ശരീരം നിറയെ പുള്ളികളുള്ള പെരുമ്പാമ്പ് ‘മലമ്പാമ്പ്’ എന്ന പേരിലും അറിയപ്പെടുന്നു. ‘ബോയിഡേ’ കുടുംബത്തിലുള്ള ഇവയുടെ ശാസ്ത്രനാമം പൈതണ്‍ മൊളൂറസ് എന്നാണ്. വിഷമില്ലാത്ത പെരുമ്പാമ്പുകള്‍ മരപ്പൊത്തുകള്‍, ജലാശയങ്ങള്‍ക്കടുത്തുള്ള പാറക്കെട്ടുകള്‍, ഗുഹകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കുന്നവയാണ്. വലിയ ശരീരഘടനയുള്ള ഇവയ്ക്ക് മിനുസമുള്ള ശല്‍ക്കങ്ങളാണുള്ളത്. എലി, കുറുക്കന്‍, മാന്‍, പക്ഷികള്‍, കാട്ടുപന്നി തുടങ്ങിയവയെ ആഹാരമാക്കുന്നു. മുട്ടയിട്ട് പ്രജനനം നടത്തുന്ന ഇവ കടിക്കുകയും, ചീറ്റുകയും ചെയ്യും. കൊഴുപ്പുശേഖരിക്കാനായി പെരുമ്പാമ്പുകളെ കൊന്നൊടുക്കുന്നുണ്ട്.