നാലു ചുവരുകള്‍ക്കുള്ളില്‍
വിയര്‍പ്പാറ്റി മയങ്ങുന്ന നട്ടുച്ച.
ജരവീണ വാതിലിനപ്പുറം
തളര്‍ന്ന കാലൊച്ചകള്‍.
വരണ്ട നെറ്റിയില്‍
പൊള്ളുന്ന തൂവല്‍സ്പര്‍ശം.
കാതുകള്‍ക്കുള്ളില്‍
പറന്നകലുന്ന ചിറകൊച്ചകള്‍.
പാതിമയക്കത്തിലേക്കു
നടന്നുമറയുന്ന പടവുകള്‍.
അന്ധകാരം വന്നു മൂടുന്നു
മുന്നിലും പകലിലും
പിന്നെ കനവിലും.
ഇളകുന്ന ജാലകവിരിക്കപ്പുറം
രണ്ടുകണ്ണുകള്‍ മാത്രം
തപസ്സിരിക്കുന്നു;
കണ്ടുകണ്ടൊടുവില്‍
കാഴ്ചകള്‍ പോയ
രണ്ടുകണ്ണുകള്‍.