Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

ജന്മരഹസ്യം

ജയമോഹന്‍

Print Edition: 20 September 2024
വര: ഗിരീഷ്‌ മൂഴിപ്പാടം

വര: ഗിരീഷ്‌ മൂഴിപ്പാടം

മക്കള്‍ അമ്മയുടെ അടുത്ത് ഓടിയെത്തിയത് സ്വത്ത് ഭാഗിച്ചുകിട്ടണമെന്ന് ആവശ്യപ്പെടാനാണ്. പ്രായാധിക്യംകൊണ്ട് കാഴ്ച നഷ്ടപ്പെട്ട അമ്മ, അവശതയോടെ മക്കളെ നോക്കി. എല്ലാം ഒരേ നിഴല്‍പോലെ. കണ്ണിലെ ഇരുട്ടോടെ അമ്മ ഒരുവശത്തേക്ക് പെട്ടെന്ന് തലതിരിച്ചു. അപ്പോള്‍ അമ്മയുടെ മനസ്സില്‍ ഒരു പ്രകാശംപരന്നു. ഉള്ളൊന്നു കുളിര്‍ത്തു. അമ്മയുടെ ചുണ്ടില്‍ കുഞ്ഞു ചിരിവന്നു. അമ്മയുടെ മനസ്സ് ആ നോട്ടം ഏറ്റ രാജീവിന് മനസ്സിലായി. രാജീവിന്റെ മനസ്സില്‍ അപ്പോള്‍ അമ്മയായിരുന്നില്ല, അവിടെ നില്‍ക്കുന്ന നാലുകൂടപ്പിറപ്പുകളായിരുന്നു. നാലുപേരും രാജീവിനെ തുറിച്ചുനോക്കി. രണ്ടുചേട്ടന്മാരും അനിയനും അനുജത്തിയും. അമ്മയെ വശീകരിച്ചെടുത്തിരിക്കുകയാണല്ലോ രാജീവന്‍. സ്വത്തു മുഴുവനും സൂത്രത്തില്‍ കൈക്കലാക്കാനുള്ള കൗശലത്തോടെയാണ് രാജീവ് നില്‍ക്കുന്നതെന്ന് അവര്‍ക്കുതോന്നി. രാജീവ് അമ്മയുടെ കസേരയ്ക്കരികില്‍ വന്ന് അമ്മയെതൊട്ടു. അമ്മ ഒരാശ്വാസത്തോടെ ഇരുന്നു. ”അമ്മേ” രാജീവ് വിളിച്ചു ”അവര്‍ക്കും ഓരോരോ ആവശ്യങ്ങളില്ലെ അമ്മേ. അതങ്ങട് ചെയ്യ്.” അമ്മ രാജീവിനെ ഒരിക്കല്‍ കൂടി നോക്കിയിട്ട് മൂളി ”ഉം…” ഇപ്പളാണ് നാലുപേര്‍ക്കും ജീവന്‍ വച്ചത്. പിന്നെ അവര്‍ എല്ലാം സാധിച്ചപോലെ സന്തോഷത്തോടെ തറവാട്ടില്‍ നിന്നും തിരിച്ചിറങ്ങി. അവരവര്‍ വന്ന വലിയ കാറില്‍ കയറി മുറ്റത്ത് പൊടിപറത്തി തിരിച്ചുപോയി. രാജീവനും അമ്മയും മാത്രമായി. അമ്മ എന്തോ ആലോചിച്ച് മുനിയെ പോലെ ഇരുന്നു. രാജീവനും ഒന്നും പറയാനുണ്ടായിരുന്നില്ല.

ഇറങ്ങുന്നവഴി രണ്ടാമത്തെ ചേട്ടന്‍ പറഞ്ഞു, രാജീവിനോടായി: ”രണ്ടുദിവസത്തിനുള്ളില്‍ അളക്കാനാളുവരും”. മാസങ്ങള്‍ കഴിഞ്ഞിട്ടും അളക്കാനാളുവന്നില്ല. എന്നുമാത്രമല്ല, അന്നുപോയ ഈ നാലുമക്കളും അങ്ങോട്ടു വന്നില്ല. അവരുടെ ഇപ്പോഴത്തെ തീരുമാനം സ്വത്തുഭാഗം വയ്ക്കണ്ട എന്നാണ്.
നാലുപേരും നാലുവഴിയിലൂടെ അവരുടെ ജീവിതം സുന്ദരമായി കെട്ടിപ്പൊക്കി. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളില്‍ അവര്‍ക്കെല്ലാം വലിയ സഹായവും തുണയുമായി രാജീവന്‍ ഓടിനടന്നു. സ്വന്തം കൂടപ്പിറപ്പുകളല്ലേ. എന്നാല്‍ അങ്ങനെയൊരു ചിന്ത അവര്‍ക്കാര്‍ക്കും ഉള്ളതായി രാജീവിന് തോന്നിയില്ല. അമ്മയും അതു വേണ്ടുവോളം മനസ്സിലാക്കി. ഇപ്പോള്‍ അവര്‍ ഒന്നിച്ചു വന്നിരിക്കുന്നത് ആവശ്യം നടക്കാനാണെന്ന് രാജീവിനും അമ്മയ്ക്കും നന്നായി അറിയാം. എന്നാലും അവരോടുള്ള സ്‌നേഹവും കരുതലും നിറയുകയാണ് മനസ്സില്‍. ഒന്നിച്ചവരെ കണ്ടപ്പോള്‍ എന്തു സന്തോഷം തോന്നിയെന്നോ. ഇങ്ങനെ എന്നും ഒന്നിച്ചുണ്ടായാല്‍ മതിയായിരുന്നു എന്നൊരാഗ്രഹവും തോന്നി. കുട്ടിക്കാലത്ത് അങ്ങനെയായിരുന്നല്ലോ. പിന്നെ എപ്പോഴാണ് ഇങ്ങനെയായത്. ഓര്‍മ്മയില്ല. ഓര്‍ക്കേണ്ട. നല്ലതുമാത്രം ഓര്‍ത്താല്‍മതി. എന്തായാലും നാലുപേരും നന്നായിട്ടിരുന്നാല്‍മതി. പക്ഷേ, ഒന്നുണ്ട്, ഇങ്ങനെ ഒരമ്മയിവിടെ ഉണ്ടെന്നെങ്കിലും അവര്‍ ഓര്‍ക്കേണ്ടതുണ്ട്. ഒന്നും വേണ്ട. വല്ലപ്പോഴും വന്നൊന്ന് കണ്ടാല്‍ മാത്രം മതി. ബാക്കി എല്ലാ കാര്യങ്ങളും ഞാന്‍ നോക്കിക്കൊള്ളാം. അവരെ ഒരിക്കലും കഷ്ടപ്പെടുത്തില്ല.

”നീ ഒന്നും കഴിച്ചില്ലേടാ” അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് രാജീവ് അതോര്‍ത്തത്. അമ്മയ്ക്ക് കഞ്ഞികൊടുത്തു കഴിഞ്ഞ് വന്നിരുന്നതാണ്. കഴിക്കാന്‍ തോന്നിയില്ല. കണ്ണു കാണുന്നില്ലെങ്കിലും അമ്മ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. കുറേനേരം വരാന്തയിലെ കസേരയില്‍ ഇരിക്കും, കാഴ്ചയില്ലാത്ത കണ്ണിലൂടെ പ്രകൃതിയെ നോക്കി. കിളികളുടെ ചിലയ്ക്കല്‍ കേട്ട്. കാറ്റേറ്റ്. പറമ്പില്‍ തെക്കേലെ വാസു കൊണ്ടുവന്നുകെട്ടിയ പശുക്കിടാവിന്റെ നിലവിളികേട്ട്. പിന്നെ കൊണ്ടുവന്നു കിടത്തണം. കിടക്കുമ്പോള്‍ അടുത്തുകിടന്ന് കുട്ടിക്കഥകള്‍ വായിച്ചുകൊടുക്കണം. അതുകേട്ട് അമ്മ ഉറങ്ങും. വൈകീട്ട് ഇത്തിരിനേരം നടത്തും. ഗെയ്റ്റ് കടന്ന് വലിയമുറ്റത്തേയ്ക്കുള്ള നീണ്ടവഴിയുടെ അറ്റംവരെപോകും. ഇന്നിതു മതിയെടായെന്നു പറയും. ഇത്തിരി മടിച്ചിയാ ഈയിടെയായി. ശരീരത്തിന്റെ വണ്ണംതാങ്ങാന്‍ കാലുകള്‍ക്കാകുന്നില്ലെന്നും ചിലപ്പോള്‍ തോന്നും. എന്നാല്‍ മതി അമ്മേടെയിഷ്ടം എന്നു പറയുമ്പോള്‍ ഒരു കള്ളച്ചിരിയുണ്ട്. എന്തുരസാ അതു കാണാന്‍.

മക്കള്‍ വന്നുപോയേ പിന്നെ നടത്തം വേണ്ടെന്നുവച്ചു. ആഹാരം കഴിക്കലും കുറവാണ്. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് ശാസിച്ചു. അപ്പോള്‍ തലയില്‍ തലോടിക്കൊണ്ട് അമ്മ പറഞ്ഞു: ”അതാ എനിക്കും പറയാനുള്ളെ. നിനക്കാരെയെങ്കിലും ഇഷ്ടാണോ, എന്നാ വിളിച്ചോണ്ടുവാ”. അമ്മേടെ വായില്‍ നിന്നതു കേട്ടപ്പോള്‍ എന്തിനോ വെറുതെയൊരു വിഷമം തോന്നി. പിന്നെ, ഈ വയസ്സു കാലത്തല്ലേയെന്നൊരു മറുചോദ്യം ചോദിച്ചു. പെട്ടെന്നൊരു തിരിച്ചറിവോടെയെന്ന പോലെ അമ്മ നോക്കി. അമ്മയുടെ കണ്ണുനിറഞ്ഞിരിക്കുന്നു. എനിക്കീ ഭാനുമതിയമ്മയെ ഇങ്ങനെ നോക്കിക്കഴിഞ്ഞാല്‍ മതിയെന്നു പറഞ്ഞു ഒരുമ്മ അമ്മയുടെ നെറ്റിയില്‍ കൊടുത്തു.

പിന്നീടെപ്പോഴോ അമ്മ പറഞ്ഞു: ”നീ ആ ചന്ദ്രന്‍ കര്‍ത്താവിനെ ങ്ങട് വിളിച്ചോണ്ടു വാ എല്ലാം നിന്റെ പേരില്‍ എഴുതിവയ്ക്കാന്‍ പോകാ.”
ആധാരം എഴുത്തുകാരന്‍ ചന്ദ്രന്‍കര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങളായെന്ന് അമ്മയെ ഓര്‍മ്മിപ്പിച്ചില്ല. ”അമ്മ എന്തായീ പറയണെ. മറ്റു മക്കള്‍ക്കും കൂടി അവകാശപ്പെട്ടതല്ലേ. ഒരിക്കലും അതു ചെയ്യരുത്. അങ്ങനെ ആലോചിക്കാന്‍ പോലും പാടില്ല. അവരും അമ്മേടെ വയറ്റില്‍ പിറന്നതല്ലേ. അവര്‍ക്കു കിട്ടാനുള്ളതൊന്നും പിടിച്ചുപറിച്ച് എനിക്കുവേണ്ട”. ഇത്തിരി മുഷിഞ്ഞാണ് സംസാരിച്ചതെന്ന് അമ്മയ്ക്ക് മനസ്സിലായി. അമ്മയുടെ കണ്ണില്‍ വെളളം നിറഞ്ഞുവന്നു. ചുണ്ട് എന്തോ പറയാന്‍ വിതുമ്പി. പിന്നെ അതുവേണ്ടെന്നുവച്ച്, ഇരിക്കുന്ന കസേരയില്‍ വീണുപോകുമോയെന്നു ഭയപ്പെടുംവിധം കൈവരിയില്‍ മുറുകെ പിടിച്ചിരുന്നു.

വേണ്ടായിരുന്നു. ഇത്ര ഒച്ചവച്ച് പറയരുതായിരുന്നുവെന്നു തോന്നി. അമ്മ വിഷമിച്ചു. ഒരിക്കല്‍ പോലും ഇങ്ങനെയൊന്നും അമ്മയെ വിഷമിപ്പിക്കാത്തതാണ്.
പെട്ടെന്ന് അമ്മയുടെ അരികിലേക്ക് കസേരനീക്കിയിട്ട് അമ്മയുടെ തലചായ്ച്ച് സ്വന്തം കവിളിനോട് ചേര്‍ത്തു: ”അമ്മ വിഷമിക്കാന്‍ വേണ്ടി പറഞ്ഞതല്ല.” അമ്മ ഒരു ദീര്‍ഘനിശ്വാസംവിട്ടു, എന്നിട്ട് കൈയെടുത്ത് മകന്റെ കവിള്‍ ചേര്‍ത്തുപിടിച്ച് ഒരുമ്മതന്നു അമ്മ. അതോടൊപ്പം ഞെട്ടിത്ത കര്‍ത്തുകൊണ്ട് ഈ ചോദ്യവും: ”നിനക്ക് മരുന്ന് വാങ്ങേണ്ടേടാ മോനേ.” അതൊരു കരച്ചിലായിരുന്നു. അടക്കിപ്പിടിച്ചത് കൈവിട്ടു പോയൊരു കരച്ചില്‍. രാജീവിനും പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല. ഞെട്ടലും മാറിയില്ല. ഇതെങ്ങനെ അമ്മ അറിഞ്ഞു?
മക്കള്‍ വന്ന് പോയതിന്റെ പിറ്റേ ദിവസമാണ് അതു സംഭവിച്ചത്. ഏറെനാളായി വല്ലാത്ത അസ്വസ്ഥതയു ണ്ടായിരുന്നു. അത് കാര്യാക്കിയില്ല. പക്ഷേ, അന്ന് വാസു നിര്‍ബന്ധിച്ച് ആശുപത്രിയില്‍ പോയതാണ്. പിന്നീടങ്ങോട്ട് തലങ്ങും വിലങ്ങും പരിശോധന യായിരുന്നു. ഒടുവില്‍ അത് ഉറപ്പിച്ചു. അതെ. അതുതന്നെ കാന്‍സര്‍.

അമ്മ ഒരിക്കലും അറിയില്ലെന്ന് വാസു ഉറപ്പുതന്നു. പക്ഷേ വാസുതന്നെയാണ് മറ്റു നാലുപേരേയും വിളിച്ചുപറഞ്ഞത്. എന്തിനാ അവരോട് പറഞ്ഞതെന്ന് വാസുവിനോട് ദേഷ്യപ്പെട്ടു. പറയാതിരുന്നിട്ടെന്താകാര്യം. എങ്ങനെ ചികിത്സിക്കും? അവരെന്തെങ്കിലും സഹായിക്കുമെങ്കില്‍ സഹായിക്കട്ടെ. കൂടപ്പിറപ്പുകളല്ലേ? വാസു പറഞ്ഞതിലും കാര്യമുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്ന് ഉറപ്പായിരുന്നു.
”ഇപ്പോള്‍ അവര്‍ക്ക് സ്വത്ത് ഭാഗം വയ്ക്കണ്ട. ഒരാള്‍ പെട്ടെന്ന് പോയിക്കിട്ടിയാല്‍ അതും കൂടികിട്ടുമല്ലോ. അഞ്ചാക്കി ഭാഗിക്കേണ്ടല്ലോ”- വാസു പിന്നീടൊരു ദിവസം പറഞ്ഞു.
”എന്തെങ്കിലുമാകട്ടെ വാസു. പക്ഷേ അവര്‍ക്ക് വെറുതെയൊന്ന് വന്ന് എന്നെ കാണാമായിരുന്നു”.

”വരില്ല. വന്നാല്‍ കാശു ചിലവായാലോ” വാസുവിന് ദേഷ്യം അടക്കാന്‍ കഴിയുന്നില്ല. ഞാന്‍ പിന്നേയും അവരെ വിളിച്ചു. ഇപ്പോഴവര്‍ ഫോണെടുക്കുന്നില്ല, നാലുപേരും. അതുപോട്ടെ, ആണുങ്ങള്‍ തലതെറിച്ചതിങ്ങള്‍ എന്നു കരുതാം. പക്ഷേ അവള്‍, നിന്റെ പെങ്ങള്‍, നീ അവളെ പൊന്നുപോലെ കൊണ്ടുനടന്നതല്ലേ, ഒരു പോറലും ഏല്‍ക്കാതെ.”

വാസുവിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ മിണ്ടാതിരിക്കാനേ കഴിഞ്ഞുള്ളു. സ്വന്തം കൂടപ്പിറപ്പുകളെപ്പറ്റി കുറ്റം പറയാന്‍ തോന്നുന്നില്ല.
എന്നാലും ഇതെങ്ങനെ അമ്മ അറിഞ്ഞുയെന്നത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അറിഞ്ഞിട്ടും അമ്മ അറിയാത്ത പോലെയിരുന്നു, ഇത്രയും ദിവസം. അതുതന്നെ കാരണം, അമ്മ കുറച്ചുദിവസമായി ഒന്നിലും ഒരു ശ്രദ്ധയുമില്ലാതെ. ആഹാരം ഒട്ടും കഴിക്കാതെ. എപ്പോഴും എന്തോ ആലോചിച്ച്. ഈ വിവരം അറിയുന്നതിനുമുമ്പുള്ള കളി ചിരിയൊന്നുമില്ലാതെ. രാജീവും ഏകദേശം അങ്ങനെ തന്നെയുള്ള ഒരു മൂഡിലായിരുന്നല്ലോ. ഇപ്പോഴത് കുറച്ചുകൂടി കൂടി. അമ്മ എല്ലാം അറിഞ്ഞിരിക്കുന്നല്ലോ. ഇനി ആരെ മറയ്ക്കാനാണ്?
ശരീരവേദനയേക്കാള്‍ കൂടുതലായിരുന്നു, മനസ്സിലെ വേദന. എന്തെങ്കിലും സംഭവിച്ചാല്‍ അമ്മയ്ക്ക് പിന്നെ ആരുണ്ട്? എന്തിനാണ് ഇങ്ങനത്തെ മക്കള്‍? എന്തിനാണ് ഇങ്ങനത്തെ സഹോദരങ്ങള്‍? ചിലപ്പോള്‍ അങ്ങനെയും ചിന്തിക്കും. അടുത്തനിമിഷം അതു തിരുത്തും. അങ്ങനെയൊന്നും ചിന്തിച്ചുകൂടാ. ഞാനില്ലാണ്ടായാല്‍ അമ്മയെ അവരും നോക്കാതിരിക്കില്ല. പക്ഷേ വാസുവിന് അതൊട്ടും വിശ്വാസമില്ല. വാസു പറയും, ”ഉം… ഉവ്വുവ്വ്….”

പറമ്പില്‍ കുറച്ച് വാഴവച്ചിട്ടുണ്ടായിരുന്നു. വയ്യെങ്കിലും അതുനനച്ച് തിരിച്ചുവന്നപ്പോഴാണ് അമ്മ ഇത്തിരി അസ്വസ്ഥത കാണിച്ചത്. അമ്മ വേണ്ടായെന്നു പറഞ്ഞിട്ടും വാസുവിനേയും കൂട്ടി ആശുപത്രിയില്‍ പോയി. സാരമില്ല. വാര്‍ദ്ധക്യ സഹജമായ ചില പ്രശ്‌നങ്ങളൊക്കെ
ഉണ്ടെന്നല്ലാതെ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ആശുപത്രിയില്‍ നിന്നും വന്നു, ഉച്ചയൂണു കഴിച്ചുകഴിച്ചില്ലെന്നു വരുത്തി പതിവുപോലെ ഇത്തിരിനേരം വരാന്തയില്‍ കൊണ്ടിരുത്തി. ഈയിടെയായി അങ്ങനെയാണല്ലോ, ആഹാരം വളരെകുറവേയുള്ളൂ. എന്നാല്‍ വെള്ളം നന്നായി കുടിക്കുന്നുണ്ട്.
കസേരയില്‍ ഇരുന്നപാടെ ”ഇത്തിരി വെള്ളം തന്നേമോനേ”യെന്നു പറഞ്ഞു. വെള്ളംകൊടുത്ത് അത് രണ്ടിറക്ക് കുടിച്ചു. പിന്നെ കസേരയില്‍തന്നെ തളര്‍ന്നങ്ങട് അമരുകയായിരുന്നു അമ്മ. തല ഒരു വശത്തേക്കു ചരിഞ്ഞു. തീര്‍ന്നു. ഒന്നും അറിഞ്ഞില്ല അമ്മ. സുന്ദരമരണം. ഭാനുചേച്ചി പുണ്യം ചെയ്തവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ശരിയാണ് അമ്മ ഒന്നിനേം ദ്രോഹിച്ചിട്ടില്ല. ഒരു ഉറുമ്പിനെ പോലും.

കരച്ചിലും പിഴിച്ചിലുമായി മക്കളും മരുമക്കളും പേരക്കുട്ടികളും ഓടിയെത്തി. ”ഇന്നലേക്കൂടി വിളിച്ചതാണമ്മയെ, ഞാന്‍ വെറുതെയൊന്ന് വരണമെന്നു വിചാരിച്ചതാ വരാന്‍ പറ്റിയില്ലല്ലോ അമ്മേ”യെന്ന് പുന്നാരമകള്‍ നാട്ടുകാര്‍ കേള്‍ക്കെ ഏങ്ങിക്കരഞ്ഞു.
പതിനാറടിയന്തിരം കഴിഞ്ഞു. എല്ലാവരും പോയി. വലിയൊരുബഹളം കഴിഞ്ഞ ചന്തപോലെ വീട്. പറമ്പിന്റെ അറ്റത്ത് തെക്കുകിഴക്കേ മൂലയില്‍ നീളത്തില്‍ കൂമ്പാരംകൂട്ടിയ മണ്ണിനടിയില്‍ അമ്മ കിടന്നുറങ്ങി.
അകത്ത് ലൈറ്റിടാന്‍ തോന്നിയില്ല. ഇരുട്ട് കട്ടപിടിച്ചുകിടന്നു. ഭയാനകമായ നിശ്ശബ്ദത.

കിടന്നിട്ട് ഉറക്കംവന്നില്ല. ഈ പതിനാറുദിവസവും ഉറങ്ങാതിരുന്നിട്ടും കണ്‍പോളകള്‍ കട്ടികൂടിതൂങ്ങിയില്ല.
പാതിര കഴിഞ്ഞുകാണും. ദൂരെ എവിടെയോ രാപ്പക്ഷിയുടെ കരച്ചില്‍കേട്ടു. അതൊടൊപ്പം പട്ടികളുടെ കൂട്ടമായ ഓരിയിടല്‍. കട്ടിലില്‍ നിന്നും എഴുന്നേറ്റു. എത്രനേരമാണ് കണ്ണുമിഴിച്ച് കിടക്കുക. കനത്ത ഇരുട്ടില്‍ ലൈറ്റിടാതെ വന്നു വാതില്‍ തുറന്നു. പുറത്ത് പാതിചന്ദ്രന്റെ നിലാവുണ്ട്. മുറ്റത്തേക്കിറങ്ങി. നിലാവിന്റെ ഇത്തിരിവെട്ടത്തില്‍ നടന്നു….

അമ്മ മണ്ണു കൂമ്പാര ത്തിനുമുകളില്‍ എഴുന്നേറ്റിരുപ്പുണ്ട്. ”എന്താ അമ്മ ഉറങ്ങിയില്ലേ?”
അമ്മചിരിച്ചു.

രാജീവന്‍ മണ്ണിലിരുന്നു, അമ്മയുടെ അടുത്ത്. അമ്മ കിടന്നോളൂ. അമ്മയെ പതുക്കെ കിടത്തി. രാജീവന്‍ കൂടെ കിടന്നു. കൈയിലിരുന്ന കുട്ടിക്കഥ പുസ്തകം നിലാവിന്റെ വെളിച്ചത്തില്‍ നിവര്‍ത്തി വായിച്ചു….. അമ്മ ഉറങ്ങിയതറിഞ്ഞില്ല. രാജീവനും എപ്പോഴോ ഉറങ്ങിപ്പോയി…….

Tags: കഥ
Share2TweetSendShare

Related Posts

യുദ്ധനീക്കവുമായി വേലുത്തമ്പി (വീര വേലായുധന്‍ തമ്പി  8)

വീര വേലായുധന്‍ തമ്പി 7

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies