Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഫലച്ചാമുണ്ഡി

ഡോ.ആര്‍.സി.കരിപ്പത്ത്ഡോ.ആര്‍.സി.കരിപ്പത്ത്
29 April 2022

കാസര്‍കോടു ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ മൗവ്വേനി കോവിലകത്ത് കെട്ടിയാടിച്ചു വരുന്ന തെയ്യമാണ് ഫലച്ചാമുണ്ഡി. മൗവ്വേനി കോവിലകം വകയായ കോട്ടമലയടിവാരവും നാട്ടു പുനങ്ങളും നോക്കിനടത്തുന്ന ചാമുണ്ഡിയാണത്രെ ഫലച്ചാമുണ്ഡി.

Google NewsAdd Kesari Weekly as a preferred source on Google

ഒരുനാള്‍ ഇരിക്കൂറില്‍ നിന്നും വന്നെത്തിയ ഒരു മാപ്പിള മരംവെട്ടുകാരന്‍ ആരും തിരിഞ്ഞുനോക്കാത്ത കോട്ടമലയിലെ കൂറ്റന്‍ ഇലഞ്ഞിമരം വെട്ടിയിടാന്‍ തുനിഞ്ഞു. നട്ടപ്പാതിരാവിലും നട്ടുച്ച നേരത്തും കണ്ണിമ ചിമ്മാതെ മലവാരത്തിനു കാവലിരിക്കുന്ന ഫലച്ചാമുണ്ഡി വകവരുത്തും എന്ന് ആളുകള്‍ മുന്നറിവു കൊടുത്തിട്ടും കോയിമമ്മദ് എന്നുപേരുള്ള ഈ മരംവെട്ടുകാരന്‍ പിന്തിരിഞ്ഞില്ല. കൂറ്റന്‍ ഇലഞ്ഞിമരം കമ്പക്കയറിട്ടു വലിച്ചു കെട്ടി ഉറക്കെ പാട്ടുപാടിക്കൊണ്ട് അയാള്‍ മഴുകൊണ്ടാഞ്ഞുവെട്ടി. പാതിയും മുറിഞ്ഞ് മരം വിറപൂണ്ടപ്പോള്‍ മമ്മദ് കമ്പക്കയര്‍ പിടിച്ച് ആഞ്ഞൊന്നു വലിച്ചു. ഫലച്ചാമുണ്ഡിയുടെ കോപക്കണ്ണുലര്‍ന്നു. മരം അടിയോടെ മറിഞ്ഞു. മമ്മദിന്റെ മേലേക്കു വീണു. ആളുകള്‍ ഓടിക്കൂടി. ദുര്‍മ്മരണം നേരിട്ട മമ്മദിന്റെ ശവശരീരവും ചുമന്ന് കോട്ടപ്പുറം പള്ളിയിലേക്ക് ശവമഞ്ചം നീങ്ങി. പക്ഷേ കുന്നുംകൈ ജുമായത്ത് പള്ളി കടന്നുപോകാന്‍ അവര്‍ക്കായില്ല. മമ്മദിന്റെ മയ്യത്ത് അവിടെത്തന്നെ അടക്കം ചെയ്തു.

മൗവ്വേനി കോവിലകത്ത് ആണ്ടോടാണ്ടു കൂടുമ്പോള്‍ അരങ്ങേറുന്ന കളിയാട്ടത്തില്‍ ഫലച്ചാമുണ്ഡിയോടൊപ്പം മാപ്പിളക്കോലമായ കോയിമമ്മദും അരങ്ങിലെത്തുന്നു. കാവിന്മുറ്റത്ത് നിസ്‌കാരച്ചടങ്ങുകളായ ‘വുള’ എടുക്കലും ബാങ്കുവിളിയും മറ്റും കോയിമമ്മദ് നിര്‍വഹിക്കുന്നതു കാണാം. തോട്ടില്‍ പോയി നീരാടിവരുന്ന മാപ്പിളത്തെയ്യം ഫലച്ചാമുണ്ഡിയെ വിളിക്കുന്നതും ഇരുവരും ഒന്നിച്ച് ഉറഞ്ഞാട്ടം നടത്തുന്നതും കൗതുകകരമായ കാഴ്ചയാണ്. ഫലച്ചാമുണ്ഡി തന്നോടൊപ്പം ചേര്‍ത്ത ഒരു ധീരന്റെ കഥയാണിത്. വെറ്റില, അടക്ക, പുകയില എന്നിവയാണ് ഭക്തന്മാര്‍ ഈ തെയ്യത്തിന് കാഴ്ചവെക്കുന്ന്. കോപ്പാളന്മാരാണ് തെയ്യം അവതരിപ്പിച്ചുവരുന്നത്.

ADVERTISEMENT

മേച്ചേരിച്ചാമുണ്ഡി
കാസര്‍കോട് ജില്ലയില്‍ കയ്യൂര്‍ ആലന്തട്ട ഗ്രാമത്തിലെ മേച്ചേരി തറവാട്ടില്‍ ആദ്യാരൂഢം നേടിയ ദേവതയാണ് മേച്ചേരി ചാമുണ്ഡി. മടയില്‍ ചാമുണ്ഡിയുടേതുപോലുള്ള പുറത്തട്ടുമുടിയും മുഖത്തു തേപ്പും മാര്‍വട്ടവും മെയ്ച്ചമയങ്ങളുമാണ് തെയ്യത്തിന്. നാട്ടുപുരാവൃത്തപ്രകാരം തൃക്കണ്യാവില്‍ വന്നിറങ്ങിയ കല്ലങ്കര ചാമുണ്ഡിക്ക് പൊന്മകളായി പിറന്ന ദേവിയാണത്രെ മേച്ചേരി ചാമുണ്ഡി. അസുരവിനാശം വരുത്താന്‍ അവതരിച്ച കാളീദേവിയെ ആകാശത്തിലും ഭൂമിയിലും പാറിപ്പറന്ന് സഹായിക്കുകയും ചണ്ഡമുണ്ഡന്മാരുടെ കരചരണങ്ങള്‍ അറുക്കുകയും ചെയ്തത് മേച്ചേരി ചാമുണ്ഡിയാണത്രെ. മഹാകാളിയുടെ തിരുനെറ്റിത്തടത്തില്‍ നിന്നാണത്രെ ദേവിക്ക് ദിവ്യശക്തി പ്രഭാവങ്ങള്‍ കൈവന്നത്. ഭക്തോത്തമനായ മേച്ചേരി വീട്ടിലെ കാരണവര്‍ കുളിച്ചു തൊഴുതുവന്ന് ധ്യാനനിരതനായപ്പോള്‍ കന്നിക്കോണിലേക്ക് തേരിറങ്ങി വന്ന് വെള്ളോട്ടു ചിലമ്പൊച്ചയും നിറദീപത്തില്‍ സ്വന്തരൂപവും കാട്ടിക്കൊടുത്തു എന്നാണ് തലമുറകളുടെ വിശ്വാസം. മേച്ചേരിയില്‍ പീഠവും വിളക്കും കയ്യേറ്റ ദേവി മടയില്‍ച്ചാമുണ്ഡിയുടെ സഖിയായി ആലന്തട്ട മടവാതില്‍ക്കാവിലും സമീപസ്ഥമായ കാവുകളിലും സ്ഥാനം നേടിയിട്ടുണ്ട്. വണ്ണാന്‍ സമുദായക്കാരാണ് മേച്ചേരി ചാമുണ്ഡിയെ കെട്ടിയാടുന്നത്.

തോറ്റംപാട്ട്
പൊലിക പൊലിക പൊലിദൈവോമേ
പൊലിക പൊലിക ഫലച്ചാമുണ്ണിയമ്മേ
മേല്‍ലോകത്തും കീയ് ലോകത്തും രണ്ടിലും
അര്‍ത്ഥമൈശ്വര്യം കായ്ക്കും ദേവിയോ
നാടുകാക്കും കാടുകാക്കും ബലവീര്യത്താല്‍
വാനോരും കൈകൂമ്പുന്ന ദേവിയോ
കോട്ടമലക്കാവില്‍ കുടിയിരിക്കുന്ന ദേവിയോ
കൂസലറ്റ കോയി മമ്മദിന വധം ചെയ്തവരോ
കാത്തിരിക്കും കാവു തീണ്ടിയവനാരോ
ഇരിക്കുറെളയ മാപ്പിള കോയിമമ്മദോ
പൂത്തെങ്ങും മണം പരത്തിയിലഞ്ഞിമരം
പുണര്‍തം പോല്‍ അമ്മ കുടികൊള്ളും മരം
അമ്മരം തീണ്ടിയതറുക്കാന്‍ മുതിരും നേരം
നെറ്റിക്കണ്ണുതുറന്നു ചൂരിയന്‍ കാറ്റാകുന്നു
കുടഞ്ഞെറിഞ്ഞ വികൃതിക്കുമേലെ വീണു
കുടകപ്പാലയും പൊന്നിലഞ്ഞി മരവും
വരിക വരിക വായ്ക വായ്ക
പൊലിക നാവേ ഫലച്ചാമുണ്ണിയമ്മേ

Tags: തെയ്യംതെയ്യം-അനുഷ്ഠാനകലയുടെ സൌന്ദര്യം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies