No products in the cart.

No products in the cart.

കവിത

പിറന്നാൾ വിശേഷങ്ങൾ

ഉണ്ണീ ഉണര്‍ന്നെഴുന്നേല്‍ക്കണം നാളെ നീ ഏറെപ്പുലര്‍ച്ചയെന്നമ്മ ചൊല്ലുന്നിതാ.... നാളെയാണഷ്ടമിരോഹിണി കൃഷ്ണന്റെ കോവിലില്‍ നിര്‍മ്മാല്യദര്‍ശനമുണ്ടുപോല്‍ അമ്മ കല്പിച്ചാലിളക്കമില്ലച്ഛനും ബ്രഹ്മാവുപോലും മറുത്തുപറഞ്ഞിടാ... വെണ്ണമേടിക്കാനയല്‍വീടുപോകണം ഉണ്ണിയപ്പംചുടാനൊപ്പമുണ്ടാകണം... അമ്മയങ്ങേറെ തിരക്കിലടുക്കള ശുദ്ധിചെയ്‌തെല്ലാമൊരുക്കയാണിപ്പൊഴെ... പാലടപഞ്ചാമൃതങ്ങളൊരുക്കുവാന്‍...

Read more

ആറെഴുന്നേറ്റു

ആറെഴുന്നേറ്റു, വഞ്ചിമുടി പാറി, ആറാട്ടുകൈവഴി പിടിച്ചെടുത്തു. വാകമരപ്പൂങ്കൊമ്പ് ചാടിപ്പിടിച്ചു, ചാട്ടത്തിലഞ്ചാറു വീടിറുന്നു. ആറിറങ്ങി, വീടൊഴിപ്പിച്ചു, ചുവരിലൊരാള്‍പൊക്കമടയാളം മലമണ്ണു ചാലിച്ചു കോറി, അതില്‍തൊട്ടറിയുക പില്‍കാലം. ദഹിപ്പിച്ചൊരു നോട്ടം മുള...

Read more

നാളം

ധ്യാനസ്വരങ്ങള്‍ പൂവിട്ടു നില്ക്കുന്നൊരേകാംഗമൗനം പോലെ അമ്മനിലാവിന്റെ കുളിരുപുതപ്പിച്ച വെണ്‍ചന്ദനം പോലെ ആടിയാടി ഒഴുകിപ്പരക്കുന്ന മണ്‍വിളക്കിലെ ജ്വാലയില്‍ നീലയും ചെമപ്പും കലര്‍ന്ന് പൂത്തുനില്പ്പൂ പരമേശ്വരനും പ്രകൃതിയും ഒരു ചെറുതിരിക്കപ്പുറം...

Read more

ഓണ ചിന്തുകള്‍

ഓണമേ നിലാവിന്റെ - താരകപൂന്തോട്ടത്തില്‍ ഓര്‍മ്മയില്‍ നിറഞ്ഞാടി - നിന്ന കാലമേ നന്ദി! ഇനിയുംവരാനാകില്ലെ - ങ്കിലും നിനക്കായി - ട്ടുദകം പകരുവാ- നാവില്ല ഞങ്ങള്‍ക്കൊന്നും നഗരം...

Read more

അത്തം പത്തോണം

ആടിപോയാവണി തേരിലെത്തി ഓണനിലാക്കുളിര്‍ തേടിയെത്തി. അത്തംപത്തോണത്തിന്‍ കേളികൊട്ടായ് മാവേലിക്കാലത്തിന്നോര്‍മ്മ നെഞ്ചില്‍. ഇല്ലായ്മ വല്ലായ്മ പോയൊഴിഞ്ഞു അക്ഷമരുത്രാടപ്പാച്ചിലായി. ചെന്താമര ചേറില്‍ കണ്‍തുറന്നു തുമ്പപ്പൂ വെണ്മയകം നിറച്ചു. പൂവേ പൊലി...

Read more

ദേവയാനി

വിടചോദിയ്ക്കാന്‍ വന്നുനില്‍ക്കയാണെന്നോ മുന്നില്‍ കദനക്കടലായെന്‍ മാനസം തകരുമ്പോള്‍!.... അന്നൊരു പ്രഭാതത്തിലച്ഛന്റെ മുനിവാട- ത്തങ്ങതന്‍സമാഗമധന്യമാം മുഹൂര്‍ത്തത്തില്‍, കോള്‍മയിരണിഞ്ഞു ഞാന്‍ കാര്‍കണ്ട മയില്‍ പോലെ കാനനമനുരാഗഗാനങ്ങള്‍ ആലാപിച്ചു... പിന്നിട്ടദിനങ്ങളില്‍ നിന്നിലേയ്ക്കലിഞ്ഞു...

Read more

അപൂര്‍ണ്ണമേ ജീവിതം

(അകാലത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് സമര്‍പ്പണം) പൊടുന്നനെ ഇടിമുഴക്കമാര്‍ന്നിരുള്‍ ഇടവപ്പാതിപോല്‍ പറന്നടുക്കുമ്പോള്‍ പ്രഹരമേറ്റെന്ന കണക്കെ ചോരവാര്‍- ന്നുറഞ്ഞപോല്‍ തല മരവിച്ചീടുമ്പോള്‍, ജ്വലിച്ചു വിണ്ണിന്റെ പതക്കമായ് നിന്ന വെളിച്ചത്തിന്‍...

Read more

തിരുവോണക്കാഴ്ചകൾ

കര്‍ക്കിടം പോയീകഞ്ജ- മെന്നപോല്‍ വിരിയുന്നൂ ഉള്‍ക്കുളിരേകാന്‍ പൊന്നിന്‍ ചിങ്ങത്തിന്‍ തിരുവോണം. പ്രായമായെന്നാല്‍ മനം പോകുന്നു കുട്ടിക്കാല- ത്തോണപ്പൂവുകള്‍ തേടി നടന്നോരിടങ്ങളില്‍. കൂറളംവള്ളിക്കുന്നും കുന്നത്തായിയും വെള്ള- മ്പാടിയും ഓണപ്പൂക്ക-...

Read more

ശാരികയോട്

രാമനാമമമരാക്ഷരം സുകൃത ശാരികേ മധുരമാലപിക്ക നീ മൂകദുഃഖദുരിതാന്ധ വീഥിയില്‍ കാലനും കലിയുമുന്‍മദിക്കവേ വാഴ്‌വനാഥഗതിയറ്റുതേങ്ങവേ ഭീതിജന്യ ജനതയ്ക്കു വേണ്ടിയാ നീതി ധര്‍മ്മദ്യുതിമാന്‍ മഹാരഥന്‍ ദേവപൂജ്യനജന വ്യയാശയന്‍ രാമനെന്നമരലോകപാലക നാമമീയുലകുണര്‍ന്നു...

Read more

വിരക്തി

എത്രയോ കാലമായ് , നമ്മളിക്കട്ടിലി ന്നറ്റങ്ങളില്‍ കൊക്കുരുമ്മാത്ത പക്ഷികള്‍ ; തൊട്ടടുത്തെങ്കിലും , വെട്ടമെത്തുംവരെ എത്രയകലെ നാം ; രണ്ടു ധ്രുവങ്ങളില്‍ ! കണ്ണോടു കണ്‍ നോക്കി...

Read more

ആത്മഹത്യ

ആത്മഹത്യ ഒരിക്കലും തുറക്കാത്ത ഫയലുകളിലിരുന്ന് ഗതികിട്ടാത്ത ആത്മാവുകള്‍ ആത്മഹത്യ ചെയ്ത ജനാധിപത്യത്തിന് അന്ത്യചുംബനമര്‍പ്പിക്കുന്നു ഉരുട്ടിക്കൊല നിയമവിരുദ്ധമായി മഴുവെറിഞ്ഞ് കേരളം വെട്ടിപ്പിടിച്ചു എന്നതായിരുന്നു പരശുരാമനെതിരായ പരാതി ! കളരിമുറ്റത്തു...

Read more

സന്ദേശം

ഇരയുടെ കുത്തിപ്പിളര്‍ത്തിയ ഇടനെഞ്ചില്‍ സ്വന്തം രക്തത്തെ ചികഞ്ഞുകൊണ്ടിരുന്ന കാപാലികര്‍. അറുത്തിട്ട വെണ്‍പ്രാവിന്റെ കുഞ്ഞിളം തൂവല്‍ ചുടുചോരയില്‍ മുക്കി കാലം തമസ്‌ക്കരിച്ചിട്ട മുദ്രാവാക്യങ്ങളെ ലോകമാനവ സാഹോദര്യത്തിന്റെ വിപ്ലവ ഗാഥകളാക്കി...

Read more

മരണം കാത്ത്

ഇരയുടെ വാക്കുകളുടെ മിടിപ്പ് നിലച്ചിരിക്കുന്നു. നാവിലെ കുതിരകള്‍ ചടച്ച് എല്ലുന്തി ഇടറി നടക്കുന്നു. കാഴ്ച്ചയുടെ തുരുത്തില്‍ ഇരുട്ടിന്റെ പ്രളയം. ഉടലിനെ ചുറ്റിപ്പിടിച്ച് ആത്മാവ് കിടക്കുന്നു. ഓര്‍മ മുനിഞ്ഞ്...

Read more

വിജയം ഗായതി

മരണ തീരത്തു വെറുതെ നില്ക്കുമ്പോള്‍ ചിതയെരിയുന്ന മണം മനസ്സിന്റെ ഗുഹാമുഖങ്ങളിലലയടിയ്ക്കുമ്പോള്‍ ഒരു കാറ്റു വന്നു കരിമ്പനകള്‍ തന്‍ മുടിയാട്ടം കഴിഞ്ഞിറങ്ങി,യെന്നോട് ഹൃദയത്തില്‍ മുട്ടിയൊരു കഥ തന്നു. ഹരിചന്ദനത്തിന്റെ...

Read more

രാത്രിവണ്ടി

രാത്രിവണ്ടിയില്‍പ്പോവുകയാണയാള്‍ വിജനമേകാന്ത വീഥികള്‍ പിന്നിട്ടു കുതികുതിക്കുന്നു വണ്ടി പലപ്പൊഴും. വ്യര്‍ത്ഥമാകുലചിന്തകള്‍ തെരുതെരെ വന്നുദിക്കവേയസ്വസ്ഥനാണയാള്‍.......... വെയിലുചാഞ്ഞയിടവഴിത്താരയില്‍ നിഴലുവന്നുപതിച്ചതായ് തോന്നവേ, 'വിഷ്ണുവന്നുവോ?'യെന്നായിരംവട്ട- മമ്മചോദ്യമുതിര്‍ത്തിട്ടുണ്ടാവണം വേപഥുവോടെയശാന്തമാം ചിത്തമോടെയിരിക്കിലു- 'മേട്ടനിങ്ങെത്തു'മെന്നമ്മയെ-സ്വയ- വുമാശ്വസിക്കുന്നുണ്ടാമനുജത്തി. 'കൂട്ടുകാരോടു...

Read more

സമവായം

താമരപ്പൂവിതള്‍ നിന്മിഴിപോലെ- യെന്നാണോ കുറിച്ചുവയ്‌ക്കേണ്ടൂ താരകളൊക്കെയും നിന്‍ ചിരിപോലെ- യെന്നാണോ ധരിച്ചു വയ്‌ക്കേണ്ടൂ മാരിവില്ലിന്മേല്‍ തെളിഞ്ഞതാം ജാലങ്ങള്‍ നീ കണ്ട സ്വപ്നങ്ങളെന്നോ! ഈ മഴക്കാറിന്നഴിച്ചിട്ട വാര്‍മുടി നീ...

Read more

ഗുരുപൂർണിമ

കസ്തൂരി തേടുന്ന മാനായി മാനസം സ്വത്വബോധത്തെ തിരഞ്ഞിടുമ്പോള്‍... ആത്മാവിലാഴുന്നൊരന്ധകാരത്തിന്റെ ബന്ധനം നീക്കാനലഞ്ഞിടുമ്പോള്‍... ബോധോദയത്തിന്റെ ബോധനം കേള്‍ക്കാതെ ഹൃത്തടം നീറിപ്പുകഞ്ഞിടുമ്പോള്‍... ഉത്തരംകിട്ടാ സമസ്യയായ് ജീവിതം വ്യര്‍ത്ഥമെന്നോര്‍ത്തു കരഞ്ഞിടുമ്പോള്‍... ദുഃഖത്തിരകളാല്‍...

Read more

ചത്തും കൊന്നും കളി

കളിപ്പൂ 'ചത്തും കൊന്നും' കളിയിക്കൂട്ടര്‍! - തല തിരിഞ്ഞോരുസ്താദിന്റെ വെളിവറ്റൊരു ശിഷ്യര്‍! കളിയിതെന്തുകളി! - കളിക്കാര്‍ ബോംബായ് പൊട്ടി- ത്തെറിച്ച്, മാലോകരെ പൊടിച്ചു പാറ്റും കളി! നരകത്തിയ്യില്‍...

Read more

കീര്‍ത്തനക്കിളി

ആര്യനാം തുഞ്ചത്തെഴു ത്തച്ഛനെ, ശ്രീസ്വാതിയെ ധ്യാനിച്ചു തുടങ്ങ നീ നിന്‍കാവ്യഗാനാലാപം കാവ്യനിര്‍ഝരിയുടെ കാഞ്ചനചിലങ്കയും ഗാനകൈരളിയുടെ മാണിക്യവിപഞ്ചിയും കീര്‍ത്തനക്കിളിപ്പെണ്ണേ, നിന്‍മണിച്ചുണ്ടില്‍ സ്വൈരം മേളിച്ചു തീര്‍ത്തീടട്ടെ സര്‍ഗ്ഗസംഗീതാമൃതം! കാകളി കളകാഞ്ചി...

Read more

ജന്മാന്തരം

കവിതേ നമുക്കിഷ്ടം ആകാശ,മമ്പിളി പിന്നെ കടലു- മാമ്പലും തീരവും കവിതേ പ്രണയം നറുചിരി കണ്ണിണക്കുള്ളില്‍ തെളിയും നിലാവ്. കവിതേ മരണം ചിറകടി കത്തുന്ന സൂര്യന്റെ വിസ്മയ ചുംബനം...

Read more

ആത്മവിലാസം

അലകളൊഴിഞ്ഞൊരഖണ്ഡസത്തയാം അറിവിലുണര്‍ന്നുതെളിഞ്ഞുമാഞ്ഞുപോം തിരനുരപോലൊരു തോന്നല്‍ മാത്രമീ വിധിവിരിയിച്ചൊരുവിശ്വമോര്‍ത്തിടില്‍ ഗുരുചരണാംബുജതീര്‍ത്ഥസേവയാല്‍ മതിയെ മറച്ചൊരു മായ നീങ്ങിടും ഗുരുവരുളുളളില്‍ നിനച്ചിടൂ സദാ പരവെളിവായിടുമിന്നു നിശ്ചയം അഹമുടലെന്നുധരിച്ചുറങ്ങുമീ ചെറിയൊരഹന്തയകത്തടത്തിലെ പരയുടെ നിഴലെന്നോര്‍ത്തറിഞ്ഞിടില്‍...

Read more

ദക്ഷിണാമൂർത്തി സ്തോത്രം

തെക്കോട്ടുദൃഷ്ടി,യശ്വത്ഥ- മൂട്ടില്‍ വാഴും തപോനിധേ! ദക്ഷിണാമൂര്‍ത്തി,തൃപ്പാദം നമിപ്പേന്‍ ഗുരുപാദരേ! ജന്മമുക്തിവരുത്തീടാന്‍ കര്‍മ്മയോഗി ശിവാത്മകന്‍ ശുകപുരം പുരമാക്കി- വാണരുളീടുകയത്രേ തിരുമുമ്പില്‍ നമിക്കുമ്പോള്‍ മമാത്മാവില്‍ ശാന്തിഗീതം തിരുനാമം ജപിക്കുമ്പോള്‍ ശിവാനന്ദ...

Read more

ഗംഗാ പ്രയാണം

നടരാജന്‍ നൃത്തം തുടങ്ങി - ഗംഗ വെള്ളിമലവിട്ടിറങ്ങി. കൈലാസശൃംഗമുണര്‍ന്നു - പുണ്യ മാനസസരോവര്‍ നിറഞ്ഞു. മാനസസരോവരിലെല്ലാം - ദിവ്യ താമരപ്പൂക്കള്‍ വിരിഞ്ഞു. ഉത്തരഖണ്ഡത്തിലെത്തി - പൂത്തു താമരപ്പൊയ്കയിലെല്ലാം....

Read more

ഇടവേള

ഇന്നു ഞാനൊന്നും മിണ്ടാ- തിരുന്നുകൊള്ളട്ടെ, മൗനം മുഖരമാകട്ടെ, പണ്ടു പറയാതെ മാറ്റിവച്ച വാക്കുകള്‍ മാത്രമിന്നു വാചാലമായിടട്ടെ ചില കാര്യങ്ങള്‍ തിരഞ്ഞു തിരിച്ചുപോകട്ടെ എന്റെ മടിയില്‍ നിന്നൂര്‍ന്നു വഴിയി-...

Read more

ഇതു നിളയല്ല

പേരാറേയെന്‍ നാടിന്റെ പേലവസ്മൃതികളില്‍ അമൃതകുംഭമേറ്റിപ്പോയ ഗന്ധര്‍വ്വ കന്യേ! ഭാരതവര്‍ഷത്തെ നിന്‍ പേരിതിലാവാഹിച്ചും നീരദസമൃദ്ധനാം സഹ്യനില്‍ തലചേര്‍ത്തും നീയൊഴുകിയ കാലം ഞങ്ങള്‍ക്കു സ്മൃതിപുണ്യം ഭാസുരേ, നീ ഞങ്ങള്‍ക്കു സല്‍ക്കാവ്യ...

Read more

വേനൽ

വെയിലല്ലതിളകൊണ്ടലാവയാണിളയില്‍വീ- ണൊഴുകിപ്പരക്കുന്നതിവിടെയെങ്ങും... ഇതുവേനല്‍ അമ്ലവെയില്‍ നീറിപ്പുറംപൊളി- ഞ്ഞലയുന്ന പൈക്കിടാവായിഭൂമി... ഹരിതം കരിഞ്ഞേ മറഞ്ഞുപോയ് മുള്‍ച്ചെടി- ത്തലപോലുമിവിടെ വാഴാത്തകാലം. അതിരില്‍ മൂവാണ്ടന്‍ തുടുത്തമാമ്പഴവുമായ് അവധിക്കിടാങ്ങളെകാത്തകാലം. ഇനിവരാതെന്നേമറഞ്ഞുപോയ്തണുവറ്റ് തണലുമില്ലാതെനില്പായിബാല്യം... കളിവീടൊരുക്കികളിച്ചമാഞ്ചുവടുകള്‍...

Read more
Page 5 of 5 1 4 5

Latest