പ്രസവിക്കുന്ന പാമ്പുവര്‍ഗ്ഗത്തില്‍പ്പെട്ടതാണ് ചുരുട്ടമണ്ഡലി. ഇവയ്ക്ക് മണലിന്റെ നിറമോ, ചാരനിറമോ, തവിട്ടുനിറമോ ആയിരിക്കും. കഴുത്തിനേക്കാള്‍ വിശാലമായ തലയുള്ള ഇവയ്ക്ക് വീര്‍ത്ത ശരീരഘടനയാണുള്ളത്. ഒപ്പം വലിയ കണ്ണുകളുമുണ്ട്. മണല്‍ കൂടുതലുളള പ്രദേശങ്ങളിലോ പാറ നിറഞ്ഞ സ്ഥലങ്ങളിലോ ഇവ കാണപ്പെടുന്നു. തവള, തേള്‍, പല്ലികള്‍, ചുണ്ടെലികള്‍ എന്നിവയാണ് ഭക്ഷണം. ഇവയുടെ വിഷം മനുഷ്യശരീരത്തിലെ രക്ത പര്യയന വ്യവസ്ഥയെ ബാധിക്കുന്നു.