Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

അച്ഛനറിയാതെ

അമ്പലപ്പുഴ രാജഗോപാൽഅമ്പലപ്പുഴ രാജഗോപാൽ
13 December 2024

പടിയിറങ്ങുന്ന നേരത്തു നിത്യവും
പറയുമെന്നേ വിളിക്കണം ചെന്നു നീ
വിറ പുരണ്ടൊരക്കയ്യാലനുഗ്രഹം
ചൊരിയുമെന്നെയമ്മാറോടുചേര്‍ത്തുടന്‍
നിറയുമെന്‍ മിഴി രണ്ടും തുടച്ചിട്ടു-
കരതലം കൊണ്ടു കെട്ടിപ്പുണരുവാന്‍-
തുനിയു, മപ്പൊഴാ ഗദ്ഗദങ്ങള്‍ മൂടി
തുടരെയെങ്ങോ മുറിയുന്ന വാക്കുകള്‍…..!
ഇനിയുമെപ്പോള്‍ വരു,മെന്നു ചോദിച്ചു
മറുപടിയ്ക്കായ് പാതിവഴിവന്നു നില്‍ക്കുവാന്‍-
ഇനിയുമാര്‍ക്കുമാവില്ലൊരുനാളു, മെന്‍-
വ്യഥകളാറ്റുന്ന സംഗീതമാകുവാന്‍!
പ്രിയതമെന്നുമീ വാക്കുകള്‍ക്കപ്പുറം-
പ്രണയമായിരുന്നച്ഛനോടെപ്പൊഴും,
വ്രണിതചിത്തനാമെന്നെവിട്ടെന്തിനീ-
വിമലമാം വിഹായസ്സിലേക്കെത്തി നീ?
മുറിയുമിന്നെന്റെ വാക്കുകള്‍ക്കര്‍ത്ഥവും-
മിഴിവുമേകിനിന്നാ വിളക്കിന്‍ പ്രഭ
മിഴിയടച്ചതാ മുന്നില്‍ കരിന്തിരി-
യെരിയുകയായ് പിരിയുവാനെന്നപോല്‍.
പിരിയുവാനെനിയ്ക്കാവില്ലൊരിയ്ക്കലും
സ്മൃതിമധുരമപ്പുഞ്ചിരിപ്പൊന്മുഖം!
സ്വയമിറക്കുന്നു ശോകമാം കൈപ്പുനീര്‍,
ക്ഷണികജീവിതത്തിന്‍ കലാശക്കളി
നിറയുമാത്മസംഘര്‍ഷത്തിലാഴ്ത്തി നീ
പടികടന്നങ്ങു പോകുവതെന്തിനായ്!

Google NewsAdd Kesari Weekly as a preferred source on Google

അഹിതമെന്തോ പറഞ്ഞുപോയെങ്കിലും
അനുനയിപ്പിയ്ക്കുമെപ്പൊഴും സ്‌നേഹമേ
തളരുകയാണിവിടെ ഞാ,നേകനെ-
ന്നറിയുമിപ്പൊഴിന്നേറെ വൈകീടവേ!
പറയുവാനേറെയെങ്കിലും മൗനത്തി-
ന്നറയില്‍വെച്ചു നടന്നുനീങ്ങീടവേ,
അറിയുമിന്നുഞാനച്ഛന്റെ സാന്ത്വന-
സ്മൃതികളെല്ലാം മനസ്സില്‍ കുറിയ്ക്കയായ്.
ദുരിതകാണ്ഡങ്ങളേറെയും താണ്ടി ഞാന്‍
സഹനഭൂവിലിന്നേകനായ് നില്‍ക്കവേ,
വരികയെന്നരികത്തീ നറുമലര്‍-
ദലപുടങ്ങളൊന്നര്‍ച്ചിച്ചിടട്ടെ ഞാന്‍.
പിടയുമെന്റെ മനസ്സിന്റെ നൊമ്പര-
പ്പടികളില്‍ വന്നിരിയ്ക്കയാണച്ഛനും!
അരികില്‍ ഞാനുള്ളതാണച്ഛനെപ്പൊഴും –
അതുലസന്തോഷമേകുന്നതത്രയും,
അതിനുമപ്പുറത്തൊന്നുമില്ലെന്നതാ –
ണവിടെ നിന്നുംഒഴുകും നിമന്ത്രണം.
പറയുവാനില്ലൊരാളുമെന്നച്ഛ, നി-
ന്നിവിടെ മൗനം കിടപ്പതെന്തിങ്ങനെ?!
ഒടുവിലെന്നെത്തനിച്ചാക്കിയെന്തിനോ-
വിടപറഞ്ഞച്ഛനെന്നോടിതേവിധം.
അനുനയിപ്പിക്കുവാനേറെയാളുകള്‍,
അതിലുമേറെ ഉപചാരവാക്കുകള്‍
അവയിലൊന്നും ഒതുങ്ങാത്തതാം മഹാ-
പ്രതിഭയാണെനിയ്ക്കച്ഛനെക്കാലവും.
മധുരമാകും മൊഴികളാല്‍ ജീവിത-
മധുപകര്‍ന്നതാണച്ഛനെല്ലാരിലും,
ശ്രുതിസുഭഗമാം ഗാനമായ് നിന്നതില്‍-
വ്യഥകളെല്ലാമകന്നുനിന്നാരിലും.
സുകൃതമായിരുന്നച്ഛനെന്‍ ജീവനില്‍
ഇനിയുമെന്നെ വിളിച്ചുണര്‍ത്തീടുവാന്‍,
ഇനിയുമമൃതചുംബനമൊന്നു നല്‍കുവാന്‍
ഇനിയുമാനന്ദഭരിതമാം ജീവിത-
മൃദുല മുഗ്ധഭാവങ്ങള്‍ പകര്‍ത്തുവാന്‍,
ഇനിയുമൊന്നെന്നെ നോക്കിച്ചിരിയ്ക്കുവാന്‍,
ഇനിയുമ, ക്കരംകൊണ്ടു തലോടുവാന്‍
ഇനിയുമൊന്നെന്നെ വാരിപ്പുണരുവാന്‍-
അരികിലെന്നോ വരും; കാത്തുനില്‍പ്പു ഞാന്‍.

 

ADVERTISEMENT
Tags: അമ്പലപ്പുഴ രാജഗോപാല്‍
ShareTweetSendShare

Related Posts

ധ്യാനാര്‍ദ്രാനന്താകാശം

ധ്യാനാര്‍ദ്രാനന്താകാശം

രണ്ടു കവിതകൾ

രണ്ടു കവിതകൾ

പ്രതിച്ഛായ വിചാരം

പ്രതിച്ഛായ വിചാരം

ഒരു കവിത കൂടി

ഒരു കവിത കൂടി

ദശാപഹാരം

ദശാപഹാരം

യുദ്ധവിരുദ്ധ കവിതകള്‍

യുദ്ധവിരുദ്ധ കവിതകള്‍

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies