കേരളത്തിലെ നാലമ്പലം തീര്‍ത്ഥയാത്ര
കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കുന്നത് നവോത്ഥാന ചരിത്രത്തിലെ പുതിയൊരദ്ധ്യായമായി രേഖ പ്പെടുത്തിയത് ഇതിനകം ശ്രദ്ധേയമായ വസ്തുതയാണ്. ഭക്തിപ്രസ്ഥാനം എത്രമാത്രം ദേശീയ രാഷ്ട്രീയത്തെയും സ്വാതന്ത്ര്യ സമരത്തെയും അഖണ്ഡ ഭാരത സങ്കല്പത്തെയും സ്വാധീനിച്ചു വൊ അത്രമാത്രം തന്നെ സ്വാതന്ത്ര്യാന ന്തര കേരളത്തില്‍ രാമായണ പാരാ യണത്തെ സാര്‍വ്വജനീനമാക്കിയത് ഹൈന്ദവരുടെയില്‍ ഉണര്‍വ്വുണ്ടാക്കിയിട്ടുണ്ട്. വിശാല ഹിന്ദുസമ്മേളനത്തി ലെ രാമായണ മാസാചരണ പ്രഖ്യാപനം ഹിന്ദുക്കള്‍ ഏറ്റെടുത്തത് ക്ഷേത്ര ജീര്‍ണ്ണോദ്ധാരണവുമായി സമന്വയ പ്പെടുത്തികൊണ്ടാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ തന്നെ പുനരുദ്ധാരണ പ്രക്രിയകള്‍ക്ക് ആക്കം കൂട്ടാന്‍ ക്ഷേത്ര സംരക്ഷണ സമിതി നാടാകെ തുടക്കം കുറിച്ചതും ഹിന്ദുക്കള്‍ നെഞ്ചേറ്റിയതിന്റെ ചരിത്രമുണ്ട്. ഒരു പിടി ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തകര്‍ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് അന്ധവിശ്വാസജടില മെന്ന് കുറ്റപ്പെടുത്തിയ ക്ഷേത്രങ്ങളെ തങ്ങളുടെ ഒരോ ഗ്രാമത്തിലും ഉദ്ധരിക്കാന്‍ അക്കാലത്ത് മുതിര്‍ന്നത്. ആ നവോത്ഥാന പ്രേരണ മൂലം നാലമ്പലം തീര്‍ത്ഥയാത്രയും നക്ഷത്രവനങ്ങളും ശിവാലയ ഓട്ടങ്ങളും സപ്താഹയ ജ്ഞങ്ങളും ഭാഗവത – നവാഹ – ദേവീ സത്രങ്ങളും ഉടലെടുത്തു.
നാലമ്പലം തീര്‍ത്ഥയാത്ര തൃശ്ശൂര്‍ മാത്രമായിരുന്നു ആദ്യകാലത്ത് നടന്നത്. എന്നാല്‍ ശ്രീരാമ സഹോദര ന്മാരുടെ ക്ഷേത്രങ്ങള്‍ അടുത്തടുത്ത് തന്നെ മലപ്പുറത്തും കോട്ടയത്തും കണ്ടെത്തിയതോടെ തീര്‍ത്ഥയാത്രികര്‍ തങ്ങളുടെ പ്രദേശത്തും ഇത്തരം ക്ഷേത്രങ്ങളുടെ ഐതിഹ്യകഥകളുമായി മുന്നിട്ടിറങ്ങാന്‍ തുടങ്ങി. രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് കണ്ണൂരിലും പാല ക്കാടും ഇത്തരം സഹോദര നാലമ്പല ങ്ങള്‍ ഉള്ളതായി പുറത്ത് വന്നത്. അതോടെ തീര്‍ത്ഥയാത്ര വിവിധ ജില്ലകളിലേക്കായി മാറിയതാണ് ‘കേരള ത്തിലെ നാലമ്പലം തീര്‍ത്ഥയാത്ര’ എന്ന പുസ്തകം പ്രതിപാദിക്കുന്നത്. ഇപ്പോള്‍ എറണാകുളമടക്കം ആറ് ജില്ലകളില്‍ നാലമ്പല ദര്‍ശനം തുടങ്ങി യിട്ടുണ്ട്. കര്‍ക്കിടകത്തിലെ നാലമ്പല യാത്ര പരിപാവനമായി കാണുന്നതി നാല്‍ ഈ പുസ്തകം യാത്രികര്‍ക്ക് വഴി കാട്ടി തന്നെയാണ്.
കേരളത്തിലെ
നാലമ്പലം തീര്‍ത്ഥയാത്ര
ഇന്‍ഡോളജിക്കല്‍ ട്രസ്റ്റ്
ഇന്ത്യ ബുക്‌സ്, പാളയം, കോഴിക്കോട്
പേജ്: 64 വില: 50
രാമായണം ക്വിസ്
രാമായണ മാസത്തില്‍ നാടെമ്പാടും കുട്ടികള്‍ക്കായി മത്സരങ്ങള്‍ നടക്കു മ്പോള്‍ 200 ലധികം ചോദ്യോത്തരങ്ങളുമായാണ് രാമായണം ക്വിസ് ഇംഗ്ലീ ഷിലും മലയാളത്തിലും പ്രസിദ്ധീകരി ച്ചിരിക്കുന്നത്. ഈ പരിഷ്‌കരിച്ച പതിപ്പ് കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ഇരു ഭാഷകളിലും ഇടവിട്ട് നല്‍കുന്നതിനാല്‍ ഭാഷാ പരിജ്ഞാനവും ലഭിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഒരേസമയം ചോദ്യോത്തരങ്ങളുടെ സംഗ്രഹം അപൂര്‍വ്വമാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ആധിക്യമാണ് രക്ഷി താക്കള്‍ ഇത്തരം പുസ്തകങ്ങള്‍ അ ന്വേഷിക്കാന്‍ കാരണം. പ്രസാധകരും അതിന് വശംവദരാകുന്നു. അധ്യായങ്ങള്‍ വേര്‍തിരിച്ചാണ് ചോദ്യങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ലളിതമായ ഭാഷയിലുള്ള ഇംഗ്ലീഷ് ചോദ്യങ്ങള്‍ വായിച്ചാല്‍ തന്നെ ഏവര്‍ക്കും രാമായണ കഥ മനസ്സിലാക്കാനും സാധിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.
രാമായണം ക്വിസ്
ഇന്‍ഡോളജിക്കല്‍ ട്രസ്റ്റ്
ഇന്ത്യ ബുക്‌സ്, പാളയം, കോഴിക്കോട്
പേജ്:48 വില: 30
മുത്തശ്ശിരാമായണം
രാമായണ മാസത്തെ പുതിയ തല മുറക്ക് പരിചയപ്പെടുത്തുകയാണ് 50ലധികം അധ്യായങ്ങളിലായി വിന്യസിച്ചിരിക്കുന്ന മുത്തശ്ശി രാമായണം. കളര്‍ ചിത്രത്തോടെ ഒരോ അധ്യായത്തിലും വേറിട്ട രീതിയിലാണ് പുസ്തകം ആകര്‍ ഷണീയമാക്കിയിരിക്കുന്നത്. കഥ പറയുന്ന മുത്തശ്ശി രാമായണത്തിലെ വിവിധ അധ്യായങ്ങളില്‍ ഒരോ സംഭവ വികാസങ്ങളും മനസ്സില്‍ തട്ടുന്ന രീതിയില്‍ പറഞ്ഞ് കൊടുക്കുന്നു. കുട്ടികള്‍ക്ക് എളുപ്പം വായിച്ച് തീര്‍ക്കാനും മുതിര്‍ന്നാല്‍ രാമായണപാരായണത്തിന് പ്രേരിപ്പിക്കാനും ഇത് ഉപകരിക്കും.
മുത്തശ്ശിരാമായണം
ചന്ദ്രകല എസ്. കമ്മത്ത്
മാതാ അമൃതാനന്ദമയി മഠം
വില: 288 പേജ്: 180 രൂപ