പുറത്തു നിലാവില്ല;
ദൂരെയായ് ഇരുട്ടിന്റെ
നനഞ്ഞ മുടിക്കെട്ടില്‍
നാലഞ്ചു നക്ഷത്രങ്ങള്‍…
പാതിചാരിയ വാതില്‍
തുറന്നു വരുന്നില്ല;
പാതിരാ കഴിഞ്ഞിട്ടും
പാര്‍വണ ചന്ദ്രക്കല.
ഇത്തിരി പ്രസാദവും
പൂവുമായ് ഇടയ്ക്കിടെ
എത്തിനോക്കുന്നേയില്ല
സുന്ദരപ്രഭാതങ്ങള്‍,
ഋതുക്കള്‍ വഴിമാറി
പ്പോയതാണെന്നാലുമെന്‍
മനസ്സിന്‍ വേനല്‍ക്കാട്ടില്‍
വരില്ലേ വല്ലപ്പോഴും!