സീതായനം
പകയൊടുങ്ങാത്ത പാമ്പുപോല്‍ രാത്രി തന്‍ മടയില്‍ നിന്നവന്‍ വീണ്ടുമെത്തീടുമോ? മന,മഴല്‍പ്പാടിലുഴലുന്ന നേരമെന്‍ അരികിലെത്താന്‍ മറക്കുന്നതെന്തു നീ? നറുനിലാവിന്റെ സ്വപ്നങ്ങളിനിയെന്റെ സ്മൃതി വഴിയിലനാഥമാകുന്നുവോ? തിരികെയെത്താതെയാ നല്ല നാളുകള്‍ കളമൊഴിഞ്ഞുവോ...
































