അച്ചുതം കാവ്യം ആര്‍ഷോക്തിനിര്‍മ്മലം
ആനന്ദ നിര്‍വൃതി പരമാനന്ദപൂരിതം
കാലം തെളിയിച്ചൊരാ അച്ചുതാക്ഷരം
പ്രജ്ഞാനപ്രകാശ പ്രഭാപൂരപ്രയാണം
വിപ്ലവത്തിനപ്പുറം വിഗ്രഹവിസ്മയമാകുമീ
പ്രജ്ഞാവബോധത്തെ ഭാഗവതമായി
തനി തങ്കമാക്കിതന്നെ വിശ്വപുരുഷന്‍
കണ്ണീരില്‍ അല്പവും തളരാതെ വിശ്വാസ-
ശക്തിതന്‍ ബോധനിലാവില്‍
നമ്മെ ഉണര്‍ത്തിയ ത്രൈയ്യക്ഷരം
ആത്മവിദ്യയ്ക്കലങ്കാരമായ് സ്‌നേഹ
സായൂജ്യ സ്വര്‍ഗ്ഗമായ് മലയാളകവിതയില്‍
അഗ്നിനാളങ്ങള്‍പോലും തൊട്ടുവന്ദിച്ചാകും
നിന്‍ പഞ്ചഭൂതാത്മക കര്‍മ്മദേഹത്തെ
നിത്യ നിര്‍മ്മല സംസ്‌കാരശുദ്ധിയില്‍
ശാശ്വതശാന്തിയായ് തീര്‍ത്തതിന്ന്
വാക്കായ്‌പൊരുളായ് പ്രകൃതിയായ്
നിത്യപ്രശാന്തിതന്‍ അച്ചുതാക്ഷരം.