Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാരാന്ത്യ വിചാരങ്ങൾ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കല്ലറ അജയൻകല്ലറ അജയൻ
16 May 2025

ജര്‍മ്മന്‍ ഫിലോസര്‍ ആയിരുന്ന ഹെഗല്‍ ഒരിക്കല്‍ പറഞ്ഞു.”What experience and history teach is that nations and govenments have never learned anything from history, or acted upon any lessons they might have drawn from it.” ഭരണാധികാരികളെന്നല്ല സാധാരണ ജനങ്ങളും അനുഭവത്തില്‍ നിന്നോ ചരിത്രത്തില്‍ നിന്നോ ഒന്നും പഠിക്കുന്നില്ല. പഠിച്ചിരുന്നുവെങ്കില്‍ രണ്ടാം ലോകയുദ്ധം ഉണ്ടാകുമായിരുന്നില്ല. ഒന്നാം ലോകയുദ്ധത്തില്‍ രണ്ട് കോടിയോളം ആളുകള്‍ മരിക്കുകയും അത്രതന്നെ ആളുകള്‍ക്കു മുറിവേല്‍ക്കുകയും ചെയ്തിട്ടും അതില്‍നിന്ന് ആരും ഒന്നും പഠിച്ചില്ല. അതിനേക്കാള്‍ ഭയാനകമായ രണ്ടാം ലോകയുദ്ധം ഉണ്ടാവുക തന്നെ ചെയ്തു. നിരന്തരം യുദ്ധപരാജയങ്ങള്‍ ഉണ്ടായിട്ടും പാകിസ്ഥാന്‍ ഒന്നും പഠിച്ചില്ല. ഇതൊക്കെ കാണിക്കുന്നത് ചരിത്രപഠനത്തിന്റെ നിഷ്ഫലതയാണ്.

Google NewsAdd Kesari Weekly as a preferred source on Google

എം.ജി.എസ് പറഞ്ഞത് കേരളം എ.ഡി ആദ്യശതകങ്ങളിലെല്ലാം വെറും ആദിവാസി സമൂഹമായിരുന്നു. ഒരു പുരോഗതിയുമില്ലാത്ത കാടന്മാര്‍ ആയിരുന്നുവെന്നാണ്. പട്ടണം എക്‌സവേഷന്‍സിനുശേഷം അവര്‍ പറഞ്ഞത് ബിസി രണ്ടാം നൂറ്റാണ്ടില്‍ തന്നെ കേരളത്തില്‍ വലിയ തുറമുഖങ്ങള്‍ ഉണ്ടായിരുന്നു, ബിസി അഞ്ചാം നൂറ്റാണ്ടില്‍ത്തന്നെ ഇവിടെ നാഗരിക ജീവിതം ഉണ്ടായിരുന്നു എന്നൊക്കെയാണ്. ആരെ വിശ്വസിക്കണം, എം.ജി.എസ്സിനേയോ അതോ പട്ടണക്കാരേയോ? ചേരന്മാരും ചോളന്മാരും നടത്തിയെന്നു പറയുന്ന നൂറ്റാണ്ടുയുദ്ധം വെറും സങ്കല്പമാണെന്നും അന്നത്തെ ചേരസാമ്രാജ്യത്തിന്റെ ആസ്ഥാനം തമിഴ്‌നാട്ടിലായിരുന്നു, കേരളം മുഴുവന്‍ വെറും കാടായിരുന്നു എന്നൊക്കെയാണ് എംജിഎസ്സിന്റെ നിഗമനങ്ങള്‍.

എ.ഡി 788ല്‍ ശങ്കരാചാര്യരെപ്പോലുള്ള ഒരു വലിയ തത്വചിന്തകനും അതിനുമുന്‍പ് പ്രഭാകരനെപ്പോലുള്ള മറ്റൊരു ചിന്തകനും ജന്മം കൊടുക്കാന്‍ കഴിഞ്ഞ കേരളം എംജിഎസ് പറഞ്ഞതുപോലെ എ.ഡി ആദ്യശതകങ്ങളില്‍ ഒരു ആദിവാസി സമൂഹമായിരിക്കാനിടയുണ്ടോ? എ.ഡി ആറാം നൂറ്റാണ്ടാണ് പ്രഭാകരാചാര്യന്റെ കാലമായി പൊതുവെ കണക്കാക്കപ്പെടുന്നത്. പില്‍ക്കാലത്ത് കേരളത്തിലുണ്ടായ ഗണിത ശാസ്ത്ര വളര്‍ച്ച, (ആര്യഭടന്റെ ജന്മദേശം കൊടുങ്ങല്ലൂരാണെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്) കൂടിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങളുടെ ആരേയും അതിശയിപ്പിക്കുന്ന സാങ്കേതിക മേന്മ എന്നിവയൊക്കെ കണക്കിലെടുക്കുമ്പോള്‍ എം.ജി.എസ്സിന്റെ ഈ ആദിവാസി സിദ്ധാന്തം നിലനില്‍ക്കത്തക്കതാണോ എന്നു ചരിത്രകാരന്മാര്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. പട്ടണം ഖനനത്തെ ചരിത്രകാരന്മാര്‍ തമ്മിലുള്ള പരസ്പര വൈരം മൂലം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതു കൊണ്ട് നമുക്കൊന്നും തീര്‍ച്ച പറയാന്‍ വയ്യ. ഒരു സുപ്രഭാതത്തില്‍ ഒരു ജനതയും സംസ്‌കാരസമ്പന്നരാകില്ല. ലോകത്തിലെ പ്രബുദ്ധരായ ജനതയ്‌ക്കെല്ലാം തന്നെ സഹസ്രാബ്ദങ്ങളുടെ ചരിത്രപാരമ്പര്യമുണ്ട്. ജപ്പാന്‍, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍, ഭാരതം ഇവയൊക്കെ വലിയ ഒരു ചരിത്രകാലഘട്ടത്തിലൂടെ കടന്നുവന്നാണ് ആധുനികവല്‍ക്കരിക്കപ്പെട്ടത്. അതിലേറ്റവും സുദീര്‍ഘമായ പാരമ്പര്യമുള്ളത് ഭാരതത്തിനാണ്. ഭാരതത്തില്‍ ഏറ്റവും സംസ്‌കാരസമ്പന്നമായ പ്രദേശമാണ് കേരളം (ഇപ്പോഴത്തെ കേരളമല്ല!!!) ആ കേരളം വെറും ഒരു ആദിവാസി സമൂഹമായിരുന്നുവെന്ന നിഗമനം യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല.

ADVERTISEMENT

സ്വന്തം നാടിനെ ഇകഴ്ത്തിക്കാണിക്കുന്നത് എന്തോ വലിയ ത്യാഗമാണെന്നു കരുതുന്ന കുറെ വിഡ്ഢികള്‍ കേരളത്തിലുണ്ട്. അതുകൊണ്ടാണ് എം.ജി.എസ്സിന്റെ ഈ നിഗമനങ്ങള്‍ക്ക് പെട്ടെന്ന് സ്വീകാര്യതയുണ്ടായത്. മരിച്ചവരെകുറിച്ച് നല്ലതു മാത്രം പറയുക എന്നതാണ് ഭാരതീയ പാരമ്പര്യം. എന്നാലും അദ്ദേഹത്തിന്റെ ഇത്തരം നിഗമനങ്ങളോടു യോജിക്കാന്‍ വയ്യ. വടക്കുനിന്ന് ഒരു കൂട്ടം ആര്യന്മാര്‍ വന്നു സംസ്‌കാര സമ്പന്നമാക്കിയതാണ് തെക്കന്‍ പ്രദേശം (The great southward movement in Indian History) എന്നതും പരമാബദ്ധമാണെന്നതിന് മധുരയ്ക്കടുത്തുള്ള കീഴടിയില്‍ 2015ല്‍ നടത്തിയ ഖനനപ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നുണ്ട്.

സംസ്‌കൃതം, തമിഴ്ഭാഷകളില്‍ ആഴത്തിലുള്ള അറിവില്ലാത്ത ഒരാള്‍ക്കും കേരളചരിത്രപഠനം സാധ്യമല്ല. ഇളങ്കുളം, കേസരി ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ സ്വീകാര്യരാവുന്നതും പുതിയ ചരിത്രകാരന്മാര്‍ സ്വീകാര്യരാവാത്തതും ഈ ഒരു കാരണം കൊണ്ടാണ്. കേസരി ബാലകൃഷ്ണപിള്ള ഒരു പൂര്‍ണ്ണസമയ ചരിത്രകാരനല്ല, പക്ഷേ അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ എം.ജി.എസ് പറയുന്നതുപോലെ വെറും ഭാവനകള്‍ അല്ല. ചില നിഗമനങ്ങള്‍ തള്ളിക്കളയാമെങ്കിലും കൂടുതല്‍ അഭിപ്രായങ്ങളും യുക്തിസഹമാണ്. പുരാവസ്തു തെളിവുകളും കേസരി പരിഗണിക്കുന്നുണ്ട്. എങ്കിലും കൂടുതലും അദ്ദേഹം ഭാഷയെയാണ് ആശ്രയിക്കുന്നത്. എം.ജി.എസ്സിനെപ്പോലുള്ളവര്‍ക്ക് ചിന്തിക്കാനാവാത്ത ഭാഷാപാണ്ഡിത്യം കേസരിയ്ക്കുണ്ട്. അതിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്ന പല വസ്തുതകളും പ്രസക്തമാണെന്ന് ഈ ലേഖകന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചരിത്രവീക്ഷണം Holistic ആണ്. fragmentary അല്ല. ലോകത്തെ ഒറ്റയൂണിറ്റായി കണ്ട് കേരളചരിത്രത്തെപ്പോലും മെസൊപൊട്ടേമിയന്‍ ചരിത്രത്തോടു ചേര്‍ത്തു വിലയിരുത്തുന്ന രീതി ഒരിക്കലും അശാസ്ത്രീയമല്ല.

കേരള ചരിത്രത്തില്‍ നാലോ അഞ്ചോ നൂറ്റാണ്ടിനു മുന്‍പു മാത്രമുണ്ടായ നമ്പൂതിരി സംബന്ധത്തെയൊക്കെ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേയുള്ള പതിവാക്കിക്കണ്ടുകൊണ്ട് കേരളത്തിലെ മരുമക്കത്തായ ക്രമത്തെ വിലയിരുത്തുന്ന എം.ജി.എസ് പക്ഷപാതികളുടെ ചരിത്രവ്യായാമങ്ങളും ശാസ്ത്രീയമാണെന്നു തോന്നുന്നില്ല. ബ്രാഹ്മണ കുടിയേറ്റം എ.ഡി ആദ്യശതകങ്ങളില്‍ മാത്രമാണെന്നു പറയുകയും ബ്രാഹ്മണര്‍ കനിഞ്ഞു നല്‍കിയതാണ് ഇവിടത്തെ നാടുവാഴികളുടെ പ്രഭുത്വം എന്നു പറയുകയും ചെയ്താല്‍ എങ്ങനെയാണ് യുക്തിക്കു നിരക്കുന്നത്. ബ്രാഹ്മണര്‍ ആരേയും കായികമായി ആക്രമിച്ചു കീഴടക്കിയില്ലെന്നും പറയുന്നു. ഇതൊക്കെ എങ്ങനെ പൊരുത്തപ്പെടുത്തും. വന്നു കയറിയവര്‍ ഇവിടത്തുകാരെ കീഴടക്കിയില്ലെങ്കില്‍ അവരുടെ തിട്ടൂരങ്ങള്‍ ഇവരെങ്ങനെ അനുസരിക്കും. കേരളത്തിലെ ഇന്നത്തെ ഭരണാധികാരികളും നാടുവാഴികളും സംഘകാലം മുതല്‍ ഇവിടെ ഭരിച്ച വംശത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ തന്നെയാണെന്ന് കേരളചരിത്രത്തിലൂടെ സൂക്ഷ്മമായി കടന്നുപോകുന്നവര്‍ക്കു മനസ്സിലാകും. ബ്രാഹ്മണര്‍ വളരെ പണ്ടു മുതലേ ഇവിടെയുണ്ടായിരുന്നു. പൂജാരികള്‍ എന്ന നിലയില്‍ ബഹുമാനിക്കപ്പെട്ടിരുന്നു. എ.ഡി ആദ്യ ശതകത്തില്‍ വന്നു എന്നതൊന്നും ശാസ്ത്രീയതെളിവുകള്‍ ഉള്ള സംഗതികള്‍ അല്ല. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തമിഴ് കാവ്യമായ, എന്നാല്‍ മലയാളി രചിച്ചതായി കരുതുന്ന ചിലപ്പതികാരത്തില്‍ത്തന്നെ ബ്രാഹ്മണരെ കുറിച്ചു പരാമര്‍ശങ്ങള്‍ ഉള്ളതായി കാണുന്നു. കണ്ണകിയുടെ കഥ തമിഴ് സാഹിത്യത്തില്‍ അതിനും മുന്‍പേ തന്നെ ഉണ്ടായിരുന്നതാണ്. ചിലപ്പതികാരം അതിനെ വികസിപ്പിച്ചുവെന്നേയുള്ളൂ.

ആര്യ-ദ്രാവിഡ സംഘര്‍ഷമെന്ന ഒറ്റ സംപ്രത്യയത്തിലൂന്നിക്കൊണ്ടുതന്നെയാണ് എം.ജി.എസ്സിന്റെ ചരിത്രസങ്കല്പങ്ങളും മുന്നോട്ടു നീങ്ങുന്നതെന്ന് മാധ്യമം വാരികയില്‍ അദ്ദേഹം തന്നെ എഴുതിയിരിക്കുന്നു (മെയ് 5-12, പുനഃപ്രസിദ്ധീകരണം). ‘കേരളം മിത്തും യാഥാര്‍ത്ഥ്യവും’ എന്ന ലേഖനം വായിച്ചാല്‍ മനസ്സിലാവും. എങ്കിലും പുതിയകാലത്തെ ചരിത്രകാരന്മാരില്‍ ഏറ്റവും തലപ്പൊക്കമുണ്ടായിരുന്ന എം.ജി.എസ്സിന്റെ വിയോഗം വലിയ നഷ്ടമായി കണക്കാക്കാം. അദ്ദേഹത്തിന് ആദരാഞ്ജലികള്‍.

മാതൃഭൂമി (മെയ് 11-17) വാരികയും മുഴുവനായും എം.ജി.എസ് ആണ്. ഈ പ്രവണത തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. ചരിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതികവിദഗ്ദ്ധര്‍ തുടങ്ങി നമ്മുടെ ജീവിതത്തെ മോടിപിടിപ്പിക്കുന്നവരെ സാഹിത്യകാരന്മാരേയും കലാകാരന്മാരേയും സിനിമാക്കാരേയും പോലെ ബഹുമാനിക്കുന്ന പതിവ് കേരളത്തിനില്ല. അഥവാ ബഹുമാനിക്കുന്നുവെങ്കില്‍ അവര്‍ പ്രൊപ്പഗന്‍ഡിസ്റ്റുകള്‍ ആയിരിക്കണം. ആ പതിവിന് വിപരീതമാണ് എം.ജി.എസ്സിന് കിട്ടിയ വലിയ ആദരം. ഈ പ്രവണത ഗുണകരമാണ്. തീര്‍ച്ചയായും സിനിമാക്കാര്‍ക്കും കായികതാരങ്ങള്‍ക്കും കിട്ടുന്നതുപോലുള്ള വലിയ അംഗീകാരം തലച്ചോറുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ലഭിക്കേണ്ടതാണ്. മാതൃഭൂമി 9 ലേഖനങ്ങള്‍ നല്‍കി എം.ജി.എസ് നാരായണന്‍ എന്ന മഹാചരിത്രകാരനെ ആദരിക്കുന്നു. തീര്‍ച്ചയായും നല്ല കാര്യം. അദ്ദേഹത്തിന്റെ സ്ഥിരതയില്ലാത്ത രാഷ്ട്രീയ നിലപാടുകളോടും ചരിത്രനിലപാടുകളോടും വിയോജിച്ചുകൊണ്ടുതന്നെ ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ എം.ജി.എസ് നടത്തിയ കഠിനാധ്വാനത്തെ പ്രശംസിക്കാതിരിക്കാന്‍ വയ്യ.

അദ്ദേഹത്തിന്റെ അഭിമുഖത്തില്‍ത്തന്നെ വിയോജിക്കേണ്ട പലതുമുണ്ട്. അതിലൊന്ന് സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആകെ സി.രാജഗോപാലാചാരിയെ മാത്രമേ പരാമര്‍ശിക്കേണ്ടതായുള്ളൂ എന്ന പ്രസ്താവനയാണ്. കോണ്‍ഗ്രസ്സിന്റെ ഏക മലയാളി പ്രസിഡന്റായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരെക്കുറിച്ച് അമരാവതി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചിട്ടുണ്ട് എന്ന ഒരൊഴുക്കന്‍ പരാമര്‍ശമേ എം.ജി.എസ്. നടത്തുന്നുള്ളൂ. അത് ചേറ്റൂര്‍ ഗാന്ധിയുടെ കടുത്ത വിമര്‍ശകനായിരുന്നതിനാലാണോ എന്നറിയില്ല. ഒരു മലയാളി എന്ന നിലയില്‍ ശങ്കരന്‍ നായരുടെ സംഭാവനകളെ കുറച്ചുകൂടി ആഴത്തില്‍ വിലയിരുത്തേണ്ട ചുമതല ഈ മലയാളി ചരിത്രകാരന് തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അദ്ദേഹം അതു ചെയ്യുന്നില്ല.

നമ്മുടെ എഴുത്തുകാര്‍, സിവി രാമന്‍ പിള്ളയും സര്‍ദാര്‍ കെ.എം.പണിക്കരുമൊഴിച്ചാല്‍ ചരിത്രത്തെ നോവല്‍ രചനയ്ക്ക് വേണ്ട അസംസ്‌കൃത വസ്തുവാക്കി പ്രയോജനപ്പെടുത്തിയവര്‍ തീരെകുറച്ചേയുള്ളൂ എന്ന വസ്തുത അഭിമുഖത്തില്‍ ഈ ചരിത്രകാരന്‍ പറയുന്നു. തീര്‍ച്ചയായും ശ്രദ്ധേയമായ വിലയിരുത്തലാണ്. ഹിന്ദിയില്‍ ധാരാളമായി ചരിത്രനോവലുകള്‍ ഉള്ള കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നു. ഉത്തരേന്ത്യക്കാര്‍ക്ക് മലയാളിക്കില്ലാത്ത രാഷ്ട്രബോധം ഉണ്ടായതിനു ഒരു കാരണം ഇതാവാം. യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചത് മാത്രമായിരിക്കില്ല.

കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് കാരണമെന്തെന്നുള്ള ചോദ്യത്തിന് പതിവ് രീതിയില്‍ മിഷനറിമാരും സാംസ്‌കാരികനായകന്മാരും എന്ന് തന്നെയാണ് എം.ജി.എസ്സിന്റെ ഉത്തരവും. ഇടതുപക്ഷ രാഷ്ട്രീയത്തെ പറഞ്ഞില്ല എന്നൊരു ആശ്വാസമേയുള്ളൂ. ഒരു ചരിത്രകാരന്‍ വസ്തുതകളെ ഇത്തരത്തില്‍ സമഗ്രതയില്ലാതെ കാണുന്നതു ശരിയാണെന്നു തോന്നുന്നില്ല. കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ മിഷനറിമാര്‍ക്ക് പങ്കുണ്ട് എന്നതു യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലല്ലാതിരുന്ന തിരുക്കൊച്ചിയില്‍ രാജാക്കന്മാരുടെ ദീര്‍ഘവീക്ഷണം ഒരു വലിയ പങ്കുവഹിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ട് അദ്ദേഹം കാണുന്നില്ല. മിഷനറിമാരെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ പിറകില്‍ മതപരിവര്‍ത്തനമുണ്ടെന്നു മനസ്സിലാക്കിയിട്ടും അതിനനുവദിച്ച ഭരണാധികാരികളുടെ ഉദാരമനസ്‌കത കാണേണ്ടതല്ലേ. സ്വാതിതിരുനാള്‍, ശക്തന്‍തമ്പുരാന്‍ തുടങ്ങിയവരുടെ സംഭാവനകളും നമ്മുടെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായിരുന്നു. നവോത്ഥാന നായകരുടെ വരവിനു മുന്‍പുതന്നെ കേരളം സാക്ഷരതയില്‍ വളരെ മുന്‍പിലായിരുന്നു എന്ന് സ്ഥിതിവിവരക്കണക്കുകള്‍ തെളിയിക്കുന്നുണ്ട്.

Tags: എം.ജി.എസ്
ShareTweetSendShare

Related Posts

മലയാളത്തിനു വേണ്ടിപ്പറയാന്‍ കവികള്‍ മാത്രമോ?

മലയാളത്തിനു വേണ്ടിപ്പറയാന്‍ കവികള്‍ മാത്രമോ?

പുരുഷാധികാരത്തോടു പ്രതികരിക്കുന്ന ആഖ്യായിക

പുരുഷാധികാരത്തോടു പ്രതികരിക്കുന്ന ആഖ്യായിക

വായിക്കുന്നവരും വായിക്കാത്തവരും കാണുന്നത് ഒരേ ലോകമല്ല

വായിക്കുന്നവരും വായിക്കാത്തവരും കാണുന്നത് ഒരേ ലോകമല്ല

പ്രതിഭയുടെ പ്രേരണ

കവിതയുടെ അന്ത്യം സൂചിപ്പിക്കുന്ന രചനകള്‍

യുദ്ധത്തെക്കുറിച്ചുതന്നെ

യുദ്ധത്തെക്കുറിച്ചുതന്നെ

വിഭാഗീയതയുടെ ചിത്രകാരൻ

വിഭാഗീയതയുടെ ചിത്രകാരൻ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies