മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇവയ്ക്ക് ഒരു മരക്കൊമ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് അനായാസം ചാടുവാന്‍ കഴിയും. നല്ല കറുപ്പു നിറമുള്ള ഈയിനം പാമ്പുകളുടെ ശരീരത്തില്‍ വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ വരകളും, പുള്ളികളും കാണാറുണ്ട്. തലഭാഗത്തായി തിളക്കമുള്ള വരകള്‍ കാണാം. ‘ക്രൈസോപെലിയ ഓര്‍ണേറ്റ’ എന്നു ശാസ്ത്രനാമമുള്ള ഇവയുടെ കുടുംബം കൊളുബ്രിഡേയാണ്’. മരപ്പൊത്തുകളിലും മരങ്ങളിലും വസിക്കുന്ന ഇവയുടെ ആഹാരം ഓന്ത്, പല്ലി, മരത്തവള എന്നിവയാണ്. നേരിയ അളവില്‍ വിഷമുള്ള ഇവ മുട്ടകളിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു.