മിനുസമുള്ള ശല്‍ക്കങ്ങള്‍ ഉളളവയാണ് ചേരകള്‍. ശാസ്ത്രീയനാമം ‘റ്റിയാസ് മ്യൂക്കോസസ്’ എന്നാണ്. കറുപ്പുകലര്‍ന്ന മഞ്ഞ നിറത്തിലാണ് ഇവയെ നാം കൂടുതലും കാണാറുള്ളത്. ഇടുങ്ങിയ കഴുത്തുള്ള ചേരകള്‍ക്ക് സ്വര്‍ണ്ണനിറമുള്ള കണ്ണുകളാണുള്ളത്. കൂര്‍ത്തതല കീഴ്ചുണ്ടിലായി കറുത്തവരകള്‍, നെല്‍വയലുകള്‍, പുല്‍മേടുകള്‍, എലിമാളങ്ങള്‍, ചിതല്‍പ്പുറ്റുകള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ചേരകളുടെ കുടുംബം ‘കൊളുബ്രിഡേയാണ്.’ എലി, തവള, ചെറുപാമ്പുകള്‍, പക്ഷിമുട്ടകള്‍, ഓന്ത് മുതലായവയാണ് ഇഷ്ടഭക്ഷണങ്ങള്‍. അപൂര്‍വ്വമായി കടിക്കുന്ന ഇവയ്ക്ക് വിഷമില്ല. മുട്ടകളിടുന്നു.