ബാലഗോകുലം

ജാനുവമ്മായി (കാമധേനു-43)

ജാനുവമ്മായിയെ കാണാന്‍ പോയപ്പോള്‍ കണ്ണനെയും അമ്മ ഒപ്പം കൂട്ടി. അച്ഛന്റെ നിര്‍ബ്ബന്ധംകൊണ്ടാണ് അമ്മ പോകാന്‍ തയ്യാറായത്. ജാനുവമ്മായി എഴുന്നേല്‍ക്കാന്‍ വയ്യാതെ മരക്കട്ടിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കണ്ണന് സങ്കടംതോന്നി....

Read more

കണ്ടനും കിണ്ടനും

വണ്ടന്നൂരുള്ളൊരു കിണ്ടന്‍ പൂച്ച കുണ്ടന്നൂരുള്ളൊരു കണ്ടന്‍പൂച്ച രണ്ടാളുമൊന്നിച്ചു കണ്ടുമുട്ടി ശുണ്ഠി പിടിച്ചു കടിപിടിയായ് കണ്ടന്റെ മണ്ടക്ക് രണ്ടു തോണ്ടി കിണ്ടനോ മെല്ലെഞെളിഞ്ഞു നിന്നു കണ്ടനോ വിട്ടുകൊടുത്തതില്ല കിണ്ടനെ...

Read more

തളിര്‍വെറ്റില (കാമധേനു-42)

വൈകുന്നേരം അച്ഛനും അമ്മയും മുറ്റത്തിരുന്ന് കുതിര്‍ത്ത ഓല മെടയുമ്പോള്‍ കണ്ണന്‍ പുറത്തെ തിണ്ണയിലിരുന്ന് പഴയ ബാലമാസികയിലെ കാര്‍ട്ടൂണ്‍ കഥകള്‍ വായിക്കുകയായിരുന്നു. അപ്പോഴാണ് വല്യമ്മാമ വീട്ടിലേയ്ക്ക് കയറിവന്നത്. ''സന്ധ്യയായിട്ടും...

Read more

സമര്‍പ്പണം

നിങ്ങള്‍ക്ക് ഒരു അസുഖം വന്നു എന്ന് കരുതുക. നിങ്ങള്‍ ഉടനെ എന്താണ് ചെയ്യുക? ഒരു ഡോക്ടറെ കാണും. അല്ലെങ്കില്‍ ഏതെങ്കിലും ആശുപത്രിയിലേക്ക് ചെല്ലും. സാധാരണഗതിയില്‍ ഒരു രോഗി...

Read more

കാട്ടിലെ സര്‍ക്കസുകാരന്‍

മാവിന്‍ കൊമ്പ് കുലുക്കിയതാര് അണ്ണാറക്കണ്ണാ ഒറ്റക്കയ്യാല്‍ ആരോ തൂങ്ങി ഊഞ്ഞാലാടുന്നേ മറ്റേ കൈയ്യാല്‍ മാങ്ങ പറിച്ച് തിന്നു രസിക്കുന്നേ ഓരോ ചില്ലകള്‍ ചാടിച്ചാടി കൊമ്പു കുലുക്കുന്നേ ഇത്തറ...

Read more

നന്ദിനിയുടെ ചുമലക്കുട്ടി (കാമധേനു-41)

പിറ്റേദിവസം രാവിലെ ഉണര്‍ന്നെങ്കിലും എഴുന്നേല്‍ക്കാന്‍ മടിച്ച് കിടന്നു. അപ്പോഴാണ് നന്ദിനിയുടെ കാര്യം ഓര്‍ത്തത്. തിടുക്കത്തില്‍ എഴുന്നേറ്റ് കണ്ണും തിരുമ്മി അവന്‍ നന്ദിനിയുടെ അടുത്തേക്കു പോയി. നന്ദിനിയുടെ മുലകുടിച്ചുകൊണ്ടു...

Read more

വിത്തും മുളയും

വിത്തുവിതച്ചത് ചിലതെല്ലാം പാറയില്‍ വീണു കരിഞ്ഞു, വെള്ളക്കെട്ടില്‍ വീണത് പലതും മുങ്ങിച്ചീഞ്ഞു നശിച്ചു! ഉഴുതുമറിച്ച മണ്ണില്‍ വീണവ, വെയിലും മഴയും കൊണ്ടു മുളച്ചവ കാറ്റിന്‍ കൈകളിലായി വളര്‍ന്നവ...

Read more

ആകാശത്തിലെ കാഴ്ചകള്‍ (കാമധേനു-40)

രാവിലെ എഴുന്നേറ്റ് മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ പതിനാലു പടിയുള്ള വലിയ ഏണി ഗോപിയേട്ടന്‍ വീടിന്റെ പടിഞ്ഞാറെ വരാന്തയില്‍ തൂക്കിയിടുന്നതാണ് കണ്ണന്‍ കണ്ടത്. ഗോപിയേട്ടന്റെ തെങ്ങുകയറ്റം രാവിലെതന്നെ കഴിഞ്ഞുവെന്ന് മനസ്സിലായി. കുരുമുളക്...

Read more

ചീനിപ്പുഴുക്കുംചമ്മന്തിയും (കാമധേനു-39)

മധുവിന്റെ വീട്ടില്‍നിന്ന് കളി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സൈക്കിളില്‍ കെട്ടിവച്ച വലിയ അലൂമിനിയം പാത്രവുമായി ഒരാള്‍ വീട്ടുമുറ്റത്തു നില്‍ക്കുന്നത് കണ്ണന്‍ കണ്ടു. അയാളെക്കൂട്ടി, അച്ഛന്‍ നന്ദിനിയുടെ അടുത്തുപോയി. നന്ദിനിയെ...

Read more

സുഗ്രീവാജ്ഞ

(നിര്‍ദ്ദാക്ഷിണ്യത്തോട് കൂടിയ ആജ്ഞ എന്ന അര്‍ത്ഥത്തിലാണ് ഈ ശൈലി ഉപയോഗിക്കുന്നത്) കിഷ്‌കിന്ധയിലെ രാജാവായിരുന്ന ബാലിയെ വധിച്ച് ശ്രീരാമന്‍ സുഗ്രീവനെ രാജാവായി അഭിഷേകം ചെയ്തു. സീതാന്വേഷണത്തിന് സഹായിക്കാമെന്ന് ബാലീവധത്തിന്...

Read more

കലണ്ടര്‍

പുത്തന്‍കലണ്ടര്‍ ചുമരിലെത്തി മുത്തശ്ശി ചാരത്തണഞ്ഞു മന്ദം കട്ടിയാം കണ്ണട തെല്ലുയര്‍ത്തി കാഴ്ചയുറപ്പിച്ചു കണ്ണയച്ചു മേടവിഷുഫലം മോശമില്ല വ്യാഴപ്പകര്‍ച്ചയും ദോഷമില്ല ആണ്ടുപിറന്നാളു തിങ്കളാഴ്ച ആശിച്ച പോലെ ഭവിച്ചുവല്ലോ ശ്രാദ്ധം...

Read more

ഇരട്ടത്തലച്ചി (കാമധേനു-38)

പടിഞ്ഞാറു വശത്തെ ഇടവഴി റോഡാക്കിയപ്പോള്‍ കയ്യാല കെട്ടിയ കല്ലുകള്‍ പറമ്പില്‍ കൂട്ടിയിട്ടിരുന്നു. അച്ഛന്‍ ആ കല്ലുകളെല്ലാം തൊഴുത്തുണ്ടാക്കാന്‍ കുറ്റിയടിച്ച തിനു ചുറ്റും കൊണ്ടിടാന്‍ തുടങ്ങി. ''അല്ല ഗോവിന്ദേട്ടാ,...

Read more

ശങ്കു ആശാരി (കാമധേനു-37)

ചായ കുടിച്ചശേഷം പറമ്പിലെ തെങ്ങില്‍ കെട്ടിയിരുന്ന നന്ദിനിയുടെ അടുത്തേക്ക് അച്ഛനും പ്രസാദേട്ടനും പോയപ്പോള്‍ കണ്ണനും പിന്നാലെ പോയി. ''ഇതിന് രണ്ടു വയസ്സ് ആയിട്ടില്ല.'' നന്ദിനിയെ പ്രസാദേട്ടന്‍ സൂക്ഷ്മമായി...

Read more

അമ്മയല്ലാതൊരു ദൈവമുണ്ടോ….!

ജനനിയും ജന്മഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണെന്നാണ് മഹദ് വചനം. മാതൃത്വമെന്നത് എന്തിലും ഏതിലും മഹിതമാണ്. സാന്ദീപനി മഹര്‍ഷിയുടെ പുത്രന്‍ പുനര്‍ദത്തനെ കാണാതായതിനെത്തുടര്‍ന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല....

Read more

ഗ്രാമസേവകന്‍ (കാമധേനു-36)

പറമ്പില്‍നിന്ന് ആഴത്തില്‍ കിളച്ചെടുത്ത വളമില്ലാത്ത മണ്ണ് അച്ഛന്‍ മുറ്റത്തു കൊണ്ടിട്ടപ്പോള്‍ രണ്ടുമൂന്നു ദിവസത്തിനകം മുറ്റമൊരുക്കല്‍ ഉണ്ടാവുമെന്ന് കണ്ണന്‍ ഊഹിച്ചു. ''വൃശ്ചികമാസം കഴിഞ്ഞതല്ലേ യുള്ളൂ. മഴ വന്നാല്‍...?'' അമ്മ...

Read more

കുരുവിയോട്

ചെല്ലക്കുരുവീ നീയെന്തിങ്ങനെ ചില്ലകള്‍ തോറും പായുന്നു? നല്ല പഴങ്ങള്‍ തേടാനോ നീ ചെല്ലക്കാറ്റതു കൊള്ളാനോ? വാഴക്കയ്യിലിരിക്കാമെങ്കില്‍ താഴത്തേക്കും വരുകില്ലേ? കളി പറയില്ല, നിന്നോടൊപ്പം കളിചിരി കൂടാന്‍ ഞാനില്ലേ?...

Read more

ഏറ്റെടുക്കുക എന്ന നാട്ടാചാരം (കാമധേനു-35)

''അമ്മാവന്‍ കറുമ്പിയെ അറവുകാരന്‍ ഹനീഫയ്ക്ക് വിറ്റ വിവരം അറിഞ്ഞില്ലേ?'' സന്ധ്യാസമയത്ത് ഉമ്മറത്തെ വരാന്തയിലിരുന്ന് പലതും സംസാരിച്ച കൂട്ടത്തില്‍ അമ്മ അച്ഛനോട് ചോദിച്ചു. നാരായണേട്ടന്റെ ഭാര്യ പറഞ്ഞാണ് അമ്മ...

Read more

ആനയും പാപ്പാനും

ആനയിടഞ്ഞാലതുവാര്‍ത്ത ആന ചരിഞ്ഞാലതുവാര്‍ത്ത ആനപ്പാപ്പാനപ്പുണ്ണി അറുപതുവട്ടമിടഞ്ഞിട്ടും ആറ്റില്‍ പലകുറി ചാടീട്ടും അത്തും പിത്തും കാട്ടീട്ടും ചത്തു കിടന്നൊരു നേരത്തും വാര്‍ത്തകളൊന്നും വന്നീല! ആനയിടഞ്ഞാലതുവാര്‍ത്ത ആന ചരിഞ്ഞാലതുവാര്‍ത്ത

Read more

കറക്കാന്‍ സമ്മതിക്കാതെ കറുമ്പി (കാമധേനു-34 )

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കറുമ്പിയെ വീട്ടിലുള്ള എല്ലാവരും മറന്നു. എന്നാല്‍ കളപ്പുരയില്‍ കയറുമ്പോള്‍ കാളക്കുട്ടനെ കണ്ണന് ഓര്‍മ്മവരും. രാവിലെ കണ്ണന്‍ ഉണര്‍ന്നത് ആരുടെയോ സംസാരം കേട്ടുകൊണ്ടാണ്....

Read more

ജഗദീശനോട്

നെറ്റിപ്പട്ടം കെട്ടിയൊരാന അമ്പലനടയില്‍ വന്നല്ലോ. ആലവട്ടം വെഞ്ചാമരവും അതിന്റെ മേലേ ഉണ്ടല്ലോ. ആനക്കൊട്ടില്‍ നിറയെ ആളുകള്‍ ഉത്സവം കാണാന്‍ വന്നല്ലോ. പഞ്ചവാദ്യം പക്കമേളം കൊട്ടിക്കേറുകയാണല്ലോ. വൈകുന്നേരം പാട്ടും...

Read more

ചക്കക്കൊതി

തെക്കേപ്പറമ്പിലെ പ്ലാവിലുണ്ടേ മൂത്തുപഴുത്ത വരിക്കച്ചക്ക ചക്ക മുറിച്ചു ചുളയെടുത്തൂ ചെക്കനതൊക്കെയും തിന്നുതീര്‍ത്തു ചക്കപ്പഴം പോലെ കുമ്പ വീര്‍ത്തു ചെക്കനുരുണ്ടുകരച്ചിലായി. നെഞ്ചും വയറുമുഴിച്ചിലായി ഇഞ്ചിപിഴിഞ്ഞുകുടിക്കലായി.

Read more

കാളക്കുട്ടനെ ഓര്‍ത്ത് കണ്ണന്‍ (കാമധേനു-33)

''ങ്ങള് പറഞ്ഞത് എനിക്ക് തീരെ വിശ്വാസം വരുന്നില്ല. ഇത്രനാളും ഇക്കാര്യം എന്നോട് പറഞ്ഞിട്ടില്ലല്ലോ. ഇപ്പോ ഒരു പുതിയ കണ്ടുപിടിത്തം..?'' അമ്മ പറഞ്ഞു. ''ഭാനൂ ഞാന്‍ പറഞ്ഞത് സത്യമാണ്.''...

Read more

ഊളൻപറമ്പ് (കാമധേനു-32)

''കുട്ടിക്ക് കുടിക്കാനുള്ളതല്ലേ നമ്മള്‍ കറക്കുന്നത്?'' ഒരുദിവസം കറുമ്പിയെ കറക്കാനായി പോകുമ്പോള്‍ കണ്ണന്‍ ചോദിച്ചു. ''എല്ലാം കറക്കില്ലല്ലോ. '' അച്ഛന്‍ അവനെ ആശ്വസിപ്പിച്ചു. ''ഇവന് എന്താ അച്ഛാ, പേരിടേണ്ടത്?...

Read more

ജീവയാത്ര

മുറ്റത്തു പദമൂന്നി നില്‍ക്കട്ടെ കുട്ടികള്‍, മൊട്ടിട്ട പൂക്കളെ തഴുകിടട്ടെ. മഴയേറ്റു കുളിരട്ടെ, വെയില്‍ചൂടുമറിയട്ടെ- പുഴതേടി നീന്തി കുളിച്ചിടട്ടെ ! മണ്ണ് മറന്നു നാം പണമെണ്ണി നില്‍ക്കാതെ, മണ്ണില്‍...

Read more

അണ്ണാറക്കണ്ണനും തന്നാലായത്‌

(അവനവനു പറ്റുന്ന കാര്യങ്ങള്‍ മടികൂടാതെ ചെയ്യണമെന്ന് സൂചിപ്പിക്കുന്ന ശൈലി) ലങ്കാധിപനാണ് രാവണന്‍. രാവണന്‍ സീതാദേവിയെ മോഷ്ടിച്ചുകൊണ്ടുപോയി. ശ്രീരാമന്‍ വാനരരാജാവായ സുഗ്രീവനുമായി സഖ്യം ചേര്‍ന്ന് സീതാന്വേഷണം ആരംഭിച്ചു. സീത...

Read more

കണ്ണന്റെ വികൃതികള്‍ (കാമധേനു-31)

കറുമ്പിയെ കൊണ്ടുപോകുന്നതും നോക്കി എല്ലാവരും മുറ്റത്തുതന്നെ നിന്നു. എല്ലാവരുടെ കണ്ണുകളും നിറഞ്ഞിരുന്നത് കണ്ണന്‍ കണ്ടു. ആരേയും ആശ്രയിക്കാതെ സ്വന്തം പറമ്പില്‍ അധ്വാനിച്ചു കഴിയുന്ന അച്ഛന് പാല്‍ വിറ്റുകിട്ടുന്ന...

Read more

പോകാന്‍ കൂട്ടാക്കാതെ കറുമ്പി

ഒരുദിവസം ഉച്ചയ്ക്കാണ് കാര്യസ്ഥനായ വേലുക്കുട്ടിയെ കൂട്ടി വല്യമ്മാമ വീട്ടില്‍ വന്നത്. അമ്മ പറഞ്ഞ കാര്യം കണ്ണന് ഓര്‍മ്മവന്നു. സത്യത്തിനു വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കുന്ന ആളല്ല അച്ഛന്‍. ''പശു...

Read more

മാനത്തെ കുട

ഏഴുനിറത്തില്‍ മാനത്ത് ആരു നിവര്‍ത്തിയ കുടയാണ്? ചാരുതയേറും കുടയെന്നാല്‍ ചോരും പെരുമഴ പെയ്യുമ്പോള്‍ പിടിയില്ലാത്തൊരു കുടയല്ലോ കുടയില്‍ക്കിട്ടാക്കനിയല്ലോ ഇക്കുട കാണാനെന്തഴക്! ഇക്കുട മാഞ്ഞാലെന്തഴല്!

Read more

കാളക്കുട്ടന്‍ (കാമധേനു-29)

കറുമ്പി പ്രസവിക്കാറായിട്ടും കറുമ്പിയെ കൊണ്ടുപോകാന്‍ വല്യമ്മാമ വന്നില്ല. കറുമ്പിയെ വല്യമ്മാമയ്ക്കു കൊടുക്കാന്‍ അമ്മ സമ്മതിക്കില്ലെന്ന് കണ്ണന്‍ വിശ്വസിച്ചു. അച്ഛന്റെ സത്യസന്ധതയുടെ മുന്നില്‍ അമ്മയുടെ പിടിവാശി ഏശില്ലെന്ന് കണ്ണന്...

Read more

ശിവകഥയുടെ രഹസ്യം

പുരാണകഥകളുടെ പിറകില്‍ മറഞ്ഞിരിക്കുന്ന ഒരു രഹസ്യം ഉണ്ടായിരിക്കും. ഇതറിയാതെ കഥകളെ വ്യാഖ്യാനിക്കുമ്പോള്‍ അബദ്ധങ്ങള്‍ വന്നുചേരും. നമ്മെ നിലനിര്‍ത്തുന്ന ശക്തിവിശേഷത്തെ ശിവന്‍ എന്നു വിളിക്കുന്നു. ശിവം നഷ്ടപ്പെടുന്നതോടെ ഒരാള്‍...

Read more
Page 7 of 15 1 6 7 8 15

Latest