ബാലഗോകുലം

പുഴമെത്തയില്‍

ചുളിവോടെയല്ലോ വിരിപ്പ് 'പുഴമെത്തയില്‍,' കണ്ടോ നിലാവേ ഒടിവും മടക്കും, ഇഴകള്‍ പിന്നിയപോലെയിരിപ്പൂ! നീസ്വര്‍ണ്ണവര്‍ണ്ണം പകര്‍ന്ന് 'നിഴല്‍ പൂക്കളിലകള്‍' വരച്ച് ഭംഗിയേകി, പകിട്ടോടെ വരിച്ചുള്ളതോ കാണ്‍മൂയീചേലില്‍

Read moreDetails

വ്യാഴവട്ടം

മലയാളികള്‍ പലപ്പോഴും സംസാരഭാഷയിലും അച്ചടി ഭാഷയിലും ഉപയോഗിച്ചുവരുന്ന വാക്കാണ് വ്യാഴവട്ടം. 12 വര്‍ഷത്തെ സൂചിപ്പിക്കുവാനാണിത് ഉപയോഗിക്കുന്നത്. ഇതെങ്ങനെ വന്നു എന്നു പലര്‍ക്കും അറിയില്ല. പണ്ടുകാലം മുതലുള്ള മലയാളികളുടെ...

Read moreDetails

പൂരക്കാലം

കരിമുകില്‍ ആകാശത്തുനിരന്നു കരിവീരന്മാരായി, ഇടിമിന്നലുകളാകാശത്തു കനത്തു അമിട്ടുപൊട്ടുംപോലെ, വിണ്ണില്‍ കൊട്ടിക്കയറി കുഞ്ഞിക്കാറ്റല പഞ്ചവാദ്യം പോലെ, പുതുമഴ വിണ്ണിനെയുത്സവമാക്കി തൃശൂര്‍പൂരംപോലെ!  

Read moreDetails

വടക്കോട്ടു തല വെച്ചുറങ്ങരുത്‌

വടക്കോട്ടു തലവെച്ചുറങ്ങരുത് എന്നത് വാമൊഴിയിലൂടെ പകര്‍ന്നു കിട്ടിയ ഒരറിവാണ്. തെക്കോട്ടോ കിഴക്കോട്ടോ തലവെച്ചു കിടന്നുറങ്ങണമെന്നാണ് നാട്ടാചാരം. വടക്കോട്ടു തലവെച്ചുറങ്ങരുത് എന്ന് മുത്തശ്ശിമാര്‍ ചെറുപ്പത്തിലേ നമ്മെ പഠിപ്പിക്കുന്നു. ഭൂമിയുടെ...

Read moreDetails

പുല്ലാഞ്ഞിക്കുരുവിക്കു മോഹം

പുല്ലാഞ്ഞിക്കുരുവിക്കു കൂടുകൂട്ടാന്‍ പുല്ലാഞ്ഞിക്കാട്ടിലെ മാവുവേണം. കൂടെക്കളിക്കുവാന്‍ കൂട്ടുവേണം. ആടിക്കുളിക്കുവാനാഴി വേണം. തേന്‍മാവിന്‍ കൊമ്പത്ത് കൂടു കൂട്ടി, കുഞ്ഞുങ്ങളൊത്തു കഴിഞ്ഞിടേണം. പിയ്യം വിടുവോളം നോക്കിടേണം. മാമ്പഴം തിന്നു രസിച്ചിടേണം....

Read moreDetails

കൃഷ്ണസ്തുതി

കൃഷ്ണാ മുകില്‍വര്‍ണ്ണാ ദേവകീനന്ദനാ നിന്‍പാദമെപ്പോഴും കൈതൊഴുന്നേന്‍ കല്മഷദോഷങ്ങള്‍ നീക്കി നീ ഞങ്ങളെ നിര്‍മ്മലാത്മാക്കളായ് മാറ്റിടേണേ. അജ്ഞാനമാകുന്ന കൂരിരുള്‍ മായ്- ച്ചുനീ വിജ്ഞാനദീപം തെളിച്ചിടേണേ. സത്തയെന്തെന്നുമസത്തയെന്തെന്നതും വേറിട്ടറിഞ്ഞിടാന്‍ കൃപയേകണേ....

Read moreDetails

താലപ്പൊലിയെടുക്കല്‍

അഷ്ടമംഗല്യങ്ങള്‍ ദര്‍ശിക്കുന്നത് പുണ്യമായി നമ്മുടെ ഗ്രാമീണ ജീവിതം കണക്കാക്കുന്നു. പുണ്യകര്‍മ്മങ്ങളിലും ചടങ്ങുകളിലും അഷ്ടമംഗല്യ വസ്തുക്കള്‍ അങ്ങനെ പ്രാധാന്യമുള്ളതായി തീര്‍ന്നു. അതിന്റെ ലഘൂകരിച്ച രൂപമാണ് താലപ്പൊലിയായി രൂപാന്തരപ്പെട്ടത്. ''കുരവം...

Read moreDetails

ജനിച്ചാല്‍ കുഞ്ഞുങ്ങള്‍ കരയണം

മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനോട് ജനനം എന്നാല്‍ എന്ത് എന്ന് ഒന്ന് വിശദീകരിക്കാമോ എന്ന് ഒരു കുട്ടി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയിതായിരുന്നു. ''കുഞ്ഞ് കരയുമ്പോള്‍ അമ്മ ചിരിക്കുന്നതാണ്...

Read moreDetails

രക്തദോഷഹാരിയായ വേപ്പ്

''നിംബവൃക്ഷസ്യ പഞ്ചാംഗം രക്തദോഷഹരംപരം'' എന്ന പ്രമാണമനുസരിച്ച് വേപ്പിന്റെ  ഇല, തൊലി, പൂവ്, കായ്, വേര് എന്നീ പഞ്ചഘടകങ്ങളും രക്തദോഷത്തെ ശമിപ്പിക്കുന്നവയാണ്. ആര്യവേപ്പ്, നീലവേപ്പ്, കറിവേപ്പ് എന്നിങ്ങനെ മൂന്നു...

Read moreDetails

കാവ്യപരിചയം

മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍ പരം നമിക്കുന്നു ഘനം നവാംബുവാല്‍ സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നിടാ പരോപകാരിക്കിതുതാന്‍ സ്വഭാവമാം. (ഭാഷാ ശാകുന്തളം ആറ്റൂര്‍ കൃഷ്ണപിഷാരടി) ഫലമുണ്ടാകുന്നതോടെ വൃക്ഷങ്ങള്‍ ഭൂമിയിലേയ്ക്ക് താഴുകയായി. കാര്‍മേഘം...

Read moreDetails

എള്ള് കീറി കണക്ക് പറയുക

നിസ്സാര തുകയ്ക്കുപോലും കണക്കു പറയുമ്പോള്‍ നാട്ടിലെ ചൊല്ലാണ് എള്ള് കീറി കണക്കു പറയുക എന്നത്. വളരെ ചെറിയ ഒരു ധാന്യമാണിത്. നവധാന്യത്തിലൊന്നാണിത്. കറുത്തത്, വെളുത്തത്, ചുവന്നത് എന്നിങ്ങനെ...

Read moreDetails

ദേവി ഓപ്പോള്‍

സമയം ഏതാണ്ട് രാത്രി പന്ത്രണ്ടോടടുത്തിരുന്നു. ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ ഞാന്‍ ആ മേശയ്ക്ക് മുന്നില്‍ ഒരേ ഇരിപ്പ് ഇരിയ്ക്കുകയാണ്. എന്റെ മുന്നിലിരിയ്ക്കുന്ന പേപ്പര്‍ അപ്പോഴും ശൂന്യമായിരുന്നു. പേന...

Read moreDetails

കാവ്യപരിചയം

താക്കോല്‍ കൊടുക്കാതരുണോദയത്തില്‍ താനേ മുഴങ്ങും വലിയോരലാറം പൂങ്കോഴി തന്‍ പുഷ്‌കല കണ്ഠനാദം കേട്ടിങ്ങുണര്‍ന്നേറ്റു കൃഷിവലന്മാര്‍. (ഗ്രാമീണ കന്യക - കുറ്റിപ്പുറത്തു കേശവന്‍നായര്‍) ഗാമീണ ജീവിതത്തെ സ്തുതിക്കുകയാണ് കവി....

Read moreDetails

മംഗളവിളയാണ് മഞ്ഞൾ

ആഹാരമായും അനുഷ്ഠാനമായും, ഔഷധമായും മംഗളവിളയായ മഞ്ഞള്‍ ഗ്രാമീണ ജീവിതത്തെ ധന്യമാക്കുന്നു. സൗന്ദര്യത്തെ ഉദാഹരിക്കുന്നത് 'വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ'' എന്നാണ്. മഞ്ഞളിന്റെ ജന്മദേശം ഇന്ത്യയാണ്. ജിന്‍ജിവേറേഷ്യാ കുടുംബത്തിലെ ഒരംഗമാണ്...

Read moreDetails

നാരകത്തിനു കരുണയില്ല

നാരകത്തിന് കരുണയില്ല എന്ന ചൊല്ല് നാട്ടിന്‍പുറങ്ങളിലുണ്ട്. നാരകത്തിന്റെ മുള്ള് കൂര്‍ത്തതായതിനാലാണ് ഈ ചൊല്ല് വന്നത്. വീട്ടുകാര്‍ സ്വയം നാരകം നടാതെ അയല്‍ക്കാരെക്കൊണ്ടോ, സുഹൃത്തുക്കളെക്കൊണ്ടോ ആണ് നടീയ്ക്കുന്നത്. എന്തായാലും...

Read moreDetails

അക്ഷയ തൃതീയ

മനുഷ്യ ജീവിതത്തിന്റെ നിലനില്‍പ്പ് സൂര്യനേയും ചന്ദ്രനേയും ആശ്രയിച്ചാണിരിക്കുന്നത്. സൂര്യന്‍ ആത്മാവിനേയും ചന്ദ്രന്‍ ശരീരത്തേയും പ്രതിനിധാനം ചെയ്യുന്നു. ചന്ദ്രനെ ശരീരത്തിന്റേയും മനസ്സിന്റേയും, മാതാവിന്റേയും കാരകനായി ജ്യോതിഷം കണക്കാക്കുന്നു. ചന്ദ്രന്‍...

Read moreDetails

കാവ്യപരിചയം

അപേക്ഷയുള്ളോരു ജനത്തിനെല്ലാ- മുപേക്ഷ കൂടാതെ കൊടുക്കുമീശന്‍ മനക്കുരുന്നില്‍ കനിവുള്ള കൃഷ്ണന്‍ നിനക്കു പണ്ടേ സഖിയെന്നു കേള്‍പ്പൂ (ശ്രീകൃഷ്ണ ചരിതം - കുഞ്ചന്‍ നമ്പ്യാര്‍) ദാരിദ്ര്യക്ലേശം അസഹനീയമായപ്പോള്‍ ഭര്‍ത്താവായ...

Read moreDetails

”പഞ്ചഭൂതം എന്ന അറിവ്”

ലോകത്തില്‍ മൗലികമായതിനെ അറിയുവാനും ആദരവോടെ കാക്കുവാനും കഴിയുന്ന ഒരു സംസ്‌കൃതി ഭാരതത്തിനുണ്ട്. ഐഹികമായ ലോകത്തിന്റെ കാഴ്ചപ്പാട് എകാത്മകവും സമഗ്രവുമായിരുന്നു. വിദ്യാഭ്യാസം ചെയ്തവനും, വിദ്യാവിഹീനനും, ധനവാനും, ദരിദ്രനും, ഭിക്ഷാടനം...

Read moreDetails

ആൽഫ്രഡ് നോബൽ

സാഹിത്യത്തിനുള്ള വിശ്വവിഖ്യാതമായ നൊബേല്‍ സമ്മാനം ഏറെ ആദരവോടെയും ശ്രേഷ്ഠതയോടെയുമാണ് വിശ്വജനത ഇന്നും എന്നും നെഞ്ചിലേറ്റി സ്വീകരിക്കുന്നത്. ഈ സമ്മാനത്തിന്റെ രൂപകല്പന തന്റെ മരണപത്രത്തിലൂടെ ലോകജനതയ്ക്ക് നല്‍കിയ മഹാനാണ്...

Read moreDetails

തോളുരുമ്മി കൈകോർത്ത്

മഴയും കാറ്റും വരുന്നൊരുമിച്ച്, ചൊരിയുന്നൂ, വീശുന്നൂ കൈകോര്‍ത്ത് തോളുരുമ്മി. പറമ്പില്‍, പാടത്ത് രാ- പ്പകല്‍ച്ചിന്ത തീണ്ടാതെ നിറയുന്നൂ ആനന്ദ- ക്കുളിരൊഴുക്കി.... മരങ്ങളെ ആട്ടി ക്കറക്കി, വഴികളി- ലിരമ്പിയാര്‍ത്തുശിരു-...

Read moreDetails

ഗുരുശാപം

മഹാപണ്ഡിതനായ ഒരു ബുദ്ധസന്ന്യാസി ജപ്പാനില്‍ ജീവിച്ചിരുന്നു. മറ്റു ഗുരുക്കന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. ശിഷ്യന്മാരെ അതിരറ്റ് സ്‌നേഹിച്ചിരുന്നു. ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ശിഷ്യന്മാര്‍ക്കൊപ്പമായിരുന്നു. ശിഷ്യന്മാര്‍ ഗുരുവിനേയും...

Read moreDetails

കോലം നന്നെന്നുവെച്ച് ശീലം നന്നെന്ന് വരുമോ ?

''കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം'' എന്ന് ചങ്ങമ്പുഴ ഹൃദയവേദനയോടെയാണ് പാടിയത്. പുറംമോടി നോക്കി ആളുകളെ വിലയിരുത്താനും വിശ്വസിക്കാനും കഴിയില്ല. മുഖം പത്മദളാകാരം വചസ് ചന്ദനശീതളം ഹൃദയം വഹ്നിസന്തപ്തം ത്രിവിധം...

Read moreDetails

ഗുരുദാസന്റെ മാതൃഭക്തി

ഭാരതം ബ്രിട്ടീഷ് ഭരണത്തിലായിരുന്ന കാലത്തെ സംഭവമാണ്. സര്‍ ഗുരുദാസ് വന്ദോപാധ്യയ അക്കാലത്ത് കല്‍ക്കത്താ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു. അന്നദ്ദേഹം കല്‍ക്കത്താ വിശ്വവിദ്യാലയത്തിലെ ചാന്‍സലര്‍ കൂടിയായിരുന്നു. ഒരു ദിവസം...

Read moreDetails

തിന വിതച്ചാൽ തിന കൊയ്യും വിന വിതച്ചാൽ വിന കൊയ്യും

ചോളം എന്ന ചെടിയുടെ മറ്റൊരു പേരാണ് തിന. ചോളം കഴിച്ചാല്‍ ശരിരം തടിയ്ക്കുമെന്ന് കരുതപ്പെടുന്നു. വാതത്തെ വര്‍ദ്ധിപ്പിക്കുമെങ്കിലും പിത്തത്തേയും കഫത്തേയും കുറയ്ക്കുവാന്‍ ചോളത്തിന് കഴിയും. പാലുമായി ചേര്‍ത്ത്...

Read moreDetails

മകരത്തില്‍ മഴപെയ്താല്‍ മലയാളം മുടിയും

മഴയെ സ്‌നേഹിക്കുന്ന മലയാളി മഴ പെയ്യരുതേ എന്ന് ആഗ്രഹിക്കുന്ന മാസമാണ് മകരമാസം. മകരം പകുതി ജ്യോതിഷ വിധി അനുസരിച്ച് ജലരാശി ആയിട്ടും നാം മഴ പെയ്യാതിരിക്കാന്‍ ആഗ്രഹിക്കുന്നു....

Read moreDetails

ഉണ്ണിയും മഴയും

ഉണ്ണി ഒറ്റ മോനായിരുന്നു അച്ഛനും അമ്മയ്ക്കും. ഉണ്ണിയുടെ വീടും ഒറ്റപ്പെട്ടതായിരുന്നു. നാലുപാടും തൊടികളും ഇടവഴികളും. അവ കടന്നു വേണം അയല്‍പ്പക്കങ്ങളി ലെത്താന്‍. പൂത്തുലഞ്ഞ വള്ളിച്ചെടികള്‍ തോരണം തൂക്കുന്ന...

Read moreDetails

വിത്താഴം ചെന്നാല്‍ പത്തായം നിറയും

''പഴഞ്ചൊല്ലില്‍ പതിരില്ല'' എന്നാണല്ലോ നമ്മുടെ വിശ്വാസം. മനുഷ്യമനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സത്യസങ്കല്പങ്ങളുടെ പ്രതിസ്ഫുരണമാണ് പഴഞ്ചൊല്ലുകള്‍. പച്ചയായ മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവയാണ് പ്രചാരക്ഷമമായ ഇത്തരം പ്രയോഗങ്ങള്‍....

Read moreDetails

മഴയും പുഴയും

പുഴ കയറി ഇറങ്ങിയ വീട്ടില്‍ തിരികെ നാം ചെല്ലുമ്പോള്‍ മഴ കൂര്‍പ്പിച്ചെഴുതിയ പാഠം പലതല്ലോ കാണുന്നൂ പലതല്ലോ കാണുന്നൂ.... മലമോളില്‍ നമ്മള്‍ നിരത്തിയ വേരില്ലാ ദൈവങ്ങള്‍ നിലതെറ്റിയൊലിച്ചു...

Read moreDetails

കോലായില്‍ കളം വരയ്ക്കുക

വീടിന്റെ മുന്‍ഭാഗത്തെയാണ് കോലായില്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കളം വരയ്ക്കുക എന്നത് ഒരാചാരമാണ്. ഈശ്വരാനുഗ്രഹത്തിനായി കുളിച്ച് ഈറനായി വറപൊടിയോ അരിപ്പൊടിയോ ഉപയോഗിച്ചാണ് കളം വരയ്ക്കുന്നത്. ഏതൊരു പൂജ നടത്തുന്നതിനു...

Read moreDetails
Page 17 of 17 1 16 17

Latest