Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പവിത്രവനങ്ങള്‍

പായിപ്ര രാധാകൃഷ്ണൻപായിപ്ര രാധാകൃഷ്ണൻ
19 July 2024

പ്രാചീനഭാരതം മനുഷ്യസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായിരുന്നു. പ്രകൃതി സ്‌നേഹത്തില്‍ അടിയുറച്ച ഇവിടുത്തെ ജീവിതരീതി ആധുനിക കാലത്തും നമ്മില്‍ വിസ്മയാദരങ്ങള്‍ ഉണര്‍ത്തുന്നു. അതിപ്രാചീനകാലം മുതലേ മനുഷ്യന്‍ വൃക്ഷങ്ങളേയും സസ്യങ്ങളേയും വനങ്ങളേയും ആശ്രയിച്ചാണ് കഴിഞ്ഞിരുന്നതെന്ന് വേദങ്ങളും ഉപനിഷത്തുകളും പറയുന്നു. അങ്ങനെ വിശുദ്ധവനങ്ങളും സസ്യങ്ങളും വൃക്ഷങ്ങളും പുഷ്പലതാദികളും പ്രത്യേകം ആദരിക്കപ്പെട്ടു.

Google NewsAdd Kesari Weekly as a preferred source on Google

സവിശേഷമായ നിഷ്‌ക്കര്‍ഷയോടെ ശാസ്ത്രീയമായി സംവിധാനം ചെയ്യപ്പെട്ടവയാണ് പവിത്രവനങ്ങള്‍. നമ്മുടെ ഇതിഹാസപുരാണങ്ങളില്‍ ഇവ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മനുഷ്യന്റെ ചിന്താഗതിയിലും സാമൂഹ്യജീവിതത്തിലും വന്ന മാറ്റങ്ങള്‍ പ്രകൃതിയിലും പ്രതിഫലിച്ചിട്ടുണ്ട്. കൃഷിയും ധനസമ്പാദന തൃഷ്ണയും പ്രകൃതിചൂഷണവും വനങ്ങളേയും ബാധിച്ചു. അങ്ങനെ പവിത്രവനങ്ങള്‍ സംരക്ഷിക്കപ്പെടാതെയായി. ആധുനികശാസ്ത്രപുരോഗതിയും ഒരര്‍ത്ഥത്തില്‍ പ്രകൃതിക്ക് വിനാശകരമായി ഭവിച്ചു.

ഇന്നിപ്പോള്‍ പരിസ്ഥിതിസംരക്ഷണം, വനസംരക്ഷണം തുടങ്ങിയആശയങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ ആധുനിക വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത ഗ്രാമീണരായ നമ്മുടെ പൂര്‍വ്വികര്‍ പോലും പുലര്‍ത്തിപ്പോന്ന പ്രകൃത്യനുകൂലമായ നിഷ്‌കര്‍ഷകള്‍ ഇന്നു നമ്മെ വിസ്മയിപ്പിക്കുന്നു. ഏതെല്ലാം വൃക്ഷങ്ങള്‍ എവിടെയൊക്കെ നട്ടുവളര്‍ത്താമെന്നും, ഏതെല്ലാം വൃക്ഷങ്ങള്‍ സവിശേഷമായി ആരാധിക്കപ്പെടണമെന്നുമൊക്കെ അവര്‍ക്കറിയാമായിരുന്നു. ഓരോ ജന്മനക്ഷത്രത്തിനും വൃക്ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അവയുടെ സംരക്ഷണവും ആചരിക്കപ്പെട്ടുപോന്നിരുന്നു. ഇപ്രകാരമാണ് നക്ഷത്രവനം രൂപപ്പെടുന്നത്. ഈശ്വരപ്രീതിയ്ക്ക് വൃക്ഷങ്ങളെ ആശ്രയിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്ന ആചാരവിശേഷങ്ങള്‍ നമ്മുടെ അപൂര്‍വ്വമായ വൃക്ഷസമ്പത്തുകളെ നിലനിര്‍ത്തുന്നതില്‍ സഹായകമായിട്ടുള്ളതായി കാണാം. ശമിയും ദുര്‍വ്വയും ഗണപതിക്കും, അശോകവും വിഷ് ണുക്രാന്തിയും ഭവാനീദേവിക്കും, തുളസി മഹാവിഷ്ണുവിനും, വില്വപത്രം ശിവനും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

