മൂക്ക് പൊത്തി നടക്കുന്ന
വര്‍ത്തമാനക്കടവിനടുത്ത്
ഇന്നലെ
ഒരിടത്തരം ചിത്രശലഭം
ആത്മഹത്യ ചെയ്തു…
നീലാകാശം
നക്ഷത്രങ്ങള്‍
നീലനിലാവുകള്‍…
സ്വപ്നം കണ്ട് തുടങ്ങിയതേയുള്ളൂ.
അശോകത്തിന്റെ
പൂക്കള്‍ക്കിടയില്‍ നിന്നാണ്
ആത്മഹത്യാക്കുറിപ്പ്
കണ്ടെടുത്തത്.
”ഞാന്‍ മാനവും മര്യാദയുമുള്ള
കുഞ്ഞു ശലഭമായിരുന്നു.
ഞാന്‍ മറയും മുറയും കൊതിച്ച
കുഞ്ഞു ശലഭമായിരുന്നു.
പന്തളകുമാരന്റെ മറ പിടിച്ച്
നിങ്ങള്‍ എന്റെ സ്വകാര്യതകള്‍
രാപ്പകല്‍ തുരന്ന് തുരന്ന്
വിശകലനം ചെയ്ത്
എന്നെ നികൃഷ്ടയാക്കി…
മരം, പുഴ,
വയല്‍, മല
ഒക്കെ തുമ്പിക്കൈയ്യന്‍
വിഴുങ്ങുമ്പോള്‍
ചര്‍ച്ച എന്റെ
ആ… ര്‍… ര്‍… ര്‍…
”ത്ഫൂ” ഞാന്‍
ഈ കെട്ട ദേശം
വിട്ടു പോകുന്നു!!