Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

മണ്ണാങ്കട്ടയും കരിയിലയും രാഷ്ട്രീയത്തിലേക്ക്

പായിപ്ര രാധാകൃഷ്ണന്‍

Print Edition: 24 April 2020

മണ്ണാങ്കട്ടയും കരിയിലയും രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരിക്കുന്നു.
വെറും ശുദ്ധ രാഷ്ട്രീയമല്ല, അത്യാവശ്യം വര്‍ഗ്ഗീയ സുഗന്ധം പേറുന്ന പുരോഗമന സെക്യുലര്‍ രാഷ്ട്രീയം.

കാലദേശാതീതമായ ആ കാശി യാത്രയില്‍ അവര്‍ക്ക് കാറ്റും മഴയുമൊന്നും പ്രശ്‌നമായിരുന്നില്ല. അന്യോന്യം സൗഹൃദം പകര്‍ന്നും ആശ്രിതത്വം നുകര്‍ന്നും അവര്‍ അഭംഗുരം യാത്ര തുടരുകയായിരുന്നു. കാലാകാലങ്ങളായി ഭൂമി മലയാളം കാതോടുകാതോരം പറഞ്ഞു രസിച്ചുപോന്ന ആ കഥയില്‍ അക്കാദമിക നിര്‍ദ്ധാരണത്തിലൂടെ വന്നുചേര്‍ന്ന ദുരന്തം ചില്ലറയല്ല.

മണ്ണാങ്കട്ടയും കരിയിലയും ഏതു മതസ്ഥരാണെന്ന് ആരും തിരഞ്ഞു പോയിട്ടില്ല. അവര്‍ പോയത് കാശിക്കായതുകൊണ്ട് ഒരു മതവികാരവും വ്രണപ്പെട്ടുമില്ല. എന്നാലിപ്പോള്‍ കാര്യങ്ങളാകെ തകിടം മറിഞ്ഞിരിക്കുന്നു.
സവര്‍ണ്ണര്‍ വഴിനടക്കുമ്പോള്‍ പാടത്തെ പണിയാളര്‍ മണ്‍കട്ടയെടുത്ത് വരമ്പത്ത് വയ്ക്കുന്ന രീതി ഉണ്ടായിരുന്നുവത്രെ. അതിനടിയില്‍ ഒരു പാവം കരിയിലയും പെട്ടുപോയിരിക്കാം. കരിയിലയില്‍ കട്ടവയ്ക്കുക എന്നൊരു ആചാരത്തെ പൊടിതട്ടി പുറത്തെടുക്കുകയാണിപ്പോള്‍. സവര്‍ണ്ണര്‍ വഴി നടക്കുമ്പോള്‍ അവര്‍ണ്ണന്റെ സാമീപ്യം അറിയിക്കാനായിരുന്നുവത്രെ ഈ കട്ട വയ്ക്കല്‍. ഇതാണുപോലും മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥയുടെ സാംസ്‌കാരിക കോഡെന്ന് ഒരു വിദഗ്ദ്ധന്‍ വായിച്ചെടുത്തിരിക്കുന്നു.

മണ്ണാങ്കട്ടയും കരിയിലയും മനുഷ്യരല്ലാത്തതിനാല്‍ ജാതിയും മതവും ഇല്ലെന്നു കരുതിയിരിക്കുമ്പോഴാണ് കഥയിലെ ലക്ഷ്യസ്ഥാനമായി കാശി ഉയര്‍ന്നുവരുന്നത്. പഴയ കാശിയല്ലല്ലോ പുതിയ വാരണാസി. പ്രധാനമന്ത്രി മോദി മത്സരിക്കാനെത്തുംവരെ ഇത്രയും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല ഈ പുണ്യനഗരിക്ക്. അങ്ങിനെ കഥയിലെ ഏറ്റവും വലിയ രാഷ്ട്രീയ വസ്തുതയായി കാശിയെ കണ്ടെത്തിയിരിക്കുന്നു.

ഒരു സാഹിത്യ നിരൂപകന്റേയും അക്കാദമിക പണ്ഡിതന്റേയും കൈക്കുറ്റപ്പാടിന് വിധേയമാകാത്ത ഈ കഥ ഇത്രയും കാലം സുരക്ഷിതരായി കാശിയാത്ര നടത്തിക്കൊണ്ടിരുന്നു. ലോകത്തെവിടെയുമുള്ള മലയാളി കുട്ടികള്‍ക്കും, കുട്ടികളുടെ മനസ്സുള്ള മുതിര്‍ന്നവര്‍ക്കും കഥാഖ്യാന കൗശലത്തിന്റെ ലഹരി പകര്‍ന്നുകൊണ്ട്. എന്നാല്‍ ഏതു മഹത്തായ ആശയത്തേയും കക്ഷിരാഷ്ട്രീയത്തിന്റേയും ജാതി-മത സങ്കുചിതത്വത്തിന്റേയും ഇടുക്കു തൊഴുത്തിലേക്ക് ആനയിക്കാന്‍ പ്രത്യേകം നിയോഗിക്കപ്പെട്ട അക്കാദമിക മാഫിയകള്‍ ഇന്ന് സജീവമാണ്. അവരുടെ കൈയില്‍ കിട്ടിയാല്‍ അവര്‍ എന്തിനേയും വെടക്കാക്കി തനിക്കാക്കിക്കളയും!
നിര്‍ദ്ധാരണപരമായ അപഗ്രഥനത്തിനും ചിഹ്നശാസ്ത്രത്തിനും എന്നുവേണ്ട ലോകത്തുള്ള സകലമാന അപഗ്രഥന തന്ത്രങ്ങള്‍ക്കും ഈ പാവം കഥ വിധേയമാക്കപ്പെടുകയാണ്. ‘പൂവുകളായിരം കീറിമുറിച്ചുഞാന്‍, പൂവിന്റെ സത്യം പഠിക്കാന്‍’ എന്ന് ഒ.എന്‍.വി. ദീര്‍ഘദര്‍ശനം ചെയ്തത് ഇത്തരം അപഗ്രഥന ക്രൂരതകളെക്കൂടി മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം. അങ്ങിനെ കേരളത്തിന്റെ ‘വിനാശ ഭൂതകാല’ (അങ്ങിനേയും ഒരു ഭൂതകാലം!)ത്ത് നിലനിന്നിരുന്നതും അയിത്തത്തിന്റെ നാനാവിധമായ ചിഹ്ന വ്യവസ്ഥയ്ക്കകത്ത് നിലനിന്നതും പില്‍ക്കാലചരിത്രം രേഖപ്പെടുത്താന്‍ വിട്ടുപോയതുമായ ഒരു സൂക്ഷ്മ പരിവര്‍ത്തനമായിരുന്നുവത്രെ കരിയിലയില്‍ കട്ട വയ്പ്.

കാറ്റും മഴയും സുനാമിയും പ്രളയവും നവോത്ഥാന മതിലും മരട് വെടിക്കെട്ടുമെല്ലാം അതിജീവിച്ചും മണ്ണാങ്കട്ടയും കരിയിലയും യാത്ര തുടരുകയാണ്. കഥ കേള്‍ക്കാനും പറയാനുമുള്ള ആദിമ കൗതുകങ്ങളിലൂടെ അവര്‍ മുന്നേറുകയാണ്; കാലരഥ്യയുടെ ഓരത്ത് പാത്തും പതുങ്ങിയും ഇത്തരം അക്കാദമിക തീവ്രവാദ വ്യാഖ്യാതാക്കളുടെ ആക്രമണങ്ങളേയും നിര്‍ദ്ധാരണങ്ങളേയും മറികടന്നുകൊണ്ട്. കഥയേയും കവിതയേയും വ്യാഖ്യാനിച്ച് കുളമാക്കുന്നവരുടെ വംശപരമ്പര പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോഴും ആ അജ്ഞാത സര്‍ഗ്ഗപ്രതിഭയില്‍ നിന്നുയിര്‍ക്കൊണ്ട മലയാളിയുടെ ഈ സ്വന്തം കഥയും കഥാപാത്രങ്ങളും യാത്ര തുടരുകയാണ്.
നിമിത്തം: ‘കാശി, കട്ട, കരിയില’ – എം.ഏ.സിദ്ധിഖ് (പച്ചക്കുതിര – ജനു.20)

Tags: മണ്ണാങ്കട്ടകരിയില
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies