Friday, October 2, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ലേഖനം

ആഘോഷങ്ങള്‍ സാര്‍വ്വദേശീയമാകണം (തിരുവോണത്തിന്റെ ഐതിഹ്യപ്പെരുമകള്‍-3)

ശ്രീകുമാര്‍ വൈരേലില്‍ശ്രീകുമാര്‍ വൈരേലില്‍
18 September 2026

ഓണത്തിനെപ്പറ്റി ഒന്‍പതോളം വിഭിന്ന വാദങ്ങള്‍ നിലവിലുണ്ട്. ഐതിഹ്യങ്ങളും നിരവധിയുണ്ട്. ക്രിസ്തുവര്‍ഷം ഏഴര നൂറ്റാണ്ടിനു ശേഷവും ഓണാഘോഷം തമിഴ്‌നാട്ടില്‍ നിലനിന്നു എന്ന് പറയപ്പെടുന്നു. മധുരയില്‍ പാണ്ഡ്യ സാമ്രാജ്യകാലത്ത് ‘മാങ്കുടി മരുതനാര്‍’ എന്ന പണ്ഡിതന്‍ രചിച്ച ‘മധുരൈക്കാഞ്ചി’ എന്ന കൃതിയില്‍ തമിഴ്‌നാട്ടിലെ ഓണത്തിനെ പറ്റിയുള്ള ഏറ്റവും പഴയ കാര്യങ്ങള്‍ അടങ്ങുന്നുണ്ട്. ‘നെടുഞ്ചേഴിയന്‍’ എന്ന പാണ്ഡ്യരാജാവ് ‘തലൈയാലങ്കാനം’ എന്ന ദിക്കില്‍ നടന്ന യുദ്ധത്തില്‍ വിജയം വരിച്ചപ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നതാണ് ‘മധുരൈക്കൊഞ്ചി’യുടെ വിഷയം. ഈ ദിവസം തിരുവോണദിവസമായതിനാല്‍ മധുരയില്‍ അത്യാഢംബരപൂര്‍വ്വം കൊണ്ടാടിവന്നിരുന്നതായി, മരുതനാര്‍ പറയുന്നുണ്ട്. ശ്രാവണത്തിലെ (ചിങ്ങമാസം) പൗര്‍ണ്ണമി നാളായിരുന്നു മധുരയിലെ ഓണാഘോഷം. ഓണത്തല്ല്, പടയണി എന്നിവയുടെ ആദ്യരൂപമായ ചേരിപ്പോര് എന്നൊരു വിനോദം അന്ന് നടന്നിരുന്നു. ശൈവര്‍, വൈഷ്ണവര്‍, ബൗദ്ധര്‍, ജൈനര്‍, താന്ത്രികമതക്കാര്‍ ഇവരെല്ലാം ഒന്നുപോലെ മധുരയില്‍ ഓണമാഘോഷിച്ചിരുന്നു. തമിഴ് ഉത്സവമായ ആവണിഅവിട്ടവും ഓണവും ഒന്നു തന്നെയായിരുന്നെന്ന് ‘കലോല്‍സവം’ എന്ന ഗ്രന്ഥത്തില്‍ എന്‍.വി. കൃഷ്ണവാര്യര്‍ പ്രസ്താവിക്കുന്നുണ്ട്. എന്റെ നാടായ തൃപ്പൂണിത്തുറയില്‍ തമിഴ് ബ്രാഹ്മണകുടുംബങ്ങളില്‍ ‘ആവണിയവിട്ടം ഓണം’ എന്ന പാട്ട് പാടുന്നത് കേട്ടിട്ടുണ്ട്. തമിഴ്‌നാട് – ആന്ധ്രാ അതിര്‍ത്തിയായ തിരുപ്പതിയില്‍ വളരെ പുരാതന കാലത്ത് ഓണാഘോഷം നിലനിന്നിരുന്നതായി പറയുന്നുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

കേസരി ബാലകൃഷ്ണ പിള്ളയുടെ ചരിത്രനിരീക്ഷണങ്ങള്‍
ചരിത്രപണ്ഡിതനായ കേസരിയുടെ നിരീക്ഷണങ്ങളില്‍ അതിപുരാതന കാലത്ത് മലയാളക്കരയും അറേബ്യന്‍ ഉപഭൂഖണ്ഡവും ഒന്നായി കിടന്ന കാലമുണ്ടായിരുന്നു. അതിഭീകരമായ ഭൂകമ്പത്തിന്റെ ഫലമായി ഈ രണ്ടു ദേശങ്ങളും വേര്‍പെട്ടു, നടുവില്‍ സമുദ്രം രൂപംകൊണ്ടു. ഇന്നത്തെ ഇറാക്ക്, സിറിയ, ജോര്‍ദ്ദാന്‍, ഇറാന്‍ (ബാബിലോണിയ) എന്നിവ അടക്കിഭരിച്ച അസീറിയന്‍ ചക്രവര്‍ത്തിമാര്‍ക്ക് ഉണ്ടായിരുന്ന സ്ഥാനപ്പേരുകളില്‍ ഒന്നായിരുന്നു ‘ബലി’ എന്നത്. ‘അസര്‍’ എന്നതില്‍ നിന്നും അസുരന്‍ എന്ന പദം ഉണ്ടായി. ബാഗ്ദാദ് എന്ന നഗരത്തിന്റെ പുരാതന നാമം ‘ശോണിതപുരം’ എന്നായിരുന്നു എന്നും, അവര്‍ ആഫ്രിക്ക, ഏഷ്യ ഉള്‍പ്പെടെ അടക്കി ഭരിച്ചുവെന്നും അതിലെ ചക്രവര്‍ത്തിയായിരുന്നു മഹാബലിയെന്നും കേസരിയുടെ നിരീക്ഷണങ്ങളില്‍ പറയുന്നുണ്ട്.

അസുരചക്രവര്‍ത്തിയായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നത് കള്ളക്കഥയാണെന്നും, അദ്ദേഹത്തിനെ സുതലമെന്ന പേരുള്ള, മഹാവിഷ്ണുവിന്റെ വൈകുണ്ഠത്തിനെക്കാള്‍ മഹത്തായ ലോകത്തിലേക്ക് അയച്ചു എന്നും, വാമനവേഷധാരിയായ മഹാവിഷ്ണു, മഹാബലിയോട് മൂന്നടി മണ്ണ് ദാനമായി യാചിക്കയാല്‍ മഹാവിഷ്ണു ‘സുതല’മെന്ന സ്വര്‍ഗ്ഗത്തിനെക്കാള്‍ വൈശിഷ്ട്യമേറിയ ലോകത്തില്‍ മഹാബലിയുടെ കൊട്ടാരത്തിലെ കാവല്‍ക്കാരനായി ജോലി ചെയ്യേണ്ടി വന്നു എന്നും ഐതിഹ്യങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ മഹാബലി അസീറിയയിലെ ചക്രവര്‍ത്തിയല്ല, ഭാരതത്തിലെ ആസാമിലെ കാമരൂപമെന്ന ദേശത്തെ ചക്രവര്‍ത്തിയായിരുന്നു എന്നും കഥകളുണ്ട്. നരകാസുരനും മകനായ ഭഗദത്തനും, കാമരൂപം തലസ്ഥാനമാക്കി ഭരിച്ചവരായിരുന്നെന്നും കഥകള്‍ നിരവധിയുണ്ട്.

ADVERTISEMENT

മഹാബലിയെ സ്ഥാനഭ്രഷ്ടനാക്കി ആര്യവംശജനായ വാമനന്‍ അവിടം കീഴടക്കി എങ്കില്‍, മഹാബലിക്ക് ശേഷം, മകനായ ബാണാസുരന്‍ പിന്നീട് ത്രിലോക വിജയിയും ചക്രവര്‍ത്തിയുമായിരുന്നു എന്ന് പുരാണങ്ങളില്‍ പറയുന്നു. ബാണാസുരന്റെ മുത്തച്ഛനായ പ്രഹ്‌ളാദന്‍ അസുരവംശ ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ ഹിരണ്യകശിപുവും, സഹോദരനായ ഹിരണ്യാക്ഷനും ദേവന്മാരുടെ സംരക്ഷകനായ മഹാവിഷ്ണുവാല്‍ വധിക്കപ്പെട്ടു. ദേവന്മാരും അസുരന്മാരും കശ്യപനെന്ന മഹര്‍ഷിയുടെ (അദ്ദേഹം ഉത്തമനായ ബ്രാഹ്മണ ന്‍ ആയിരുന്നു എന്നും പുരാണത്തിലുണ്ട്) സന്താനങ്ങള്‍ ആണെന്നും, ബ്രഹ്മാവിന്റെ മാനസപുത്രനായ ദക്ഷന്റെ രണ്ടുപെണ്‍കുട്ടികളെ കശ്യപന് വിവാഹം ചെയ്തു കൊടുത്തു എന്നും, അതില്‍ ദിതിയുടെ പുത്രന്മാരായിരുന്നു, ‘ഹിരണ്യാക്ഷനും, ഹിരണ്യകശിപുവും’ എന്നും അദിതിയുടെ മക്കളാണ് ദേവന്മാര്‍ എന്നും പുരാണങ്ങളിലുണ്ട്. വാമനന്റെ രൂപത്തില്‍ മഹാവിഷ്ണു അദിതിയുടെ മകനായി ജനിച്ചു എന്നാണ് ഭാഗവതത്തിലെ കഥകള്‍. അസുരഗുരുവായ ശൂക്രാചാര്യര്‍ മഹാതപസ്വിയും ബ്രാഹ്മണനും ആയിരുന്നു എന്ന് പുരാണങ്ങളില്‍ പറയുന്നു. അദ്ദേഹം അസുരന്മാരുടെ ഗുരുവായിരുന്നു പുരാണങ്ങളില്‍. ബൃഹസ്പതി ദേവഗുരുവും. പൂര്‍ണ്ണമായും ഈശ്വരനിഷേധികളും ഭൗതികവാദികളുമായ ചാര്‍വ്വാകന്മാരുടെ ചിന്തയായ ചാര്‍വ്വാകസംഹിത രചിച്ചത് ബൃഹസ്പതി യാണ് എന്നും വാദമുണ്ട്. അതിനാല്‍ ചാര്‍വ്വാകത്തിന് ബൃഹസ്പതി സൂത്രം എന്നും പേരുണ്ട്. ഇതിനു ബദലായി ശുക്രാചാര്യരുടെ ശുക്രനീതിയും ഭാരതീയ പുരാണങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിനാല്‍ ദേവാസുരയുദ്ധം ആര്യ-ദ്രാവിഡ യുദ്ധമായും എല്ലാം സങ്കല്പിച്ച് കഥകള്‍ മെനയുന്നതില്‍ യുക്തിബോധം ഉണ്ടാവാന്‍ ഇടയില്ല. ദ്രാവിഡരും – ആര്യരും ഭാരതത്തില്‍ തന്നെ രൂപം കൊണ്ട് ഇവിടെ വളര്‍ന്നവര്‍ ആയിരുന്നു എന്ന ചരിത്രദര്‍ശനങ്ങളും പ്രസിദ്ധമാണ്.

അതിപുരാതനകാലത്ത് ആഫ്രിക്കന്‍ ഭൂഖണ്ഡവും ജംബുദ്വീപ് എന്നറിയപ്പെട്ടിരുന്ന ഭാരതം ഉള്‍ക്കൊള്ളുന്ന ഏഷ്യയും ഒന്നായി കിടന്നിരുന്നു എന്നും, അതിഭീകരമായ പ്രകൃതി ദുരന്തത്തില്‍ പെട്ട് വേര്‍പെട്ടുവെന്നും, ആസ്‌ത്രേലിയന്‍ ഉപഭൂഖണ്ഡം അങ്ങിനെ രൂപം കൊണ്ടതാണെന്നും ഐതിഹ്യമുണ്ട്. ഭാഗവതത്തില്‍ പറയുന്ന അംബരീക്ഷ മഹാരാജാവിന്റെ കാലത്ത് യവനന്മാര്‍ ഭാരതം ആക്രമിക്കാന്‍ വന്നുവെന്നും, അവരെ അംബരീക്ഷന്‍ പരാജയപ്പെടുത്തിയെന്നും കഥയുണ്ട്. അംബരീക്ഷ ചരിതം കഥകളിയില്‍ മേത്തനും തങ്ങളും എന്ന പേരില്‍ ഇത് അവതരിപ്പിക്കാറുണ്ട്, എന്നാല്‍ മുസ്ലീം സമുദായത്തില്‍ നിന്നും എതിര്‍പ്പ് വന്നതിനാല്‍ പിന്നീട് യവന ആക്രമണം എന്നാക്കി. വളരെ ചെറുപ്പത്തില്‍ ഇത് കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.

ഭാഗവതത്തില്‍ ശ്രീകൃഷ്ണനെ വധിക്കാനായി ക്ഷത്രിയരാജാക്കന്മാരായ രുഗ്മി, പൗഢ്രകന്‍, സ്വാലന്‍, ദന്തവക്രന്‍ എന്നിവര്‍ ഒന്നുചേര്‍ന്നു മഗധസാമ്രാട്ടായ ജരാസന്ധന്റെ നേതൃത്വത്തില്‍, ആര്‍ക്കും ആയുധം കൊണ്ട് വധിക്കാന്‍ കഴിയില്ല എന്ന വരം നേടിയ കാലയവനനെന്ന ഒരാളെ വിളിച്ചു വരുത്തുന്നുണ്ട്. കൊലപാതകങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുക എന്ന പതിവ് നവീനകാലത്തല്ല, അതിപുരാതന കാലത്തുമുണ്ട്. ‘കാലയവനന്‍’ ആഫ്രിക്കക്കാരനായിരിക്കുമെന്ന് അനുമാനിക്കാം. വിശ്വാസങ്ങള്‍ അത് ചരിത്രപരമായി തെളിയിക്കപ്പെട്ടാലും വിശ്വാസികള്‍ ഉള്ള കാലത്തോളം നിലനില്‍ക്കും.
ഭാരതത്തിനെപ്പോലെ ഇത്രയധികം പൗരാണികമായ ചരിത്രവും സംസ്‌കാരവും ദര്‍ശനങ്ങളും ഐതിഹ്യങ്ങളും ഇതിഹാസങ്ങളും നിറഞ്ഞ ഭാസുരമായ രാഷ്ട്രം വേറെയില്ല. എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഭാരതത്തിന്റെ പ്രൗഢഗംഭീരമായ, ലോകത്തിലെ തന്നെ അതിപുരാതനമായ ഭാരതീയ സംസ്‌കാരത്തിന്റെ വിലപ്പെട്ട സംഭാവനകള്‍ ആധുനിക തലമുറക്ക് അപ്രാപ്യമാണ്. ഇതെല്ലാം മറച്ചുവെക്കപ്പെട്ടതാണ്.

തിരുവോണം, വിഷു, തിരുവാതിര എന്നീ മലയാളക്കരയിലെ ആഘോഷങ്ങളും തമിഴ്‌നാട്ടിലെ ദീപാവലി, ആന്ധ്രയിലെ ആഘോഷങ്ങള്‍, കര്‍ണ്ണാടകയിലെ ആഘോഷങ്ങള്‍, കൂടാതെ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളരെ ആര്‍ഭാടമായി ആഘോഷിക്കുന്ന ഹോളി, രക്ഷാബന്ധന്‍ ഇതെല്ലാം ഏതെങ്കിലും സംസ്ഥാനങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്തുന്ന പ്രവണതയാണുള്ളത്. ഭാരതം ഒരൊറ്റ രാഷ്ട്രമാണ്, ഒരു സമാജമാണ്, എന്ന ആശയം ജനങ്ങളുടെ ഉള്ളില്‍ പതിയണം. ഇതില്‍ ജാതിഭേദങ്ങളോ, മതഭേദങ്ങളോ പാടെ ഒഴിവാക്കണം. ഭാരതം ഒരൊറ്റ രാഷ്ട്രമല്ലേ! അപ്പോള്‍ എന്തിനാണ് ഭൂരിപക്ഷ, ന്യൂനപക്ഷ വേര്‍തിരിവ്. മതേതരത്വമെന്ന യൂറോപ്യന്‍ ആശയം, 1975ല്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്ത് കുത്തിക്കയറ്റി ജനതയെ വേര്‍തിരിച്ച്, രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമാക്കിയവര്‍ നമ്മുടെ രാഷ്ട്രശരീരത്തില്‍ ഏല്‍പിച്ചത് മാരകമായ മുറിവുകളാണ്. വടക്കെ ഇന്ത്യയിലെ ആഘോഷങ്ങള്‍, ദക്ഷിണേന്ത്യയിലെ ആഘോഷങ്ങള്‍ എന്ന വേര്‍തിരിവ് ഒഴിവാക്കി എല്ലാവരും എല്ലാം ഉള്‍ക്കൊള്ളണം. ഓണം ഇന്ന് അന്താരാഷ്ട്ര ആഘോഷമാണ്. ദീപാവലിയും ആണ്. തമിഴ്‌നാട്ടിലെ ‘പൊങ്കല്‍’ സാര്‍വ്വദ്ദേശീയമാണ്. ഈ ഒരു മനോഭാവം വളര്‍ന്നുവരണം.

(തുടരും)

Tags: തിരുവോണത്തിന്റെ ഐതിഹ്യപ്പെരുമകൾ
Share
Tweet
Send
Share

Related Posts

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

മുല്ലപ്പൂ വിപ്ലവം മടങ്ങിവരുമ്പോള്‍!

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

ജിഡിപിയിലെ വളര്‍ച്ചയും കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയും

മാധവറാവു മൂളെജിയുടെ നിശ്ചയദാര്‍ഢ്യം

മാധവറാവു മൂളെജിയുടെ നിശ്ചയദാര്‍ഢ്യം

Shopping Cart

Latest

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

ഗാന്ധിജിയുടെ ഹിന്ദുസമീപനങ്ങള്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

നഷ്ടമായത് ബാലഗോകുലത്തിനു മാര്‍ഗനിര്‍ദേശം നല്‍കിയ കാരണവരെ: കെ.എന്‍. സജികുമാര്‍

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

രാഷ്ട്രീയം, സംസ്‌കാരം, നവോത്ഥാനം

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എം.എ. സാർ കേരളനവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച കർമ്മയോഗി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 

എന്നെ വലുതാക്കിയ കേസരി

എന്നെ വലുതാക്കിയ കേസരി

എം.എ. സാര്‍ അന്തരിച്ചു

എം.എ. സാര്‍ അന്തരിച്ചു

മാധ്യമരംഗം മലിനമാകുമ്പോള്‍..!

മാധ്യമരംഗം മലിനമാകുമ്പോള്‍..!

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിരംഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies