കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പുവര്‍ഗ്ഗമാണ് അണലികള്‍. വളരെ വീര്യമുളള വിഷമാണ് ഇവയുടേത്. രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ഇവയുടെ കടിയേറ്റാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്നു. ‘ചേനത്തണ്ടന്‍’ എന്ന പേരില്‍ അറിയപ്പെടുന്നത് അണലികളാണ്. വ്യക്തവും തിളങ്ങുന്നതുമായ ചങ്ങലപോലുള്ള പുള്ളികള്‍ ഇവയുടെ ശരീരത്തില്‍ ഉടനീളം കാണപ്പെടുന്നു. ‘വൈപ്പറസ്സെല്ലി’ എന്നു ശാസ്ത്രനാമമുള്ള അണലികള്‍ ‘വൈപ്പറിഡേ കുടുംബത്തില്‍പ്പെട്ടതാണ്. പാറയിടുക്കുകള്‍, കുറ്റിക്കാടുകള്‍, കശുമാവിന്‍തോപ്പ്, കൈതക്കാടുകള്‍. കരിയിലക്കൂട്ടങ്ങളുടെ ഉള്‍ഭാഗങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ അണലികള്‍ കാണപ്പെടുന്നു. പതുങ്ങിക്കിടന്ന് ഇരകളെ അകത്താക്കുന്ന ഈ കൂട്ടര്‍ എട്ടുകാലി, പക്ഷികള്‍, മറ്റുപാമ്പുകള്‍, അരണ, എലികള്‍ എന്നിവയെ ആഹാരമാക്കാറുണ്ട്.