Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)

ഡോ. പ്രമീളാദേവി

Print Edition: 21 March 2025
ഹാറ്റാചുപ്പായുടെ മായാലോകം പരമ്പരയിലെ 8 ഭാഗങ്ങളില്‍ ഭാഗം 1

ഹാറ്റാചുപ്പായുടെ മായാലോകം
  • ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
  • രുചിയുള്ള വീട്‌ (ഹാറ്റാചുപ്പായുടെ മായാലോകം 3)
  • എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
  • ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
  • മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
  • പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
  • മുഖംമൂടിക്കാരന്‍ (ഹാറ്റാചുപ്പായുടെ മായാലോകം 7)

ഹാറ്റാചുപ്പായുടെ മായാലോകം നോവല്‍ ആരംഭിക്കുന്നു…

‘ഇവിടെത്തന്നെ നിക്കണമെനിക്ക്. ഞാമ്പോവില്ല’ ഏഴു വയസ്സുകാരിയായ ദേവേശി മുഖം കൂര്‍പ്പിച്ചുകൊണ്ടാണതു പറഞ്ഞത്. പറച്ചിലിനൊപ്പം, മുന്‍പിലിരുന്ന ബ്രെഡ് ഓംലറ്റിന്റെ പ്ലേറ്റ് തള്ളി മാറ്റുകയും ചെയ്തു അവള്‍!
ഇന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കാനുള്ള പുറപ്പാടാണെന്ന് അവളുടെയച്ഛന്‍ അഭിജിത്തിനു മനസ്സിലായി.

ദേവേശിയുടെ അടുത്തു ചെന്നിരുന്നിട്ട് അച്ഛന്‍ അവളെ ചേര്‍ത്തു പിടിച്ചു.

‘ദേവൂ, എന്താ അച്ച പറഞ്ഞത് മനസ്സിലാകാത്തത്? അച്ചയ്ക്ക് രണ്ടാഴ്ച സിംഗപ്പൂരില്‍ പോയേ പറ്റൂ. എം.ഡിയുടെ തീരുമാനമാ. നിനക്കിവിടെ ഒറ്റയ്ക്കു നില്‍ക്കാന്‍ പറ്റില്ലല്ലോ’
‘എന്നെക്കൂടെ സിംഗപ്പൂര് കൊണ്ട്വൊവ്വോ?’ ദേവേശി പിണക്കം മാറാതെ കിണുങ്ങി.

‘കുട്ടാ, അച്ച ഓഫിഷ്യല്‍ പ്രോഗ്രാമിലായിരിക്കും മുഴ്വോന്‍ സമയവും. നീ റൂമിലൊറ്റക്കിരുന്നു മടുക്കും… അമ്മ വരട്ടെ, നമുക്കൊരു നല്ല ട്രിപ്പ് പോകാം എവിടെങ്കിലും… ഇപ്പോ നീയിത് കഴിക്ക് ദേവൂ.’
ദേവേശിയുടെ കണ്ണു നിറഞ്ഞു. ചുണ്ടു കൂര്‍പ്പിച്ച് അവള്‍ ചോദിച്ചു.

‘അമ്മ ഇനിയെന്നാ വരുന്നേ?’
‘താമസിയാതെ വരും ദേവൂ. ഭക്ഷണം കഴിച്ച് നല്ല കുട്ടിയായിരിക്ക്. അച്ച ഓഫീസില്‍ പോയിട്ട് ഒരു മണിക്കൂറിനുള്ളില്‍ വരാം. എന്നിട്ടു നമുക്കെല്ലാം പാക്ക് ചെയ്യാം.’
ദേവു സന്തോഷമില്ലാതെയാണ് ഭക്ഷണം കഴിച്ചത്. എങ്കിലും അച്ഛന്റെ കൂടെ ഇന്ന് ഓഫീസില്‍ പോകാമെന്ന വാഗ്ദാനം കിട്ടിയതോടെ പെട്ടെന്നവള്‍ റെഡിയായി. ഓഫീസില്‍ ചെന്ന് അച്ഛന്‍ കുറച്ചു കാര്യങ്ങള്‍ ചെയ്തിട്ട് ദേവുവിനെ കൂട്ടി ഇംപീരിയല്‍ സ്‌പൈസ് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാണു മടങ്ങിയത്.

‘നാളെ രാവിലെ പത്തുമണിക്കാ ഫ്‌ളൈറ്റ്. ദേവൂന് കമ്പനിയൊരാളെ അച്ച കണ്ടുപിടിച്ചൂ ട്ടോ. നമ്മടെ പ്രവീണങ്കിള് സെയിം ഫ്‌ളൈറ്റിലാ നാട്ടില് പോകുന്നത്. മമ്മ വന്നു മോളെ, പിക്ക് ചെയ്തിട്ടേ പ്രവീണങ്കിള് വീട്ടില്‍ പോകൂ, കേട്ടോ’

പ്രവീണങ്കിളിന്റെ കൈപിടിച്ച് എയല്‍ലൈന്‍ കൗണ്ടറിലേയ്ക്കു നടക്കുന്നതു നോക്കി നിന്ന് അച്ച കൈവീശി കാണിക്കുന്നതു കണ്ടപ്പോള്‍ ദേവൂന് ശരിക്കും സങ്കടം വന്നു. ഇതുവരെ ഒരിക്കലും അവളൊറ്റയ്ക്ക് മമ്മേടെ വീട്ടില്‍ പോയി നിന്നിട്ടില്ല. അതുമാത്രമല്ല, കഴിഞ്ഞ നാലുവര്‍ഷമായി അവളും അച്ചയും അമ്മയുമൊന്നും നാട്ടില്‍ പോയിട്ടേയില്ല! കോവിഡ് മൂലമുള്ള അടച്ചിരിപ്പ്. അതു കഴിഞ്ഞപ്പോള്‍ മമ്മ ചിറ്റയുടെ കൂടെ സ്വിറ്റ്‌സര്‍ലാന്‍ഡിലായിരുന്നു. പോരെങ്കില്‍, അമ്മയ്ക്ക് സ്‌കോളര്‍ഷിപ്പ് കിട്ടി. റിസര്‍ച്ച് ചെയ്യാന്‍ ലണ്ടനില്‍ പോവുകയും ചെയ്തു. മടിച്ചു മടിച്ചാണ് ദേവു ഫ്‌ളൈറ്റില്‍ കയറിയത്. പ്രവീണങ്കിള്‍ അച്ചയുടെ ഫ്രണ്ടാണ്. തമാശ പറഞ്ഞ് ദേവൂനെ പൊട്ടിച്ചിരിപ്പിക്കലായിരുന്നു ഫ്‌ളൈറ്റ് യാത്രയുടെ മൂന്നു മണിക്കൂറും അങ്കിളിന്റെ പണി!

താഴേയ്ക്കു നോക്കിയാല്‍ പച്ചനിറം കണ്ടു തുടങ്ങുമ്പോഴറിയാം, കേരളത്തിനു മുകളിലെത്തിയെന്ന്. ഇടയ്ക്കിടെ പുഴകളും മലകളുമെല്ലാമുണ്ട്. ‘കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്’ എന്ന ബോര്‍ഡുകണ്ടപ്പോള്‍ ദേവൂന് വീണ്ടും ടെന്‍ഷനായി.
പുറത്തിറങ്ങിയപ്പോഴും പ്രവീണങ്കിളവളുടെ കൈയ്യിലെ പിടിവിട്ടിരുന്നില്ല. ഒരു ബൊലേറൊ വന്നു മുന്‍പില്‍ നിന്നപ്പോഴാണ് ദേവു ആലോചനയില്‍ നിന്നുണര്‍ന്നത്.

മമ്മ വന്നിട്ടില്ല. മമ്മയുടെ വീട്ടിലെ കൃഷിയും മറ്റും നോക്കി നടത്തുന്ന ചന്ദ്രപ്പൂപ്പനാണ് അവളെ കൂട്ടിക്കൊണ്ടു പോകാന്‍ വന്നത്. ദേവുവിന്റെ മുഖം വാടി.
(തുടരും)

Series Navigationശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2) >>
Tags: ഹാറ്റാചുപ്പായുടെ മായാലോകംഡോ. പ്രമീളാദേവി
ShareTweetSendShare

Related Posts

ഹിമാലയവും സ്വാമി വിവേകാനന്ദനും

പുതിയ പാഠങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 8)

മുഖംമൂടിക്കാരന്‍ (ഹാറ്റാചുപ്പായുടെ മായാലോകം 7)

പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)

മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)

എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies