കവിത

സുകൃതാക്ഷരങ്ങള്‍

  കണ്ണനെക്കണ്ട കണ്ണുകള്‍ നിറഞ്ഞു, നിര്‍വൃതി തന്‍പൂക്കാലങ്ങള്‍ വിതുമ്പി വിറയാര്‍ന്നു സുഗതയാംസുഭഗയൊരു സുസ്‌മേരവുമായ് കണ്ണനെ താലോലിക്കാന്‍ പോയീ കൃതാര്‍ത്ഥയായ് രാത്രിമഴയില്‍ നനഞ്ഞൊട്ടി വന്നൊരു കണ്ണനെ മാതൃവാത്സല്യത്തിന്‍ തോര്‍ത്താല്‍തുടച്ചൂ...

Read moreDetails

അമ്മ തനിച്ചല്ല

അമ്മയും പകലും തനിച്ചായിരിക്കുമ്പോള്‍ തന്‍മക്കളെല്ലാം പുറത്തായിരിക്കുമ്പോള്‍ അമ്മയെ കൈപിടിച്ചൊപ്പം നടത്തുവാന്‍ വന്നിടുമോരോ പകല്‍; ദൈവമെന്നപോല്‍ എന്തൊരു സൂക്ഷ്മതയാണാ കരംപിടി - ച്ചമ്മ നടക്കാനിറങ്ങുന്ന വേളയില്‍ ചട്ടിയില്‍ നിന്നുവളരാന്‍...

Read moreDetails

രണ്ടു കവിതകള്‍

അശരീരികള്‍ ദൈവം, ആകാശത്തിലില്ല ഭൂമിയിലുമില്ല പാതാളത്തില്‍ കാണാനേയില്ല തെരഞ്ഞ് തെരഞ്ഞ് കണ്ണ് കഴച്ചു പല വഴി താണ്ടി പലരോടും അന്വേഷിച്ചു അറിയാ ഭാഷകള്‍ അന്വേഷകരായി ഒടുവിലൊടുവില്‍ ഉറക്കെ,...

Read moreDetails

ഒരു വൈശാഖക്കനവ്

അതിനെന്നമ്പാടി, യതിലെ തൈര്‍വറ്റാ ലുരുട്ടിവെച്ചതും പരത്തിവെച്ചതും വറത്തിട്ടുപ്പേരി പതിച്ചിട്ടുംപഴം നുറുക്കിനെ തേനില്‍ നനച്ചതും തെക്കേ- വരിക്കപ്ലാവിന്റെ പഴംചുളേം, തരി മണിയന്‍ മാവിന്റെ ചുവട്ടില്‍ നിന്നുഞാന്‍ പെറുക്കിവെച്ചിട്ടു ണ്ടൊരുവട്ടി...

Read moreDetails

അച്യുതാക്ഷരം

അച്ചുതം കാവ്യം ആര്‍ഷോക്തിനിര്‍മ്മലം ആനന്ദ നിര്‍വൃതി പരമാനന്ദപൂരിതം കാലം തെളിയിച്ചൊരാ അച്ചുതാക്ഷരം പ്രജ്ഞാനപ്രകാശ പ്രഭാപൂരപ്രയാണം വിപ്ലവത്തിനപ്പുറം വിഗ്രഹവിസ്മയമാകുമീ പ്രജ്ഞാവബോധത്തെ ഭാഗവതമായി തനി തങ്കമാക്കിതന്നെ വിശ്വപുരുഷന്‍ കണ്ണീരില്‍ അല്പവും...

Read moreDetails

കണ്ണുകള്‍

നാലു ചുവരുകള്‍ക്കുള്ളില്‍ വിയര്‍പ്പാറ്റി മയങ്ങുന്ന നട്ടുച്ച. ജരവീണ വാതിലിനപ്പുറം തളര്‍ന്ന കാലൊച്ചകള്‍. വരണ്ട നെറ്റിയില്‍ പൊള്ളുന്ന തൂവല്‍സ്പര്‍ശം. കാതുകള്‍ക്കുള്ളില്‍ പറന്നകലുന്ന ചിറകൊച്ചകള്‍. പാതിമയക്കത്തിലേക്കു നടന്നുമറയുന്ന പടവുകള്‍. അന്ധകാരം...

Read moreDetails

കൃഷ്ണനും കൃഷ്ണവാര്യരും

''തുഞ്ചന്‍, കുഞ്ചന്‍, കരീന്ദ്രന്‍, ധവളമണി, ചെറുശ്ശേരി, പൂന്താനവിപ്രന്‍, കുഞ്ഞിക്കുട്ടാഖ്യന്‍, എ.ആര്‍, ദ്രുതകവികള്‍ ചിലര്‍, ബാലകൃഷ്ണപ്പണിക്കര്‍, വള്ളത്തോളും കുമാരന്‍ കവി, - പുനരിനി പലരു, ണ്ടാരതെന്നോതിടേണം'' തന്മുന്നില്‍ വന്നു...

Read moreDetails

കൂടിയാട്ടം

മിഴിചിമ്മി നോക്കുമ്പോള്‍ ഇരുളിന്റെ മറവില്‍ ആടുന്നു നിഴലുകള്‍ കൂടിയാട്ടം... ചെവിപൊത്തി കേള്‍ക്കുമ്പോള്‍ ഹൃദയധമനിയില്‍ മേല്‍ക്കുമേലുയരുന്ന മിഴാവുവാദ്യം... ഇരുളും വെളിച്ചവും തിരശീല മാറ്റുമ്പോള്‍ ചുവടറുയ്ക്കാത്ത- ശീലങ്ങളുടെ ചരടിളക്കം... വിധികാത്തു...

Read moreDetails

അരുത് പെണ്‍കുഞ്ഞേ

കുരുന്നു കാല്‍ത്തളിര്‍നിലത്തമര്‍ത്തി നീ- നടന്നു നീങ്ങുമ്പോള്‍ വിരിയുന്നു പൂക്കള്‍ മണിക്കിലുക്കംപോല്‍ തളകള്‍തന്‍ താളം തുളുമ്പിനില്‍ക്കുമ്പോള്‍ നിറയുന്നു ഉള്ളം. നിനക്കു നല്‍കുവാന്‍ ഒരുക്കി വെയ്ക്കുന്നു നിറങ്ങള്‍ തുള്ളുന്ന നനുത്തുടുപ്പുകള്‍...

Read moreDetails

അമ്മേ, മൂകാംബികേ

പൊന്നിന്‍ പുലരി വന്നെത്തിവണങ്ങുന്ന- ഐശ്വര്യ ദേവതേ നിന്റെ മുമ്പില്‍ മന്ത്രങ്ങളറിയാത്തൊരടിയന്‍ വരും - വെറും ആത്മനൈവേദ്യം നടയ്ക്കുവെക്കാന്‍, സപ്തര്‍ഷിമാര്‍ പണ്ടു പാടിപ്പുകഴ്ത്തിയ പാദത്തില്‍ വീണു നമസ്‌ക്കരിക്കാന്‍, മൂകനെ...

Read moreDetails

എംബ്രോയിഡറി

അക്ഷരങ്ങള്‍ പൂക്കള്‍ ശലഭങ്ങള്‍ മുയലോട്ടങ്ങള്‍ ആനനടത്തം, പെങ്ങളുടെ കൈവട്ടത്തില്‍ നൂലു മേഞ്ഞുവരികയാണ് ചന്തങ്ങള്‍. നൂലുകോര്‍ത്ത് സൂചി തലങ്ങും വിലങ്ങും പാകിപ്പോകുന്നു. അങ്ങനെയിരിക്കെയാണ് അവള്‍ക്ക് വിരലറ്റത്തില്‍ സൂചി തറച്ചത്,...

Read moreDetails

ഔഷധം

'വാളയാര്‍ചുരം' കടന്നെത്തുന്ന ശീതക്കാറ്റില്‍ വല്ല 'വൈറസ്സു'മുണ്ടോ? ഭയന്നും വിറയാര്‍ന്നും എത്ര ദിനരാത്രങ്ങള്‍! അകത്തു തഴുതിട്ടീ 'സത്ര'ത്തിലിരുപ്പല്ലോ പടുവൃദ്ധരാം ഞങ്ങള്‍. മക്കളൊക്കെയും മറുനാട്ടില്‍ അവരെങ്ങാനും വെക്കമിങ്ങെത്തിച്ചേര്‍ന്നാല്‍? വയ്യെനിക്കാലോചിക്കാന്‍. ഇത്തിരി...

Read moreDetails

ഈശോസ്സാര്‍

നിലംപറ്റിക്കിടന്നുരുണ്ടു വാവിട്ടു നിലവിളിച്ചു ഞാന്‍: ''സ്ലെയിറ്റു പൊട്ടിച്ചേ പുറത്തേക്കോടുന്നുണ്ടവന്‍, ചവിട്ടിയോന്‍ വടിവാള്‍, വട്ടവാളവന്‍ തന്നെ പിടി.'' സഹിപ്പതെങ്ങനെ, പൊടിയായ്‌പ്പോയെന്റെ സ്ലെയിറ്റും പെന്‍സിലും, ചിരിക്കുന്നു കൂടെ- പ്പഠിക്കും ശത്രുക്കള്‍(?),...

Read moreDetails

രണ്ടാം സര്‍പ്പസത്രം

ഭള്ളാല്‍ ഭൂമി ഹരിക്കുവാന്‍ കൊതിവളര്‍- ക്കേണ്ടാ വിഷവ്യാള1 നിന്‍- കള്ളത്തത്തൊടു ഘോരസൈന്യ പടലം ധ്വംസിക്കുവാന്‍ പോന്നവര്‍ തള്ളിക്കേറിയുടച്ചിടും ദുരയെഴും നിന്‍ശീര്‍ഷമക്കാളിയ- ന്നുള്ളില്‍ തീമഴപെയ്തബാലകകുലോദ്- ഭൂതപ്രവീര്യാധികര്‍. മുന്നംഭ്രാന്തുകലര്‍ന്നുദുഷ്ടദിതിജര്‍- ക്കൊപ്പം...

Read moreDetails

പുഴവക്കിലൂടെ

പുഴ കാണുവാനല്ലോ നാമെത്തി കയ്യും പിടി- ച്ചിരിക്കില്‍ താങ്ങായ് കൂട്ടായ് നീയുമുണ്ടല്ലോ കൂടെ 'അപ്പൂപ്പാ നോക്കൂ നല്ലയാഴമുണ്ടല്ലേ പുഴ- യ്‌ക്കെത്ര ഭംഗിയാണോളം തല്ലുമ്പോള്‍ കാറ്റൂതുമ്പോള്‍ എങ്കിലുമിറങ്ങേണ്ട കാലൊന്നു...

Read moreDetails

‘നീ’

ഓര്‍മ്മകളിലുണരും ഇടക്കപ്പെരുക്കമായ് പ്രണയ സോപാനത്തി- ലഷ്ടപദിപ്പാട്ടായ് നിത്യ നിലാവിന്റെ ചന്ദനച്ചില്ലയില്‍ സുഗന്ധം പൊഴിക്കുന്ന പൗര്‍ണ്ണമിത്തിങ്കളായ് ഒരു തുലാമുകില്‍പ്പാട്ടിന്റെ ഈണത്തിലെവിടെയോ തുടി കൊട്ടിപ്പാടുന്നൊ- രിടിമിന്നല്‍ സന്ധ്യയായ് കര്‍ക്കിടകത്തിന്‍ കനം...

Read moreDetails

പോരാട്ടം

ആഴങ്ങള്‍ തേടിയിറങ്ങിയ വേരുകളുടെയൊരൊറ്റ വിശ്വാസത്തിലാണ് മരങ്ങളെല്ലാം; മാസങ്ങളോളമോടുന്ന വെയില്‍വണ്ടിക്ക് പച്ചക്കൊടി കാണിക്കുന്നതും; പെരുമഴപ്പെയ്ത്തിന് സമ്മതം മൂളുന്നതും...!! ആകാശക്കാഴ്ചകളൊന്നുമില്ലാതെ മണ്ണുടുപ്പ് മാത്രമിട്ട് പാറകള്‍ക്കൊപ്പമൊരു ജീവപര്യന്തക്കാലം....!! അമ്മമരത്തിന്റെ നേരിയൊരോര്‍മ്മയില്‍ എണ്ണിയെണ്ണിയൊടു-...

Read moreDetails

വാലുമ്മെ പുള്ളീള്ള ഓര്‍മ്മകള്‍

കണ്ടത്തീന്ന് പെറുക്കിയ താറാമുട്ടേം കയ്യേപ്പിടിച്ച് തോര്‍ത്തും തുമ്പോണ്ട് മോന്തേം കഴുത്തും നെഞ്ചുംകൂടും ആകപ്പാടെ വീശിയൊപ്പി പാടത്തൂന്ന് ഒരു വരവാണ് പൊറിഞ്ച്വാപ്ല മീനോള്‍ക്ക്‌ളള ഞവണിക്കകളെ ഒക്കെം കൂടി അലക്കല്ലിന്റെ...

Read moreDetails

ഓണവിചാരം

തുമ്പയ്ക്കും തുളസിക്കുമോണമൊഴിവാ ണെല്ലാരുമില്ലത്തിലു ണ്ടമ്പത്തൊന്നിതളുള്ള നാട്ടുമൊഴിപൂ ക്കുന്നൂ പുറമ്പോക്കിലും. മുമ്പത്തെത്തികവൊക്കെയിന്നുകുറവാ ണെന്നാലുമിന്നോണമേ ഇമ്പത്തിന്‍മധുരം പകര്‍ന്നുതരുവാ നത്തം കുളിച്ചെത്തി നീ. എന്തെന്തൊക്കെ വിശേഷമാണു കളിമേ ളം, പൂക്കളം, പൂവിടും...

Read moreDetails

വരിക പൊന്നോണമേ!!!

  കര്‍ക്കിടകത്തിന്‍ കരിമ്പുതപ്പൊക്കെയും കാഞ്ചന വീചിയാല്‍ ദൂരെക്കളഞ്ഞൊരു ശ്രാവണസൗഭഗത്തേരണഞ്ഞീടുന്ന മോദമേ, ചിങ്ങമേ, നിന്നെ വിളിപ്പു ഞാന്‍ വെണ്‍മുത്തു പോലെ ചിരിക്കുന്ന പൂക്കളാല്‍ തുമ്പവിരിയുന്നു പൂക്കളം നീര്‍ത്തുവാന്‍ നെയ്താമ്പലൊക്കെ...

Read moreDetails

ഗ്രാമം

നിറയെ കുന്നായ്മയും കുശുമ്പും കൂടോത്രവും കരളില്‍ പകനിറച്ചെത്തുന്ന ബന്ധുക്കളും വഴിയിലൊക്കെയസ്ഥിയറുപ്പന്‍ പുല്ലാലെന്റെ വിരലുപൊട്ടി ചോരയൊലിച്ചു പലപ്പോഴും തൊടുമ്പോഴെല്ലാം ലജ്ജാഭാരത്താല്‍ തലതാഴ്ത്തു - മെങ്കിലും മുള്ളാല്‍ കുത്തി നോവിക്കും...

Read moreDetails

ദേവായനത്തില്‍

ദേവായനത്തിലെത്തുമ്പോള്‍ ദേവലോകത്തിലെന്നപോല്‍ ബ്രഹ്മാ വിഷ്ണു മഹേശന്മാര്‍ നര്‍മ്മം ചൊരിഞ്ഞു നില്‍ക്കയോ? ഋഷികള്‍ ചുറ്റുപാടും നി- ന്നാര്‍ഷ പുണ്യത്തിടമ്പിന് കൂപ്പു കൈപ്പൂക്കളര്‍പ്പിച്ചു കാല്‍ക്കല്‍ വീണു വണങ്ങയോ ആരുടെ ദിവ്യ...

Read moreDetails

ചെല്ലം

ജീവിതത്തിന്റെ സമ്പാദ്യം ഓര്‍ത്തുകൊണ്ടു കിടക്കവേ കാണുന്നൂ ചെല്ലമൊന്നെന്റെ മുന്‍പില്‍ പിച്ചള ചാര്‍ത്തിയും. മെല്ലെത്തുറന്നു നോക്കുമ്പോള്‍ കാണാമൊരു കരണ്ടകം കൊട്ടപ്പാക്കും പാക്കുവെട്ടീം ഉണക്കച്ചുരുള്‍ വെറ്റില അല്പമുണ്ടതില്‍ ജാപ്പാണം പൊകല...

Read moreDetails

ആചാര്യ സന്നിധിയില്‍

വേദാധികാര നിരൂപകനായ് , സ്വത്വ -- ബോധമേ ജീവിതമെന്നറിവായവന്‍, ഏകം മനം ലോകമെന്നോതിയോന്‍ കെട്ട ഭേദവിചാരം വിദൂരസ്ഥമാക്കിയോന്‍. അന്തരംഗത്തിനുമന്തരംഗത്തിനും മദ്ധ്യേ വിടവേതുമില്ലെന്നരുളിയോന്‍ എന്നുമഹിംസാനിരതമാം ജീവിതം ധന്യതയേകുമെന്നുള്ളാലറിയുവോന്‍ ഇക്കണ്ടലോകങ്ങളൊക്കെയുമീശ്വര...

Read moreDetails

അമ്മ രാമായണം വായിക്കുമ്പോള്‍

അമ്മ രാമായണം വായിക്കുമ്പോള്‍ കര്‍ക്കിടകം കറുത്ത ചേലയുടുത്ത് പടിവാതില്‍ക്കല്‍ വന്ന് നില്പുണ്ടാവും വാ തോരാതെ മുറുക്കാന്‍ ചവച്ച് ചുവന്ന ചുണ്ടുകളുമായി ഒരേ നില്പാണ് . പോകെ, പോകെ...

Read moreDetails

തേരാളി

നുണയുടെ കുപ്പായകുടുക്കുകള്‍, ചില - സമയങ്ങളില്‍ പൊട്ടിപ്പോകാറുണ്ടായിരുന്നു ഉള്ളില്‍ നിറയുന്ന അസത്യങ്ങളുടെ മേദസ്സു വളര്‍ന്ന് കുപ്പായങ്ങള്‍ ഇടയ്ക്കിടെ ചെറുതായി പോകുന്നുമുണ്ടായിരുന്നു... ആഢ്യത്വത്തിന്റെ ബാഹ്യാലങ്കാരങ്ങളെന്ന് അഹങ്കാരത്തോടെ പറയപ്പെടുമ്പോഴും അതുണ്ടാക്കുന്ന...

Read moreDetails

ചങ്കല്ല ചൈന

ഏതു സ്തുതി പാഠകര്‍ വാഴ്ത്തിയാലും എത്ര മധുരമാം ഗാനങ്ങളെഴുതിയാലും എന്റെ നാടിന്റെ സൈനികന്‍ അതിര്‍ത്തിയില്‍ രക്തസൂനങ്ങളായടര്‍ന്നു വീഴുമ്പോള്‍ ആളല്ല വിപ്ലവച്ചീനാ സ്തുതി പാടുവാന്‍ ചങ്കല്ല കണ്ണിലെ കരടാണു...

Read moreDetails

ചിത്രശലഭത്തിന്റെ ആത്മഹത്യാക്കുറിപ്പ്

മൂക്ക് പൊത്തി നടക്കുന്ന വര്‍ത്തമാനക്കടവിനടുത്ത് ഇന്നലെ ഒരിടത്തരം ചിത്രശലഭം ആത്മഹത്യ ചെയ്തു... നീലാകാശം നക്ഷത്രങ്ങള്‍ നീലനിലാവുകള്‍... സ്വപ്നം കണ്ട് തുടങ്ങിയതേയുള്ളൂ. അശോകത്തിന്റെ പൂക്കള്‍ക്കിടയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്....

Read moreDetails

ഞാന്‍ സുരക്ഷിതയാണ്, നീയോ?

ഇവിടെ കൊടുമുടിസമാനമായ ഈ ഫഌറ്റിന്റെ ഉച്ചിയില്‍ ഞാന്‍ സുരക്ഷിതയാണ് നീയോ? താഴെ മരണത്തിന്റെ രേണുക്കള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ തിരക്ക് മാത്രമേയുള്ളൂ ഒരിക്കലും ഉറങ്ങാത്ത ഈ...

Read moreDetails

പാടത്തിന്റെ പാട്ട്

പാപ്പാരം പാടത്തെ മണ്ണു വിളിക്കുന്നു, നാട്ടാരിങ്ങനെ കേള്‍ക്കുന്നു: ''ഭൂമീ ഭഗവതീ രോമാഞ്ചം പൂവായീ, കതിരായി, നല്ല തഞ്ചം, മഴപെയ്തു മണ്ണിന്റെ ദാഹം നിന്നേ മയില വിതക്കേണ്ടും കാലമായേ...

Read moreDetails
Page 8 of 11 1 7 8 9 11

Latest