സര്‍പ്പാരാധനയും സര്‍പ്പക്കാവും ഗാര്‍ഹികശീലങ്ങളുമായി ബന്ധപ്പെടുത്തി നിലനിര്‍ത്തിപ്പോന്ന പവിത്രതുരുത്തുകളാണ്. പാമ്പിനും പുഴുവിനും പൂമ്പാറ്റയ്ക്കും കിളികള്‍ക്കുമെല്ലാം സൈ്വരമായൊരു ആവാസവ്യവസ്ഥ. അവിടെ വൃക്ഷങ്ങളും വള്ളികളും ഔഷധസസ്യങ്ങളുമെല്ലാം സംരക്ഷിക്കപ്പെടുന്നു. അശോകവനം, ശിവപഞ്ചായതനം, സപ്തര്‍ഷിവനം, നവഗ്രഹവനം, നന്ദനവനം, നക്ഷത്രവനം = രാശിവനം എന്നിവയാണ് പവിത്രവനങ്ങളില്‍ പ്രധാനം.

നക്ഷത്രവനം
ജന്മനക്ഷത്രവൃക്ഷങ്ങളെ പരിപാലിക്കുന്നത് ഉത്തമമായി ഭാരതീയര്‍ കരുതിപ്പോരുന്നു. 27 നക്ഷത്രങ്ങളിലുംപെട്ട വൃക്ഷങ്ങള്‍ വിധിയാംവണ്ണം നട്ടുപരിപാലിക്കുന്നതിന്റെ ശാസ്ത്രീയാടിസ്ഥാനവും രീതികളും ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും നക്ഷത്രങ്ങളെ ആരാധിക്കുന്നതിന് ഏതേത് വൃക്ഷങ്ങളാണ് യോഗ്യമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

സൂര്യോദയം
1. തൃക്കേട്ട – സരളം
2. അനിഴം – ഇലഞ്ഞി (ബകുളം)
3. വിശാഖം – വികങ്കതം
4. ചോതി – മരുത് (അര്‍ജുനം)
5. ചിത്തിര – കൂവളം
6. അത്തം – അമ്പഴം
7 ഉത്രാടം – പ്ലാവ്
8 പൂരാടം – പ്ലാശ് (പലാശം)
9. മകം – പേരാല്‍ (രോഹിണി)
10. ആയില്യം – നാഗം (നാഗപ്പൂമരം)
11. പൂയം – പിപ്പലം
12. പുണര്‍തം – മുള
13. തിരുവാതിര – കൃഷ്ണ
14. മകയിരം – കരിങ്ങാലി
അസ്തമയം
15. രോഹിണി – ജംബു (ഞാറ)
16: കാര്‍ത്തിക – അത്തി
17. ഭരണി – നെല്ലി
18. അശ്വതി – കാഞ്ഞിരം
19. രേവതി – ഇരുപ്പ
20. ഉത്രാടം – മാവ്
21. പൂരം – വേപ്പ്
23. അവിട്ടം – വഹ്നി (ശമി)
22. ചതയം – കടമ്പ്
24. തിരുവോണം – അര്‍ക്കം
25. ഉത്രട്ടാതി – പ്ലാവ് (പനസം)
26. പൂരൂരുട്ടാതി – വഞ്ചുളം
27. മൂലം – സര്‍ജ്ജു

നവഗ്രഹവനം

സൂര്യനേയും സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന എട്ടുഗ്രഹങ്ങളേയും കേന്ദ്രീകരിച്ചുള്ള നവഗ്രഹപൂജയ്ക്ക് ഭാരതത്തിലെമ്പാടും പ്രചാരമുണ്ട്. നവഗ്രഹപൂജ സംബന്ധിച്ച സംസ്‌കൃത ശ്ലോകങ്ങളില്‍ നിന്നും അവയുടെ സ്ഥാനവും ക്രമവും മാത്രമല്ല ഓരോ ഗ്രഹങ്ങളേയും എപ്രകാരം ആരാധിക്കണമെന്നും ഏതെല്ലാം പുഷ്പങ്ങളും പത്രങ്ങളും ഉപയോഗിക്കണമെന്നും പറയുന്നുണ്ട്. ഗ്രഹങ്ങളെ വിന്യസിക്കുന്നത് നിര്‍ദ്ദിഷ്ടക്രമത്തിലാണ്. സൂര്യനാണ് മധ്യത്തില്‍.

 

(1) രവി – ശ്വേതകം (2) സോമന്‍ – പലാശം (പ്ലാശ്)
(3) ചൊവ്വ – ഖദിരം (കരിങ്ങാലി) (4) ബുധന്‍-ഉത്തരാണി (5) ഗുരു-അശ്വത്ഥം (അരയാല്‍) (6) ശുക്രന്‍-അത്തി.
(7) ശനി-ശമി (8) രാഹു-ദുര്‍വ്വ (കറുക) (9) കേതു-ദര്‍ഭ.

രാശിവനം
വിശുദ്ധ സസ്യോദ്യാനത്തില്‍പ്പെടുന്ന മറ്റൊന്നാണ് രാശിവനം. പന്ത്രണ്ടു രാശികള്‍ക്കും ഓരോ വൃക്ഷം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വരാഹമിഹിരന്‍ തുടങ്ങിയ ജ്യോതിശ്ശാസ്ത്രാചാര്യന്മാര്‍ ഗ്രഹങ്ങളോടൊപ്പം പന്ത്രണ്ടു രാശികളേയും രാശ്യാധിപന്മാരേയും അവര്‍ക്ക് ആരാധനയ്ക്കുചിതമായ വൃക്ഷങ്ങളേയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാശി, രാശ്യാധിപന്‍, വൃക്ഷം എന്നിവ താഴെ ചേര്‍ക്കുന്നു.

രാശി രാശ്യാധിപന്‍ വൃക്ഷം

1. മേടം കുജന്‍ രക്തചന്ദനം
2. എടവം ശുക്രന്‍ സപ്തപാവനി
3. മിഥുനം ബുധന്‍ പനസം
4. കര്‍ക്കിടകം ചന്ദ്രന്‍ പലാശം
5. ചിങ്ങം സൂര്യന്‍ പാതിരി
6. കന്നി ബുധന്‍ ആമ്രം
7. തുലാം ശുക്രന്‍ ബകുളം
8. വൃശ്ചികം കുജന്‍ ഖദിരം
9. ധനു ഗുരു അശ്വത്ഥം
10. മകരം ശനി ശിംശിപ
11. കുംഭം ശനി ശമി
12 മീനം ഗുരു വടം

 

നന്ദനവനം
രാമായണത്തിലെ പ്രശസ്തമായ അശോകവനം പോലെ കവികളാല്‍ പ്രകീര്‍ത്തിതമായിട്ടുള്ളതാണ് നന്ദനവനം. കാളിദാസന്‍ മംഗളാഷ്ടകത്തില്‍ അശ്വത്ഥം തുടങ്ങിയ പത്തെണ്ണം എടുത്തുപറയുന്നുണ്ട്. നിത്യഹരിതവും നിത്യപുഷ്പിതവുമായ ഈ വനം നിത്യഫലങ്ങളെ നല്‍കുന്നു. എന്നും ആഹ്ലാദത്തെയും സൗഖ്യത്തെയും പ്രദാനം ചെയ്യുന്നതത്രെ നന്ദനവനം.
(1)അശ്വത്ഥം (അരയാല്‍) (2) വടവൃക്ഷം (പേരാല്‍) (3) ചന്ദനം (4) മന്ദാരം (5) കല്പദ്രുമം, (6) ജംബു (7)നിംബം (8) കദംബം (കടമ്പ്) (9) ചൂതം (മാവ്) (10) സരളം (ചരളം)

