പുഴയൊരു വിപ്ലവകാരിയാണ്
പഴയ പാരമ്പര്യങ്ങളെ തച്ചുടച്ച്
അതെപ്പോഴും മുന്നോട്ടു മാത്രം
ഒഴുകിക്കൊണ്ടിരിക്കും
ഇരുട്ടോര്‍മ്മകള്‍
നിറച്ചും വെളിച്ചത്തിന്റെ
കറയുമായി വരുന്ന നിലാവിനെ കണ്ടോ
എന്നും കറുത്ത പുതുവസ്ത്രം
ധരിച്ചു വരുന്ന രാത്രിയുടെ
വസ്ത്രത്തില്‍ മുഴുവന്‍
അവള്‍ വെളിച്ചക്കറ പുരട്ടും
കാലുകള്‍
എത്ര നടന്നിട്ടും
എവിടെയുമെത്തിയില്ലല്ലോ
കണ്ണുകള്‍
കാഴ്ചകള്‍ കുടിച്ചു വറ്റിച്ചിട്ടും
ഒരെണ്ണം പോലും വയ്ക്കുന്നില്ലല്ലോ
സ്റ്റാറ്റസായിട്ട്.