നിന്റെ മുറിവിന് മുന്നില്‍ എന്റെ കണ്ണീര്‍ ഒരു നാള്‍ തോല്‍ക്കും
മുറികൂടാത്ത സ്മാരകം നീ ഉള്ളില്‍ ചുമന്നു നടക്കും…
എത്ര ദിനത്തിന്റെ
കണ്ണീരുറവയാണ് നീയെന്നും ഞാനല്ലേ പകര്‍ന്നുള്ളൂ
ഉള്ളുലഞ്ഞിട്ടും
വാടാത്ത തൊട്ടാവാടി പൂവാണ് നിന്റെ മുഖമെന്നും എനിക്കറിയാം.
വേദന നിനക്ക്
ജീവിത സമരമായിരുന്നല്ലോ ….
വേനലില്‍ നിന്റെ ഉള്ളില്‍
മഴക്കോളുണ്ടായിരുന്നുവെന്നും
മേഘം കറുത്തപ്പോള്‍
നീയാണ് മഴയായ് കരഞ്ഞതെന്നും ഞാനല്ലേ അറിഞ്ഞുള്ളൂ ….
പഞ്ഞമായിപ്പോയ
ഒരായുസില്‍ നമ്മള്‍ മാത്രമാണ് വിശപ്പറിയാതിരുന്നതെന്ന്
ഭൂമിക്ക് മാത്രമറിയാമല്ലേ …..
Comments