ഞരമ്പുകളെ ബാധിച്ച് തളര്‍ത്തുന്ന മാരകമായ വിഷമുള്ളശംഖുവരയന്‍ വെള്ളിക്കെട്ടനെന്നും മോതിരവളയനെന്നും അറിയപ്പെടുന്നു. ‘ഇലാപിഡേ’ കുടുംബത്തിലാണ് ഇവയുള്ളത്. തിളങ്ങുന്ന നീലിമനിറഞ്ഞ കറുപ്പുനിറം വാലു മുതല്‍ ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെളുത്ത വളയങ്ങള്‍, അടിഭാഗം വെളുപ്പുനിറം. മണലുചേര്‍ന്ന മണ്ണ്, ചിതല്‍പ്പുറ്റ്, മാളങ്ങള്‍, കല്‍ക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ശംഖുവരയന്റെ ഇഷ്ട ആഹാരം ഓന്ത്, പല്ലി, അരണ, മറ്റു ചെറുപാമ്പുകള്‍ എന്നിവയാണ്.