ഏറ്റവും വലിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഇലാപിഡേ കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രനാമം ‘ഒഫിയോഫാഗസ്ഹന്ന’ എന്നാണ്. ഇന്ത്യയില്‍ ഇവ ദുര്‍ലഭമാണ്. പശ്ചിമഘട്ടത്തിലെ ഇടതുര്‍ന്ന വനങ്ങളിലും, ആസ്സാമിലും ഇവ കാണപ്പെടുന്നു. ബംഗാള്‍, ഒഡീഷ, ആന്റമാന്‍ എന്നിവിടങ്ങളില്‍ നദികളോടു ചേര്‍ന്ന കണ്ടല്‍ നിറഞ്ഞ ചതുപ്പുപ്രദേശങ്ങളില്‍ രാജവെമ്പാലകള്‍ വസിക്കുന്നു. മുട്ടയിടാന്‍ വേണ്ടി കൂടുനിര്‍മ്മിക്കുന്ന ഒരേയൊരു പാമ്പ് രാജവെമ്പാല മാത്രമാണ്. മറ്റു പാമ്പുകളാണ് ഇവയുടെ മുഖ്യഭക്ഷണം. ഇവയുടെ വിഷം ഒരു ആനയെ കൊല്ലാന്‍ വരെ ശേഷിയുള്ളതാണെന്ന് പറയപ്പെടുന്നു.