വാരാന്ത്യ വിചാരങ്ങൾ

തിരുത്താനാകാത്ത ചരിത്രബോധം

ചരിത്രം എന്ന പേരില്‍ ചിലത് പതിഞ്ഞു കഴിഞ്ഞാല്‍ അതൊക്കെ തിരുത്തുക സാധ്യമല്ല. സമൂഹമനസ്സിന് ചിലതിനോട് ചേര്‍ന്നു നില്‍ക്കാന്‍ ഒരു വാസനയുണ്ട്. എത്ര യുക്തിസഹമായ രീതിയില്‍ തെളിവുകളുള്‍പ്പെടെ ശ്രമിച്ചാലും...

Read moreDetails

പാശ്ചാത്യരുടെ ആത്മീയദാരിദ്ര്യവും കേരളത്തിന്റെ കഥാദാരിദ്ര്യവും

ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന പാശ്ചാത്യലോകത്തിന് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് ബ്രസീലിയന്‍ നോവലിസ്റ്റായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ക്കൊക്കെ മലയാളത്തില്‍ തര്‍ജ്ജമയുണ്ട്. എങ്കിലും പൗലോയുടെ ആദ്യകൃതിയായ ആല്‍ക്കെമിസ്റ്റ്...

Read moreDetails

റിപ്പബ്ലിക്ദിന ബഹുഭാഷാകഥകള്‍

'കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും 'മധ്യേയിങ്ങനെ' കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ.' ഇത് പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ നിന്നുള്ള വരികളാണ്. ഇതില്‍ നിന്നുള്ള 'മധ്യേയിങ്ങനെ'...

Read moreDetails

രണ്ടുഭാഷകളിലെ രണ്ടു കഥകള്‍

''സാഹിത്യസൃഷ്ടി എല്ലാക്കാലത്തും എല്ലാ മനുഷ്യാത്മാക്കള്‍ക്കും ഉള്ള വിഭവ സമൃദ്ധമായ സദ്യയുടെ ക്ഷണക്കത്താണ്. ദൈവത്തിനും ലോകത്തിനും നല്‍കുന്ന ആത്മാരാധനയാണ്. വിശിഷ്ടമായ കലാസൃഷ്ടി മറ്റൊരു പൂന്തോട്ടം, മറ്റൊരു താരാപഥം, മറ്റൊരു...

Read moreDetails

നിസ്വാര്‍ത്ഥതയുടെ മനശ്ശാസ്ത്രം

സാഹിത്യ അക്കാദമിയുടെ സ്വന്തം പ്രസിദ്ധീകരണമായ സാഹിത്യ ചക്രവാളം ഇത്തവണ മുകുന്ദന്‍ പതിപ്പാണ്. മയ്യഴിയുടെ അന്‍പതാണ്ട് പ്രമാണിച്ചാണ് ഈ പതിപ്പ് ഇറക്കിയതെന്നു തോന്നുന്നു. 'മയ്യഴി പുഴയുടെ തീരങ്ങളില്‍' എന്ന...

Read moreDetails

ഒരേയൊരു ഭാവഗായകന്‍ മാത്രം

ഭാവഗായകന്റെ വലിയ ഒരു ആരാധകനാണ് ഈ ലേഖകന്‍. അദ്ദേഹം മണ്ണുവിട്ടു പോയെങ്കിലും ആ വിസ്മയനാദം ഒരുപക്ഷേ നൂറ്റാണ്ടുകള്‍ തന്നെ നിലനിന്നേയ്ക്കാം. എല്ലാ കലയും പോലെ സംഗീതവും പതുക്കെപ്പതുക്കെ...

Read moreDetails

എംടിയുടെ ആരാധകരും വിമര്‍ശകരും

കഴിഞ്ഞവാരത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളെല്ലാം എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള ലേഖനങ്ങളും അനുഭവക്കുറിപ്പുകളുമായാണ് പുറത്തിറങ്ങിയത്. എം.ടി ഏകദേശം 60 വര്‍ഷക്കാലം മലയാളസാഹിത്യം അടക്കിവാണ മഹാപ്രതിഭയാണ്. അദ്ദേഹത്തോളം ആരാധകര്‍ വാഴ്ത്തിയ മറ്റൊരു...

Read moreDetails

ഗാന്ധിജിയും മനുഷ്യനായിരുന്നു

ജുവാന്‍ റൂള്‍ഫോ(Juan Rulfo) എന്ന മെക്‌സിക്കന്‍ എഴുത്തുകാരന്‍ കേരളത്തില്‍ അത്രപ്രശസ്തനല്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രധാന കൃതിയായ 'പെഡ്രോ പരാമോ' മലയാളികള്‍ക്ക് പരിചിതമാണ്. 1955ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍...

Read moreDetails

ഉമ്പര്‍ട്ടോ എക്കോയും പൊള്ളയായ മനുഷ്യനും

തൊണ്ണൂറുകളിലെപ്പോഴോ ഇന്ത്യടുഡേയുടെ മലയാളം പതിപ്പില്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ബി.മുരളി എഴുതിയ കഥയാണ് 'ഉമ്പര്‍ട്ടോ എക്കോ'. ഈ കഥ ഇപ്പോള്‍ കോളേജ് ക്ലാസില്‍ പാഠ്യവിഷയമാണെന്ന് ആരോ പറയുന്നതു കേട്ടു....

Read moreDetails

വേഡ്‌സ്‌വര്‍ത്തും പിയും പിന്നെ വൈലോപ്പിള്ളിയും

മലയാളികള്‍ക്ക് ഏറ്റവും അടുപ്പമുള്ള ഇംഗ്ലീഷ് എഴുത്തുകാര്‍ ഷേക്‌സ്പിയറും വേര്‍ഡ്‌സ്‌വര്‍ത്തുമാണ്. അതിനുകാരണം പാഠപുസ്തകങ്ങളില്‍ ഇവര്‍ക്കുരണ്ടുപേര്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം എന്നതാണ്. ചെറിയ ക്ലാസുകള്‍ തൊട്ടേ നമ്മള്‍ ഈ പേരുകള്‍ കേള്‍ക്കാന്‍...

Read moreDetails

മനോരോഗത്തെ ഉദാത്തീകരിക്കുന്ന രചന

ഒര്‍ഹാന്‍ പാമുക്കിന്റെ നൊബേല്‍ സമ്മാനം ലഭിച്ച കൃതിയാണ് "The museum of Innocenceഠ കിന്റില്‍ എഡിഷനില്‍ 349 രൂപയ്ക്ക് ലഭിക്കുന്ന ഈ കൃതി അതിന്റെ കെട്ടിലും മട്ടിലുമൊക്കെ...

Read moreDetails

പാവം ഒരിടതുപക്ഷക്കാരന്‍

പിരപ്പന്‍കോട് മുരളി ജീവിതം മുഴുവന്‍, ഇടതുപക്ഷ രാഷ്ട്രീയത്തിനുവേണ്ടി നീക്കിവച്ച ഒരു നിസ്വാര്‍ത്ഥ രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക, നാടക പ്രവര്‍ത്തകനാണ്. രണ്ടുതവണ അദ്ദേഹം എം.എല്‍.എയും ആയിരുന്നു. വളരെയധികം നാടകങ്ങള്‍...

Read moreDetails

നല്ലശമരിയാക്കാരുടെ നാട്

Hungryman, reach for the book: it is a weapon (പട്ടിണിയായ മനുഷ്യാ, നീ പുസ്തകം കൈയ്യിലെടുത്തോളൂ അതൊരായുധമാണ്) ജര്‍മന്‍ നാടകകൃത്തും കവിയുമായിരുന്ന ബര്‍ടോര്‍ട് ബ്രെക്തിന്റെ...

Read moreDetails

എല്ലാ ദേശങ്ങള്‍ക്കും സ്വന്തമായ കഥകളുണ്ട്

എല്ലാദേശങ്ങള്‍ക്കും സ്വന്തമായ കഥകളുണ്ട്. ആ കഥകളെ കണ്ടെടുത്ത് പൊലിപ്പിച്ച് അവതരിപ്പിക്കുന്ന എഴുത്തുകാരാണ് ദേശത്തിന് പെരുമയുണ്ടാക്കുന്നത്. എസ്.കെ.പൊറ്റെക്കാട്ട് അതിരാണിപ്പാടത്തിന്റെയും തകഴി കുട്ടനാടിന്റെയും ഓ.വി.വിജയന്‍ തസ്രാക്കിന്റെയും മുകുന്ദന്‍ മയ്യഴിയുടെയും മാര്‍കേസ്...

Read moreDetails

വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് മൂന്ന് കൃതികള്‍

ഒരു ട്രെയിന്‍ യാത്രക്കിടയിലാണ് സതോഷി യാഗിസാവ (Satoshi Yagisava) എന്ന ജാപ്പനീസ് എഴുത്തുകാരന്റെDays at the Morisaki Book Shop' എന്ന ചെറിയ നോവല്‍ വായിക്കുന്നത്. ഇന്റര്‍...

Read moreDetails

ആഴത്തിലുള്ള പഠനവും ഒപ്പം ജാഗ്രതയും വേണം

മഹാനായ ഡോക്ടര്‍ ഭീമറാവുറാംജി അംബേദ്ക്കറുടെ പേരിലെ സര്‍നയിമായി അംബേദ്ക്കര്‍ എന്നത് അദ്ദേഹത്തിന്റെ അധ്യാപകനായിരുന്ന മറാത്തി ബ്രാഹ്മണന്‍ കൃഷ്ണാജി കേശവ് അംബേദ്ക്കറില്‍ നിന്നു വന്നതാണെന്നു വായിച്ചിട്ടുണ്ട്. ഈ അധ്യാപകര്‍...

Read moreDetails

നാഗവള്ളിയും മലയാറ്റൂരും നെടുമുടിയും

ഇതെഴുതുന്നയാള്‍ തീരേ കുട്ടിയായിരുന്ന കാലത്ത് കേരളത്തില്‍ ടെലിവിഷന്‍ ഇല്ല. 1959-ല്‍ തീരെ ചെറിയ രീതിയില്‍ ഇന്ത്യയില്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചിരുന്നുവത്രേ! പക്ഷേ കേരളത്തിലെത്താന്‍ വീണ്ടും രണ്ടു ദശാബ്ദം വേണ്ടിവന്നു....

Read moreDetails

വര്‍ണ്ണവ്യവസ്ഥ, ആക്ടിവിസ്റ്റുകള്‍ മാറുമറയ്ക്കല്‍ സമരം

മധ്യേഷ്യന്‍ ആക്രമണകാരികള്‍ ഇന്ത്യയിലേയ്ക്കു കടന്നുവന്നതു മുതല്‍ ഇന്ത്യയില്‍ അധികാരവും മതവും തമ്മില്‍ ഇടപെടാന്‍ തുടങ്ങി. അതിനുമുന്‍പ് മതം അധികാരത്തെ നിര്‍ണ്ണയിക്കാനോ അതിനെ തകര്‍ക്കാനോ ഒരു കാരണമായിരുന്നതേയില്ല. ഇന്നു...

Read moreDetails

കവികളുടെ കവി വൈലോപ്പിള്ളിയോ ഇടശ്ശേരിയോ?

ഗ്യുലേര്‍മോ കബ്രേറ (Guillermo Cabrera Infante) ക്യൂബയിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരില്‍ ഒരാളാണ്. അദ്ദേഹം 2005 ഫെബ്രുവരിയില്‍ അന്തരിച്ചു. മരിക്കുമ്പോള്‍ കബ്രേറ ക്യൂബയിലായിരുന്നില്ല; ലണ്ടനിലായിരുന്നു. ഒരുകാലത്ത് ക്യൂബന്‍...

Read moreDetails

അധികാരവും എഴുത്തുകാരനും

കേസരി ഓണം വിശേഷാല്‍പ്പതിപ്പില്‍ ഏറ്റവും ശ്രദ്ധേയമായിത്തോന്നിയത് ജി.കെ. സുരേഷ് ബാബു ഓ.വി. ഉഷയുമായി നടത്തിയ അഭിമുഖമാണ്. ഓ.വി. വിജയനില്‍ ഒരു കമ്മ്യൂണിസ്റ്റിനേയോ ഹിന്ദുത്വവാദിയേയോ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരെഴുത്തുകാരനിലും...

Read moreDetails

ജാതികൊണ്ടു ജീവിക്കുന്നവര്‍

ഈ ലേഖകന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അധ്യാപകരുടെ സംഘടനയ്ക്ക് വേണ്ടി ഒരു തെരുവുനാടകം എഴുതുകയുണ്ടായി. അധ്യാപക സംഘടനയുടെ എന്തോ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലെ തെരുവുകളില്‍ കളിക്കുന്നതിനുവേണ്ടിയായിരുന്നു ആ നാടകം....

Read moreDetails

കലയ്ക്കു ജാതിയില്ല; സന്ന്യാസത്തിനും

''Seeing is believing'' എന്ന ചൊല്ല് വെറുതെ രൂപപ്പെട്ടതല്ല എല്ലാ പഴഞ്ചൊല്ലുകളും പോലെ ഇതും അനുഭവങ്ങളുടെ ചൂളയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. പൊതുസമൂഹം ഒന്നിന്റെയും യുക്തിയുടെ പിറകെ പോകാറില്ല....

Read moreDetails

കായികവിദ്യാഭ്യാസത്തിലധിഷ്ഠിതമായ സ്‌പോര്‍ട്‌സ് സംസ്‌കാരം വേണം

പാരീസ് ഒളിമ്പിക്‌സ് കൊടിയിറങ്ങി. പതിവുപോലെ അമേരിക്ക 40 സ്വര്‍ണ്ണമുള്‍പ്പെടെ 126 മെഡലോടെ ഒന്നാം സ്ഥാനത്തെത്തി. ചൈന രണ്ടാംസ്ഥാനത്തും. സ്വര്‍ണ്ണമില്ലാതെ 6 മെഡലുകളോടെ നമ്മുടെ സ്ഥാനം 71-ാമത് ആണ്....

Read moreDetails

ധാര്‍മികത ഏട്ടിലെ പശുവോ?

ഹിന്ദുമതം ആരുടെ മതമാണ്? ആര്യന്മാരുടേതോ ദ്രാവിഡരുടേതോ? ആര്യന്മാരുടേതാണെന്നു വരുത്താനാണ് കുറെക്കാലമായി രാജ്യവിരുദ്ധ ചരിത്രകാരന്മാരും രഹസ്യ അജണ്ടയുമായി ചരിത്രത്തെ സമീപിക്കുന്ന, മറ്റാരുടേയോ താല്പര്യങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍...

Read moreDetails

അല്പം ആംഗലവൃത്ത വിചാരം

ആസിഫലി എന്ന നടനെ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പേരിലല്ല. എങ്കിലും തെളിഞ്ഞ ആ ചിരി അയാളുടെ മനസ്സിലെ നന്മയെ കാണിക്കുന്നുണ്ട്. ഇപ്പോള്‍ മലയാള സിനിമ അടക്കിവാഴുന്ന...

Read moreDetails

ഭാഷാസ്വത്വബോധമല്ല; സങ്കുചിത രാഷ്ട്രീയം മാത്രം

മഹാഭാരതം ഏവര്‍ക്കുമറിയുന്നതുപോലെ കഥകളുടേയും കഥാപാത്രങ്ങളുടേയും ഒരു സാഗരമാണ്. അതിലെ ഉപാഖ്യാനങ്ങള്‍ എത്രയോ കൃതികള്‍ക്ക് ജന്മം കൊടുത്തിരിക്കുന്നു. ഇനിയുമിനിയും ഈ മഹത്തായ ഇതിഹാസത്തെ ഉപജീവിച്ച് പുതിയ പുതിയ രചനകള്‍...

Read moreDetails

വൈകി വന്ന വിവേകം

സാഹിത്യം ഒരു പാഴ്‌വസ്തുവാണെന്നു വായനക്കാരനു തോന്നിപ്പിക്കുന്നവിധം ആന്തരികവൈരുദ്ധ്യങ്ങള്‍ അതില്‍ ചേര്‍ത്തു വയ്ക്കാന്‍ എഴുത്തുകാരനൊരുങ്ങുന്നത് ആത്മഹത്യാപരമാണ്. എല്ലാ എഴുത്തുകാരിലും അവരറിയാതെ ചില വൈരുദ്ധ്യങ്ങള്‍ കടന്നുകൂടാറുണ്ട്. മലയാളത്തില്‍ അത് ഏറ്റവും...

Read moreDetails

യോഗയുടെ ശാസ്ത്രീയത

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇംഗ്ലീഷ് ചികിത്സാരീതിയൊഴികെ മറ്റെല്ലാം അശാസ്ത്രീയമെന്നു പ്രചരിപ്പിക്കുന്നവരാണ്. ഇതെഴുതുന്നയാളുള്‍പ്പെടെ ലക്ഷക്കണക്കിന് പേരുടെ അനുഭവങ്ങള്‍ അതു ശരിവച്ച് തരുന്നതല്ല. വളരെക്കാലം ഇംഗ്ലീഷ് മരുന്നുകള്‍ പരീക്ഷിച്ചു ഗതികെട്ടശേഷം...

Read moreDetails
Page 1 of 6 1 2 6

Latest