Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

മകള്‍ക്ക്‌

രാജീവ് ആലുങ്കൽരാജീവ് ആലുങ്കൽ
11 November 2022

നിര്‍വ്യാജസ്‌നേഹത്തിന്‍ നിരവല്‍പാടി
നിന്നെയുറക്കിയുറങ്ങട്ടെ ഞാന്‍
നാളെയുണര്‍ന്നില്ലയെങ്കിലും ഞാനെന്നെ
എന്നേ നിനക്കായ് പകര്‍ന്നുകുഞ്ഞേ!
ഉയിരുമുറിച്ചു തളര്‍ന്നുമാഞ്ഞേ ദൂരെ
ഉച്ചവെയിലിന്റെ മുള്ളുവള്ളി
ചോരവിയര്‍ത്തു കരഞ്ഞപ്പൊഴും ചാരെ-
നിന്നുകയര്‍ത്തെന്റെ ബന്ധവല്ലി
അപ്പൊഴും തന്നുഞാന്‍ കുഞ്ഞാവയാം നിന-
ക്കാത്മബന്ധത്തിന്റെ മൃദുപല്ലവി
ഒന്നുംപകരം പ്രതീക്ഷിച്ചതില്ല ഞാന്‍
പൊന്നേയുറങ്ങെന്റെ നെഞ്ചൂയലില്‍.
മിഴിയടയ്ക്കല്ലേ ഉറങ്ങുമ്പോഴുംനമു-
ക്കരികത്തഴലി,ന്നിരുട്ടുഭൂതം..!
നിദ്രയില്‍പോലും ഉണര്‍ന്നിരിക്കാം
നിനക്കു നീമാത്രമെന്നോര്‍ത്തിരിക്കാം
സൂചിത്തണുപ്പുള്ള സായന്തനത്തോടു
കൂടല്ലേ നേരറിയാത്തകുഞ്ഞേ
രാവും നിലാവും നിനക്കിഷ്ടമെങ്കിലും
നേരില്ലവയ്‌ക്കെന്നറിഞ്ഞു കൊള്‍ക
അമ്മയ്ക്കുമാത്രമേ ഉണ്‍മയുള്ളൂ
ഉമ്മവച്ചോമനേ എന്നുചൊല്ലൂ
അല്ലലില്‍ ഉള്ളത്തില്‍ നോവലുള്ളൂ
ചില്ലുനിലാവിന്‍ വെളിച്ചമുള്ളു.
ചായുറങ്ങുമ്പോള്‍ നിനക്കുകാവല്‍
അമ്മയല്ലാതെ മറ്റാരുകുഞ്ഞേ
നാളെയുണരുമ്പോള്‍ കാണാതിരിക്കിലും
അമ്മയെഓര്‍ത്തു നടന്നുകൊള്‍ക…!
ചതിയറിഞ്ഞും ക്ഷുദ്രഗണിതം ജയിച്ചും
ശ്രുതിചേര്‍ന്നു വളരണം കുഞ്ഞോമനേ
ചപലമോഹങ്ങള്‍ ചിലമ്പുന്ന സരണിതന്‍
ച്യുതിയിലും, ചുഴിയിലും, വീഴല്ലെ നീ
നന്മകള്‍ ഇഴയിട്ട രുദ്രവീണയ്ക്കിന്ന്
പൊന്മകള്‍ വിരല്‍ചേര്‍ത്തിടുന്ന നേരം
ഇളവെയില്‍ ചിരിപോലും, മിഴിയടച്ചൊരുവട്ടം
ഇടനെഞ്ചിലേറ്റാതെ ചിന്തിയ്ക്കണേ
പൂനിലാവും ചുട്ടുപൊള്ളും പ്രിയങ്കരി
ജാഗ്രതാബോധം തുളുമ്പിടട്ടെ!
അമ്പിളിത്തങ്കം തിളങ്ങുന്ന രാത്രികള്‍-
ക്കന്‍പില്ല നന്‍പുവാന്‍ കൊള്ളുകില്ല…!
നിര്‍വ്യാജസ്‌നേഹത്തിന്‍ നിരവല്‍കേട്ട്
നീയുറങ്ങൂ എന്റെ പുണ്യമായി
കാലദേശത്തിന്‍ കടമ്പകള്‍താണ്ടുവാന്‍
കാവലാള്‍നീയെന്നറിഞ്ഞിരിയ്ക്കൂ…

Google NewsAdd Kesari Weekly as a preferred source on Google

 

ADVERTISEMENT
ShareTweetSendShare

Related Posts

ധ്യാനാര്‍ദ്രാനന്താകാശം

ധ്യാനാര്‍ദ്രാനന്താകാശം

രണ്ടു കവിതകൾ

രണ്ടു കവിതകൾ

പ്രതിച്ഛായ വിചാരം

പ്രതിച്ഛായ വിചാരം

ഒരു കവിത കൂടി

ഒരു കവിത കൂടി

ദശാപഹാരം

ദശാപഹാരം

യുദ്ധവിരുദ്ധ കവിതകള്‍

യുദ്ധവിരുദ്ധ കവിതകള്‍

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies