‘നജനജ’ എന്നു ശാസ്ത്രനാമമുള്ള ‘ഇലാപിഡേ’ കുടുംബത്തില്‍പ്പെട്ട പാമ്പുവര്‍ഗ്ഗമാണ് മൂര്‍ഖന്‍. ഇടത്തരം വലിപ്പമുള്ള ശരീരം. പത്തിയുണ്ട്. കഴുത്തിനടിയില്‍ കറുത്ത വരകളുളള ഇവയ്ക്ക് കറുത്ത കണ്ണുകളാണുള്ളത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ വിഷം ഇവയ്ക്കുണ്ട്. ഹൃദയസ്തംഭത്തിനും ശ്വാസതടസ്സത്തിനും ഇവ കാരണമാകുന്നു. മുട്ടയിട്ട് പ്രജനനം നടത്തുന്ന ഇവയുടെ പ്രധാന ആഹാരം തവള, പക്ഷികള്‍, ചെറിയ പാമ്പുകള്‍, ഓന്ത്, എലികള്‍ എന്നിവയാണ്.