ കഷ്ടമീഗോകുലം വിട്ടങ്ങുപോകയോ ശ്രേഷ്ഠകവേ ഭവാനിത്രവേഗം ? കോടക്കാര്‍വര്‍ണ്ണന്റെ ചുണ്ടുകള്‍ ചുംബിച്ചൊ -...

Read moreDetails

പാവക്കുട്ടി

സന്ധ്യമായുന്നു കുന്നിന്‍ നെറുകില്‍ യന്ത്രത്തോക്കിന്‍ താരനാദത്താലെങ്ങും മുഖരം പരിസരം. ഞങ്ങളഞ്ചു പേരൊരേ ട്രഞ്ചില്‍, നെഞ്ചിടിക്കുന്നു - ണ്ടെങ്കിലും കര്‍ത്തവ്യത്തെ മറക്കാന്‍ കഴിയുമോ? അപ്പുറം ഷെല്ലിന്‍ ചില്ലു ചിതറുന്നതില്‍...

Read moreDetails

പുറത്താകുന്നവ

പുതിയ വീടുകള്‍ ഗൗളികളെയും നേരൊച്ചകളെയും പുറത്താക്കുന്നു. പാറ്റകളെ പുറത്താക്കുന്നു. എട്ടുകാലന്മാരെയും ഉറുമ്പുകളെയും മൂലക്കഴുക്കോലുകളില്‍ ഓട്ടപ്പന്തയം നടത്തുന്ന ഗണപതിവാഹകരെയും നിര്‍ദ്ദയം പുറത്താക്കുന്നു. ചൂലുകളെ പുറത്താക്കുന്നു കവുങ്ങോലയില്‍ തീര്‍ത്ത തുടപ്പകളെ...

Read moreDetails

ആരുണി ശ്വേതകേതുവിനോട്

ഒട്ടും പഠിച്ചില്ല മോനേ- യൊന്നും നീ കണ്ടതില്ലെടോ ഒന്നുമാത്രം നിനക്കാകാം കുത്തിക്കുത്തിയിരിക്കുവാന്‍. കമ്പ്യൂട്ടറില്‍ കുത്തിനോവി- ച്ചുണ്മ തേടുന്നു നിത്യവും മൊബൈലില്‍ കുത്തിനോവിച്ചു- ണ്ണാനും മറന്നുപോയി നീ. കണ്ടിട്ടില്ല...

Read moreDetails

നിന്നെയും കാത്ത്

ഓരോ പേമാരിയും അന്നത്തെ പേറ്റുനോവിന്റെ തടവറകള്‍ ഭേദിച്ച് ഇന്നും ആര്‍ത്തലയ്ക്കുന്നുണ്ട്! കാണാക്കിനാവുകളിലേക്കും കാരാഗൃഹങ്ങള്‍ക്കപ്പുറത്തേക്കും! ഓരോ കാളിന്ദിയും അന്നത്തെപ്പോലെ ഏത് മലവെള്ളപ്പാച്ചിലിലും നിന്റെ വരവു കാണുമ്പോ വഴിമാറാറുണ്ട്! ഇന്നുമീ...

Read moreDetails
Page 4 of 11 1 3 4 5 11

Latest