കഥകളിയിലെ കളിയാശാന്മാര്‍ (ഉത്സവങ്ങളിലെ കഥകളി സ്മൃതികള്‍-4)
ഞാന്‍ ഗള്‍ഫില്‍ നിന്നും 1995ല്‍ മടങ്ങിയെത്തിയശേഷം കഥകളി കാണുമ്പോള്‍ അരങ്ങ്, ആനപ്പന്തലില്‍ നിന്നും ഊട്ടുപുരയിലെ രണ്ടാമത്തെ നിലയില്‍ പടിഞ്ഞാറുവശത്തേക്ക് മാറ്റിയിരുന്നു. ദൃശ്യഭംഗിയില്‍ ഏറ്റവും കേമം ആനപ്പന്തലില്‍ ആയിരുന്നു...























