Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

സ്‌നേഹസാനുക്കളുടെ പ്രേമഭാജനം

പായിപ്ര രാധാകൃഷ്ണൻപായിപ്ര രാധാകൃഷ്ണൻ
15 August 2025

സ്‌നേഹസാനുക്കളിലൂടെയുള്ള സഞ്ചാരമായിരുന്നു എം.കെ. സാനുവെന്ന സാനുമാഷുടെ ജീവിതം. അദ്ധ്യാപനത്തിലും സാഹിത്യത്തിലും സൗഹൃദത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയത്തിലും സ്‌നേഹമന്ത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മൂലധനം. അഭിരുചിയിലും ആദര്‍ശത്തിലും കലാസങ്കല്പങ്ങളിലും സമാന തരംഗദൈര്‍ഘ്യമുള്ള ഒരു സൗഹൃദകാന്തിക വലയം മാഷെ എന്നും ചൂഴ്ന്നു നിന്നിരുന്നു. എം. ഗോവിന്ദനായിരുന്നു അതിന്റെ ഊര്‍ജ്ജസ്രോതസ്സ്. എം.വി. ദേവന്‍, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ അവരുടെ അവസാനകാലം വരെ ഈ ദൃഢസൗഹൃദത്തില്‍ രമിച്ചിരുന്നു. സുകുമാര്‍ അഴീക്കോടുമായുണ്ടായിരുന്ന അതിരുവിട്ട അടുപ്പം പാളിപ്പോവുകയും പിന്നീട് നിലവിട്ട പരസ്പര ഒളിപ്പോരുകളിലേക്ക്ത് അത് നീങ്ങുകയും ചെയ്തു. അതിന് കാരണമായതും സ്‌നേഹബന്ധങ്ങളിലെ പാളിച്ചകള്‍ തന്നെയെന്നാണ് എല്ലാറ്റിനും സാക്ഷിയായിരുന്ന പോണിക്കര റാഫി പറഞ്ഞത്. സാഹിത്യഅക്കാദമി പ്രസിഡന്റായിരുന്ന കാലത്ത് സാനുമാഷ് അഴീക്കോടിന് വിശിഷ്ടാംഗത്വം നല്‍കുകയുണ്ടായി. വിശിഷ്ടാംഗത്തിന് ഒരിക്കലും സാഹിത്യ അക്കാദമി അദ്ധ്യക്ഷനാവാനാകില്ല. അങ്ങനെ അക്കാദമി പ്രസിഡന്റ് സ്ഥാനത്തിനുളള അഴീക്കോടിന്റെ ഗുപ്തമോഹത്തിന് തടയിടുകയും ചെയ്തു!

Google NewsAdd Kesari Weekly as a preferred source on Google

ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നുവെങ്കിലും പ്രഭാഷണമാണ് മാഷുടെ ആത്മപ്രകാശനത്തെ ഉദ്ദീപിച്ചു പോന്നത്. മാഷുടെ ക്ലാസ്സുകള്‍ പോലും പ്രസംഗ പരമ്പരകളായിരുന്നു. എഴുപതുകളുടെ തുടക്കത്തില്‍ മഹാരാജാസ് കോളേജിലെ മലയാളം ഒന്നാം വര്‍ഷബിരുദ ക്ലാസ്സിലാണ് സാനുമാഷെ ആദ്യം അറിയുന്നത്. പായിപ്ര പോലുള്ള വിദൂരഗ്രാമത്തില്‍ നിന്നുവരുന്ന എനിക്ക് ലീലാവതി ടീച്ചറേയും സാനു മാഷേയും എം. അച്യുതന്‍ മാെഷയുമൊക്കെ വെളിപ്പെടുത്തിത്തന്നത് കോപ്പറേറ്റീവ് സ്റ്റോറിനു പിന്നിലെ ഇരുട്ടുമുറി ക്ലാസ്സായിരുന്നു. പ്രണയികളുടെ ഇരുമ്പുചുറ്റുഗോവണിയും നിലീ എബ്രഹാമിന്റെ ബംഗാളി ക്ലാസ്സുമായിരുന്നു അയല്‍പക്കം. വള്ളത്തോളിന്റെ ബധിരവിലാപമെന്ന ഏറ്റവും ചെറിയ പുസ്തകമായിരുന്നു സാനുമാഷ് എടുത്തിരുന്നത്. അതൊഴിച്ച് ബാക്കി ലോകത്തുള്ള സകലമാന വിഷയങ്ങളും പരാമര്‍ശിക്കപ്പെടുന്ന വാഗ്‌നിര്‍ഝരിയായിരുന്നു ആ ക്ലാസ്സുകള്‍.

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും, ചിലരുടെ അധികാരമോഹത്തേക്കുറിച്ചും, രാഷ്ട്രീയ പക്ഷപാതിത്വങ്ങളെക്കുറിച്ചുമൊക്കെ പ്രസംഗക്ലാസ്സുകളില്‍ കത്തിക്കയറും. വര്‍ഷങ്ങള്‍ക്കു ശേഷം പു.ക.സയുടെ അദ്ധ്യക്ഷനും എംഎല്‍എയുമൊക്കെ ആയപ്പോള്‍ വന്ന നിലപാടുകളിലെ ചാഞ്ചല്യത്തെക്കുറിച്ച് മാഷോട് ഞാന്‍ ആരാഞ്ഞിട്ടുണ്ട്. അവിടെയും ആളുകളുടെ സ്‌നേഹവും സൗഹൃദവുമാണ് തന്നെ ഇവ്വിധം ചായാനും ചെരിയാനും പ്രേരിപ്പിക്കുന്നതെന്നായിരുന്നു മറുപടി.

ADVERTISEMENT

കാരിക്കാമുറിയിലെ വീട്ടിലും കോളേജിലുമൊക്കെ അദ്ദേ ഹത്തെ പ്രസംഗ പരിപാടികള്‍ക്കു ക്ഷണിക്കാന്‍ വരുന്നവരുടെ തിരക്ക് കണ്ടിട്ടുണ്ട്. ശിഷ്യന്മാരും സുഹൃത്തുക്കളും അടങ്ങുന്ന ഇവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ നിഷേധസ്വരമുയര്‍ത്താന്‍ അദ്ദേഹം അശക്തനായിരുന്നു. ഇവരില്‍ നിന്നും രക്ഷനേടാന്‍ മാഷിന് ചില സ്വകാര്യ ഒളിസങ്കേതങ്ങളും ഉണ്ടായിരുന്നു. അവസാന വര്‍ഷ ബിരുദകാലത്ത് താനേറ്റ ചില സാഹിത്യപരിപാടികള്‍ക്ക് രണ്ടുമൂന്നിടത്ത് മാഷ് എന്നെ നിയോഗിച്ചത് ഓര്‍മ്മ വരുന്നു. എന്റെ സാഹിത്യപ്രസംഗങ്ങളുടെ തുടക്കം അങ്ങനെയായിരുന്നു.

സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന അവസാനകാലം മാഷ് വളരെ അസ്വസ്ഥനായിരുന്നു. രാഷ്ട്രീയ ഇടപെടലുകളുടെ ആധിക്യം മൂലമുണ്ടായ പരിഭവങ്ങളും പരാതികളും മാഷുടെ സ്വകാര്യ സംഭാഷണങ്ങളില്‍ നുരഞ്ഞ് വന്നിരുന്നു. സാനു മാഷുടെ ഭരണസമിതി ഒഴിയുന്നയുടനെ ചുമതലയേല്ക്കാനായിരുന്നു സാഹിത്യ അക്കാദമിയിലെ എന്റെ നിയോഗം, ഞാന്‍ ചാര്‍ജെടുത്ത് രണ്ടോ മൂന്നോ മാസം കഴിഞ്ഞു കാണും. മാഷ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അക്കാദമിയില്‍ വന്നു. എന്നെ പുറത്തേക്ക് വിളിപ്പിച്ച് മാറ്റിനിര്‍ത്തി സ്വകാര്യമായി പറഞ്ഞു. ”ഞങ്ങളുടെ കമ്മറ്റി നിയമിച്ച താല്ക്കാലിക ജീവനക്കാരെ നിങ്ങള്‍ പിരിച്ചുവിടുമോ എന്നറിയില്ല. സെക്യൂരിറ്റിയായി ജോലി നോക്കുന്ന ഡേവിഡ് പാവമാണ്. അയാളുടെ കാര്യം രാധാകൃഷ്ണന്‍ ശ്രദ്ധിക്കണം. പറഞ്ഞുവിടാതെ നോക്കണം.” ഞാന്‍ മാഷിന് കൊടുത്ത വാക്കു പാലിച്ചു. അയാള്‍ മാത്രമല്ല ഒരു താല്‍ക്കാലിക ജീവനക്കാരനേയും പിരിച്ചുവിട്ടില്ല. കുങ്കുമം പത്രാധിപരായിരിക്കുമ്പോള്‍ ഇതുപോലെ മറ്റൊരാള്‍ക്കുവേണ്ടിയും മാഷ് ഒരു ശുപാര്‍ശക്കത്ത് എനിക്കയച്ചിരുന്നു (ആ കത്ത് ഈയിടെ പ്രസിദ്ധീകരിച്ച ‘കത്തുകളുടെ പുസ്തകത്തില്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്).

ലളിതവും ഋജുവും വെടിപ്പുമുള്ളതാകണം പ്രഭാഷണവും എഴുത്തുമെന്ന് സാനു മാഷ് എപ്പോഴും നിഷ്‌ക്കര്‍ഷിച്ചിരുന്നു. ആശയങ്ങള്‍ ഗഹനമാകുമ്പോഴും മാഷുടെ ആവിഷ്‌ക്കാരം അനായാസവും അക്ലിഷ്ടവുമായിരിക്കും. ധര്‍മ്മലംഘനങ്ങളോടും അനീതികളോടും സൗമ്യവും ദൃഢവുമായിരുന്നു നയം. വി.ആര്‍. കൃഷ്ണയ്യര്‍, ഡോ.സി.കെ. രാമചന്ദ്രന്‍ എന്നിവരുമായുള്ള സൗഹൃദവും അന്യായങ്ങള്‍ക്കെതിരെയുള്ള മാഷുടെ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.

എഴുപതുകളില്‍ സി.എന്‍. ശ്രീകണ്ഠന്‍ നായരും സാനുമാഷും എം.വി. ദേവനും കാനായിയും ഡി. വിനയചന്ദ്രനും എം. തോമസ് മാത്യുവും ടി. ആറുമെല്ലാം ചേര്‍ന്ന് രൂപപ്പെട്ട ‘അരുള്‍ക്കള’ മെന്ന വേറിട്ടൊരു സാംസ്‌കാരിക കൂട്ടായ്മയില്‍ ഞാനും സി. അയ്യപ്പനുമൊക്കെ ശിങ്കിടികളായുണ്ടായിരുന്നു. മഹാരാജാസ് കോളേജ് ഗ്രൗണ്ടിനു സമീപത്തെ ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെ കെട്ടിടമായിരുന്നു ‘അരുള്‍ക്കള’ത്തിന്റെ അരങ്ങ്.

ശ്രീനാരായണഗുരു മുതല്‍ മോഹന്‍ലാല്‍ വരെ നീളുന്ന ജീവചരിത്ര വൈവിധ്യം വിപുലമായ സാനുമാഷുടെ രചനാ ലോകത്തെ സവിശേഷ മേഖലയാണ്. കുമാരനാശാന്‍, എം. ഗോവിന്ദന്‍, പി.കെ. ബാലകൃഷ്ണന്‍, അയ്യപ്പപ്പണിക്കര്‍, ചങ്ങമ്പുഴ, ബഷീര്‍, വൈലോപ്പിള്ളി, കേസരി, കേശവദേവ്, സി.ജെ. തോമസ് എന്നിങ്ങനെ നീളുന്നു ആ നിര. സൗന്ദര്യദര്‍ശനം, വിമര്‍ശം, കലാസാഹിത്യ ചിന്ത, നാടകപഠനം, യാത്രാനുഭവങ്ങള്‍, സാംസ്‌കാരിക ചിന്തകള്‍ എന്നിങ്ങനെ പതിനായിരത്തിലധികം പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മാഷുടെ രചനാലോകത്തെ വിസ്മയത്തോടെയല്ലാതെ പിന്തുടരാനാവില്ല.

ആദ്യമായി സാനുമാഷിനെ കേള്‍ക്കുകയും കാണുകയും ചെയ്ത ആ മലയാളം ഇരുട്ടുമുറി ക്ലാസ്സിന്റെ അടുത്തുള്ള സദാപ്രകാശമാനമായ മറ്റൊരു മലയാളം ക്ലാസ്സുമുറിയില്‍ വച്ചാണ് മാഷോടൊപ്പം അവസാനം വേദി പങ്കിട്ടത്. അമ്പതു വര്‍ഷം മുമ്പത്തെ ഞങ്ങളുടെ ആ മലയാളം ബിരുദ ക്ലാസ് പുനഃസൃഷ്ടിക്കുകയായിരുന്നു. പഴയ അദ്ധ്യാപക പ്രൗഢിയോടെ സാനു മാഷും വന്നു. കാറില്‍ നിന്നിറങ്ങുമ്പോള്‍ രാധാകൃഷ്ണനും ഉണ്ടല്ലോ എന്ന് പറഞ്ഞു. എന്റെ കൈപിടിച്ചു. ആ കൈകള്‍ ദുര്‍ബ്ബലമായിരുന്നു. എന്നാലും ഗുരുദക്ഷിണയെന്നപോലെ എന്റെ പുതിയ പുസ്തകം ‘ആഴ്ചയുടെ തീരങ്ങളില്‍’ അദ്ദേഹത്തിന് സമര്‍പ്പിച്ചു. അദ്ദേഹം എന്നെ ആശ്ലേഷിച്ചു. മഹാരാജാസിന്റെ പൂമരത്തണലില്‍ മഹാഗുരു പരമ്പരകളുടെ ഊഷ്മളമായ ഒരു കണ്ണിയായി, ശിഷ്യപരമ്പരകളെ ആ സ്‌നേഹസാനുവിലേക്ക് ചേര്‍ത്തു പിടിച്ച് മാഷും മറയുന്നു.

Tags: സാനു മാഷ്എം.കെ. സാനു
ShareTweetSendShare

Related Posts

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

പി. ഐ. ശങ്കരനാരായണന്‍ ഇനി ഓര്‍മ

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

ആർജ്ജിത മഹത്വത്തിന്റെ ആൾരൂപം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies