ഒന്ന്:
വേഗം കുറയ്ക്ക്
ബൈക്കിന്റെ
പിന്‍സീറ്റിലിരുന്ന്
ഒരച്ഛന്‍.
‘അച്ഛാ
വളവില്‍, തിരിവ്
ഒന്ന് നോക്കിയിരുന്നേ
മകന്റെ
മറുവാക്ക്
നിവരാന്‍
ശ്രമിക്കേ
അച്ഛന്‍
ആകാശം കണ്ടു
നിറയെ
ശോണ രശ്മികള്‍’…
രണ്ട്:
മകന്റെ
കല്യാണപിറ്റേന്ന്
ഒറ്റമുറിയിലിരുന്ന്
ഒറ്റക്ക്
ഒരുപഴയ
കവിതകേട്ടു
വീട്ട് മുറ്റത്ത്
ഇലകളുടെ
മര്‍മ്മരം
അപരിചിതരുടെ
പദസ്വനം
മരത്തിന്‍കൊമ്പില്‍
ഒരണ്ണാന്‍ കുഞ്ഞ്
ആകാശം നിറയെ
പോയകാലം
മകന്റെ വിവാഹ
പിറ്റേന്ന്
മൗനം വിതച്ച്
ഒരിളംകാറ്റ്….