മിഴിചിമ്മി
നോക്കുമ്പോള്‍
ഇരുളിന്റെ മറവില്‍
ആടുന്നു നിഴലുകള്‍
കൂടിയാട്ടം…
ചെവിപൊത്തി
കേള്‍ക്കുമ്പോള്‍
ഹൃദയധമനിയില്‍
മേല്‍ക്കുമേലുയരുന്ന
മിഴാവുവാദ്യം…
ഇരുളും വെളിച്ചവും
തിരശീല മാറ്റുമ്പോള്‍
ചുവടറുയ്ക്കാത്ത-
ശീലങ്ങളുടെ
ചരടിളക്കം…
വിധികാത്തു നില്‍ക്കവെ
വിറയാര്‍ന്ന ചിന്തയില്‍
ഒഴിയുന്ന കാലത്തിന്
വേലിയേറ്റം…
അരങ്ങുകള്‍ ഒഴിയുമ്പോള്‍
അണിയറ ഉറങ്ങുമ്പോള്‍
മനസ്സില്‍ മടുപ്പിന്
ജാഡ്യഭാവം…
ഈ നീണ്ട ശൂന്യതയില്‍
തേടിയാല്‍ കാണാം
വീണ്ടും ഉണരുന്ന
നേര്‍ത്ത തെന്നലിന്
തിരനോട്ടം…
ആദിതാളത്തിലെ
ഇലയനക്കം…