അശോകവനം
രാവണന്‍ സീതയെ അപഹരിച്ച് കൊണ്ടുപോയി ലങ്കയിലെ അശോകവനത്തിലാണ് ഇരുത്തിയതെന്ന് രാമായണത്തില്‍ വിവരിക്കുന്നു. വാല്മീകി അശോകവനത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭോജന്റെ ചമ്പൂ രാമായണത്തിലും അശോകവനത്തിലെ വിവിധ വൃക്ഷങ്ങളേയും ചെടികളേയും വിവരിക്കുന്നുണ്ട്. ജലപാതങ്ങളും ജീവജാലങ്ങളും കൊണ്ട് നയന മനോഹരമാണ് ആ പ്രദേശം. ചമ്പൂ രാമായണത്തില്‍ ഭോജന്‍ 38 ഇനം വൃക്ഷങ്ങള്‍ അശോകവനത്തില്‍ രാവണന്‍ പരിപാലിച്ചിരുന്നതായി പറയുന്നു. വിവിധതരം താമരകളും താമരപ്പൊയ്കകളും കുളങ്ങളും അശോക വനത്തെ ആകര്‍ഷകമാക്കിയിരുന്നുവത്രെ. ഔഷധഗുണമുള്ളവ, ഫലവൃക്ഷങ്ങള്‍, പര്‍വ്വതങ്ങളിലും മറ്റും വളരുന്നവ, കാഴ്ചക്ക് ആകര്‍ഷകത്വമുള്ളവ എന്നു തുടങ്ങി വൈവിധ്യപൂര്‍ണ്ണമായ വൃക്ഷസഞ്ചയമാണ് അശോകവനത്തിലുള്ളത്. ശിംശപ (ഇരുപൂള്‍) വൃക്ഷച്ചുവട്ടിലാണ് സീതാദേവിയെ പാര്‍പ്പിച്ചത്.

”ഉപവനവുമുരുഅതരു പ്രവരങ്ങളുമുന്നതമായുള്ള ശിംശപാവൃക്ഷവും  അതിനികടമഖിലജഗദീശ്വരിതന്നെയുമാശുഗനാശു കാട്ടികൊടുത്തീടിനാന്‍…” എന്ന് മിതഭാഷിയായിട്ടാണ് എഴുത്തച്ഛന്‍ അശോകവനത്തെ പരാമര്‍ശിച്ചുപോകുന്നത് (സുന്ദരകാണ്ഡം, സീതാ സന്ദര്‍ശനം).

അശോകവനത്തിലെ വൃക്ഷങ്ങള്‍
(1) അശോകം (2) സരളം (ചരളം) (39 അശ്വത്ഥം (അരയാല്‍) (4) പുന്നാഗം (5) അങ്കോലം (6) ചാമ്പേയം (ഇലഞ്ഞി) (7) ബകുളം (8) തിന്ദുകം (9) വഞ്ചുളം (10) മരുവകം (11) കര്‍ണ്ണികാരം (12) ചെമ്പകം (13) ആമലകം (നെല്ലി) (14) ശിംശപ (ഇരുപൂള്‍) (15) ലവങം (16) രസാലം (തേന്മാവ്) (17) കൃതമാലം (കണിക്കൊന്ന) (18) കേതകം (കൈത) (19) മാകന്ദം (20) വേതസം (ആറ്റുവഞ്ചി) (21) നാഗകേസരം (22) കേതകി (23) കുന്ദം (കുരുക്കുത്തി) (24) ഹിന്താലം (25) കദംബം (കടമ്പ്) (26) പാടലം (27) തമാലം (28) ഉദുംബരം (29) സാലം (മരുത്) (30) ലകുചം (ആഞ്ഞിലി) (31) കരവകം (32) ചന്ദനം (33) കൂടജം (34) കരവീരം (35) തിലകം (36) കപിതകം (37) ഉദ്ദാലകം (38) കക്കോലം (39) പലാശം (പ്ലാശ്) (40) പനസം (പ്ലാവ്) (41) താലം (കരിമ്പന) (42) വികണ്ടകം (43) സ്യന്ദനം (44) പ്രിയാളം.

ശിവപഞ്ചായതനം: 
ശൈവാരാധനയില്‍ ശിവപഞ്ചായതനത്തിന് പ്രമുഖ സ്ഥാനമുണ്ട്. ശിവനാണ് ഇതിലെ കേന്ദ്രബിന്ദു. ശിവന്റെ ഈശാനകോണില്‍ വിഷ്ണു, അഗ്‌നികോണില്‍ സൂര്യന്‍, നിര്യതി കോണില്‍ ഗണപതി, വായുകോണില്‍ അംബിക എന്നിവര്‍ നിലകൊള്ളുന്നു. പരമശിവന്‍ നടുക്ക് – വില്വവും ദ്രോണവും (തുമ്പ). തുമ്പപ്പൂവും കൂവളത്തിലയും ശിവന് പ്രധാനം. വിഷ്ണുവിന് അശ്വത്ഥവും തുളസിയും: സൂര്യനും കരവീരവും എരിക്കും ഗണപതിക്ക് കരിങ്ങാലിയും കറുകയും അംബികയ്ക്ക് അശോകവും ശംഖുപുഷ്പവും.

സപ്തര്‍ഷിവനം

പുരാണങ്ങളില്‍ സപ്തര്‍ഷി വനത്തിന് വളരെ പ്രാധാന്യം കാണാവുന്നതാണ്. ധര്‍മ്മരാജനൃപതി സപ്തര്‍ഷി പൂജയെക്കുറിച്ച് അറിയാനിടയായി. കാശ്യപന്‍, അത്രി, ഭരദ്വാജന്‍, വിശ്വാമിത്രന്‍, ഗൗതമന്‍, ജമദഗ്‌നി, വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍. ഇവരോടൊപ്പം വസിഷ്ഠപത്‌നിയായ അരുന്ധതിയും പൂജിക്കപ്പെടുന്നു. സപ്തര്‍ഷികള്‍ക്ക് പ്രിയപ്പെട്ട പുഷ്പങ്ങളുടേയും പത്രങ്ങളുടേയും വിശുദ്ധ സസ്യങ്ങള്‍ സപ്തര്‍ഷി വനത്തില്‍ ഉചിതമായി പരിപാലിക്കപ്പെടുന്നു.

1 കാശ്യപന്‍ – തുളസീപത്രം – ആതസിപുഷ്പം.
2. അത്രി – അഗസ്ത്യപത്രം (അകത്തി) – കുമുദ പുഷ്പം (വെള്ളയാമ്പല്‍) 3. വിശ്വാമിത്രന്‍ – വില്വപത്രം – സുഗന്ധിപുഷ്പം 4. ഭരദ്വാജന്‍ – അപാമാര്‍ഗ്ഗപത്രം (ചെറുകടലാടി) – പൂഗപുഷ്പം
5. ഗൗതമന്‍ – ധത്തുരപത്രം (ഉമ്മം) – കുരുപുഷ്പം (കുരുക്കുത്തിമുല്ല) 6. ജമദഗ്‌നി – ദ്രോണപത്രം (തുമ്പ) – മാലതീപുഷ്പം (മുല്ല) 7. വസിഷ്ഠന്‍ – ശമി (വഹ്നി) – തുളസീപുഷ്പം.

 

Tags: പവിത്രവനങ്ങള്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies