Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കഥ നാടകം

ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)

ഡോ. എന്‍. ആര്‍. മധു മീനച്ചിൽഡോ. എന്‍. ആര്‍. മധു മീനച്ചിൽ
23 May 2025
This entry is part 3 of 10 in the series വീര വേലായുധന്‍ തമ്പി

വീര വേലായുധന്‍ തമ്പി
  • വീര വേലായുധന്‍ തമ്പി
  • കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)
  • ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)
  • ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)
  • തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)
  • മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)
  • വീര വേലായുധന്‍ തമ്പി 7

രംഗം-4

Google NewsAdd Kesari Weekly as a preferred source on Google

(പ്രകാശം വരുമ്പോള്‍ തലസ്ഥാന നഗരിയില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തിലെ അന്ത:പുരം. ഇരുപത് വയസ് തോന്നുന്ന ബാലരാമവര്‍മ്മ മഹാരാജാവും അറുപത് വയസ് തോന്നുന്ന ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും രാജകീയ ഉപധാനങ്ങളിലിരുന്ന് ചതുരംഗം കളിക്കുന്നു.
ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി:- (ആലോചിച്ച് ഒരു കരുനീക്കുന്നു) മഹാരാജാവ് തിരുമനസ്സ് അടുത്ത നീക്കങ്ങട് ശ്രദ്ധിച്ചില്ല്യാച്ചാല്‍ അടിയന്റെ കുതിര തിരുമേനിയുടെ മന്ത്രിയെ വീഴ്ത്തും…
ബാലരാമവര്‍മ്മ :- (ചിരിച്ചു കൊണ്ട്) ഈ കളിയിലും ജയന്തന്‍ നമ്പൂരി ജയിക്കുന്ന മട്ടാണല്ലോ… (കരുനീക്കുന്നു).
ജയന്തന്‍ശങ്കരന്‍ നമ്പൂതിരി:-(വിജയീ ഭാവത്തില്‍) ഹായ്… തിരുമനസ്സ് അടിയനോട് പൊറുക്കണം.. (കരുനീക്കി കൊണ്ട്) അവിടുത്തെ രാജാവിനെ നോം തടവിലാക്കിയിരിക്കുണു…
ബാലരാമവര്‍മ്മ :- (കൈകള്‍ കുടഞ്ഞ് ആലസ്യം വ്യക്തമാക്കി കൊണ്ട്) കളിയില്‍ മാത്രമല്ല ജയന്തന്‍ നമ്പൂര്യേ… കാര്യത്തിലും നാമങ്ങ്ട് തടവിലായ പോലൊരു തോന്നല്‍..
ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി:- അമൃതേത്ത് വരെ കളി തുടരാന്ന് വയ്ക്കാന്‍ നിര്‍വാഹമില്ലാണ്ടായല്ലോ തമ്പുരാന്‍.. (ആലോചിച്ച്) അവിടേയ്ക്ക് ഉത്സാഹമുണ്ടാക്കുന്ന മറ്റെന്തെങ്കിലും ആയാലോ…
ബാലരാമവര്‍മ്മ :- എല്ലാം നമ്പൂരീടെ ഹിതം പോലാകട്ടെ…
ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി:- എന്നാല്‍ കൊട്ടാരം നര്‍ത്തകിമാരുടെ ഒരാട്ടമായാലോ…
ബാലരാമവര്‍മ്മ :- ആവാലോ…
ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി:- (എഴുന്നേറ്റ് അന്തപ്പുരത്തിലേക്ക് നോക്കി കൈകൊട്ടിക്കൊണ്ട്) ആരവിടെ… അന്തപ്പുരം നര്‍ത്തകിമാരോട് പൊന്നു തിരുമേനിയുടെ സമക്ഷം അണിനിരക്കാന്‍ പറയു… (പ്രകാശം മങ്ങിത്തെളിയുമ്പോള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെയും ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെയും മുന്നില്‍ നര്‍ത്തകിമാര്‍ ആടിത്തിമിര്‍ക്കുന്നു)
കല്‍പ്പകപ്പൂങ്കാവനത്തില്‍ വിരിഞ്ഞിടും
അപ്‌സരസൂനങ്ങള്‍ ഞങ്ങള്‍..
മാധവമാസ നിലാമഴ കൊള്ളുവാന്‍
മന്‍മഥനേ വരൂ ചാരേ…

വാര്‍മഴവില്ലിന്‍ കമാനം വിതാനിച്ച
നീലമേലാപ്പിന്റെ കീഴില്‍…
നീര്‍മണിക്കേളികളാടുവാന്‍ പോരുമോ
മായാമയൂഖ മനസ്സുകളെ…

ADVERTISEMENT

പുഞ്ചിരിയില്‍ പഞ്ചസായകം തീര്‍ത്തിവര്‍
പഞ്ചബാണന്നുയിരേകും
പല്ലവ ശയ്യ വിരിച്ചു കാമാരിയെ
പ്പോലും തപം ചെയ്തുണര്‍ത്തും…

നീള്‍മിഴി നീലത്തടാകമായ് മാറ്റിയ
ഗോപികമാര്‍ വിളിക്കുമ്പോള്‍…
നീരദ ശ്യാമളന്‍ പോലുമിങ്ങെത്തിടും
നീലക്കടമ്പിന്റെ ചോട്ടില്‍
(നൃത്തസംഘം മറയുമ്പോള്‍ ഒരു കാവല്‍ക്കാരന്‍ കടന്നു വന്ന് വായ്‌കൈ പൊത്തി നില്‍ക്കുന്നു…)
കാവല്‍ക്കാരന്‍:- അടിയന്‍
ബാലരാമവര്‍മ്മ :- ഉം.. എന്താണുണര്‍ത്തിക്കാനുള്ളത്
കാവല്‍ക്കാരന്‍ :- അടിയന്‍…നാഞ്ചിനാട്ടില്‍ നിന്നും തലക്കുളത്ത് വേലുത്തമ്പി എന്നൊരു കാര്യക്കാരന്‍ അങ്ങയെ മുഖം കാണിക്കാന്‍ ഏറെ നേരമായി കാത്തിരിക്കുന്നു…
ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി :- കാത്തിരിക്കണമല്ലോ… ദിവാന്‍ പേഷ്‌ക്കാറൊന്നുമല്ലല്ലോ അയാള്‍… വെറും കാര്യക്കാരനല്ലേ… നാം കല്‍പ്പിച്ച് വരുത്തിയതാണങ്ങുന്നേ… നാഞ്ചിനാട്ടെ ധനിക പ്രമാണിയും കളരികള്‍ക്കുടയോനുമാണയാള്‍..
ബാലരാമവര്‍മ്മ :- ഉം… കടന്നു വരാന്‍ പറയു… (കാവല്‍ക്കാരന്‍ വായ്‌കൈ പൊത്തി മറയുന്നു)
ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി:- ഖജാനയിലേക്ക് അയാളില്‍ നിന്നും നല്ലൊരു തുക വസൂലാക്കണം തിരുമനസേ..
ബാലരാമവര്‍മ്മ :- അയാള്‍ നികുതി കുടിശ്ശിക വല്ലതും വരുത്തിയിട്ടുണ്ടോ സര്‍വ്വാധി കാര്യക്കാരേ..
ജയന്തന്‍ ശങ്കരന്‍ :- അറിവില്‍ പെട്ടിടത്തോളം ഇല്ലങ്ങുന്നേ.. പക്ഷെ ഖജാന നിറയ്ക്കാന്‍ നമുക്കിത്തരക്കാരില്‍ നിന്നും പണം പിരിച്ചേ മതിയാകു …
ബാലരാമവര്‍മ്മ :- ഉം… (തലയാട്ടുന്നു) വര്‍ത്തകന്മാരില്‍ നിന്നും വാങ്ങിയ കടങ്ങള്‍ വീട്ടേണ്ടതുണ്ട്.
(വേലുത്തമ്പി കടന്നു വന്ന് മഹാരാജാവിനെ തലകുനിച്ച് വന്ദിക്കുന്നു)
വേലുത്തമ്പി :- ശ്രീപത്മനാഭ ജയം….. കല്‍പ്പിച്ചോല അയച്ച് അടിയനെ വിളിപ്പിച്ചതെന്തിനാണാവോ…
ബാലരാമവര്‍മ്മ :- (എഴുന്നേറ്റുകൊണ്ട്) കാര്യങ്ങള്‍ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി പറയും… നമുക്കമൃതേത്തിനുള്ള കാലമായി… (മഹാരാജാവ് അന്തപ്പുരത്തിലേക്ക് നടക്കുന്നു)
വേലുത്തമ്പി :- അടിയന് ചില സങ്കടങ്ങള്‍ ഉണര്‍ത്തിക്കാനുണ്ടായിരുന്നു…
ബാലരാമവര്‍മ്മ :- ഒക്കെ ദിവാനോടു പറഞ്ഞോളു, നമുക്കൊന്നു വിശ്രമിക്കണം (നടന്നു മറയുമ്പോള്‍ വേലുത്തമ്പി നിരാശനായി നില്‍ക്കുന്നു)
ജയന്തന്‍ ശങ്കരന്‍നമ്പൂതിരി:- (പുച്ഛവും പരിഹാസവും കലര്‍ന്ന സ്വരത്തില്‍) ആവലാതി കേള്‍ക്കാനല്ല ഓല അയച്ച് വിളിപ്പിച്ചത്… തലക്കുളത്ത് വേലുത്തമ്പി ഖജനാവിലേക്കടക്കണമെന്ന് നാം തീരുമാനിച്ചിരിക്കുന്നത് ഇരുപതിനായിരം പണമാണെന്ന് മുഖദാവില്‍ അറിയിക്കാനാണ് വിളിപ്പിച്ചത്…
വേലുത്തമ്പി :- ഇരുപതിനായിരം പണമോ.!! ഏത് വകയില്‍… അതിനു നാം കുടിശ്ശികയൊന്നും വരുത്തിയിട്ടില്ലല്ലോ തിരുമേനി…
ജയന്തന്‍ ശങ്കരന്‍ :- ന്യായം മൊഴിയാതെ ആവശ്യപ്പെട്ട പണമടച്ചാല്‍ കാര്യക്കാരനായി തുടരാം… ഇല്ലെങ്കില്‍ മുദ്ര വാള്‍ വച്ച് മടങ്ങാം… അതല്ല ആവശ്യപ്പെട്ട പണമടയ്ക്കാതെ വീരസ്യം കാട്ടാനുള്ള പുറപ്പാടാണെങ്കില്‍ കര പ്രമാണിമാരായ ചിലര്‍ക്കു നല്‍കിയ ശിക്ഷാവിധിയെന്തെന്ന് ആരാഞ്ഞറിഞ്ഞോളു…
വേലുത്തമ്പി :- കരമൊടുക്കാത്ത കര്‍ഷകരെയും കരപ്രമാണികളെയും മുക്കാലിയില്‍ കെട്ടി അടിക്കുന്ന രീതി മര്യാദകള്‍ തിരുവിതാംകൂറിനു പുത്തരിയാണ് തിരുമനസേ…
ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി:-നമ്മെ രീതി മര്യാദകള്‍ പഠിപ്പിക്കാന്‍ വെറും കാര്യക്കാരനായ വേലുത്തമ്പി വളര്‍ന്നിട്ടില്ല… മുദ്രവാള്‍ അടിയറ വച്ച് കടന്നുപോ എന്റെ മുന്നില്‍ നിന്ന് …
വേലുത്തമ്പി :- (കോപ താപങ്ങള്‍ അടക്കി) ശ്രീപത്മനാഭാ… (വാള്‍ കണ്ണുകളില്‍ വച്ച് ആദരവോടെ വണങ്ങുന്നു) ഈ ശംഖുമുദ്രയുള്ള പൊന്നുടവാള്‍ ധര്‍മ്മരാജാവ് തിരുമനസ് ത്യക്കൈ കൊണ്ട് സമ്മാനിച്ചതാണെങ്കില്‍ അത് വീണ്ടെടുക്കാന്‍ ഒരു വാരത്തിനുള്ളില്‍ നാം വീണ്ടും വരും (വാള്‍ പീഠത്തില്‍ വച്ച് വേലുത്തമ്പി കൊടുങ്കാറ്റുപോലെ പുറത്തേയ്ക്ക് പോകുന്നു. ജയന്തന്‍ ശങ്കരന്‍ ഒരു കാല്‍ പീഠത്തില്‍ കയറ്റി വച്ച് അഹങ്കാരവും പുച്ഛവും കലര്‍ന്ന ഭാവത്തില്‍ അത് നോക്കി നില്‍ക്കുന്നു…)

രംഗം-5

(പ്രകാശം വരുമ്പോള്‍ നാഞ്ചി നാട്ടിലെ നാല്‍ക്കവലയില്‍ വെങ്കലമുരശും കുഴല്‍വിളിയുമായി വേലുത്തമ്പിയുടെ രണ്ട് മൂന്നു ഭടന്മാര്‍ വിളംബരം പുറപ്പെടുവിക്കുന്നു)
ഭടന്‍ :- (വിളംബരം വായിക്കുന്നു) ശ്രീപത്മനാഭദാസനായി പൊന്നുതമ്പുരാന്‍ വാഴുന്ന ശ്രീവാഴുംകോട് ദേശത്തെ ഹിരണ്യ സിംഹനെല്ലൂര്‍ക്കൂട്ടം അടിയന്തിരമായി കൂടിച്ചേരുന്നതിലേക്കായി തലക്കുളത്ത് വീരവേലായുധന്‍ ചെമ്പകരാമന്‍തമ്പി കാര്യക്കാര്‍ അറിയിക്കുന്ന വിളംബരമെന്തെന്നാല്‍…. ഇന്നേക്ക് മൂന്നാം ദിനം ഇടവമാസം ഇരുപത്തി ഏഴാം നാള്‍ അടിയന്തിരമായ രാജ്യകാര്യ വിചാരത്തിനായി നാഞ്ചിനാട്ടിലും കല്‍ക്കുളം തെക്കുമണ്ഡപത്തും വാതുക്കലും ഇരണിയല്‍ ദേശത്തിലുമുള്ള, പിടാകക്കൂട്ടങ്ങളും, നാട്ടുക്കൂട്ടങ്ങളും നാടുവാഴികളും കരപ്രമാണികളും കളരിഗുരുക്കന്‍മാരും അണൈക്കര അയ്യന്‍കോവിലിന്‍ ചാരത്ത് ഒരുമിച്ച് കൂടേണ്ടതാകുന്നു… (വെങ്കല മുരശും ചേങ്കിലയുമുയരുമ്പോള്‍ വേദിയില്‍ വെളിച്ചം മങ്ങുന്നു… വീണ്ടും വിളംബര ശബ്ദം ഉയര്‍ന്ന് മാറ്റൊലിക്കൊണ്ട് നേര്‍ത്തു വരുമ്പോള്‍ ജനക്കൂട്ടത്തിന്റെ ശബ്ദകോലാഹലങ്ങള്‍, കാളവണ്ടി ശബ്ദങ്ങള്‍, കുതിരക്കുളമ്പടി, കുതിരയുടെ ചിനയ്ക്കലുകള്‍ ജനങ്ങളുടെ കാല്‍പ്പെരുമാറ്റം തുടങ്ങിയ പശ്ചാത്തല ശബ്ദങ്ങള്‍ … വേദിയില്‍ ചുവപ്പും നീലയും വെളിച്ചം പരക്കുമ്പോള്‍ വേലുത്തമ്പി ആല്‍ത്തറയില്‍ കയറി നിന്ന് വലിയൊരനുയായി വൃന്ദത്തോട് സംസാരിക്കുന്ന മാതിരി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്നു. രണ്ടംഗരക്ഷകര്‍ ഇടത്തും വലത്തുമായി നില്‍ക്കുന്നു..)
വേലുത്തമ്പി :- ശ്രീവാഴുംകോടെന്ന ശ്രീ പത്മനാഭന്റെ ഈ പുണ്യതിരുവിതാംകൂറിലെ ഇരണിയല്‍ ദേശക്കാരെ, എന്റെ പൊന്നു കൂടെപ്പിറപ്പുകളെ……. നാടിന്റെ മാനവും നാട്ടാരുടെ സൈ്വര്യ ജീവിതവും അപകടത്തിലാക്കും വിധം തിരുവിതാംകൂറിന്റെ ഭരണ സിരാകേന്ദ്രത്തില്‍ പിടിമുറുക്കിയിരിക്കുന്ന പരദേശിവരത്തന്മാരായ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും, ശങ്കരനാരായണന്‍ ചെട്ടിയും, മാത്തൂത്തരകനും ചേര്‍ന്ന് പൊന്നുതമ്പുരാന്‍ ബാലരാമവര്‍മ്മത്തിരുമനസ്സിനെ കളിപ്പാവയാക്കി മാറ്റിയ വിവരം ഇവിടെക്കൂടിയ മാന്യശ്രീ മഹാജനങ്ങള്‍ക്കറിവുള്ളതാണല്ലോ… ഏഴാഴിവെന്ന ഡച്ച് നാവിക സേനയെപ്പോലും കുളച്ചല്‍ യുദ്ധത്തില്‍ ചുട്ടു പൊട്ടിച്ച് വെട്ടിപ്പിടിച്ച് വെന്നിക്കൊടി പാറിച്ച വീരമാര്‍ത്താണ്ഡവര്‍മ്മത്തിരുമനസുകൊണ്ട്, തെക്ക് തോവാള മുതല്‍ വടക്ക് പറവൂര്‍ വരെ നീണ്ട ആഴിയും മലയും ചൂഴും തിരുവിതാംകൂര്‍ രാജ്യത്തെ ശ്രീപത്മനാഭനു തൃപ്പടിദാനം ചെയ്ത് മഹത്വപ്പെടുത്തിയ നമ്മുടെ ദേശം അപകടത്തിലാണ് എന്ന് നിങ്ങളേവരും അറിയേണ്ടതിലേക്കാണ് നാമിന്നിവിടെ കൂട്ടം ചേര്‍ന്നിരിക്കുന്നത്. മലബാര്‍ ദേശത്തു നിന്നും സുഖ ഭക്ഷണം തേടിവന്ന ഉതുവേലിജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയെന്ന ചൂതുകളിക്കാരനും കള്ളക്കണക്കെഴുതി ഖജനാവ് ചോര്‍ത്തുന്ന പാണ്ടിയില്‍ നിന്നു വന്ന ശങ്കരനാരായണന്‍ ചെട്ടിയും അക്ഷരശൂന്യനും മരവ്യാപാരിയുമായ മാത്തൂ തരകനും ചേര്‍ന്ന് ശ്രീപത്മനാഭ ദാസന്മാരായ പൊന്നുതമ്പുരാക്കള്‍ വാണ തിരുവിതാംകൂറിനെ കട്ടുമുടിക്കുമ്പോള്‍ നമുക്ക് കണ്ടില്ലെന്ന് വയ്ക്കാന്‍ കഴിയുമോ…
ജനങ്ങള്‍:- ഇല്ല… ഇല്ല… ഒരിക്കലുമില്ല…
വേലുത്തമ്പി :-തിരുവിതാംകൂറിന്റെ ഐശ്വര്യത്തിനും ജനക്ഷേമത്തിനുമായി ജീവിതം സമര്‍പ്പിച്ച വന്ദ്യവയോധികന്‍ വലിയ ദിവാന്‍ജി രാജാകേശവദാസിനെ കാരാഗൃഹത്തിലടച്ച് വിഷമൂട്ടി കൊന്നുകളഞ്ഞ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയോട് നമുക്ക് പൊറുക്കാന്‍ കഴിയുമോ..
ജനങ്ങള്‍ :- പാടില്ല…. പാടില്ല… അയാളെ കൈയാമം വച്ച് കല്‍ത്തുറുങ്കില്‍ അടയ്ക്കണം …
വേലുത്തമ്പി :- പാവപ്പെട്ട ജനങ്ങള്‍ക്ക് പൊന്നുതമ്പുരാനെ മുഖം കാണിച്ച് സങ്കടം ബോധിപ്പിക്കാനുള്ള അവസരം പോലും നിഷേധിച്ച് ഞെക്കിപ്പിഴിഞ്ഞ് നികുതി വസൂലാക്കുന്ന, നികുതി കൊടുക്കാന്‍ കഴിയാത്ത കാര്യക്കാരെയും കരക്കാരെയും മുക്കാലിയില്‍ കെട്ടി അടിച്ചപമാനിച്ച് സര്‍ക്കാരിലേക്ക് പണമുണ്ടാക്കുന്ന ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഭീകര വാഴ്ചയില്‍ നിന്ന് പൊന്നുതമ്പുരാനെയും ശ്രീവാഴുംകോടുദേശത്തെയും നമുക്കു രക്ഷിക്കേണ്ടേ…
ജനങ്ങള്‍ :- വേണം, വേണം, ഞങ്ങള്‍ എന്തിനും തയ്യാര്‍…
വേലുത്തമ്പി :- എങ്കില്‍ വൈകുണ്ഠം പൂകിയ ധര്‍മ്മരാജാവ് തിരുമനസ്സിന്റെ പൊന്നിന്‍ പള്ളിയന്തലാവില്‍ കയറി തലസ്ഥാന നഗരിയില്‍ ഘോഷയാത്ര നടത്തുന്ന ,മാര്‍ത്താണ്ഡവര്‍മ്മത്തിരുമനസ്സ് വെട്ടിപ്പിച്ച കരപ്പുറം കൊച്ചിക്ക് തീറെഴുതുവാന്‍ ബാലരാമവര്‍മ്മത്തമ്പുരാനെ കബളിപ്പിച്ച് നീട്ട് തുല്യം ചാര്‍ത്തിച്ച, വലിയ ദിവാന്‍ജി രാജാകേശവദാസിനെ വിഷമുട്ടി പരലോകത്തയച്ച ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയേയും സംഘത്തെയും കെട്ടുകെട്ടിച്ച് ശ്രീവാഴുംകോടിന്റെ ജനശക്തിയെന്തെന്ന് കാട്ടിക്കൊടുക്കാന്‍ പട കൂട്ടി പുറപ്പെടാന്‍ നാം സര്‍വ്വജനങ്ങളോടും ആഹ്വാനം ചെയ്യുന്നു.. (വലിയ ആരവത്തോടൊപ്പം ഞങ്ങള്‍ തയ്യാര്‍ എന്ന ഘോഷം മുഴങ്ങുന്നു. യുദ്ധഭേരി, കുതിരക്കുളമ്പടി, പീരങ്കി ഘോഷം തുടങ്ങിയ ശബ്ദ പശ്ചാത്തലത്തില്‍ വേദിയില്‍ വെളിച്ചം മങ്ങുന്നു)
അശരീരി:-തെക്കന്‍ തിരുവിതാംകൂറില്‍ നാഞ്ചി നാട്ടില്‍ വേലുത്തമ്പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പരിവര്‍ത്തനവാദികളുടെ പടനീക്കം തോവാള മുതല്‍ ആലപ്പുഴ വരെ ജനകീയ മുന്നേറ്റമായി പടര്‍ന്നു പിടിച്ചു. രാജാധികാരത്തിനു മേല്‍ പിടിമുറുക്കിയ അഴിമതി വാഴ്ചയെ തുടച്ചു നീക്കാന്‍ ഹിരണ്യ സിംഹനല്ലൂര്‍ കൂട്ടവുമായി നാഞ്ചിനാട്ടു നാട്ടുക്കൂട്ടങ്ങള്‍ ചേര്‍ന്നതോടെ സായുധ സൈനിക ശക്തിയായി തിരുവനന്തപുരത്തേയ്ക്ക് നീങ്ങി. കോട്ടയും കൊട്ടാരവും വളഞ്ഞ ജനശക്തിക്കു മുന്നില്‍ രാജശക്തി പ്രകമ്പനം കൊണ്ടുപോയി. ദുര്‍ഭരണത്തിനെതിരെ തലക്കുളത്ത് വേലുത്തമ്പിയുടെ നേത്യത്വത്തില്‍ നടന്ന ജനകീയ വിപ്ലവം അന്തിമ വിജയം കണ്ടു. ജനഹിതം മാനിച്ച് ബാലരാമവര്‍മ്മ മഹാരാജാവ് അഴിമതിക്കാരായ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയേയും, ശങ്കരനാരായണന്‍ ചെട്ടിയേയും മാത്തുതരകനേയും സ്ഥാനഭ്രഷ്ടരാക്കി നാടുകടത്താന്‍ ഉത്തരവായി. വേലുത്തമ്പിയെ ധനകാര്യ മന്ത്രിയും പിന്നീട് തിരുവിതാംകൂര്‍ ദിവാനുമായി നിയമിച്ച് ബാലരാമവര്‍മ്മ മഹാരാജാവ് ജനശക്തിക്കൊപ്പം നിന്നു… തിരുവിതാംകൂറിന്റെ നാള്‍വഴികളില്‍ വീര വേലായുധന്‍ ചെമ്പകരാമന്‍ തമ്പി പുതുചരിത്രങ്ങള്‍ കുറിക്കുവാന്‍ തുടങ്ങി… എന്നാല്‍ കടക്കെണിയിലായിക്കഴിഞ്ഞിരുന്ന തിരുവിതാംകൂറിന്റെ പരമാധികാരവും സ്വാതന്ത്ര്യവും കവരാന്‍ ഉടമ്പടിയും ഉപജാപങ്ങളുമായി മായായുദ്ധം നടത്തുന്ന ഈസ്റ്റിന്ത്യാ കമ്പനിയായിരുന്നു വേലുത്തമ്പിയുടെ മുന്നിലെ ആദ്യ കടമ്പ…
(തുടരും)

വീര വേലായുധന്‍ തമ്പി

കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2) ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)
Tags: വീര വേലായുധന്‍ തമ്പി
ShareTweetSendShare

Related Posts

ജന്മനാടിനുവേണ്ടി രക്തതര്‍പ്പണം (വീര വേലായുധന്‍ തമ്പി 10)

ജന്മനാടിനുവേണ്ടി രക്തതര്‍പ്പണം (വീര വേലായുധന്‍ തമ്പി 10)

തുറന്ന യുദ്ധത്തിലേക്ക് (വീര വേലായുധന്‍ തമ്പി 9)

തുറന്ന യുദ്ധത്തിലേക്ക് (വീര വേലായുധന്‍ തമ്പി 9)

യുദ്ധനീക്കവുമായി വേലുത്തമ്പി (വീര വേലായുധന്‍ തമ്പി  8)

യുദ്ധനീക്കവുമായി വേലുത്തമ്പി (വീര വേലായുധന്‍ തമ്പി  8)

വീര വേലായുധന്‍ തമ്പി 7

വീര വേലായുധന്‍ തമ്പി 7

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies