പവിത്രമാമീ മണ്ണില്‍ പാദം പതിഞ്ഞ നിമിഷത്തില്‍.
പ്രപഞ്ചനാഥന്‍ പ്രകാശമായിട്ടകത്തു മേവുന്നു..
പ്രയാഗരാജിന്‍ പ്രചണ്ഡതാളം അഖണ്ഡ നാമം പോല്‍.. ഉയര്‍ന്നുവാനില്‍ പരന്നു പാരില്‍ പ്രസാദമാകുന്നു..
കൊടും തണുപ്പില്‍ ജനിച്ച മെയ്യാല്‍ വരിച്ച സന്യാസം..
സരസ്സുമൂന്നും പുണര്‍ന്ന പുണ്യ സ്ഥലത്ത് സ്നാനത്താല്‍.. പവിത്രമാക്കിയ ജലം പകര്‍ന്നോരമൃത കുംഭത്തെ..
ശിരസ്സിലേക്കായ് വരിച്ചു ഞങ്ങള്‍ ഹരിച്ചു പാപങ്ങള്‍…
പിറന്ന മണ്ണിന്‍ വൈഭവമെന്തെന്നറിഞ്ഞിടാനായ് നാം..
ത്രിവേണി സംഗമ സന്ധ്യയിലൊരു തിരി ആരതിയാകേണം..
വരുന്ന ജന്മം പുലര്‍ന്നുവെങ്കില്‍ പരന്ന തീരത്തായ്..
ജനിച്ചിടേണം അതിലൊരു മണലിന്‍ തരിയുടെ ഉള്‍ത്താരില്‍.