സ്‌നേഹസാനുക്കളുടെ പ്രേമഭാജനം
സ്‌നേഹസാനുക്കളിലൂടെയുള്ള സഞ്ചാരമായിരുന്നു എം.കെ. സാനുവെന്ന സാനുമാഷുടെ ജീവിതം. അദ്ധ്യാപനത്തിലും സാഹിത്യത്തിലും സൗഹൃദത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയത്തിലും സ്‌നേഹമന്ത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മൂലധനം. അഭിരുചിയിലും ആദര്‍ശത്തിലും കലാസങ്കല്പങ്ങളിലും സമാന...


































