നോവൽ

തീര്‍ത്ഥാടനം (നിര്‍വികല്പം 24)

ശിഷ്യനായ ദേവനന്ദനോടൊപ്പമാണ് തീര്‍ത്ഥയാത്ര പുറപ്പെട്ടത്. ആദ്യം കാളഹസ്തി ലക്ഷ്യമാക്കിയായിരുന്നു യാത്ര. കാളഹസ്തീശ്വരസന്നിധിയിലെത്തുമ്പോള്‍ സൂര്യാസ്തമനം കഴിഞ്ഞിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള സുവര്‍ണ്ണമുഖരീനദിയില്‍ മുങ്ങിക്കുളിച്ച്, പരമേശ്വരനെ ദര്‍ശിക്കാനായി ഈറനണിഞ്ഞ് ക്ഷേത്രാങ്കണത്തിലേക്ക് പത്മപാദന്‍...

Read moreDetails

വാര്‍ത്തിക രചന (നിര്‍വികല്പം 23)

പ്രസ്ഥാനത്രയത്തിന്റെ ഭാഷ്യപഠനം എല്ലാവരും പൂര്‍ത്തിയാക്കി. ബ്രഹ്‌മസൂത്രഭാഷ്യവും ഭഗവത്ഗീതാഭാഷ്യവും ഉപനിഷദ്ഭാഷ്യവും കേട്ട് ശിഷ്യന്മാര്‍ സംതൃപ്തരായി. അവരുടെ മുഖം കൂടുതല്‍ പ്രസന്നമായിരിക്കുന്നു. സ്മൃതിയും ശ്രുതിയും സൂത്രവുമൊക്കെക്കൊണ്ട് മനസ്സ് പൂര്‍ണമായും തിളങ്ങി...

Read moreDetails

ആനന്ദഗിരി (നിര്‍വികല്പം 22)

ഒരു പ്രധാന ശിഷ്യനെക്കൂടി ലഭിച്ചിരിക്കുന്നു. ബുദ്ധിമാന്ദ്യം ബാധിച്ചെന്ന് കാഴ്ചയില്‍ തോന്നിക്കുന്ന ഒരു ബ്രാഹ്‌മണയുവാവ്. പേര് ആനന്ദഗിരി. തന്നെ പരിചരിക്കാനും ശുശ്രൂഷിക്കാനും ആനന്ദഗിരിക്ക് അതീവ താല്പര്യം. അയാളുടെ നിഷ്‌ക്കളങ്കമായ...

Read moreDetails

ശൃംഗേരിയിലെ ഭാഷ്യാവതരണം (നിര്‍വികല്പം 21)

രചനാനുപപത്യധികരണം. ''ബ്രഹ്‌മസൂത്രത്തിലെ രണ്ടാമധ്യായത്തില്‍ പാദം രണ്ടില്‍ ആദ്യം പറയുന്നു, രചനാനുപപത്യധികരണം. ഇതില്‍ ആദ്യം പ്രതിപാദിക്കുന്നത്, രചനാനുപപത്തേശ്ചാനുമാനമാണ്. വേദാന്തവാക്യങ്ങളെല്ലാം, പ്രപഞ്ചകാരണമായി ബ്രഹ്‌മത്തെ കാണിച്ചുതരുന്നു. അല്ലാതെ തര്‍ക്കശാസ്ത്രമെന്നപോലെ കേവലയുക്തികൊണ്ട് എന്തെങ്കിലും...

Read moreDetails

ശൃംഗേരിയിലേക്ക് (നിര്‍വികല്പം 20)

ഋഷ്യശൃംഗമഹര്‍ഷി തപസനുഷ്ഠിച്ചിരുന്ന ശൃംഗഗിരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ശ്രീവേലിയില്‍ നിന്ന് ശൃംഗഗിരിയിലെത്താന്‍ അധികദൂരം സഞ്ചരിക്കേണ്ടിവന്നില്ല. തുംഗഭദ്രാനദിയുടെ തീരത്തുളള പ്രകൃതിരമണീയമായ ആരണ്യകം കണ്ടപ്പോള്‍ മനസ്സ് കുളിരണിഞ്ഞു. എത്ര ചേതോഹരമായ വനഭൂമി! സന്ന്യാസപര്‍വ്വത്തിലേക്കുളള...

Read moreDetails

സര്‍വ്വജ്ഞഭൂമിയില്‍ (നിര്‍വികല്പം 19)

അംബാവനത്തിന് അഭിമുഖമായി നിലകൊള്ളുന്ന പര്‍വ്വതശൃംഗത്തിന്റെ ചെരിവിലുളള ശിലാഗുഹയില്‍ ശിഷ്യന്മാര്‍ കാത്തിരിക്കുകയായിരുന്നു. കുടജാദ്രിയില്‍നിന്ന് അവര്‍ കുറേക്കൂടി മുകളിലേക്ക് കയറിയിരിക്കുന്നു. ചിത്രമൂലയിലെ പര്‍വ്വതപ്പാറയ്ക്കുള്ളില്‍ പ്രകൃതിയൊരുക്കിയ ഗുഹയില്‍ കഷ്ടിച്ച് നാലഞ്ചുപേര്‍ക്ക് കഴിഞ്ഞുകൂടാം....

Read moreDetails

മാതൃവിയോഗം (നിര്‍വികല്പം 18)

വിഷ്ണുശര്‍മന്‍ കാലടിയിലെ ഇല്ലക്കാരെ ഓടിനടന്ന് വിവരമറിയിച്ചു: ''ആര്യാംബയമ്മ ദേഹം വെടിഞ്ഞിരിക്ക്ണു!... ശങ്കരനും എത്തിയിട്ടുണ്ട്..!'' ''ശിവ ശിവ! പരദേശത്തുനിന്നു വന്ന ശങ്കരന്‍ ശവംതൊട്ടു അശുദ്ധമാക്കി, ല്ല്യേ..?!'' ശങ്കരന്‍ വന്നെന്നു...

Read moreDetails

മാതൃസമാഗമം (നിര്‍വികല്പം 17)

അമ്മയെക്കുറിച്ചുളള ഓര്‍മ്മകള്‍ പെട്ടെന്ന് മനസ്സിലേക്കോടി വന്നു. അമ്മയെ കണ്ടിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എന്താണ് പൊടുന്നനെ അമ്മയെക്കുറിച്ചു മാത്രമുളള ഓര്‍മ്മകള്‍കൊണ്ട് മനസ്സ് വിതുമ്പുന്നത്? അന്തരംഗത്തിന്റെ അഗാധതയിലിരുന്നു...

Read moreDetails

പത്മപാദന്റെ ഗുരുഭക്തി (നിര്‍വികല്പം 16)

''ഇത് ക്രകചന്റെ പണിയാണ്.''പത്മപാദന്‍ പറഞ്ഞു. ''ആരാണീ ക്രകചന്‍?'' സുരേശ്വരന്‍ ചോദിച്ചു. ''കര്‍ണ്ണാടകദേശത്തെ കാപാലികന്മാരുടെ രാജാവ്. അയാളാണ് ഉഗ്രഭൈരവനെന്ന ഈ സാധുവേഷധാരിയെ ഗുരുവിന്റെ തലകൊയ്യാനായി പറഞ്ഞുവിട്ടത്. ശ്രീശൈലത്തിലെ കാപാലികന്മാരുടെ...

Read moreDetails

ശിഷ്യനായി മണ്ഡനമിശ്രന്‍ (നിര്‍വികല്പം 15)

ബോധമറ്റു കിടക്കുന്ന പത്മപാദന്റെ തലയ്ക്കുസമീപം മുട്ടുകുത്തിയിരുന്നു. അപ്പോഴേക്കും ഗരുഡാചലന്‍ എവിടെനിന്നോ ഇലക്കുമ്പിളില്‍ ജലവുമായി ധൃതിപിടിച്ച് വരികയായിരുന്നു. അയാളുടെ കൈയില്‍നിന്ന് വേഗം ജലംവാങ്ങി പത്മപാദന്റെ മുഖത്ത് മൂന്നുവട്ടം കുടഞ്ഞു....

Read moreDetails

ശിഷ്യന്മാര്‍ കൊട്ടാരത്തിലേക്ക് (നിര്‍വികല്പം 14)

''ഒരു മാസത്തിനുള്ളില്‍ മടങ്ങിവരാം എന്നാണല്ലോ ഗുരു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ കാലയളവൊക്കെ കഴിഞ്ഞിരിക്കുന്നു!'' പത്മപാദനും കൂട്ടരും ഗുഹാമുഖത്തിരുന്ന് പരസ്പരം പുലമ്പി. അവരുടെ മനസ്സില്‍ തെല്ലൊരു ഉത്കണ്ഠ മുളപൊട്ടി....

Read moreDetails

കാമശാസ്ത്ര പഠനം (നിര്‍വികല്പം 13)

അമരുകന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകണ്ട് അത്ഭുതസ്തബ്ധരായ ഭൃത്യന്മാര്‍ ഉടന്‍ തന്നെ ദിവാനെ വിവരമറിയിച്ചു. വിലാപവേദിയിലേക്ക് ദിവാന്‍ പ്രവേശിക്കുമ്പോള്‍ കിടക്കയില്‍ ഒന്നുമറിയാത്തപോലെ ഉണര്‍ന്നെണീറ്റ് ഇരിക്കുകയായിരുന്നു മഹാരാജാവ്. ദിവാന്‍ അതുകണ്ട് ഒരു പ്രതിമപോലെ...

Read moreDetails

ഉഭയഭാരതിയുമായി സംവാദം (നിര്‍വികല്പം 12)

ആകാശകോണില്‍ ആഴ്ചകള്‍ക്കുമുമ്പ് ബാദരായണനോടൊപ്പം അപ്രത്യക്ഷനായ ജൈമിനി വാദസഭയിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു. മഹര്‍ഷിയുടെ സാന്നിധ്യമറിഞ്ഞ് മണ്ഡനമിശ്രന്‍ ധ്യാനത്തില്‍നിന്നുണര്‍ന്നു. മണ്ഡനന്റെ മുഖം പൊടുന്നനെ പ്രസന്നമായി. അദ്ദേഹം ജൈമിനിയെ സഭാമധ്യത്തിലുളള ഗുരുപീഠത്തിലേക്ക്...

Read moreDetails

ശങ്കരവിജയം (നിര്‍വികല്പം 11)

അനുയായികളോടൊപ്പം മണ്ഡനമിശ്രന്റെ മന്ദിരത്തില്‍ നിന്ന് മടങ്ങി. രേവാനദിക്കരയിലൂടെ നടക്കുമ്പോള്‍ ഗണങ്ങളില്‍ ചിലര്‍ ഇടയ്ക്കിടെ പല സംശയങ്ങളും ചോദിച്ച് മൗനത്തിന്റെ പ്രശാന്തതയെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങി. അവരോട് ദൃക്ദൃശ്യ വിവേകത്തിന്റെ...

Read moreDetails

വാദപ്രതിവാദം (നിര്‍വികല്പം 10)

വാദത്തിനുളള വ്യവസ്ഥകള്‍ ഉഭയഭാരതിയും അംഗീകരിച്ചു കഴിഞ്ഞിരുന്നു. വാദത്തിന്റെ ആരംഭ ദിവസവും കുറിക്കപ്പെട്ടു. പക്ഷേ, ബാദരായണനെയും ജൈമിനിയെയും മണ്ഡനമിശ്രന്റെ മന്ദിരത്തിലെവിടെയും കാണാന്‍ കഴിഞ്ഞില്ല. മുറ്റത്തുളള വലിയ തുളസിത്തറയുടെ ചുറ്റിലും...

Read moreDetails

മണ്ഡനമിശ്രനെ കാണുന്നു (നിര്‍വികല്പം 9)

പ്രയാഗയില്‍നിന്ന് യാത്ര പുറപ്പെട്ടു. മണ്ഡനമിശ്രന്റെ മന്ദിരമാണ് അടുത്ത ലക്ഷ്യസ്ഥാനം. കുമാരിലഭട്ടന്‍ പറഞ്ഞതുപോലെ മണ്ഡനമിശ്രനോട് വാദിച്ചു ജയിക്കേണ്ടതുണ്ട്. യാത്രാമധ്യേ, ചരിത്രപ്രധാനമായൊരു രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെത്തി. മാഹിഷ്മതിയെന്ന പുരാതനവും മനോഹരവുമായ...

Read moreDetails

കുമാരിലഭട്ടന്‍ (നിര്‍വികല്പം 8)

കൗശാംബി രാജ്യത്തിലൂടെ നിരവധി നാഴികകള്‍ താണ്ടി വീണ്ടും പ്രയാഗയില്‍ എത്തിച്ചേര്‍ന്നു. അവിടെവച്ചാണ് ആ ജനസംസാരം കേട്ടത്. നീറുന്ന വാര്‍ത്തയായി അത് കാതുകളില്‍ വന്നെരിഞ്ഞു. പ്രസിദ്ധ വേദജ്ഞനായ കുമാരിലഭട്ടന്റെ...

Read moreDetails

ബ്രഹ്‌മസൂത്ര ഭാഷ്യം (നിര്‍വികല്പം 7)

ഭാഷ്യങ്ങളും തന്റെ സ്വതന്ത്രകൃതികളും ഗൗഡപാദര്‍ വിസ്തരിച്ച് പരിശോധിക്കുകയാണ്. ആ മുഖത്ത് പ്രകാശം പരക്കുന്നത് ശ്രദ്ധിച്ചു. അദ്ദേഹം ഇനിയും മൗനം വിട്ട് ഉണര്‍ന്നിട്ടില്ല. കൃതികളുടെ പരിശോധന പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ഗൗഡപാദര്‍...

Read moreDetails

ചണ്ഡാളന്‍(നിര്‍വികല്പം 6)

മണികര്‍ണ്ണികയിലേക്കുളള പുറപ്പാട്. സനന്ദനനും മറ്റ് മൂന്ന് അനുയായികളുമാണ് ഒപ്പം. ഘോരവനങ്ങളുടെ മധ്യത്തില്‍ കൂടിയുളള യാത്ര. ഹിംസ്രജന്തുക്കളുടെ അലര്‍ച്ചയും മുരളലും ഇടയ്ക്കിടെ കേട്ടു. അനുയായികളില്‍ ഒരാളുടെ മുഖത്ത് ഭയത്തിന്റെ...

Read moreDetails

ഗുരുവിനെ തേടി (നിര്‍വികല്പം 5)

ഓങ്കാരനാഥത്തിന്റെ ചുറ്റുമതിലിനോടു ചേര്‍ന്നു കിടക്കുന്ന വീതികുറഞ്ഞ കല്പടവുകളിറങ്ങി, മുള്‍ച്ചെടികളും പടര്‍പ്പുകളും വകഞ്ഞുമാറ്റി താഴ്‌വരയുടെ ചെരിവിലേക്ക് നടന്നു. അവിടെയാണ് പര്‍ണ്ണകുടീരങ്ങള്‍ പല തട്ടുകളിലായി കുമിളുകള്‍പോലെ പരന്നുകിടന്നിരുന്നത്. ഒതുക്കുകല്ലുകള്‍ പിന്നിട്ട്,...

Read moreDetails

മുതലയുടെ പിടി (നിര്‍വികല്പം 4)

ശാസ്ത്രപഠനവും ആത്മധ്യാനവുംകൊണ്ട് പരമപുരുഷാര്‍ത്ഥം ലഭിക്കുന്നതാണ് മോക്ഷം. അതിന് സംന്യാസം സ്വീകരിക്കണം. കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിച്ചിട്ടും അമ്മ അതിന് സമ്മതം തരുന്നില്ല. സാധ്വിയായ അമ്മയുടെ മനസ്സ് പുത്രവാത്സല്യത്തിന്റെ ആധിക്യത്താല്‍...

Read moreDetails

ഭിക്ഷാംദേഹി (നിര്‍വികല്പം 3)

ഗുരുകുലത്തിലേക്ക് ശങ്കരന്‍ നടന്നു. വേദങ്ങളും ഉപനിഷത്തുക്കളും ശാസ്ത്രങ്ങളും വേഗത്തില്‍ അഭ്യസിക്കേണ്ടതുണ്ട്. ശിവഗുരുവിന്റെ അഭിലാഷമനുസരിച്ച് അഞ്ചാം വയസ്സില്‍ത്തന്നെ മകന്റെ ഉപനയനം ആര്യാംബ നിര്‍വ്വഹിച്ചിരിക്കുന്നു. ''ശങ്കരന്റെ ബുദ്ധിവൈഭവം എന്നെ അത്ഭുതപ്പെടുത്തുന്നു.''...

Read moreDetails

വൃഷാചലേശ്വരന്‍ (നിര്‍വികല്പം 2)

പൂര്‍ണാനദിയുടെ പുണ്യതീരത്തെ പുണര്‍ന്നു നില്ക്കുന്ന വൃഷാചലേശ്വരക്ഷേത്രം. ശ്രീപരമേശ്വരന്റെ ഭൂലിംഗ രൂപത്തിലുളള പ്രതിഷ്ഠയാണ് ഇവിടെയുളളത്. നാടുവാഴുന്ന രാജശേഖരരാജാവ് പലതവണ പരമേശ്വരന്റെ ചൈതന്യസ്വരൂപം സ്വപ്നത്തില്‍ കണ്ടുവത്രെ. തന്റെ സ്വപ്നദര്‍ശനം ഭൂമിയിലേക്കിറക്കിവയ്ക്കാന്‍...

Read moreDetails

നിര്‍വികല്പം

അളകനന്ദയുടെ തീരത്തുളള വെള്ളിമണല്‍ത്തിട്ടയില്‍ അര്‍ദ്ധപത്മാസനത്തില്‍ കാലുകള്‍ പൂട്ടി ഇരുന്നതേയുളളൂ. ഒരു ദീര്‍ഘശ്വാസമെടുത്ത് ധ്യാനത്തിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ആ മെലിഞ്ഞ രൂപം പാതിയടഞ്ഞ കണ്ണുകളില്‍ മിന്നി,ഃഅതിതേജസ്വിയായ മുനി അകലെനിന്ന് ഉറച്ച...

Read moreDetails

അന്ത്യയാത്ര (സത്യാന്വേഷിയും സാക്ഷിയും 32)

ഓരോരുത്തരായി മടങ്ങുകയാണ്. അവരെക്കുറിച്ചോര്‍ത്ത് വേലായുധന്‍ രാത്രികള്‍ തള്ളിനീക്കി. കുഞ്ഞിക്കൊട്ടന്‍ മരിച്ചന്നു രാത്രി കിടന്നതേയില്ല. കര്‍ക്കിടകം കലിതുള്ളി പെയ്തുതിമിര്‍ത്ത ഒരു വൈകുന്നേരം പഴഞ്ചനൊരു കുട തപ്പിയെടുത്ത് ചൂടി വേലായുധനും...

Read moreDetails

കേളപ്പജിയുടെ വിയോഗം (സത്യാന്വേഷിയും സാക്ഷിയും 31)

മറ്റു രോഗികളുടെ പരിചരണത്തിനായി വൈദ്യര്‍ പോയി. സഹവൈദ്യന്മാര്‍ ഇടയ്ക്കിടെ വന്ന് കണ്‍കെട്ടിലെ തൈലത്തിന്റെ ഉണക്കം പരിശോധിച്ചു കൊണ്ടിരുന്നു. ചില രോഗികളും കൂട്ടിരിക്കുന്നവരും അടുത്ത കെട്ടിടത്തിന്റെ വരാന്തയിലിരുന്ന് ഭക്ഷണം...

Read moreDetails

തളിക്ഷേത്ര പുനരുദ്ധാരണം (സത്യാന്വേഷിയും സാക്ഷിയും 30)

'നായ പാത്തിയ കല്ലിന്‍മേല്‍ കളഭം പൂശിയ കേളപ്പാ' എതിരഭിപ്രായക്കാരുടെ വിളി കേട്ട് കേളപ്പന്‍ ചിരിച്ചു. അര്‍ത്ഥഗര്‍ഭമായ ചിരി. ആ ചിരിക്കിടയിലും വേലായുധനും മാധവിയുമടക്കം അവിടെ കൂടിയ ആര്‍ക്കും...

Read moreDetails

പ്രക്ഷോഭങ്ങളുടെ നടുവില്‍ (സത്യാന്വേഷിയും സാക്ഷിയും 29)

'കേളപ്പജി' ഒക്കത്തിരിക്കുന്ന കൊച്ചുമകളോട് വരാന്തയിലെ കസേരയിലിരിക്കുന്ന ഖദര്‍ധാരിയെ ചൂണ്ടി കുഞ്ഞിക്കൊട്ടന്‍ പറഞ്ഞു കൊടുത്തു. കേളപ്പന്‍ കുട്ടിയോട് കൈനീട്ടി ചിരിച്ചു. ജീപ്പ്‌ഡ്രൈവറും ഗോവിന്ദനും കുഞ്ഞിക്കൊട്ടന്റെയടുത്ത് മുറ്റത്ത് നില്‍പ്പുണ്ട്. വേലായുധന്‍...

Read moreDetails

ഉപവാസയജ്ഞം (സത്യാന്വേഷിയും സാക്ഷിയും 28 )

'സെല്‍ഭരണമാണ് നാട്ടില്‍. പാര്‍ട്ടിനേതാക്കളുടെ സ്വേച്ഛാധിപത്യം തങ്ങളെ അടിമപ്പെടുത്തുമെന്ന ആശങ്കയിലാണ് ജനം. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ വീണിരിക്കുന്നു. ജനങ്ങള്‍ വിമോചനം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഭരണത്തെ...

Read moreDetails

മാഹി വിമോചനവും ഭൂദാനയാത്രയും (സത്യാന്വേഷിയും സാക്ഷിയും 27)

വേലായുധന്‍ പുറത്തേക്ക് നടന്നപ്പോള്‍ മാധവി പിറകെ വന്നു. സായാഹ്നക്കാറ്റ് വയല്‍പ്പരപ്പിലൂടെ കറങ്ങിനടന്നു. തോട്ടിലിറങ്ങി രണ്ടുപേരും കൈകാല്‍ കഴുകി. വീണ്ടും വടക്കോട്ട് നടന്നു. ദീര്‍ഘകാലത്തെ ഉറക്കത്തിലാണെന്ന് തോന്നിപ്പിക്കുന്ന ഒരു...

Read moreDetails
Page 3 of 5 1 2 3 4 5

Latest