പ്രേമമുണ്ടെങ്കില്‍
ഏതു തീയിലൂടെയും
നടക്കാമെന്നൊരു കൂട്ടുകാരി
വെയിലെരിച്ച
നട്ടുച്ചക്കിറുക്കോ
അറിയില്ല
പലര്‍ക്കും തീക്കളിയായ
പ്രേമമാണതോര്‍ക്കണം
നിന്നു ചിരിച്ചയെന്നോടു
കലപില കൂട്ടിയവള്‍
വന്ന ബസ്സിനു കയറി
ഞാന്‍ ഇടവഴിപിടിച്ചു
വീട്ടിലേക്കും
പിന്നൊരു വാട്‌സ്ആപ്പ്
ചാറ്റില്‍ അവള്‍ക്കും
പ്രണയം മൊട്ടിട്ടെന്നവള്‍
പിന്നെക്കാണുമ്പോള്‍
നിറചിരിയോടെ വിശേഷങ്ങള്‍
അവന്റെയൊടുക്കത്തേ
കെയറിംങ് ആണത്രേ
തീയിലൂടെ നടക്കരുതെന്ന്
പറയാന്‍ ഞാന്‍ മറന്നു
പിന്നൊരു നാള്‍
എനിക്കവളെ കാണാന്‍
പോകേണ്ടി വന്നു
പ്രേമത്തിന്റെ
തീയാണോ എന്തോ
ആ തെക്കേത്തൊടിയില്‍
നിന്നു കത്തുന്നത്