ആഴങ്ങള്‍ തേടിയിറങ്ങിയ
വേരുകളുടെയൊരൊറ്റ
വിശ്വാസത്തിലാണ്
മരങ്ങളെല്ലാം;
മാസങ്ങളോളമോടുന്ന
വെയില്‍വണ്ടിക്ക്
പച്ചക്കൊടി കാണിക്കുന്നതും;
പെരുമഴപ്പെയ്ത്തിന്
സമ്മതം മൂളുന്നതും…!!
ആകാശക്കാഴ്ചകളൊന്നുമില്ലാതെ
മണ്ണുടുപ്പ് മാത്രമിട്ട്
പാറകള്‍ക്കൊപ്പമൊരു
ജീവപര്യന്തക്കാലം….!!
അമ്മമരത്തിന്റെ
നേരിയൊരോര്‍മ്മയില്‍
എണ്ണിയെണ്ണിയൊടു-
ങ്ങുന്നത്…!!
നിനക്കാതെയെത്തും
പെരുങ്കാറ്റിനോട്
പൊരുതി; ശിഖരങ്ങള്‍
തളരുമ്പോള്‍;
അവരിലാവേശം
നിറയ്ക്കാന്‍;
അമ്മമരങ്ങളവരോട്
പറയുമായിരിക്കും;
മണ്ണിനടിയിലെ
ഞങ്ങളുടെ
‘പോരാട്ട കഥകള്‍’.