1. മുറിവീടി വലിക്കാനെന്തുരസം
മുതല്‍ ചെലവാകാത്തതിലുള്ള സുഖം!
വിഷമാത്ര ചുരുങ്ങിടുമെന്നാശ്വാസം;
പുകപൊങ്ങിയലിഞ്ഞീടിന ദൃശ്യം!
2. ഭാര്യപിണങ്ങിയിരിപ്പതനുഗ്രഹമല്ലോ-
പരദൂഷണ പരമഹിമാ പല്ലവി
പലതാവര്‍ത്തിപ്പതില്‍ നിന്നും രക്ഷ!
വാക്കിന്‍ ധ്വനിയില്‍ സ്വന്തം സങ്കട-
മൊളിച്ചിരിപ്പതും അറിയേണ്ടാ!
3. സ്വന്തം രചനയുമായ് ഒരു യുവകവി
സന്ധ്യക്കെത്തുകില്‍, വൈദ്യുതി കട്ടായ്
വായിക്കാതെ മടങ്ങുകില്‍ അറിയാം
വാക്കിന്‍ പിന്നില്‍ ശൂന്യ മുഹൂര്‍ത്തം!
4. കവിതക്കായ് ഒരു പത്രാധിപരുടെ
കത്തുവരാത്തതു ഭാഗ്യം;
‘ആധുനികത്വ പരീക്ഷണമാണെ-
ന്നതി നിശ്ശബ്ദത’ എന്നര്‍ത്ഥം.
5. പ്രണയ മഹാകാവ്യവുമായ് എത്തും
പഴയ സുഹൃത്തിനു കാണാപ്പാഠം
പ്രണയിനിയാരെന്നുള്ളൊരുവാദ-
പ്രതിവാദങ്ങള്‍ വീട്ടു വഴക്കായ്!
6. മക്കള്‍ പഠിക്കുന്നതിലേ മന്ദത
അച്ഛനൊടാശാന്‍ ചൊല്‌കെ,
‘തന്തക്കു പിറന്നാലിതു മട്ടില്‍
സംഭവം’ എന്നതു മറുപടിയും.
Comments